Sunday, November 04, 2007

ചൂണ്ടയിടല്‍

വേനലിലും ശൈത്യത്തിലും
മീന്‍ പിടിയ്ക്കുന്നതിനു
അനന്തമായ വ്യത്യാസമുണ്ട്.

വെയിലേറ്റ് കുളക്കരയില്‍,
തോടിന്റെ വക്കില്‍,
നദി കരയില്‍,
മണ്ണുകുത്തി വിരപിടിച്ച്
ചൂണ്ടയുമിട്ടിരുന്നാല്‍
ഒരു പരല്‍മീനു പോലും
ചിലപ്പോള്‍ കൊത്തുകയില്ല.
വല്ലതും കൊത്തിയാല്‍
തന്നെ അതുവരെ
പരിശ്രമിച്ചതിന്റെ ക്ഷീണം
ഇരപിടുത്തത്തെ ബാധിച്ചിരിക്കും.

ശൈത്യത്തില്‍ നദിയിലെ-
യുറഞ്ഞ മഞ്ഞു തുരന്നു
അതിലേക്ക് ചൂണ്ടയുമിട്ട്,
കൈയുറയും കാലുറയും
ജാക്കറ്റും, കണ്ണും മൂക്കും
മാത്രം പുറത്തുകാണിക്കുന്ന
തൊപ്പിയുമണിഞ്ഞ്,
എല്ലാവിധ
സുഖസാമഗ്രികളും ഉള്ള,
നാലുചുറ്റും മറച്ചിരിക്കുന്ന
ക്യാബിനില്‍
ബിയറും മോന്തിയിരുന്നു
ചൂണ്ടയിടുന്നതിന്റെ രസം,
അത് ഇര തടയുന്നതിലുമേറെയാണ്,
ഇര തടഞ്ഞാലോ,
പിന്നെയോരു മേളമാണ്.

35 comments:

  1. “വേനലിലും ശൈത്യത്തിലും
    മീന്‍ പിടിയ്ക്കുന്നതിനു
    അനന്തമായ വ്യത്യാസമുണ്ട്“

    ReplyDelete
  2. പാവം ഇരകള്‍ക്ക് എന്തറിയാം.

    ReplyDelete
  3. അത് ഇര തടയുന്നതിലുമേറെയാണ്,
    ഇര തടഞ്ഞാലോ,
    പിന്നെയോരു മേളമാണ്.

    കൊള്ളാം ട്ടൊ
    -സുല്‍

    ReplyDelete
  4. കൊള്ളാം കൊള്ളാം...
    നല്ല ചിന്തകള്‍...!
    :)

    ReplyDelete
  5. തന്നെ തന്നെ.... എല്ലാമൊരു ചൂണ്ടയിടല്‍‌ തന്നെ.

    :)

    ReplyDelete
  6. ചൂണ്ടയിടല്‍ ചൂണ്ടുന്നുവൊ
    അതോ തോണ്ടുന്നുവൊ
    അതൊ എനിക്ക്‌ തോന്നുന്നുവൊ

    കുളമുള്ളിടത്തൊക്കെ മീനും
    മീനുള്ളിടത്തൊക്കെ ചൂണ്ടയും
    ചൂണ്ടുന്നവനും
    ചമക്ക്കുന്നവനും
    തിന്നുന്നവനും

    കഥയില്ലാത്തൊരു കഥയാണേ സിനിമാല .......

    നല്ല കവിത

    ReplyDelete
  7. ഉവ്വോ.
    വേരെ പണീയില്ലാത്തവര്‍ക്ക് ഈ യേതു സമയവും ചെയ്യാം
    ഞാന്‍ കൂറ്റിയായിരുന്നപ്പോള്‍ വര്‍ഷകാ‍ാലത്തേ പിടിക്കൂ...
    വിര എന്നാണൊ ഇര എന്ന വാക്കല്ലേ കൂടുതല്‍ യോജിക്കുക.
    :)
    ഉപാസന

    ReplyDelete
  8. ഇരകളെന്തറിയുന്നു.:)

    ReplyDelete
  9. കൈ നനയാതെ മീന്‍ പിടിക്കുന്ന വിദ്യ :-)

    ReplyDelete
  10. മഞ്ഞു പെയ്യുന്ന ശൈത്യത്തില്‍ ചൂണ്ടയിടാന്‍ ഇതുവരേക്കും സാധിച്ചിട്ടില്ല. വേനലിലതായിട്ടുണ്ട്‌. വരികള്‍ നന്നായിരിക്കുന്നു.

