കനത്തു പെയ്യുകയായിരുന്നു
തുലാവര്‍ഷം, അവളുടെ
ഓര്‍മ്മകളില്‍.
ഇരുളില്‍ ഇടവഴിയില്‍
നനഞ്ഞ കരിയിലകള്‍ക്കു
മുകളിലൂടെ പായുന്ന പാദങ്ങള്‍ക്ക്,
മിന്നല്‍പ്പിണരുകള്‍
ക്ഷണനേരത്തേക്ക്
ദാനം കൊടുക്കുന്ന ശരീരം.
കാല്‍പ്പാടുകളവസാനിക്കുന്നിടത്ത്,
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍
പടരുന്ന ചുമന്ന നിറം.
അതിനുമീതെ തട്ടിയടര്‍ന്നു
നഖമിളകിയൊരു പെരുവിരല്‍.
കണങ്കാലില്‍,
കറുത്ത വെള്ളി കൊലുസ്,
ഗന്ധം മാറിയ മണ്ണ്,
കാറ്റിന്റെ ദിശയ്ക്കനുസൃതം
ചാഞ്ഞു പെയ്യുന്ന മഴ.
ചെളിവെള്ളത്തിനടിയില്‍
ആണ്ടുപോയ കൈവിരലുകള്‍,
മണ്ണുമാന്തിയടര്‍ത്തി അതിനുള്ളിലേക്ക്
ശരീരമിറക്കി വയ്ക്കാന്‍വെമ്പുന്നു,
വീണ്ടുമൊരു വെള്ളിടി,
പിന്നെ, ഒരു നെടുവീര്‍പ്പ്.
കഴിഞ്ഞ ദിവസങ്ങളിലെങ്ങോ
പൂത്ത് ഇതളുകള്‍കുഴഞ്ഞ്
നിന്ന ചെമ്പരത്തിപ്പൂക്കള്‍
ചെളിവെള്ളത്തിനു മീതെ
അടര്‍ന്നു വീണു
തുഴയില്ലാതെ ഒഴുകാന്‍ തുടങ്ങി.
ചേച്ചീ... പ്പേടിപ്പിയ്ക്കുകയാണോ?
ReplyDelete“ഇരുളില്‍ ഇടവഴിയില്‍
നനഞ്ഞ കരിയിലകള്‍ക്കു
മുകളിലൂടെ പായുന്ന പാദങ്ങള്‍ക്ക്,
മിന്നല്‍പ്പിണരുകള്‍
ക്ഷണനേരത്തേക്ക്
ദാനം കൊടുക്കുന്ന ശരീരം.”
ഈ വരികള്‍ കൂടുതലിഷ്ടമായി.
:)
വരികള്‍ എവിടെയൊക്കെയോ വച്ച് മുറിഞ്ഞു പോകുന്നത് പോലെ തോന്നുന്നു.എന്റെ മാത്രം തോന്നലാവാം .
ReplyDelete"ചെമ്പരത്തിപ്പൂക്കള്‍
ReplyDeleteചെളിവെള്ളത്തിനു മീതെ
അടര്‍ന്നു വീണു
തുഴയില്ലാതെ ഒഴുകാന്‍ തുടങ്ങി."
വളരെ നന്നായിരിക്കുന്നു...
“ചെളിവെള്ളത്തിനടിയില്‍
ReplyDeleteആണ്ടുപോയ കൈവിരലുകള്‍,
മണ്ണുമാന്തിയടര്‍ത്തി അതിനുള്ളിലേക്ക്
ശരീരമിറക്കി വയ്ക്കാന്‍വെമ്പുന്നു,”
.............
"കാല്‍പ്പാടുകള്‍ അവസാനിച്ചയിടം..."
ഒരു നല്ല കവിത..
കണ്ണ് കുത്തിയെടുത്ത്, ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച് എന്നൊക്കെപ്പറഞ്ഞതിന്റെ ബാക്കിയാണെന്ന് തോന്നുന്നു. :)
ReplyDelete“ചെളിവെള്ളത്തിനടിയില്‍
ReplyDeleteആണ്ടുപോയ കൈവിരലുകള്‍,
മണ്ണുമാന്തിയടര്‍ത്തി അതിനുള്ളിലേക്ക്
ശരീരമിറക്കി വയ്ക്കാന്‍വെമ്പുന്നു,”
ഈയമ്മ കള്ളിയങ്കാട്ടു നീലിക്കും ഡാര്ക്കുളക്കും പടിക്കേണ്..!
