Wednesday, February 20, 2008

ചുമരെഴുത്തുകള്‍

റോഡരികിലാണെങ്കിലും
വേലിക്കുള്ളില്‍ തന്നെയാണ്‌
വെള്ളപൂശിയങ്ങനെ, തെക്കേ ചുമര്‌.

എന്നിട്ടും,
കടന്നുപോകുന്ന വണ്ടികള്‍
ചെളിതെറിപ്പിക്കുന്നുണ്ട്‌,
വഴിനടപ്പുകാര്‍ കുശുകുശുത്ത്‌
തുറിച്ചുനോക്കുന്നുണ്ട്‌,
രാത്രിയില്‍ കള്ളുകുടിയന്മാര്‍
പുലഭ്യംപറഞ്ഞ്‌ കല്ലെറിയുന്നുണ്ട്‌,
മൂന്നു പെണ്‍മക്കളുള്ള മീനാക്ഷിയമ്മ
ദിനവും മുറുക്കിത്തുപ്പുന്നുണ്ട്‌...

വേറെ ചിലരുമുണ്ട്‌-
ഒരു നേര്‍ത്ത വിടവുപോലുമില്ലെങ്കിലും
തുറിച്ച നോട്ടത്താല്‍ വിള്ളലുണ്ടാക്കി
അകത്തെന്തെന്നറിയാന്‍ വെമ്പുന്നവര്‍.

ഇത്രയൊക്കെയായിട്ടും
വേലിക്കെട്ടിനുള്ളില്‍
എല്ലാം സഹിച്ച്‌ നില്‍ക്കുന്നതിനാലാണോ
ഒടുവിലത്തെ പഴി?
"നാണവും മാനവുമില്ലാതെ
നില്‍ക്കുന്നതു കണ്ടില്ലേ" യെന്ന്‌.

കാലം വരും, ഒരിക്കല്‍-
ഈ ചുമരെഴുത്തുകള്‍
വായിക്കപ്പെടുന്ന ഒരു കാലം.
ചുമരുകള്‍ സംസാരിക്കില്ലല്ലോ...

38 comments:

  1. “കാലം വരും, ഒരിക്കല്‍-
    ഈ ചുമരെഴുത്തുകള്‍
    വായിക്കപ്പെടുന്ന ഒരു കാലം.
    ചുമരുകള്‍ സംസാരിക്കില്ലല്ലോ...“

    ReplyDelete
  2. കൊള്ളാം, നല്ല ആശയം ചേച്ചീ.
    :)

    ReplyDelete
  3. ചുമരുകള്‍ സംസാരിക്കും... കേള്‍ക്കാനൊരു കാതുണ്ടെങ്കില്‍...

    ReplyDelete
  4. കാലം വരും, ഒരിക്കല്‍-
    ഈ ചുമരെഴുത്തുകള്‍
    വായിക്കപ്പെടുന്ന ഒരു കാലം.
    ചുമരുകള്‍ സംസാരിക്കില്ലല്ലോ...

    വളരെ ഇഷ്ടപ്പെട്ടു :-)

    ReplyDelete
  5. നല്ല ആശയം.... :)

    ReplyDelete
  6. നാം ഇപ്പൊ അവക്ക് കാതുകള്‍ കൊടുത്തില്ലെ ??? ഒരിക്കല്‍ അവര്‍ നമ്മോടു സംസാരിച്ചു എന്നും വരാം .... സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ട്.......

    നല്ല കവിത ....

    ReplyDelete
  7. വണ്ടി ചെളി തെറിപ്പിക്കും മുമ്പ് ഓടിക്കോ....

    അടിപൊളി കവിത മാഷെ

    ReplyDelete
  8. കവിത നന്നയി,ചുമരുകളും പറയുന്നുണ്ടാകും,കേള്‍ക്കനുള്ള സാവകാശം നമുക്കല്ലേ ഇല്ലാത്തത്?

    ReplyDelete
  9. ചുവരെഴുത്തുകള്‍ അഥവാ മീനാക്ഷിയമ്മയുടെ മൌനം... ഉല്‍പ്രേക്ഷാഖ്യായലംകൃതി..
    അങ്ങനെയാണോ..? :-)
    നന്നായിരിക്കുന്നു...

    ReplyDelete
  10. Anonymous2:49 AM

    നല്ല കവിത

    ReplyDelete
  11. അങ്ങനെയാണ് കാര്യങ്ങള്‍...!!

    ReplyDelete
  12. പകുതി മുറിഞ്ഞ ചുമര്‍
    പാതി ചിതലരിച്ച സിനിമാ പോസ്റ്ററുകള്‍
    നനഞ്ഞ് ചോര പോലെ ഒലിച്ച ചുവന്ന വരകള്‍
    ആരോ വരച്ചിട്ട ചില ചിത്രങ്ങള്‍....