    ReplyDelete
  11. “വേനലിലും ശൈത്യത്തിലും
    മീന്‍ പിടിയ്ക്കുന്നതിനു
    അനന്തമായ വ്യത്യാസമുണ്ട്“

    ഉണ്ടൊ..??ऽ

    ReplyDelete
  12. വേനലായാലും ശൈത്യമായാലും കൈ നനയരുതെന്ന് മാത്രം

    ReplyDelete
  13. ശരിയാണ്‌
    ശൈത്യത്തിലും വേനലിലും
    ചൂണ്ടയിടുന്നതില്‍
    വ്യത്യസ്തതയുണ്ട്‌...

    ബിംബങ്ങളുടെ
    ഭംഗി
    കവിതയെ ചേതോഹരമാക്കുന്നു...

    അഭിനന്ദനങ്ങള്‍
    ഭാവുകങ്ങള്‍

    ReplyDelete
  14. ശരിയാണ്‌
    ശൈത്യത്തിലും വേനലിലും
    ചൂണ്ടയിടുന്നതില്‍
    വ്യത്യസ്തതയുണ്ട്‌...

    ബിംബങ്ങളുടെ
    ഭംഗി
    കവിതയെ ചേതോഹരമാക്കുന്നു...
    അഭിനന്ദനങ്ങള്‍
    ഭാവുകങ്ങള്‍

    ReplyDelete
  15. മയൂരാമ്മേ......:)
    ഏതു കാലാവസ്ഥാ കീ കഹാനിയായാലും..
    ചൂണ്ടയിടുന്നവന്റെ ക്ഷമ പോലിരിക്കും ..
    ആക്രാന്തം കാട്ടിയാല്‍ മീന്‍ പോയിട്ടു ചൂണ്ട പോലും കിട്ടില്ല..! ഞാനിപ്പോള്‍ ചൂണ്ടയിടാറില്ല..വെല്യ നൈലോന്‍ വല വാങ്ങി വെച്ചിട്ടുണ്ട്..എടുത്തു വീശും..ഒന്നു രണ്ടു മീന്‍ ഉറപ്പായിട്ടും കിട്ടും..!
    നമുക്കതു മതിയേ..;)

    ReplyDelete
  16. വേനലിലായാലും മഞ്ഞിലായാലും എങ്ങിനെയെങ്കിലും ഇര കൊത്തിയാല്‍ മതിയെന്ന് കരുതുന്നവരേറെ. അല്ലെങ്കിലും ചൂണ്ടയിടല്‍ വല്ലാത്ത ഒരു സംഭവമാണേ ;) ഒടുക്കത്തെ ക്ഷമ വേണം. ഏത് കാലത്തായാലും. എവിടെ ആയാലും.

    നല്ല പോസ്റ്റ് ട്ടാ :)

    ReplyDelete
  17. മയൂരാ,
    ശൈത്യകാലത്തെ മീന്‍പിടുത്തസുഖം അനുഭവിച്ചു.

    ReplyDelete
  18. വരികള്‍ക്കിടയില്‍ വായിക്കാതിരിക്കാം

    ReplyDelete
  19. ചൂണ്ടയിടല്‍..!

    കുറിയ്ക്കു കൊള്ളുന്ന ചൂണ്ട തന്നെ ഇത്.
    കലക്കി.

    ReplyDelete
  20. "നാലുചുറ്റും മറച്ചിരിക്കുന്ന
    ക്യാബിനില്‍
    ബിയറും മോന്തിയിരുന്നു
    ചൂണ്ടയിടുന്നതിന്റെ രസം"

    ഇതെവിടെയാണപ്പാ ഇങ്ങനെ മീന്‍ പിടിക്കുന്നത്..?

    ഞമ്മള് ഓണം വന്നാലും മഴപെയ്താലും ആറ്റിങ്കരയില്‍ കുത്തീരുന്നാ മീന്‍ പിടിക്കുന്നത്...

