Monday, October 29, 2007

രൂപാന്തരം

കാരിരുമ്പില്‍ തീര്‍ത്തയാ-
യക്ഷരം വീണ്ടുമാലയില്‍
ചുട്ടടിച്ച് വികൃതമാക്കി,
പുതിയൊരക്ഷരത്തിനായ്.

തുരുമ്പെടുത്ത പഴയ
വാക്കുകള്‍ക്കിടയിലതു
തിരുകി പുതിയ വാക്കാക്കി
ആത്മനിര്‍വൃതിയടഞ്ഞു.

വാക്കുകളിലെ സാദൃശ്യ
മെന്റെ രൂപാന്തര
സിദ്ധാന്തത്തിലൊരു
കല്ലുകടിയായവശേഷിച്ചു.

28 comments:

  1. “കാരിരുമ്പില്‍ തീര്‍ത്തയാ-
    യക്ഷരം വീണ്ടുമാലയില്‍
    ചുട്ടടിച്ച് വികൃതമാക്കി,
    പുതിയൊരക്ഷരത്തിനായ്“

    ReplyDelete
  2. എത്ര രൂപാന്തരം സംഭവിച്ചാലും എല്ലാ വാക്കുകളിലും എന്തെങ്കിലുമൊക്കെ സാദൃശ്യം കണ്ടെത്താന്‍‌ കഴിഞ്ഞേയ്ക്കും... അല്ലേ ചേച്ചീ, മനുഷ്യരിലെ സ്വഭാവ സാദൃശ്യം പോലെ.

    നന്നായിട്ടുണ്ട്.

    ReplyDelete
  3. എന്താന്ന്...?
    ഇത്രൊക്കെ സങ്കടപ്പെടാനെന്തേ ഉണ്ടായേ...?
    സാരല്ല്യാ ഒക്കെ ശരിയാകും...

    :)

    ReplyDelete
  4. മയൂരേച്ചി, ഒന്നും അങ്ങ്ട്ട് ഓടിയില്ലാ...:)

    ReplyDelete
  5. ടാംഗ്..!
    തേങ്ങ ആലയിലെ ചുറ്റിക കൊണ്ടു തന്നെ പൊട്ടിച്ചു!
    ഇതിനു മുന്പു ആരെങ്കിലും പൊട്ടിച്ചെങ്കില്‍ അതെന്റെ തെറ്റല്ല!
    ഒരു കല്ലുകടിയുമില്ല..മയൂരാമ്മേ..
    ഞാന്‍ ആധാരകനായി..! ഛെ! ആരാധകനായി..:)

    ReplyDelete
  6. “തുരുമ്പെടുത്ത പഴയ
    വാക്കുകള്‍ക്കിടയിലതു
    തിരുകി പുതിയ വാക്കാക്കി
    ആത്മനിര്‍വൃതിയടഞ്ഞു“

    ആത്മനിര്‍വൃതിയടയാന്‍ മന:പൂര്‍വ്വമുള്ള ശ്രമം നടന്ന സ്ഥിതിക്ക് ഇനി കല്ലുകടിയെക്കുറിച്ചാലോചിക്കുകയേ വേണ്ട ട്ടാ

    ഇഷ്ടപ്പെട്ടു.

    ReplyDelete
  7. mayoora maadaththinte matoru master peice...
    cheruthaayi ppOyallaa...
    :)
    upaasana

    ReplyDelete
  8. എന്നിട്ടാ വാക്കൊക്കെ എന്തുചെയ്തു? വാക്കല്ലേ പോട്ടെന്നേയ്...ഒരു വെറും വാക്ക്!

    ReplyDelete
  9. ഇനി ഇപ്പൊ എന്തു ചെയ്യും.. പഴയ അമ്പത്താറുതന്നെ മതി അല്ലെ...?

    ReplyDelete
  10. അക്ഷരങ്ങള്‍ രൂപാന്തരം പ്രാപിക്കട്ടെ
    കവിയുടെ പണി അതു തന്നെയാണല്ലോ
    അതില്‍ കല്ലുകടിക്കേണ്ട ആവശ്യമില്ല
    കൊല്ലത്തീ, നന്നായിരിക്കുന്നു

    ReplyDelete
  11. നിക്ക് മനസിലായില്ല :(

    ReplyDelete
  12. പ്രശ്നം...എന്തൊക്കെ പുതുക്കിയലും വാക്കുകള്‍ രൂപന്തരപ്പെടുന്നില്ല എന്നതാണു...വാക്കുകള്‍ പരിമിതമാണു...ഇതിനുള്ള ശ്രമം കുമാരനാശാന്‍ പണ്ടേ അലോചിച്ചതാണു...
    ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ....എന്നു....നല്ല കവിത.

    ReplyDelete
  13. കൊള്ളാമല്ലോ ഈ രൂപാന്തരം..

    വാക്കുകള്‍ പുതുത് സൃഷ്ടിക്കാന്‍ കുഞ്ഞുങ്ങളാണ് മിടുക്കര്‍..ദാ അമ്മുവിന്റെ നിഘണ്ടുവില്‍ അവളുണ്ടാക്കിയ ഒരായിരം വാക്കുകളാ..:)

    ReplyDelete
  14. ചിന്തകള്‍ കേമം തന്നെ. സംശയമില്ല. വാക്കുകള്‍ മനസ്സില്‍ നിന്നല്ലേ. നേരറിഞ്ഞവ. എത്രയിട്ടു തല്ലിയാലും അവ കണ്ടതേ പറയൂ. :) നല്ല കവിത.

