രാത്രിയില്‍ എന്തോ മുഖത്ത് പറന്നുവന്നു പറ്റുന്നത് പോലെ തോന്നിയിട്ടാണ് ഈര്‍ഷ്യയോടെ കണ്ണും തിരുമ്മിയുറക്കമുണര്‍ന്നത്. ക്ലോക്കിലെ ഫ്ലൂറസന്റ് അക്കങ്ങള്‍ സമയം രണ്ടു കഴിഞ്ഞെന്നു കാണിക്കുന്നു. മുഖത്ത് അപ്പോഴും പൂച്ചിയൊ മറ്റൊ പറന്നു പറ്റുന്നുണ്ട്. മെല്ലെ കൈയെത്തി സ്വിച്ചുക്കള്‍ക്കു വേണ്ടി പരതിയപ്പോള്‍ സൈഡ് ടെബിളില്‍ നിന്നും എന്തോക്കെയോ താഴെ വീണു.
സ്വിച്ച് കണ്ടു പിടിച്ച് ലൈറ്റിട്ടപ്പോള്‍ അതിശയിച്ചുപോയി. നല്ല ഭംഗിയുള്ള, നീലയില്‍ കറുത്ത വരയുള്ള ഒരു ചിത്രശലഭം പാറിക്കളിക്കുന്നു.ആ ശലഭം കുറെ നേരം ചുറ്റിലും വട്ടമിട്ട് പറന്ന് ജനാലയിലൂടെ പുറത്തേക്ക് പറന്നു പോയി. ഉറക്കം വീണ്ടും വന്നു തുടങ്ങിയിരുന്നു. ലൈറ്റ് ഓഫാക്കാന്‍ കൈനീട്ടുമ്പോള്‍ വീണ്ടും ശലഭം അകത്തേക്ക് പാറി വന്നു, ചുറ്റിലും വട്ടമിട്ടു വീണ്ടും പുറത്തേക്ക് പറന്നു. അത് പലയാവര്‍ത്തി തുടരുകയും ചെയ്തു.
പുറത്തെ അരണ്ട വെളിച്ചത്തില്‍ ജനാലയ്ക്കപ്പുറത്തെ കാഴ്ച്ച പരിമിതമായിരുന്നെങ്കിലും പുറത്ത് എന്തോ സംഭവിക്കുന്നു എന്നു മനസു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മെല്ലെ കതക് തുറന്ന് പുറത്തേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ ചിത്രശലഭമൊരു വഴികാട്ടിയെപ്പോലെ മുന്നെ പറന്നു.
പുറത്തിറങ്ങിയതും കാറ്റതിശക്തമായി വീശാന്‍ തുടങ്ങി, നിലാവു കൂടിയത് പോലെ. റോഡിന്റെ രണ്ടരികിലുമായി നിന്ന മരങ്ങളില്‍ നിന്നും അടര്‍ന്നു വീണുകിടന്നയിലകള്‍ കാറ്റത്ത് അപ്പുപ്പന്താടി പോലെ പറന്നുയരുന്നു. പെട്ടെന്നവയ്ക്കെല്ലാം ചിറകുമുളച്ച് അനേകായിരം ചിത്രശലഭമായി പറന്നുയരാന്‍ തുടങ്ങി. ഒരേ നിറത്തില്‍, നീലയില്‍ കറുത്ത വരയുള്ളവ. ആകാശത്തവയെല്ലം ചേര്‍ന്ന് എന്തോ സന്ദേശം കോറിയിടുന്നത് പോലെ തോന്നി. എത്ര നോക്കിയിട്ടും പരിമിതമായ കാഴ്ചയില്‍ അതെന്തെന്നു മനസിലായില്ല.
പിന്നീടവയെല്ലാം കൂടി ഒന്നിച്ച് തലയ്ക്കുമുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. അവയുടെ നിഴലുകള്‍ ഘനീഭവിച്ച് ചുറ്റിലും കൂരിരുള്‍ പാകാന്‍ തുടങ്ങി. ഉള്ളില്‍ വല്ലതൊരു ഭയമുടലെടുക്കാന്‍ തുടങ്ങിയിരുന്നു ഇതിനോടകം. ക്ഷണനേരം കൊണ്ട് എല്ലാം നിശ്ചലമായത് പോലെ, കാറ്റുനിന്നു, നിഴലുകളകന്നു, വീണ്ടും നിലാവെട്ടം ചുറ്റിലും പരന്നു. തിരിച്ച് അകത്തേക്ക് പോകാന്‍ മനസ് ധൃതികൂട്ടി. അകത്തേക്ക് അതിവേഗം കാലുകള്‍ വലിച്ചിഴച്ച് നടക്കുമ്പോള്‍ ഒരു കൂട്ടം ശലഭങ്ങള്‍ വാതിലിനരിക്കില്‍ കൂട്ടമായി പറന്നു ചെന്നു വഴിമുടക്കുന്നെന്ന ഭാവത്തില്‍ വട്ടമിട്ടു പറക്കുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല മനസില്‍, എവിടെന്നോ കിട്ടിയ പ്രേരണയില്‍ രണ്ടു കൈയും ആഞ്ഞുവീശി മുന്നിലേക്ക് നടക്കാന്‍ തുടങ്ങി, ശലഭങ്ങള്‍ പറന്നകലാനും. അകത്ത് കടന്ന് വാതിലും ജനാലയും അടച്ചെന്നുറപ്പു വരുതി.