    ReplyDelete
  21. അതുപോട്ടെ,
    പതിവു പോലെയുള്ള കവിതയുടെ ഒഴുക്ക് ഇതിലും നഷ്ടപ്പെടുത്താതെ കൊണ്ട്പോകാന്‍ ഇവിടെയും കഴിഞ്ഞിട്ടുണ്ട്ട്ടോ...

    ReplyDelete
  22. നല്ല ഇഷ്ടായി!

    ReplyDelete
  23. കവിത നന്നായി മയൂരേ...
    ഇതിനേക്കാളും ആനന്ദമനുഭവിക്കുന്ന വേറൊരു കൂട്ടരുണ്ട്, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍. പാവം മീനുകളറിയുന്നില്ലല്ലോ, ഇവരെന്തിനാണ് കുളം കലക്കിയതെന്ന്.

    ReplyDelete
  24. വേനലും ശൈത്യവും..
    ഇഷ്ടമായി ഇതും!

    ReplyDelete
  25. ചൂണ്ടക്കാരനും, ഇരയും, പിടുത്തവും എല്ലാം നന്നായിട്ടുണ്ട്. ഋതുക്കള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ സ്വാഭാവികമായും പലതും അതിനനുസരിച്ച് മാറുന്നു. ഒന്നും ശാശ്വതമല്ലല്ലോ...

    ReplyDelete
  26. ചില മീന്‍പിടിത്തക്കാര്‍ പാതിരാത്രിയാണിറങ്ങുന്നതുപോലും..
    കയ്യില്‍ ഒരാറുബാറ്ററി ടോര്‍ച്ച്(എവറഡി),മറ്റ് മാരകായുധങ്ങള്‍..അവര്‍ക്ക് വേനലില്ല..ശൈത്യം ബാധിച്ച മനസ്സുമാത്രം!!

    ReplyDelete
  27. രണ്ടു വ്യത്യ്സ്ഥ സഥലങ്ങള്‍,വ്യ്ത്യസ്ഥ കാലങ്ങള്‍...ആണു സമീകരണത്തില്‍ രണ്ടു ബിന്ദുക്കള്‍ വ്യത്യസ്ഥ മായിരുന്നല്‍ അതു ലക്ഷ്യത്തെ ശിഥിലീകരിക്കും...അതണു ഇതില്‍ പറ്റിയതു...മയൂരാ..നല്ല നിരീക്ഷണം ഉണ്ട്.അഭിനന്ദനം

    ReplyDelete
  28. ചൂണ്ടലില്‍ വച്ചു നീട്ടുന്ന തീറ്റിയ്ക്കും വ്യത്യാസമില്ലേ?
    ഇതൊക്കെയറിയാവുന്ന മീനുകള്‍ തന്നാ ചൂണ്ട വരുന്നതു കാണുമ്പോള്‍ ടക ടകേന്നു കയറിക്കൊത്തുന്നതും!

    ReplyDelete
  29. ഒരേ അനുഭവം തന്നെ കാലവും പരിസരവും മാറുമ്പോള്‍ അനുഭവത്തിന്റെ വിഭിന്നധ്രുവങ്ങളിലേക്ക്‌ വേറിട്ട്‌ പോകുന്നു. ഓര്‍മ്മകളില്‍ കാലം പിരിച്ചെഴുതിയ വാക്കുകളുടെ മുറിവുകള്‍ വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നതുപോലെ.

    ReplyDelete
  30. കവിത ഇഷ്‌ടപ്പെട്ടു കേട്ടോ..

    -അഭിലാഷ്

    ReplyDelete
  31. ഞാനാ പാവം ഇരകളെക്കുറിച്ചാ ചിന്തിക്കുന്നേ.....
    ചൂണ്ടയിടുന്നവന് രസം, ഹരം .....

    പാവം... ആ ചെറിയ ഇരയായ മണ്ണിരയുടേയും, വലിയ ഇരകളായ മീനുകളുടേയും കഥയോ?

    പച്ച ജീവനോടെ ചൂണ്ടയില്‍ കൊളുത്തപ്പെട്ട മണ്ണിര...
    ചൂണ്ട കൊരുക്കലിണ്ടെ വേദനയും ശ്വാസം കിട്ടായ്മയും കൊണ്ട്‌ പിടയുന്ന മീന്‍....

    ReplyDelete
  32. ഇര തടഞ്ഞപ്പോളുള്ള മേളം ഇഷ്ടമായി

    ReplyDelete