    എല്ലാം ചുമരുകള്‍ വായിക്കുന്നുണ്ടെന്ന് അറിയുക...

    ReplyDelete
  13. ചരിത്രത്തിലെ ചില ചുവരെഴുത്തുകള്‍ എക്കാലവും വായിക്കപ്പെടുന്നവയാണ്.

    നല്ല കവിത

    ReplyDelete
  14. ചുമരുകള്‍ സംസാരിക്കില്ലെങ്കിലും ചുമരുകളോടു സംസാരിക്കുന്ന ഭ്രാന്തന്മാരല്ലാത്ത ഒത്തിരിപേരുള്ളപ്പോള്‍ ..ഇത് തീര്‍ച്ചയായും

    ReplyDelete
  15. കിടീലന്‍
    :-)
    ഉപാസന

    ReplyDelete
  16. റോഡരികിലാണെങ്കിലും
    വേലിക്കുള്ളില്‍ തന്നെയാണ്‌
    വെള്ളപൂശിയങ്ങനെ, തെക്കേ ചുമര്‌.

    ച്ഛേയ്, വാഹനങ്ങള്‍ ചെളി തെറുപ്പിക്കുമെങ്കില്‍ വല്ല മഡ്കളര്‍ ചൂസ് ചെയ്യാനുള്ളതിന് വെള്ള പൂശി ;)

    കൊള്ളാം. ശ്രുതിയും പല്ലവിയും നന്നായി :)

    ReplyDelete
  17. നല്ല ആശയം മയൂരാ...:)

    ReplyDelete
  18. കാലം വരുമൊരിക്കല്‍ ഈ
    ചുമരെഴുത്തുകള്‍ വായിക്കാന്‍
    സംസാരിക്കുന്ന ഈ ചുമരുകള്‍
    ചരിത്രത്തിന്‍ കഥ പറയുമോ?
    വാക്കുകളുടെ ഈ ചുവരെഴുത്തു
    എത്രയോ സുരസുന്ദരം മയൂരി.

    ReplyDelete
  19. കാതങ്ങക്കപ്പുറം കാറ്റിലുലയുന്ന കാതുകള്‍ ഉണ്ടാകുമൊ..?
    അതൊ നമ്മുടെ കാതുകള്‍ തന്നെയാണൊ കേള്‍ക്കാ..?

    ReplyDelete
  20. നല്ല ആശയം.... :)

    കൊള്ളാം

    ReplyDelete
  21. ജ്വല്ലറിക്കാരന് പരസ്യമെഴുതാന്‍ കൊടുത്തിരുന്നേല്‍ അത് വായിക്കപ്പെട്ടേനെ.

    :):)

    ReplyDelete
  22. ചുമരുകള്‍ സംസാരിച്ചിരുന്നെങ്കില്‍...പലരും ഓടിയൊളിക്കും..നന്നായിട്ടുണ്ട് ആശയം.

    ReplyDelete
  23. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനും, ചുമരെഴുതാനും ആകൂ. പിന്നെയൊരു കാലം വന്ന്, ആ ചുമരുകള്‍ സംസാരിക്കുകയും, ചുമരെഴുത്തുകള്‍ വായിക്കപ്പെടുകയും ചെയ്യുന്നതിന് മുന്‍പ്, അവര്‍ ആ ചുമരുകള്‍ തച്ചുടച്ചാലോ ?

    നല്ല ആശയം മയൂരാ....

    ReplyDelete
  24. മയൂര വീണ്ടുമെന്നെ അത്ഭുതപ്പെടുത്തുന്നു. ഒന്നിനൊന്നു മെച്ചമാവുന്ന പ്രമേയങ്ങള്‍, ലളിതമാ‍യ വരികള്‍....

    ReplyDelete
  25. നല്ല ആശയം മയൂരാ.:)
    ഓ.ടോ.
    ചുമരെഴുത്താണോ, ചുവരെഴുത്താണോ ശരി.
    ഒരു ശംശം ഉണ്ടു്.

    ReplyDelete
  26. വളരെ വ്യത്യസ്തമായ പോസ്റ്റ്..
    ചുമരെല്ലാം സഹിക്കുന്ന സ്ത്രീയുടെ
    ജീവിതം പോലെ തോന്നി.
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  27. വ്യത്യസ്തമായ ആ‍ശയവൌം ലളിഥമായ വരികളും കവിതയെ മികവുറ്റതാക്കുന്നു

    ReplyDelete
  28. നന്നായി ട്ടോ.. വളരെ നന്നായി..

