Thursday, December 27, 2007

തോന്നലുകള്‍


ചിത്രത്തിനു കടപ്പാട് അജീഷ്

നെഞ്ചിന്‍കൂടു വലിച്ചു തുറന്നു
ഹൃദയത്തിന്റെ നാലറകളിലേതി-
ലെങ്കിലുമൊന്നില്‍, ഉത്തരം തേടി
മടുത്ത ചില സമസ്യകള്‍ക്ക്
ഉത്തരമുണ്ടോയെന്നു തിരയുവാനും,

തലവെട്ടിപൊളിച്ച് അതിനുള്ളില്‍
ചുരുണ്ടു കൂടിയിരിക്കുന്ന മസ്തിഷ്കത്തിന്റെ
രഹസ്യങ്ങളെന്തൊക്കെയെന്നു
ചുരുള്‍ വിടര്‍ത്തി നോക്കുവാനും,

ഇരു കണ്ണുകളിലൊന്നു മുളങ്കമ്പാല്‍
കുത്തിയെടുത്ത്, കാണുന്നതെല്ലാം
ചാരവര്‍ണ്ണമായതെങ്ങിനെയെന്നു
മറുകണ്ണു കൊണ്ടു തിരയുവാനും,

ഇരു ചെവിയിലുമീയമിരുക്കിയൊഴിച്ചു
പിന്നെയത് ഇളക്കി മാറ്റി, കേള്‍വിയുടെ
ഏറ്റക്കുറച്ചിലുകളൊന്നുകൂടെ
പരിശോധിച്ച് നോക്കുവാനും,

അറുത്തെടുത്ത നാവിന്‍ തുമ്പില്‍
അക്ഷരങ്ങളോരോന്നായ് നാരായത്താ-
ലെഴുതിച്ചേര്‍ത്ത് വീണ്ടുമതിനെ
സംസാരിപ്പിക്കണമെന്നു തോന്നുന്നതും,

ചില നേരങ്ങളില്‍ കടന്നു വരുന്ന
ചില തോന്നലുകളില്‍, ചിലത് മാത്രമാണ്.

34 comments:

  1. "ഇരു കണ്ണുകളിലൊന്നു മുളങ്കമ്പാല്‍
    കുത്തിയെടുത്ത്, കാണുന്നതെല്ലാം
    ചാരവര്‍ണ്ണമായതെങ്ങിനെയെന്നു
    മറുകണ്ണു കൊണ്ടു തിരയാനും,"

    ReplyDelete
  2. ഈ തോന്നലുകള്‍ വിചിത്രമാണ്. നല്ല വരികള്‍.

    ReplyDelete
  3. വ്യത്യസ്തമായൊരു കവിത

    നല്ല വരികള്‍!!!

    ആശംസകള്‍

    ReplyDelete
  4. ശരിയാണ്‍. ചില നേരത്തെ തോന്നലുകള്‍‌ വളരെ വിചിത്രമാണ്‍.


    പുതുവത്സരാശംസകള്‍‌, ചേച്ചീ.
    :)

    ReplyDelete
  5. എനിക്കിഷ്ടപ്പെട്ടിരിക്കുന്നു...

    നല്ല ആശയം.

    പുതുവത്സരാശംസകള്‍

    ReplyDelete
  6. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  7. ചിന്ന ചിന്ന ആശൈ
    ചിറകടിക്കും ആശൈ,,,,

    ഈ തമിഴ്‌ പാട്ട് മയൂര കേട്ടിട്ടുണ്ടോ.

    ReplyDelete
  8. എത്രാ നന്നയി ഈ വിചിത്രമായ
    ചിന്തകള്‍ അദൃശ്യമായത് !
    ഒരവസരത്തില്‍ അല്ലെങ്കില്‍
    മറ്റൊന്നില്‍ ഇതിലും
    ക്രൂരമായി ചിന്തകള്‍ വീളയാടും .
    ചിന്തകള്‍ നിയന്ത്രണം
    വിട്ടു പോകാതിരിക്കട്ടെ ..

    പുതുവത്സരാശംസകള്‍
    നന്മകള്‍ നേരുന്നു...

