എന്റെ മനസ്സിലെ തീകനലിലാടുന്ന
തെയ്യത്തിനെയടക്കി നിര്‍ത്തുവാ-
നാവില്ലിനി നിന്റെ മിഴിനീര്ത്തുള്ളിക്ക്.
എന്റെയുള്ളില്‍ തറച്ച് കയറിയത്
നിന് മൌനത്തിന് കൂരമ്പുകള്‍.
വാര്ന്നോഴുകിയ ചുടുചോരതന്‍
തീഷ്ണതയില്‍ വെന്തുരുകി
വെണ്ണീറായത് നമുക്കായ് നാം
നെയ്ത് കൂട്ടിയ സ്വപ്നങ്ങളും ഞാനും.
അകലെയെവിടെയോ നീ നിന്
മൌന വ്രതം മുറിയ്ക്കുന്ന വേളയില്‍
ആരോ എനിയ്കൊരുരുള-
പിണ്ഡം വയ്ക്കും, ബലികാക്കകള്‍
അത് കൊത്തിവലിയ്ക്കാതെ എന്‍
പാഴ്ജന്മത്തിന് നേര് വിളിചോതും.
മൌന മേഘങ്ങളോരു മൌന-
രോദനം പോലും സമ്മാനികാതെ
കടന്ന് പോകും, ഓടുവിലവ നിന്നരികില്‍
ഒരു മൌന ഗീതമായ്’ പെയ്തൊഴിയും.
“അകലെയെവിടെയോ നീ നിന്
ReplyDeleteമൌന വ്രതം മുറിയ്ക്കുന്ന വെളയില്‍
ആരോ എനിയ്കൊരുരുള-
പിണ്ഡം വയ്ക്കും, ബലികാക്കകള്‍
അത് കൊത്തിവലിയ്ക്കാതെ എന്‍
പാഴ്ജന്മമത്തിന് നേര് വിളിചോതും“
This comment has been removed by the author.
ReplyDeleteമയൂരാ..വരികള്‍ ഇഷ്ടമായി..ഇതെന്താണു, നാട്ടില്‍ ചെന്നപ്പോഴെയ്ക്കും കാന്തനെ കാണാതെ വിഷമമായെന്നു തോന്നുന്നല്ലോ..:-)
ReplyDeleteചേച്ചി കവിത എനിക്കിഷ്ട പെട്ടു....
ReplyDelete“മൗനമേഘങ്ങള്‍“
ReplyDeleteവരികള്‍ നന്നായിട്ടുണ്ട് മയൂര
അക്ഷരത്തെറ്റുകള്‍ വായനയുടെ താളത്തിന് ഭംഗം വരുത്തുന്നു... ശ്രദ്ധിക്കുമല്ലോ!
മയൂര, കവിതകള്‍ അങ്ങനെ ഓരോന്നായി പോരട്ടെ. ദുഖം നിഴലിച്ചുനില്ക്കുന്ന കവിതയാണല്ലോ, നല്ല വരികള്‍.
ReplyDelete:)
ReplyDeleteപ്രിയ മയൂര, കലാമിനെ കുറിച്ച് എഴുതിയ കവിത വായിച്ചു .നന്നായിട്ടുണ്ട്.അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
ReplyDeleteതറവാടീ, /\..
ReplyDeleteസാരംഗീ,???.... നന്ദി:)
ചാചീ, :)
അഗ്രജന്, ശ്രദ്ധിക്കാം... നന്ദി /\..
മഴത്തുള്ളീ, :)
ഇട്ടിമാളൂ, നന്ദി /\..
ബിബീ, താങ്കളുടെ വാക്കുകള്‍ക്ക് നന്ദി :)
NE IL007, ആരാ കലാം???...കവിത ഇഷ്ടായി എന്നറിയിച്ചതില് നന്ദി..തെറ്റുക്കള്‍ ശ്രദ്ധിക്കാം..
കൊള്ളാം.... ചേച്ചി... കൊള്ളാം ...
ReplyDeleteമാറ്റങ്ങള്‍.........
ഉണ്ടാകുന്നു ...........
കവിതയിലും ..........
ശരത്, മറ്റുള്ളവരെ മാറ്റുന്നതിലും നല്ലതല്ലേ സ്വയം മാറുന്നത്, നന്ദി...വീണ്ടും ഇതു വഴി വന്നതിന്..അഭിപ്രായം അറിയിച്ചതിന്...
ReplyDeleteayyo...
