Tuesday, March 13, 2007

വള്ളിയിട്ടോരടയും വടയും.

അടയും വടയു-
മെനിക്ക് നിഷിധം.
കാണുന്നതു പോലും
ഉള്‍ക്കിടിലം.

കുഞ്ഞുനാളിലൊരു
സന്ധ്യാ നേരം
അമ്മയേകീ എനി-
ക്കോരിലയില്‍ ചുട്ടോരട.

ഇല കരിഞ്ഞതിനാലട
വേണ്ടന്ന് ഞാനും
കഴിക്കുക വേഗ-
മെന്നമ്മയും ശഠിച്ചു.

കണ്ടുനിന്നച്‌ഛന്‍
അരുളീ, ഒരു ചൂട്
വട വള്ളിയി-
ട്ടെടുക്കുക മോള്‍ക്ക്.

വടയോടുള്ളോരു
കൊതി മൂത്തു ഞാന്‍
വള്ളിയൊടുവില്‍
കേട്ടതില്ല.

അകത്തേക്കു പോയി
വന്നമ്മ വള്ളിയിട്ട
വടയാല്‍ ചുട്ട
വള്ളിയിട്ടോരടതന്നു.

26 comments:

മയൂര said...

“അകത്തേക്കു പോയി
വന്നമ്മ വള്ളിയിട്ട
വടയാല്‍ ചുട്ട
വള്ളിയിട്ടോരടതന്നു“

നല്ല വിഷമമായിരുന്നു അന്ന്. ഇപ്പോള്‍ നാട്ടിലേക്ക് പോകാന്‍ ദിവസങ്ങള്‍ അടുക്കുമ്പോള്‍ ഇതെല്ലാം മധുരിക്കുന്ന ഒരോര്‍മ്മ.

ഇനിയും ഉണ്ട്..വള്ളി സ്‌പെഷ്യല്‍...ചായയുടെ കൂടെ വള്ളിയിട്ട കട ഒന്നും ഇല്ലേ എന്ന എന്റെ ചോദ്യത്തിന്, വള്ളിയിട്ട കടക്ക് വേണ്ടി പട്ട വള്ളിയെ അഴിച്ച് വിടട്ടെ എന്ന അനിയത്തിയുടെ മറുപടിയും... അങ്ങിനെ എന്തെല്ലാം:)

Jayesh said...

നാട്ടില്‍ പോയി വള്ളിയില്ലാത്ത അടിയും വടിയും (അടയും വടയും) ഒരുപാട് കഴിക്കാന്‍ തയ്യാറായി ഇരിക്കുകയാണെന്ന് തോന്നുന്നു!

കൊതി മൂത്ത് വള്ളിയെ മറക്കുന്നതിനിടയില്‍ ഡോണ എന്ന പേരിന്റെ കൂടെ വള്ളിയിട്ടാ 'ക' കൂട്ടി വിളിക്കാന്‍ (ഡോന്‍-കി!) ഇടാ വരുതതാതെ ശ്രദ്ധിക്കുക :-)

- ഡിഷൂം ;-)

സ്വാര്‍ത്ഥന്‍ said...

കവിതയെ(ലവളെയല്ല) അല്പം സംഭ്രമത്തോടുകൂടിയേ സമീപിക്കാറുള്ളൂ.
ഇത് സ്മൂത്ത് ആന്റ് കൂള്‍!!!!!!!!!
(ഇവിടെ ഇപ്പൊ എത്തിപ്പെട്ടേയുള്ളു ട്ടോ :)

ലിഡിയ said...

ഞാന്‍ ദാ ചോദിക്കാന്‍ വരുകാര്‍ന്നു ഇതെന്താ പുതിയ വിഭവം ന്ന്, പക്ഷേ പെട്ടന്ന് കത്തി.

സൂപ്പറായിട്ടുണ്ട് ട്ടോ..

-പാര്‍വതി

നിര്‍മ്മല said...

ദേ, വള്ളിയും പുള്ളിയുമൊക്കെ സൂക്ഷിച്ചു വേണം ഇനിയുള്ള നാലുമാസത്തെ ആഘോഷങ്ങള്‍ :)
നന്നായിരിക്കുന്നു.