    ReplyDelete
  9. ഒരുപാടിഷ്ടായി മയൂരാ...ചില നേരത്തെ തോന്നലുകള്‍ നമ്മെ വിസ്മയിപ്പിക്കും ല്ലേ?
    ചിലപ്പോള്‍ ഈശ്വരാ ഞാന്‍ എങ്ങിനെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയെന്നും .
    മനസ്സിന്റെ മനസ്സിന്റെ വഴിക്കും,ബുദ്ധിയെ അതിന്റെ വഴിക്കും വിട്ടോളൂ :-)

    ReplyDelete
  10. അയ്യോ..!!!
    ഭീകരവും ക്രൂരവുമായ തോന്നലുകള്‍..!

    നെഞ്ചിന്‍കൂടു വലിച്ചു തുറന്നു..!
    തലവെട്ടിപൊളിച്ച്..!
    ഇരു കണ്ണുകളിലൊന്നു മുളങ്കമ്പാല്‍
    കുത്തിയെടുത്ത്..!
    ഇരു ചെവിയിലുമീയമിരുക്കിയൊഴിച്ചു..!

    ഓടി വായോ...മയൂരാമ്മ പേടിപ്പിക്കുന്നേ...

    ReplyDelete
  11. മയൂരേച്ചി, എന്തൂട്ടു തോന്നലുകളാ ഇതൊക്കെ...അതിഭീകരം പൈശാചികം...:)

    ReplyDelete
  12. കവിത നന്നായി.. എങ്കിലും..

    ഇതൊരു ‘ഭീകര കവിത‘ തന്നെ. ചില നേരങ്ങളില്‍ കടന്നു വരുന്ന ചില തോന്നലുകളില്‍ ചിലത് മാത്രമാണിതത്രേ..!! സമ്മതിച്ചിരിക്കുന്നു. ഇയാളുടെ എല്ലാ തോന്നലുകളും എഴുതാതിരുന്നത് വായനക്കാരുടെ ഭാഗ്യം. :-)

    ഇരു ചെവിയിലുമീയമിരുക്കിയൊഴിച്ചു
    പിന്നെയത് ഇളക്കി മാറ്റി, കേള്‍വിയുടെ
    ഏറ്റക്കുറച്ചിലുകളൊന്നുകൂടെ
    പരിശോധിച്ച് നോക്കുവാന്‍......


    "അള്‍ട്രാമോഡേണ്‍ സയന്‍സ്!!"

    കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപിക്കുക:

    "മയൂര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, യു.എസ്സ്."

    ReplyDelete
  13. ദൈവമേ ഇതു ചിന്തയില്‍ മാത്രം ഒതുക്കിയത് നന്നായി..

    ReplyDelete
  14. എന്നാലും എന്തു പറ്റീ മയൂരേ ഇങ്ങനെ തോന്നാന്‍:)

    ReplyDelete
  15. ചില നേരങ്ങളില്‍ കടന്നു വരുന്ന
    ചില തോന്നലുകളില്‍, ചിലത് മാത്രമാണ്.

    അതേ, അതാണല്ലോ പറയുന്നത്, മനസൊരു മാന്ത്രിക കുതിരയാണെന്ന്... :)

    ReplyDelete
  16. ഇത് ചിന്ന ആശയല്ല.
    ഇതാണു് പെരിയ ആശ.

    അറുത്തെടുത്ത നാവിന്‍ തുമ്പില്‍
    അക്ഷരങ്ങളോരോന്നായ് നാരായത്താ-
    ലെഴുതിച്ചേര്‍ത്ത് വീണ്ടുമതിനെ
    സംസാരിപ്പിക്കണമെന്നു തോന്നുന്നതും

    ഏതു ഭാഷയില്‍ സംസാരിക്കണമെന്ന ചിന്തയില്‍ നാവിതാ പുളയുന്നു.

    മയൂരാ, പുതു വര്‍ഷാശംസകള്‍.:)

    ReplyDelete
  17. ചില നേരങ്ങളില്‍ കടന്നു വരുന്ന
    ചില തോന്നലുകളില്‍, ചിലത് (ഭ്രാന്ത്)മാത്രമാണ്.


    നവവത്സരാശംസകള്‍.

    ReplyDelete
  18. സത്യം പറ മയൂര.
    ഭാംഗടിച്ചോ?