മനുഷ്യനെ പ്യേടിപ്പിക്കാനായിട്ട് ഓരോന്നെഴുതി പിടിപ്പിച്ചോണം..:)
Varikal ishtamaayi,
ReplyDeleteaashamsakal...............
മയൂര
ReplyDeleteവരികളില്‍ കാലവര്‍ഷത്തിന്റെ തീക്ഷണതയും ഒപ്പം ഭീകരതയും അനുഭവപ്പെടുന്നു..
"മിന്നല്‍പ്പിണരുകള്‍
ക്ഷണനേരത്തേക്ക്
ദാനം കൊടുക്കുന്ന ശരീരം.”
വളരെ ഇഷ്ടപ്പെട്ടു ഈ വരികള്‍..
നല്ല കവിത..
കാലവര്‍ഷത്തില്‍ ഒരു പെണ്‍കുട്ടിയുടെ കരച്ചില് കേള്‍ക്കുന്നു...
ReplyDeleteനല്ല കവിത
വളരെ നല്ല ബിംബങ്ങള്‍!
ReplyDeleteകവിതയുടെ ശക്തി കൂടി വരുന്നു.
“ചെളിവെള്ളത്തിനടിയില്‍
ReplyDeleteആണ്ടുപോയ കൈവിരലുകള്‍,
ആളെപ്പേടിപ്പിക്കല്ലെ..
നടന്നുനീങ്ങിയ കാല്പാടുകള് തേടിയലയുന്ന ഒരു രാക്ഷസന് ഇതില്‍ ഉണ്ടൊ ആവൊ..?
I like this poem so much....nice verses....
ReplyDeleteഡോണേച്ചീ
ReplyDeleteഭീതിപ്പെടുത്തുകയല്ല ഈ വരികള്‍..മറിച്ച് മനസിനെ ചുറ്റി വരിയുകയാണ്..നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളുടെ നിറം അവള് തിരയുകയായിരുന്നുവെന്ന് തോന്നി...അവളുടെ നഷ്ടപ്പെട്ട അംഗങ്ങള്‍ ആ തുലാമഴയിലെ ജലസംഗമത്തിന് പോലും മനോഹാരിത നല്‍കിയെന്നും...
ചോര പടരുമ്പോള്‍ കൂടുതല്‍ മനോഹരമാകാറാണ് ജലം...
ചുവപ്പിന്റെ അഴക് അത് ഉള്ളിലേക്ക് തുളഞ്ഞുകയറി മുറിപ്പെടുത്തുന്നത് സുഖനൊമ്പരത്തിന്റെ നിഴലുകള്‍ വീഴ്ത്താനാവാം...
കത്തിയാളുന്ന വാക്കുകള്‍ കൊണ്ട് കവിതയെ ധൈന്യമാക്കിയ ആ മനസിന് മുന്നില്‍ ദ്രൗപദി പ്രണമിക്കുന്നു....
വന്യതയുടെ എഴുത്തായി കവിത മാറിതുടങ്ങിയ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നത് കൊണ്ടാവാം...
മനസിനെ സ്വയം പഴിപറഞ്ഞിട്ടാണ് ഓരോ രചനകളും പുറന്തള്ളപ്പെടുന്നത്...
ആശംസകള്‍......
തുഴയില്ലാതൊഴുകാന് മിന്നല്‍പ്പിണരുകള്‍
ReplyDeleteദാനം കൊടുക്കുന്ന ശരീരം
കവിത നന്നായിരിയ്ക്കുന്നു!
നന്നായിരിക്കുന്നു
ReplyDeleteനല്ല വരികള്‍...ഇഷ്ടമായി :)
ReplyDeleteമയൂരാ,
ReplyDeleteവരികളില്‍, എല്ലാ അര്‍ത്ഥത്തിലും തുലാവര്‍ഷം അനുഭവിയ്ക്കാനാവുന്നു.
നീര്‍ത്തുള്ളിയും, വെള്ളിടിയും, മിന്നലും.. ചോരചാലിച്ച, തളംകെട്ടിയ ചളിവെള്ളവും.. തുഴയില്ലാതെ ഒഴുകുന്ന ചെമ്പരത്തിയും.......
