Wednesday, February 20, 2008

ചുമരെഴുത്തുകള്‍

റോഡരികിലാണെങ്കിലും
വേലിക്കുള്ളില്‍ തന്നെയാണ്‌
വെള്ളപൂശിയങ്ങനെ, തെക്കേ ചുമര്‌.

എന്നിട്ടും,
കടന്നുപോകുന്ന വണ്ടികള്‍
ചെളിതെറിപ്പിക്കുന്നുണ്ട്‌,
വഴിനടപ്പുകാര്‍ കുശുകുശുത്ത്‌
തുറിച്ചുനോക്കുന്നുണ്ട്‌,
രാത്രിയില്‍ കള്ളുകുടിയന്മാര്‍
പുലഭ്യംപറഞ്ഞ്‌ കല്ലെറിയുന്നുണ്ട്‌,
മൂന്നു പെണ്‍മക്കളുള്ള മീനാക്ഷിയമ്മ
ദിനവും മുറുക്കിത്തുപ്പുന്നുണ്ട്‌...

വേറെ ചിലരുമുണ്ട്‌-
ഒരു നേര്‍ത്ത വിടവുപോലുമില്ലെങ്കിലും
തുറിച്ച നോട്ടത്താല്‍ വിള്ളലുണ്ടാക്കി
അകത്തെന്തെന്നറിയാന്‍ വെമ്പുന്നവര്‍.

ഇത്രയൊക്കെയായിട്ടും
വേലിക്കെട്ടിനുള്ളില്‍
എല്ലാം സഹിച്ച്‌ നില്‍ക്കുന്നതിനാലാണോ
ഒടുവിലത്തെ പഴി?
"നാണവും മാനവുമില്ലാതെ
നില്‍ക്കുന്നതു കണ്ടില്ലേ" യെന്ന്‌.

കാലം വരും, ഒരിക്കല്‍-
ഈ ചുമരെഴുത്തുകള്‍
വായിക്കപ്പെടുന്ന ഒരു കാലം.
ചുമരുകള്‍ സംസാരിക്കില്ലല്ലോ...

38 comments:

മയൂര said...

“കാലം വരും, ഒരിക്കല്‍-
ഈ ചുമരെഴുത്തുകള്‍
വായിക്കപ്പെടുന്ന ഒരു കാലം.
ചുമരുകള്‍ സംസാരിക്കില്ലല്ലോ...“

ശ്രീ said...

കൊള്ളാം, നല്ല ആശയം ചേച്ചീ.
:)

Rasheed Chalil said...

ചുമരുകള്‍ സംസാരിക്കും... കേള്‍ക്കാനൊരു കാതുണ്ടെങ്കില്‍...

ശ്രീവല്ലഭന്‍. said...

കാലം വരും, ഒരിക്കല്‍-
ഈ ചുമരെഴുത്തുകള്‍
വായിക്കപ്പെടുന്ന ഒരു കാലം.
ചുമരുകള്‍ സംസാരിക്കില്ലല്ലോ...

വളരെ ഇഷ്ടപ്പെട്ടു :-)

Sharu (Ansha Muneer) said...

നല്ല ആശയം.... :)

നവരുചിയന്‍ said...

നാം ഇപ്പൊ അവക്ക് കാതുകള്‍ കൊടുത്തില്ലെ ??? ഒരിക്കല്‍ അവര്‍ നമ്മോടു സംസാരിച്ചു എന്നും വരാം .... സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ട്.......

നല്ല കവിത ....

G.MANU said...

വണ്ടി ചെളി തെറിപ്പിക്കും മുമ്പ് ഓടിക്കോ....

അടിപൊളി കവിത മാഷെ

വല്യമ്മായി said...

കവിത നന്നയി,ചുമരുകളും പറയുന്നുണ്ടാകും,കേള്‍ക്കനുള്ള സാവകാശം നമുക്കല്ലേ ഇല്ലാത്തത്?

Rejesh Keloth said...

ചുവരെഴുത്തുകള്‍ അഥവാ മീനാക്ഷിയമ്മയുടെ മൌനം... ഉല്‍പ്രേക്ഷാഖ്യായലംകൃതി..
അങ്ങനെയാണോ..? :-)
നന്നായിരിക്കുന്നു...

Anonymous said...

നല്ല കവിത

യാരിദ്‌|~|Yarid said...

അങ്ങനെയാണ് കാര്യങ്ങള്‍...!!

വിനയന്‍ said...

പകുതി മുറിഞ്ഞ ചുമര്‍
പാതി ചിതലരിച്ച സിനിമാ പോസ്റ്ററുകള്‍
നനഞ്ഞ് ചോര പോലെ ഒലിച്ച ചുവന്ന വരകള്‍
ആരോ വരച്ചിട്ട ചില ചിത്രങ്ങള്‍....