    ReplyDelete
  29. ലളിതമായ വരികള്‍ നല്ല പ്രമേയം ഇഷ്ടമായി ഒരുപാടൊരുപാട്

    ReplyDelete
  30. ഇവിടെ വരുമ്പോള്‍ തിരിച്ചു കൊണ്ടുപോകാനെന്തോ ഉണ്ട്! എപ്പോഴും!

    ReplyDelete
  31. ചുമരെഴുതുകള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ മഞ്ഞിച്ച കുറെ പാടുകള്‍ മാത്രം.നല്ല ഒഴുക്ക് ..തുടക്കവും ഒടുക്കവും :)

    ReplyDelete
  32. ഈ ചുമരില്‍ എപ്പോ വന്നെത്തി നോക്കിയാലും കുറെ നേരം ചിന്തിക്കാനുള്ള വക! കവിത രൊമ്പ പുടിച്ചാച്ച്‌! :)

    ReplyDelete
  33. “കാലം വരും, ഒരിക്കല്‍-
    ഈ ചുമരെഴുത്തുകള്‍
    വായിക്കപ്പെടുന്ന ഒരു കാലം.
    ചുമരുകള്‍ സംസാരിക്കില്ലല്ലോ...“

    അതെ, മൗനമായെ ചുമരുകളിലൂടെ കുറേ സത്യങ്ങള്‍ വെളിച്ചത്ത് വരുന്ന കാലം വിദൂരമല്ല ..

    കവിത നന്നായി :)

    ReplyDelete
  34. നല്ല ആശയം...
    പതര്‍ച്ചയില്ലാത്ത രചന..
    നല്ല കവിത!!

    :)
    കാലം മാറീ കഥമാറീ...

    പായലേ വിട,പൂപ്പലേ വിട;
    എന്നത്തേക്കും വിട...
    കടപ്പാട്: ടി.വി.പരസ്യം :)

    ReplyDelete
  35. മനുഷ്യജിവിതത്തിന്റെ അടയാളം തന്നെയല്ലെ ചുവരുകള്‍.കുടെ കുടെ പെയിന്റടിച്ചു വ്ര്ത്തിയാക്കിയാല്‍ ചുവരു കാണാന്‍ നല്ല രസമാണു.അതുപോലെയാണു മനസ്‌ നല്ല ചിന്തക്കളും കാഴച്ചപാടുകളും പരമാവധി മനസ്സില്‍ വളരാന്‍ അനുവദിക്കുക നല്ല ചിന്തക്കളാണു മനസിന്റെ ചുവരുക്കല്‍ക്കു നിറം പകരുന്നത്‌

    ReplyDelete
  36. ശ്രീ, :)
    ഇത്തിരിവെട്ടം, :)
    ശ്രീവല്ലഭന്‍, :)
    ഷാരു, :)
    നവരുചിയന്‍, :)
    മനൂ, :)
    വല്യമ്മായി, :)
    സതീര്‍ത്ഥ്യന്‍, ;)
    ഗുപ്തന്‍, :)
    വഴിപോക്കന്‍, പിന്നല്ല്ലാതെ ;)
    വിനയന്‍, :)
    വഴിപോക്കന്‍[Vazhipokkan], :)
    ഫസല്‍, :)
    ഉപാസന, :)
    മഴത്തുള്ളീ, ഹഹ കിടു :)
    ആഗ്നേയ, :)
    സ്വപ്നേച്ചീ, :)
    സജീ, :)
    ഹരിശ്രീ, :)
    കിനാവേ, ശരിയാണ് ;)
    മെലോഡിയസ്, :)
    നിരക്ഷരന്‍, തച്ചുടയ്ക്കപ്പെടാത്തത് എന്താണുള്ളത് :)
    വാല്‍മീകി, :)
    വേണുമാഷെ, ഒരു ഓണ്‍ലൈന്‍ നിഘണ്ടു നോക്കി, രണ്ടും അതിലുണ്ട് :)
    ഗോപന്‍, കവിത വായിക്കപ്പെട്ടു :)
    പ്രിയ, :)
    നിഷ്ക്ക‌ള‌ങ്ക‌ന്‍, :)
    അഹം, :)
    ദേവതീര്‍ത്ഥ, :)
    ധ്വനി, :)
    ദീപു, :)
    അപര്‍ണ്ണാ, :)
    നജീം, :)
    ഹരിയണ്ണാ, :)
    അനൂപ്, :)

    അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)

    ReplyDelete
  37. ‘തുറിച്ച നോട്ടത്താല്‍ വിള്ളലുണ്ടാക്കി
    അകത്തെന്തെന്നറിയാന്‍ വെമ്പുന്നവര്‍.‘........

    ഇങ്ങനെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുകൂടി പറയൂ, മയൂരേ.

    ReplyDelete