Wednesday, November 14, 2007

അസ്ഥികൂടങ്ങള്‍

മസ്തിഷ്കത്തില്‍
വിഷം കുത്തിവയ്ച്ച്,
ഞരമ്പുകള്‍ മുറിച്ച്
രക്തമൂറ്റിയളന്നു മാറ്റി,
തൊലിയുരിഞ്ഞു
മാംസമടര്‍ത്തി
തൂക്കി മാറ്റി,
നഗ്നരാക്കപ്പെട്ട
അസ്ഥികൂടങ്ങള്‍,
ഇരു കൈയാല്‍ മുഖം
മറച്ച് കൂനിപ്പിടിച്ചിരിക്കുന്നു.

16 comments:

  1. അസ്ഥികൂടങ്ങള്‍...

    ReplyDelete
  2. ബലികുടീരങ്ങളേ....

    മയൂരാ.....
    സ്പന്ദിക്കുന്നു അസ്ഥിമാടങ്ങള്‍‍.:)

    ReplyDelete
  3. ഹൊ, ഇത് വായിച്ചിട്ട് പേടിയാകുന്നു. ഇനി ഉറക്കമൊട്ടു വരുകയുമില്ല :(

    ReplyDelete
  4. ഒരു വിഹ്വല ദൃശ്യം. നല്ല വരികള്‍.

    ReplyDelete
  5. നഗ്നരാക്കപ്പെട്ട അസ്ഥികൂടങ്ങള്‍‌!!!

    നല്ല ആശയം തന്നെ ചേച്ചീ.

    :)

    ReplyDelete
  6. എന്റെ ചേച്ചീ, ഇതെന്തുവാ ആളെ പേടിപ്പിക്കുന്നത്?? ഒന്നും മനസ്സിലായില്ല :(

    ReplyDelete
  7. മരിച്ചിട്ടും മറ്റുള്ളവര്‍ക്ക് വേണ്ടീ നഗ്നരായി നിന്നു കൊടുക്കാന്‍ വിധിക്കപ്പെട്ട ജന്മങ്ങള്‍
    മയൂര മാഡം കൊള്ളാമല്ലോ....
    :)
    ഉപാസന

    ReplyDelete
  8. മയൂര...

    നല്ല വരികള്‍

    കൂനിപിടിച്ചിരിക്കുന്ന അസ്ഥികൂടങ്ങള്‍
    ഒന്ന്‌ കരയാന്‍ മുഖമില്ലാതെ......

    നന്‍മകള്‍ നേരുന്നു

    ReplyDelete
  9. മാംസം
    വില്‍പനചരക്കായി മാറിയ കാലഘട്ടത്തില്‍
    കവിതയുടെ
    ഉള്ള്‌ ജ്വലിക്കുന്നുണ്ട്‌...

    വികൃതമാക്കപ്പെട്ട
    യൗവനങ്ങളുടെ
    തീരാനൊമ്പരങ്ങളുടെ
    സ്നിഗ്ധത
    വരികളെ
    തീ കൊണ്ട്‌ പൊതിയുന്നുമുണ്ട്‌...

    അസ്ഥികൂടങ്ങളില്‍
    നിന്നും മര്‍മ്മരങ്ങള്‍ കേള്‍ക്കുന്നുണ്ട്‌....അത്‌ സ്വയം എല്ലുകളര്‍ത്തികൊണ്ടിരിക്കുന്നു...അതിന്‌ വേദനിക്കുന്നില്ലെങ്കിലും മിഴികള്‍ ആര്‍ദ്രമാകുന്നതെന്തിനാവും....?

    ഇങ്ങനെയൊരു ചോദ്യം തിരിച്ചുചോദിക്കുന്നു......

    അഭിനന്ദനങ്ങള്‍....

    ReplyDelete
  10. പേടിപ്പിക്കാതെ...!

    ReplyDelete
  11. ശൊ.. എന്നേം പേടിപ്പിച്ചു.

    പൊള്ളിക്കുന്ന വരികള്‍.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  12. ഹയ്യോ! കൊന്തയെവിടെ, കുരിശെവിടെ?

    നഗ്നരാക്കപ്പെട്ട അസ്ഥികൂടങ്ങള്‍.. ഉപദ്രവമായിപ്പോയി!

    എന്തോ മുന്തിയ ചിന്ത ഇതിലുണ്ടെന്നറിയാം ..പേടി കൊണ്ടാ ഇങ്ങനെ പറഞ്ഞു പോയത്.

    ReplyDelete
  13. നഗ്നരാക്കപ്പെട്ട അസ്ഥികൂടങ്ങള്‍ - കൊള്ളാം, നന്നായിരിക്കുന്നു.

    ReplyDelete
  14. ആരോടോകെയോ ഉള്ള ദേഷ്യം ? അതോ ലോകത്തോട്‌ തന്നെയോ ?? ഒരു നിരാശ യുടെ മഷി പടരന്നു എന്ന് തോന്നുന്നു

    ReplyDelete
  15. ദൈവമേ ഇതൊരു ആശുപത്രിയെക്കുറിച്ചോ മാംസക്കടയെക്കുറിച്ചോ?
    ആശുപത്രിയാണെങ്കില്‍ മാംസം തൂക്കിമാറ്റില്ല.....
    മാംസക്കടയാണെങ്കില്‍ മസ്തിഷ്ക്കത്തില്‍ വിഷം കുത്തിവയ്ക്കുകയുമില്ല...
    അപ്പോള്‍ പിന്നെ .......
    ഈ സിംബോളിക് കവിത സത്യമായിട്ടും മനസ്സിലായില്ല.
    എന്താണ് ബിംബം?

    ReplyDelete
  16. പാവം ബ്ലോഗേര്‍സ് ആര്‍ക്കും ഒന്നും മനസ്സിലായില്ലേ..!
    വളരെ മോശം..
    വളരെ വളരെ മോശം..
    ആക്ച്വലി മയൂരാമ്മെ..ഗീതാ മാഡം പറഞ്ഞ പോലെ ഇതു ആശുപത്രിയൊ!? മാംസക്കടയൊ!?
    അതൊ..കൈ കൊണ്ടു മുഖം മറച്ചു കൂനിപ്പിടിച്ചിരിക്കേണ്ട ഏതെങ്കിലും സ്ഥലമൊ!?
    ആളെ പറ്റിക്കേണാ..:)

    ReplyDelete