    ഓ ടോ: അതേന്ന്യേയ്! ഇപ്പ ഇവിടാല തുടങ്ങാന്‍ മാത്രം എന്തുണ്ടായി? ഞാന്‍ എഴുതിയതു കേറ്റിയിട്ട് അടിച്ചു ചളുക്കിയേക്കരുതേ!!

    ReplyDelete
  15. മയൂരയുടെ മറ്റെല്ലാ കവിതയേപൊലെ ഇതും നല്ല നിലവാരം പുലര്‍ത്തുന്നു

    ReplyDelete
  16. കവിത്വമുള്ള മ‌യൂരയ്ക്ക് അങ്ങനെയൊരു പ്രശ്ന‌മുണ്ടാകാന്‍ വഴിയില്ല. കൂടുത‌ല്‍ ന‌ന്നാക്കാമായിരുന്നു എന്ന തോന്ന‌ലാകാം ഈ കവിത്യ്ക്കാധാരം അല്ലേ.
    ന‌ല്ലതാണാത്തോന്നലുക‌ള്‍.
    ഊതിക്കാച്ചിയെടുക്കൂ. കൂടുത‌ല്‍ ന‌ന്നാകട്ടെ കവിത‌ക‌ള്‍.
    ഈ കവിത ന‌ന്ന്

    ReplyDelete
  17. " കാരിരുമ്പില്‍ തീര്‍ത്തയാ-
    യക്ഷരം വീണ്ടുമാലയില്‍
    ചുട്ടടിച്ച് വികൃതമാക്കി,
    പുതിയൊരക്ഷരത്തിനായ് "

    അതെ പലതും നേടാന്‍ മറ്റുപലതും നഷ്ടപ്പെടുക തന്നെ വേണം

    ReplyDelete
  18. ഇതാണ് ഗഹനമായ കവിത. എന്റേത്‌ വെറും പാട്ടുകള്‍, വെറും ലളിത ഗാനങ്ങള്‍!!!

    ReplyDelete
  19. ചിലതിന് രൂപാന്തരം സംഭവിക്കുമ്പോള്‍ മിക്കപ്പോഴും ഒരു കല്ലുകടി വരുന്നത് സ്വാഭാവികം. അത് വാക്കുകള്‍ക്കെന്നല്ലാ..മിക്കതിനും അങ്ങിനെ തന്നെ.

    കവിത നന്നായിട്ടുണ്ട് ട്ടാ.

    ReplyDelete
  20. ആദ്യൊ തൊന്നി ..ദഹിക്കില്ലന്ന്...ഒന്നൂൊടെ വായിച്ച്പ്പൊ ദഹിച്ചു... :-)

    ReplyDelete
  21. കാരിരുമ്പില്‍ തീര്‍ത്തയാ-
    യക്ഷരം വീണ്ടുമാലയില്‍
    ചുട്ടടിച്ച് വികൃതമാക്കി,
    പുതിയൊരക്ഷരത്തിനായ്.???

    വികൃതമാക്കുകയല്ല..പുതിയ അക്ഷരത്തിനും അതിന്റെ സൌന്ദര്യം ഉണ്ട്.
    ഭാവുകങ്ങള്‍...

    ReplyDelete
  22. മയൂര..
    കവിതകള്‍ കുത്തൊഴുക്കാവുകയാണല്ലോ ബ്ലോഗില്‍..
    അസൂയതോന്നുന്നു...അസൂയക്കും കഷണ്ടിക്കുമുള്ള “മരുന്ന്” എന്റെ കയ്യിലുമില്ല!!

    ആ അസൂയകൊണ്ട് പറയാം....ധൃതിപിടിക്കുന്നതിന്റെ കുറവുകള്‍ വരാതെനോക്കണേ...

    ReplyDelete
  23. ഉഷ്ണിച്ചും വിയര്‍ത്തും പണിത
    വാക്കുകളെ ഒരു ചരടില്‍ കൊളുത്തി
    ആ മാല മാറിലണിഞ്ഞു നടക്കുമ്പോള്‍
    പിറകെ ചോരനുണ്ടിന്നു പേടിയാണിപ്പൊള്‍..!

    ReplyDelete
  24. നന്നായിട്ടുണ്ട്‌
    ഭാവുകങ്ങള്‍

    ReplyDelete
  25. Anonymous7:00 AM

    മയൂരാ‍ാ -


    എത്ര ഉരുക്കിപ്പണിതാലും ചിലതിനു രൂപാന്തരമില്ല മയൂരാ‍ാ.. അതങ്ങനെ തന്നെ ശേഷിക്കും... എവിടെയൊക്കെ ചേര്‍ത്തുവെച്ചാലും , സ്വന്തം വ്യക്തിത്വം എടുത്ത് കാണിച്ച്...!

    - സ്നേഹാശംസകളോടെ, സന്ധ്യ :)

    ReplyDelete
  26. “വാക്കുകളിലെ സാദൃശ്യ
    മെന്റെ രൂപാന്തര
    സിദ്ധാന്തത്തിലൊരു
    കല്ലുകടിയായവശേഷിച്ചു“

    ഹും ഉവ്വ്..രൂപാന്തരസിദ്ധാന്തവും കോളേജ് കാന്റീനിലെ ഊണും തമ്മില്‍ ഒരു സാദൃശ്യം കാണുന്നുണ്ട്.

    എവിടെയായാലും കല്ലുകടി ഒരു ശീലമായിക്കഴിഞ്ഞാല്‍ പിന്നെ പ്രശ്നമില്ലന്നേ.. ;-)

    ReplyDelete