ക്ലോക്കില്‍ മണി മൂന്നടിച്ചു, പുതപ്പിനകത്തേയ്ക്ക് ഊളിയിട്ട് കണ്ണും മിഴിച്ച് എത്രനേരം കിടന്നു എന്നോര്‍മ്മയില്ല, എപ്പോഴൊ ഉറങ്ങിക്കാണണം. രാവിലെ ആറരയോടടുപ്പിച്ച് ഉണര്‍ന്നപ്പോള്‍ എന്തോ ഒരു സ്വപ്നം കണ്ട പ്രതീതിയായിരുന്നു, ഓടിച്ചെന്നു കതക് തുറന്നു നോക്കി, കതകിന്റെ പുറമ്പടിയോടു ചേര്‍ന്നു നീലയില്‍ കറുത്ത വരകളുള്ള ഒരു ചിറകു കിടക്കുന്നു. മനസ് അറിയാതെയാ സ്വപ്നശലഭത്തെ തേടുവാന്‍ തുടങ്ങുകയായിരുന്നു.

“പുറത്തെ അരണ്ട വെളിച്ചത്തില്‍ ജനാലയ്ക്കപ്പുറത്തെ കാഴ്ച്ച പരിമിതമായിരുന്നെങ്കിലും പുറത്ത് എന്തോ സംഭവിക്കുന്നു എന്നു മനസു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മെല്ലെ കതക് തുറന്ന് പുറത്തേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ ചിത്രശലഭമൊരു വഴികാട്ടിയെപ്പോലെ മുന്നെ പറന്നു.“
ReplyDeleteആഹ... നല്ല അവതരണം... എനിക്കെന്തോ വല്ലാതെ ഇഷ്ടമായിത്. :) ശരിക്കും ഒരു നല്ല സ്വപ്നം.
ReplyDelete--
സോംനാംബുലിസം :-)
ReplyDeleteകഥ നന്നായിട്ടുണ്ട്. നല്ല സ്വപ്നവും.
മയൂര...
ReplyDeleteനല്ല ഒഴുക്കുള്ള എഴുത്ത്.....ചെറുസ്വപ്നം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
മയൂരാ... നന്നായിരിക്കണൂ...
ReplyDelete:)
നന്നായി അവതരിപ്പിച്ചിരിക്കുന്നു
ReplyDeleteഅഭിനന്ദനങ്ങള്‍
വളരെ ഒറിജിനാലിറ്റി ഉള്ള രചന..നല്ല ഇഷ്ടായി.ഇതാണു സാഹിത്യം എന്നു പറയുന്നതു.സഹിതമായതാണു സാഹിത്യം.വിചാരവികാരങ്ങളുടെ സഹിതത്ത്വം.
ReplyDeleteഒരു നല്ല ഫാന്റസി സ്വപ്നം കാണുന്നത് പോലെ തോന്നി എനിക്ക്... എഴുതുന്നയാള്‍ വിചാരിക്കുന്നത് പോലെ തന്നെയാകണമെന്നില്ലല്ലോ എല്ലാ വായക്കരും ഉള്‍ക്കൊള്ളുന്നത്...
ReplyDeleteമനോഹരമായ കഥ
ഒരു സുന്ദരമായ സ്വപ്നത്തിന്റെ അവതരണം
ReplyDeleteനന്നായിരിക്കുന്നു ചേച്ചീ...
:)
രസകര്മായ സ്വപ്നം, നല്ല വിവരണം. :)
ReplyDeleteപുലര്‍ക്കാലസ്വപ്നം ഫലിക്കും അല്ല്ലെ..?
ReplyDelete:) നന്നായിരിക്കുന്നു..
ReplyDeleteഎന്നെ പേടിപ്പിച്ചു കളഞ്ഞു. :)
ReplyDeleteകിടിലന്‍ എഴുത്ത്! ഇഷ്ടമായി!
നന്നായി വിവരിച്ചിരിക്കുന്നു
ReplyDeleteചിത്രശലഭങ്ങളെ ഉപദ്രവിക്കുമ്പോള്‍ ഓര്‍ക്കണം..!
ReplyDeleteസ്വപ്നത്തില്‍ ഗ്രൂപ്പായി വന്നു അറ്റാക്ക് ചെയ്യുമെന്നു..
ചിത്രശലഭം വഴികാട്ടിയതൊന്നുമല്ല..ക്വട്ടേഷന്‍ തരാന്‍ വിളിച്ചോണ്ടു പോയതാ..