Balu said...

വടയ്ക്കു നല്ല സ്വാദുണ്ടായിരുന്നു!
ഇനിയും ഇതുപൊലെയുള്ള ഒരുപാടു വിഭവങ്ങള്‍ ആ കീബോര്‍ഡില്‍ നിന്നും പ്രതീക്ഷിക്കുന്നു :)

തോക്കായിച്ചന്‍ said...

നല്ല രസമുള്ള് കവിത...കൂടെ നല്ല ഓറ്മകളും.. നന്നായിരിക്കുന്നു..

.... said...

ആദ്യം ഓര്‍ത്തു ഇതെന്തു വടയെന്ന്.പിന്നെയല്ലെ മനസ്സിലായത്.ഇതുപോലെ വള്ളിയിട്ടു പേരുകള്‍ വിളിക്കുന്നതു കൌമാരത്തിലെ കുസൃതികളിലൊന്നായിരുന്നു.

കൊള്ളാട്ടൊ...ഇനിയുമിനിയും ഒരുപാടൊരുപാട് എഴുതു.

അപ്പു ആദ്യാക്ഷരി said...

മയൂരാ.. :-)

മഴത്തുള്ളി said...

മയൂര,

നല്ല കവിത.

വള്ളിയിട്ട കുട്ടകള്‍ക്കും ഇപ്പോള്‍ വള്ളിയിട്ട അട നല്‍കാറുണ്ടോ :)

മയൂര said...

ഡിഷൂം, ഓര്‍മ്മിപ്പിച്ചത് നന്നായി;). ഒരുപാടോരുപാട് നന്ദി:)

സ്വാര്‍ത്ഥന്‍,ഞാന്‍ ഇവിടെ എത്തിയിട്ട് അതികനാളായില്ലാട്ടോ. നന്ദി:)

പാര്‍വതി, എടുക്കട്ടെ കുറച്ച് വള്ളിയിട്ട വിഭവങ്ങള്‍;)നന്ദി:)

നിര്‍മ്മലേച്ചീ, തിര്‍ച്ചയായും...ഹൃദയം നിറഞ്ഞ നന്ദി/\

ബാലൂ, ഞാന്‍ കുറച്ച് പാള്‍സല്‍ ചെയ്‌താലോ?;)
തങ്ക്സ്:)

തോക്കായിച്ചോ, നന്ദി:)

തുഷാരമേ, ശ്രമിക്കാം...ഒരായിരം നന്ദി:)

അപ്പൂ, നന്ദി:)

മഴത്തുള്ളീ, വള്ളിയിട്ട കുട്ടകള്‍ക്ക് വള്ളിയിട്ട അട നല്‍കിയതായി വെളിയില്‍ അറിഞ്ഞാല് ഇവിടെ പോലീസ് പിടിക്കും. എനിക്ക് എത്ര വള്ളിയിട്ട വടകള്‍ അമ്മയുടെ കൈയിന്‍ നിന്നും പല തരത്തില്‍ കിട്ടിയിരിക്കുന്നു.

സാരംഗി said...

എന്റമ്മേ...വള്ളിയിട്ട വടയും അടയും ഓര്‍ക്കുമ്പോഴേ പേടിയാണു...ചെറുപ്പത്തില്‍ എനിയ്ക്ക്‌ കിട്ടിയിട്ടുള്ള ഇമ്മാതിരി സംഭവങ്ങള്‍ എണ്ണമറ്റതാകുന്നു..:-)

ഷിബു കൃഷ്ണന്‍ said...

കെള്ളാം കേട്ടോ.....പോരട്ടെ ഇനിയും.....

ഗിരീഷ്‌ എ എസ്‌ said...

Oru nalla kavitha..
ullile narmavum bavanayum othu chernnappol varikalile alasyam vittozhinjuvennu tonni....

iniyum orupad ezhuthuka....
asamsakal

മയൂര said...

സാരംഗീ, സേം പിഞ്ച്;)..താങ്ക്സ്..എ ടണ്‍:).

