നിന്മിഴികളില്
എന്തേയിന്നു
സിന്ദൂര സന്ധ്യതന്‍
കുങ്കുമ രേണുക്കള്‍.
സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴിയീറന്‍
അണിഞ്ഞതെന്നോ.
അകലെ നിന്നെത്തും
കാറ്റും
വിതുമ്പുന്നു നിന്
വിഷാദ രാഗമൊന്ന്.
നിലാവും
കിനാവിലെ
നിറമില്ലാ ചിത്രവും
ഇഴപിണഞ്ഞത് പോലെ.
പകര്‍ന്നിടുമേതു
സാന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.
“സന്ധ്യക്ക്
ReplyDeleteപെയ്തൊഴിഞ്ഞ മഴയതു
നിന്മിഴിയീറന്‍
അണിഞ്ഞതെന്നോ.“
മയൂര,
ReplyDeleteഒരു സുഖാന്വേഷണത്തിന്റെ ഈണം. :)ആശംസകള്‍ !!
വരികള്‍ കൊള്ളാം മയൂരാ,അകലെ നിന്നെതും എന്നതു് അകലെ നിന്നെത്തും എന്നാണോ.
ReplyDeleteപാടി കേള്ക്കാനിമ്പമേറും എന്നു തോന്നുന്നു.:)
ചിത്രകാരാ...:)
ReplyDeleteവേണു...നന്ദി...വികടസരസ്വതിയാണത്..തിരുത്തി....:)
സന്ധ്യ; മഴ; കാറ്റ്; നിലാവ്; എല്ലാരും കൂടി ഒരു വിഷാദ ചിന്ത - ചിത്തത്തില്‍ വിഷാദം നല്ലതിനല്ല. മൌനവും.
ReplyDeleteമറ്റു മയൂരക്കവിതകളില് നിന്നേറെ അകന്നു നില്ക്കുന്ന പോലെ..
ReplyDelete:)
ReplyDelete--
മയൂരാ...
ReplyDeleteഒരു സുഖശീതളിമ ... :)
"സന്ധ്യക്ക്
ReplyDeleteപെയ്തൊഴിഞ്ഞ മഴയതു
നിന്മിഴിയീറന്‍
അണിഞ്ഞതെന്നോ."
ചേച്ചീ...
ഈ വരികള്‍ കൂടുതലിഷ്ടമായി.
:)
പകര്‍ന്നിടുമേതു
ReplyDeleteസന്ത്വനം
"സാന്ത്വനം" എന്നാണോ വേണ്ടത്?
നല്ല കവിത! :)
പിന്നെ .. "വികടസരസ്വതി" എന്നു പറയണമോ. താങ്കളതല്ലാത്ത സ്ഥിതിയ്ക്ക്. അക്ഷരത്തെറ്റും വികടസരസ്വതിയും രണ്ടും രണ്ട്.
ReplyDeleteചുമ്മാ പറഞ്ഞന്നേ ഉള്ളു. :)
നിലാവും
ReplyDeleteകിനാവിലെ
നിറമില്ലാ ചിത്രവും
ഇഴപിണഞ്ഞത് പോലെ
നിലാവിന്റെ നീലഭസ്മനിറമണിഞഞ വരികള്‍ ...
മയൂര ..നന്ന്
പകര്‍ന്നിടുമേതു
ReplyDeleteസന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.
njaanum eppOzhum angane thanne.
മയൂര
ReplyDeleteനല്ല വരികള്‍.
ഇഷ്ടമായി :)
ഇതൊന്നു ശരിയാക്കിക്കോ
“പകര്‍ന്നിടുമേതു
സന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.
-സുല്‍
നല്ല കവിത
ReplyDeleteമയൂര...
ReplyDeleteപെയ്തൊഴിഞ മഴയിലെ മര്മരങ്ങള്
മൌനികളായതെന്തേയ്...
നിന്മിഴികളില്
എന്തേയിന്നു
സിന്ദൂര സന്ധ്യതന്‍
കുങ്കുമ രേണുക്കള്‍...
ഈ വരികള്‍ എല്ലം കൊണ്ടും മികച്ച് നില്കുന്നു
ഈറന്‍ മിഴിയില്‍ നിന്നുതിരും ജലകണങ്ങളില്‍
ഒരു സ്വപ്നത്തില്‍ നിറഞ നിഴലുകള്‍
കാണാന്‍ കൊതിചതൊന്നുമേയില്ലതില്
കാണാത്ത രൂപങ്ങള്‍ കഥ പറഞു
കേല്ക്കാന് കൊതിചതും കേട്ടില്ല ഞാന്‍
എങ്കിലും കണ്ടു ഞാനിന്നാക്ഷരങ്ങള്
നനദി ചൊല്ലുവാന്‍ വന്നെത്തി ഇങ്ങ്
നന്ദിയോടെയോര്മ്മിക്കുമെന്നും ഞാന്‍
നന്മകള് നേരുന്നു
പകര്‍ന്നിടുമേതു
ReplyDeleteസാന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.
പതിയ പറഞ്ഞുകൊണ്ടാവാം...
ReplyDeleteഒരു നേര്‍ത്ത
നൊമ്പരത്തിന്റെ
ശീതളിമ
കവിതയെ
ആവരണം ചെയ്യുന്നതായി തോന്നി....
വാക്കുകളുടെ
അനസ്യൂതമായ
ഈ പ്രവാഹം...
ദ്രൗപതിയുടെ മനസില്‍
നൊമ്പരം
അവശേഷിപ്പിക്കുന്നു....
ഡോണേച്ചിയുടെ
മറ്റു കവിതകളില്‍
നിന്നും
ഒരുപാട് വ്യത്യസ്തമായ ഒന്നായി തോന്നി....
അഭിനന്ദനങ്ങള്‍....
ചിത്രകാരന്, :)
ReplyDeleteവേണൂ, :)
ബയാന്‍, എല്ലം ഭാവന:)
എന്റെ(നിന്റെ)കിറുക്കുകള്‍, പല അച്ചില്‍ വാര്‍ക്കാന്‍ നോക്കുന്നതാണ്....ഇനിയും പരീക്ഷണം ബാക്കി:)
ഹരീ, :)
സന്ധ്യാ, ബാക്കിയെല്ലാം മൌനം വിഴുങ്ങിയോ;)
ശ്രീ, :)
നിഷ്ക്കളങ്കന്‍, സുല്‍ :- തിരുത്തിയിട്ടുണ്ട് :)
നിഷ്ക്കളങ്കന്‍, അതെ രണ്ടും രണ്ടാണ് ..എന്റെ തെറ്റ്:)
അനാഗതശ്മശ്രു, :)
വനജേ, :)
അപ്പൂ, :)
മന്‍സൂര്‍, :)
ബാജീ, :)
ദ്രൗപതി :)
എല്ലാവര്ക്കും നന്ദി:)