ReplyDeletealpam pargraph thirichu ezhuthan apeksha...ennale vayikaan kooduthal easy aavum. kooduthal akshrangal kaanubol pediyakunnallo....
yithu ente matram kuzhappamayirikkum......
valare nannyittundu keto...
anil bs
Beautiful Mayura!!! I love this poem!
ReplyDeleteമനോഹരം........
ReplyDeleteഅനില്‍, ഇതുവഴി വന്നതിന് നന്ദി, ഇനി എഴുതുമ്പോള്‍ കഴിവതും പാര;) ശ്രദ്ധിക്കാം....
ReplyDeleteസന്ധ്യാ, ഇവിടേക്ക് വന്നതിന് നന്ദി...
എന്റെ കിറുക്കുകളേ, നന്ദി...
അനാഥമാകുന്ന പിണ്ഡച്ചോറിന്റെ നേര്... പൊള്ളുന്ന ഒരു ബിംബമാണല്ലോ മയൂര.
ReplyDeleteഅഭിനന്ദനങ്ങള്‍.. ഇനിയും എഴുതൂ..
ഈ മയൂരയ്ക്ക് എപ്പോഴും "ചോര്‍, ചോര്‍" എന്നൊരു വിചാരമെ ഉള്ളു.
ReplyDeleteമയൂരാ... നന്നായിരിക്കുന്നു. ഇഷ്ടായി.
ReplyDelete“അകലെയെവിടെയോ നീ നിന്
ReplyDeleteമൌന വ്രതം മുറിയ്ക്കുന്ന വെളയില്‍...."
വളരെ മനോഹരമായിരിക്കുന്നു മയൂരേ...
മനൂ, അഭിനന്ദനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി:)
ReplyDeleteNE IL007, ‘ചോര്‍‘ എന്ന് പറഞ്ഞിട്ട് ‘ചാര്‘ എന്നു പറഞ്ഞാല്‍ ഊണ് കുശാലായി;) നന്ദി വീണ്ടും ഇവിടെ വന്നതില്‍ :)
ഇത്തിരിവെട്ടമേ, ഒത്തിരി സന്തോഷം :)
ഡോണീ, പേരില്‍ വള്ളിയില്ലെങ്കില് എന്റെ പേരായി..ഹിഹി..;). ഇവിടെ വന്ന് അഭിപ്രായം അറിയിച്ചത്തില്‍ നന്ദി:)
This comment has been removed by the author.
ReplyDeleteഊണു കഴിഞ്ഞു ജോര് എന്നു കൂടി പറഞ്ഞാല്‍ കുക്കുശാലാകുമോ???? ഒന്നു പോയ് തരാമോ????
ReplyDelete:-)
ReplyDeleteNE IL007, പോട്ടെ-അല്ല എവിടെക്ക് ‘ചോര്‍’നോ അതോ ‘ചോരി’ക്കോ?? എന്റെ ഹിന്ദിയുടെ പുറക്കെ ‘പത്തര്’ഉം ആയി വന്നേക്കല്ലേ...:(
ReplyDeleteദൃശ്യന്‍, ഒരായിരം നന്ദി:)
സമൂഹത്തെ നേര് വഴിക്കു നടത്താന്‍ ഉതകുന്ന "പത്ഥര്‍" ആയി മയൂരയുടെ തൂലികയുള്ളപ്പോള് മറ്റൊരു "പത്ഥര്‍" എന്തിനാണു. എപ്പോഴും വഴക്കടിയില് നിന്നും ഒരു മാറ്റത്തിനായ് വെറുതെ ഒന്നു സുഖിപ്പിച്ചതാ കേട്ടോ....
ReplyDeleteഏയ് അല്ലാട്ടോ... സത്യാട്ടോ..
NE IL007, വഴക്കോ?? എന്ത് വഴക്ക്??
ReplyDeleteസമൂഹത്തെ നേര് വഴിക്കു നടത്താന്‍ ഒന്നും ഞാന്‍ ആളല്ലാട്ടോ..ഞാന്‍ എന്നെ ഒന്ന് നേര് വഴിക്ക് ആക്കട്ടെ ആദ്യം.. :)
ഹായ് മയൂരാ എന്തെയ് നാട്ടില്‍ എത്തിയപ്പൊള്‍ കനവനെ കണ്ടില്ലേ..?
ReplyDeleteനല്ല വരികള്‍ നല്ല സൃഷ്ടി ചുരുക്കം പറഞാല്‍ കേരളത്തിന് ഒരു കവിയത്രിയെകൂടികിട്ടി.
നയിസ്...!!
ഇതൊന്ന് നൊക്കിയേക്കണെ.
http://swapnangale.blogspot.com/