അവിടെയൊന്നും മുഴുവനായും ആഴ്ന്നുപോകാതെ.....
തുലാവര്ഷത്തിനുമിപ്പുറം മകരക്കുളിരിലേയ്ക്കും തൂമഞ്ഞിന്‍ പ്രസരിപ്പിലേയ്ക്കും കവിതയുടെ നൂപുരധ്വനി ഉണരട്ടെ..
ആശംസകളോടെ..
"ഗന്ധം മാറിയ മണ്ണ്,
ReplyDeleteകാറ്റിന്റെ ദിശയ്ക്കനുസൃതം
ചാഞ്ഞു പെയ്യുന്ന മഴ.
ചെളിവെള്ളത്തിനടിയില്‍
ആണ്ടുപോയ കൈവിരലുകള്‍,
മണ്ണുമാന്തിയടര്‍ത്തി അതിനുള്ളിലേക്ക്
ശരീരമിറക്കി വയ്ക്കാന്‍വെമ്പുന്നു,
വീണ്ടുമൊരു വെള്ളിടി,
പിന്നെ, ഒരു നെടുവീര്‍പ്പ്."
ഡോണേച്ചീ ...വരികള്‍
നന്നായിരിക്കുന്നു...
അക്ഷരങ്ങള്‍ക്ക് വരെ വല്ലാത്തൊരു തീഷ്ണത തോന്നുന്നു മയൂരയുടെ കവിതയില്‍...
ReplyDeleteശരിക്കും ദ്രൗപദിയുടെ വായനയിലൂടെയാണ് ഈ കവിത പൂര്‍ണമായതെന്നു തോന്നുന്നു. നല്ല അനുഭവം. ആശംസകള്‍...
ReplyDeleteകഴിഞ്ഞ ദിവസങ്ങളിലെങ്ങോ
ReplyDeleteപൂത്ത് ഇതളുകള്‍കുഴഞ്ഞ്
നിന്ന ചെമ്പരത്തിപ്പൂക്കള്‍
ചെളിവെള്ളത്തിനു മീതെ
അടര്‍ന്നു വീണു
തുഴയില്ലാതെ ഒഴുകാന്‍ തുടങ്ങി...
നല്ല വരികള്‍....
ചേച്ചി.. നന്നായിട്ടുണ്ട്.. കവിത ഇഷ്ടമായി..
ReplyDeleteആശയം കൊണ്ടും മനപ്പൊരുത്തമുള്ള വിഷയമാകകൊണ്ടും ഈ കവിത നന്നായി ഇഷ്ടപ്പെട്ടു.
ReplyDelete“ഇരുളില്‍ ഇടവഴിയില്‍
നനഞ്ഞ കരിയിലകള്‍ക്കു
മുകളിലൂടെ പായുന്ന പാദങ്ങള്‍ക്ക്,
മിന്നല്‍പ്പിണരുകള്‍
ക്ഷണനേരത്തേക്ക്
ദാനം കൊടുക്കുന്ന ശരീരം.”
ഈ വരികളാണ് ഏറ്റവും ഇഷ്ടമായത്!!
:(
ReplyDeleteചെളിവെള്ളത്തിനടിയില്‍
ReplyDeleteആണ്ടുപോയ കൈവിരലുകള്‍,
മണ്ണുമാന്തിയടര്‍ത്തി അതിനുള്ളിലേക്ക്
ശരീരമിറക്കി വയ്ക്കാന്‍വെമ്പുന്നു,
മയൂരാ,
വരികള്‍, ശ്ക്തമായ ആവിഷ്ക്കാരം നിര്‍വ്വഹിക്കുന്നു ഈ കവിതയില്‍..
Kollam pakshe oru poornatha varunnillalodo?
ReplyDeleteഅഭിപ്രായമറിയിച്ച ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)
ReplyDeleteചേച്ചീടെ ഓര്‍മ്മളെ വികാരങ്ങളുമായി കൂട്ടിക്കുഴക്കുന്ന സ്റ്റൈല്‍ ശരിക്കും എഫെക്ട് ഉണ്ടാക്കാറുണ്ട്..
ReplyDelete..ശരിക്കും കൊടും മഴയത്ത് ഇരുട്ടിലൂടെ ഓടുന്ന ഒരു പ്രതീതിയുണ്ടാക്കുന്നുണ്ട്.