ഷിബൂ, ശ്രമിക്കാം...നന്ദി:)

ദ്രൗപതീ, ആശംസകള്‍ക്ക് നന്ദി:).

:: niKk | നിക്ക് :: said...

"അകത്തേക്കു പോയി
വന്നമ്മ വള്ളിയിട്ട
വടിയാല്‍ ചുട്ടൊ-
രു പെടതന്നു”.
ചുമ്മാതാ :P

വള്ളി സ്പെഷ്യല്‍ ഇനിയും പോരട്ടേ :)
സംഭവം നന്നായിട്ടുണ്ട്.

‘മയൂര’ എന്ന ബ്ലോഗിന്റെ പേരും

മയൂര said...

നിക്ക് , അതു കലകീട്ടോ..അത് തന്നെയാ സംഭവിച്ചത്:). പേര്‍ ഇഷ്‌ടം ആയി എന്നറിഞ്ഞതില്‍ സന്തോഷം...നന്ദി:).

ഏറനാടന്‍ said...

ഇവിടം പ്രദമാഗമനമാണ്‌ മയൂരാ.. തിരുവനന്തപുരത്ത്‌ എവിടെയാ?
നാട്ടില്‍ പോവുന്നുവെന്ന വിവരം ഡാഫോഡില്‍സിലൂടെ അറിഞ്ഞു.
തിരിച്ചുവരുന്നേരം ഒരു വട്ടിനിറയേ വടയുമായി വരണംട്ടോ..

മയൂര said...

ഏറനാടന്‍,പ്രദമാഗമനത്തിന് നന്ദി/\ ഡാഫോഡില്‍സ് ആണല്ലേ..തിര്‍ച്ചയായും തിരിച്ചുവരുന്നേരം ഒരു വട്ട വള്ളി നിറയേ വടയുമായി വരാം:).

കരീം മാഷ്‌ said...

പാര്‍വ്വതി പെട്ടന്നു കത്തിയെടുക്കുന്നതു കണ്ടാണ് ഞാനിങ്ങോട്ടു നോക്കിയത്.
പിന്നെയല്ലെ വള്ളിയില്ലാത്ത വട ഉണ്ടെന്നു മനസ്സിലായത്. ചൂടോടെ ഒന്നിങ്ങോട്ടും.
വള്ളിയുള്ള വട വേണ്ടാട്ടോ! :)
കവിത നന്നായിട്ടുണ്ട്
മയൂര

ഷിബു കൃഷ്ണന്‍ said...

മനസിലുണ്ടാകുന്ന എല്ലാ വിധത്തിലുള്ള വികാരങ്ങളും
എഴുതുവാന്‍ കഴിവുള്ള ഒരാളായിവരട്ടെ എന്ന് ആശംസിക്കുന്നു.....

മയൂര said...

കരീം മാഷേ,ഇവിടെ വന്നതില്‍ സന്തോഷമായി , പാര്‍വ്വതിയോട് കത്തി താഴെ ഇടാന്‍ പറയൂ;)...ഒരായിരം നന്ദി../\

ഷിബൂ, നന്ദി..../\.

Rineez said...

കവിത കിടിലന്‍..:)

മയൂര said...

റിനീസ്, നന്ദി പറയാത്തത് മനപൂര്‍വമല്ല ഞാന്‍ ഈ കമന്റ് കണ്ടില്ലായിരുന്നു, ക്ഷമിക്കണം... പരാതി വേണ്ടാ...ഹൃദയം നിറഞ്ഞ നന്ദി:)

സസ്നേഹം അമ്മിണിക്കുട്ടി said...

ഈ വള്ളിയിട്ട കുട്ടകൾക്കു വേണ്ട ന്നേരത്തു കിട്ടാതെ പോയ വള്ളിയിട്ട അടകളുടെ കാര്യം😝

സസ്നേഹം അമ്മിണിക്കുട്ടി said...

ഈ വള്ളിയിട്ട കുട്ടകൾക്ക് കിട്ടേണ്ട നേരത്തു കിട്ടാതെ പോയ വള്ളിയിട്ട അടകൾ ഇന്നതീസം ഇബടിരിക്കട്ടെ