സത്യം പറഞ്ഞോ..? തേനീച്ചയേയൊ കടന്നലിനേയൊ ഉപദ്രവിച്ചിട്ടുണ്ടൊ..!?
“ഞാന്‍ കണ്ട സ്വര്‍ഗ്ഗം“ എന്ന പോസ്റ്റു ഉടന്‍ പ്രതീക്ഷിക്കുന്നു..:)
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ നീല ശലഭങ്ങളല്ലോ...
ReplyDeleteകൊള്ളാം മയൂരാ.പലപ്പോഴും വിശകലനത്തിനു പുറത്താണു് പല സ്വപ്നങ്ങളും.:)
hi dona, nalla kalpanikatha!
ReplyDeleteand minimal approach!
great! congratulations
ceejo
കലക്കി കടുക് വറുത്തല്ലോ ഡോണാമ്മെ...ഗംഭീരം.അഭിനന്ദനങ്ങള്‍!
ReplyDeleteനീലയും കറുപ്പും കലര്‍ന്ന സന്ദേശങ്ങളില്ലാത്ത ഇതിലും മനോഹരമായ സ്വപ്നങ്ങള്‍ കാണാന്‍ ഇടവരട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
ReplyDeleteഎന്തോ ഒരു പ്രത്യേക ഫീല്‍...നന്നായിട്ടുണ്ട്
ReplyDeleteകവിമനസ്സിന്റെ ഉടമയ്ക്ക് ആശംസകള്‍
ReplyDeleteഒരു ഫാന്റസി സ്വപ്നം കണ്ട പ്രതീതി. എഴുത്ത് നന്നായിട്ടുണ്ട്.
ReplyDeleteപൂമ്പാറ്റകള്‍ നിറഞ്ഞ സ്വപ്നത്തിലൂടെ...ഞാനും.
ReplyDeleteനല്ല എഴുത്ത്...
സിമിയുടെ post ലെ reference കണ്ടാണു വന്നത്. എനിക്കു ഒരു visual മനസ്സില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. English suspense cinema കളിലൊക്കെ കാണിക്കുന്നതു പോലെ...
ReplyDeleteപക്ഷെ, "പരിമിതം" എന്ന വാക്ക് സ്ഥാനം തെട്ടി വന്നതു പോലെ ഒരു തോന്നല്‍ (എണ്റ്റെ മാത്രം തോന്നലാണേ!), പകരം "മങ്ങിയ" എന്ന വാക്കു വെചു വായിചു നോക്കിയപ്പോള്‍ എണ്റ്റെ taste ന് ചേരുന്നുണ്ട്. ഇനിയും എഴുതുക.
സസ്നേഹം
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാകുന്ന ആ ഒരു ചെറിയ രേഖ ,എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അതിഗംഭീരം
ReplyDeleteവായിക്കാന്‍ തുടങ്ങുന്നതേയുള്ളു.
ReplyDeleteരജി മാഷ്.
മനസ് അറിയാതെയാ സ്വപ്നശലഭത്തെ തേടുവാന്‍ തുടങ്ങുകയായിരുന്നു.
ReplyDeleteമയൂരാ -
ReplyDeleteഈ നീലസ്വപ്നശലഭത്തെ എനിക്കൊരുപാടങ്ങ് ഇഷ്ടമായല്ലോ... ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പോസ്റ്റ്! വായിച്ചു വരുമ്പോള്‍ സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലാ.. അതോ നായിക(?)യുടെ വിഭ്രാന്തിയൊ? ( ‘എന്നു സ്വന്തം ജാനകിക്കുട്ടിയി‘ലേതു പോലെ ).. ഏതായാലും... എന്റെ മനസും ആ സ്വപനശലഭത്തെ തേടുകയാണിപ്പോള്‍ , തന്റെയൊപ്പം... :)
- സ്നേഹാശംസകളോടെ, സന്ധ്യ :)
ശലഭങ്ങളുടെ നിറഭേദത്തിനനുസരിച്ച് വ്യത്യസ്ഥമായ അനുഭവങ്ങളുണ്ടാവാമെന്ന് വിശ്വസിക്കുന്നവരുണ്ട്.
ReplyDeleteഅതുപോലയെന്തെങ്കിലും-----------?
:)
ReplyDeleteningalude hrudhayathil nanmayude pookkaluntennu thonnunnu
ReplyDeletes.kuruvath orma
sajeesh.kuruvath@gmail.com
നന്നായിട്ടുണ്ട് മയൂര.
ReplyDeleteസസ്നേഹം
ദൃശ്യന്‍
ipoo dubai il samayam 2:00 am ellarum ororakkm kazhinju pkshe njaan ippazhe ethiyullu..rooomil net ullathukond chumma laptop um aduth vech ingane irunnatha....thanks
ReplyDeleteenikk oru nalla swapnm kaanichuthannathinnu....