    ReplyDelete
  19. നവവത്സരാശംസകള്‍‌ പറയാന്‍ മറന്നുപോയി.
    മയൂരയ്ക്കു മാത്രമല്ല. എല്ലാ ബൂലോകന്മാര്‍ക്കും .

    ReplyDelete
  20. മയൂരേ ഇതൊക്കെ horrible, terrible തോന്നലുകളാണല്ലോ.....

    ഹോ! ആ കണ്ണു കുത്തിയെടുക്കുന്നതും, നാവു അറുത്തെടുക്കുന്നതും ആലോചിച്ചു പിടഞ്ഞുപോകുന്നു....ഹെന്റെ കൃഷ്ണാ.......

    ഇതാണു് കവിതയുടെ ശക്തി.....
    അനുവാചകന് അതൊക്കെ അനുഭവവേദ്യമാകുന്നു.

    ReplyDelete
  21. Dona....true...sometimes...the brain takes us into a world filled with creazy thoughts! And you have marvellously brought those thoughts to expression!

    ReplyDelete
  22. മറ്റൊരു വ്യത്യസ്തമായ കവിത കൂടി ഡോണയുടെ തൂലികത്തുമ്പില്‍ നിന്ന്...നന്നായി.

    നന്മനിറഞ്ഞ പുതുവര്‍ഷാശംസകള്‍.

    ReplyDelete
  23. അറുത്തെടുത്ത നാവിന്‍ തുമ്പില്‍
    അക്ഷരങ്ങളോരോന്നായ് നാരായത്താ-
    ലെഴുതിച്ചേര്‍ത്ത് വീണ്ടുമതിനെ
    സംസാരിപ്പിക്കണമെന്നു തോന്നുന്നതും..

    നല്ലവരികള്‍...

    പുതുവത്സരാശംസകള്‍

    ReplyDelete
  24. തോന്നലുകളൊക്കെ കോള്ളാം പക്ഷെ നെഞ്ചിന്‍കൂടിനുള്ളിലെ ഇത്തിരിനനവുള്ളിടം അതിങ്ങനെ കീറിമുറുച്ചു കളയണോ..?
    നന്നായിരിക്കുന്നു കെട്ടൊ ചിലനേരം ബഹുദൂരം മനസ്സ് തൊടുത്തുവിട്ട അസ്ത്രത്തിനേക്കാള്‍ തീവ്രതയില്‍ സഞ്ചരിക്കുന്നൂ.
    പുതുവത്സരാശംസകള്‍‌, ചേച്ചീ.

    ReplyDelete
  25. Nice lines......
    keep posting .
    Good wishes!

    ReplyDelete
  26. എന്റമ്മോ... അപകടകരമായ ചിന്തകള്‍... :-)

    ReplyDelete
  27. യ്യോ.. പേടിയാവണൂ..

    ReplyDelete
  28. ഹൌ!
    എന്റെ മോളോട് പറഞ്ഞാല്‍ പറയും
    “ഇയ്യോ! നോം” (നോവും)
    നോവുന്ന ചില സത്യങ്ങ‌ള്‍ സ്വയം എത്ര നോവിച്ചാലും തിരിച്ചറിയാന്‍ പറ്റില്ല തന്നെ.

    ReplyDelete
  29. മയൂരേച്ചി,
    നല്ല ആശയം,നല്ല വരികള്‍

    ReplyDelete
  30. അല്ല മയൂരെ,
    ഇത്ര നന്നായി കവിത വിരിയുന്നതിന്‍
    എന്ത് രഹസ്യം ?
    ചൊല്ലുക ചൊല്ലുക
    കുഞ്ഞനുജത്തി

    ReplyDelete
  31. മനുഷ്യമനസ്സിന്റെ ഗതി വളരെ വിച്ത്രം തന്നെ മയൂര...നല്ല കവിത....പുതുവര്‍ഷം കവിതാമയം ആകട്ടെ..

    ReplyDelete
  32. മയൂരേച്ചി,
    വ്യത്യസ്തമായൊരു ആശയം!ഇഷ്ടമായി!
    എന്നാലും തോന്നലുകള്‍ ഭയങ്കരം തന്നെ!

    ReplyDelete