എല്ലാം ചുമരുകള്‍ വായിക്കുന്നുണ്ടെന്ന് അറിയുക...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചരിത്രത്തിലെ ചില ചുവരെഴുത്തുകള്‍ എക്കാലവും വായിക്കപ്പെടുന്നവയാണ്.

നല്ല കവിത

ഫസല്‍ ബിനാലി.. said...

ചുമരുകള്‍ സംസാരിക്കില്ലെങ്കിലും ചുമരുകളോടു സംസാരിക്കുന്ന ഭ്രാന്തന്മാരല്ലാത്ത ഒത്തിരിപേരുള്ളപ്പോള്‍ ..ഇത് തീര്‍ച്ചയായും

ഉപാസന || Upasana said...

കിടീലന്‍
:-)
ഉപാസന

മഴത്തുള്ളി said...

റോഡരികിലാണെങ്കിലും
വേലിക്കുള്ളില്‍ തന്നെയാണ്‌
വെള്ളപൂശിയങ്ങനെ, തെക്കേ ചുമര്‌.

ച്ഛേയ്, വാഹനങ്ങള്‍ ചെളി തെറുപ്പിക്കുമെങ്കില്‍ വല്ല മഡ്കളര്‍ ചൂസ് ചെയ്യാനുള്ളതിന് വെള്ള പൂശി ;)

കൊള്ളാം. ശ്രുതിയും പല്ലവിയും നന്നായി :)

Unknown said...

നല്ല ആശയം മയൂരാ...:)

Sapna Anu B.George said...

കാലം വരുമൊരിക്കല്‍ ഈ
ചുമരെഴുത്തുകള്‍ വായിക്കാന്‍
സംസാരിക്കുന്ന ഈ ചുമരുകള്‍
ചരിത്രത്തിന്‍ കഥ പറയുമോ?
വാക്കുകളുടെ ഈ ചുവരെഴുത്തു
എത്രയോ സുരസുന്ദരം മയൂരി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാതങ്ങക്കപ്പുറം കാറ്റിലുലയുന്ന കാതുകള്‍ ഉണ്ടാകുമൊ..?
അതൊ നമ്മുടെ കാതുകള്‍ തന്നെയാണൊ കേള്‍ക്കാ..?

ഹരിശ്രീ said...

നല്ല ആശയം.... :)

കൊള്ളാം

സജീവ് കടവനാട് said...

ജ്വല്ലറിക്കാരന് പരസ്യമെഴുതാന്‍ കൊടുത്തിരുന്നേല്‍ അത് വായിക്കപ്പെട്ടേനെ.

:):)

Melodious said...

ചുമരുകള്‍ സംസാരിച്ചിരുന്നെങ്കില്‍...പലരും ഓടിയൊളിക്കും..നന്നായിട്ടുണ്ട് ആശയം.

നിരക്ഷരൻ said...

ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനും, ചുമരെഴുതാനും ആകൂ. പിന്നെയൊരു കാലം വന്ന്, ആ ചുമരുകള്‍ സംസാരിക്കുകയും, ചുമരെഴുത്തുകള്‍ വായിക്കപ്പെടുകയും ചെയ്യുന്നതിന് മുന്‍പ്, അവര്‍ ആ ചുമരുകള്‍ തച്ചുടച്ചാലോ ?

നല്ല ആശയം മയൂരാ....

ദിലീപ് വിശ്വനാഥ് said...

മയൂര വീണ്ടുമെന്നെ അത്ഭുതപ്പെടുത്തുന്നു. ഒന്നിനൊന്നു മെച്ചമാവുന്ന പ്രമേയങ്ങള്‍, ലളിതമാ‍യ വരികള്‍....

വേണു venu said...

നല്ല ആശയം മയൂരാ.:)
ഓ.ടോ.
ചുമരെഴുത്താണോ, ചുവരെഴുത്താണോ ശരി.
ഒരു ശംശം ഉണ്ടു്.

Gopan | ഗോപന്‍ said...

വളരെ വ്യത്യസ്തമായ പോസ്റ്റ്..
ചുമരെല്ലാം സഹിക്കുന്ന സ്ത്രീയുടെ
ജീവിതം പോലെ തോന്നി.
അഭിനന്ദനങ്ങള്‍ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വ്യത്യസ്തമായ ആ‍ശയവൌം ലളിഥമായ വരികളും കവിതയെ മികവുറ്റതാക്കുന്നു

നിഷ്ക്ക‌ള‌ങ്ക‌ന്‍|Nishkkalankan said...

ന‌ല്ല കവിത.

ശ്രീനാഥ്‌ | അഹം said...

നന്നായി ട്ടോ.. വളരെ നന്നായി..

GLPS VAKAYAD said...

ലളിതമായ വരികള്‍ നല്ല പ്രമേയം ഇഷ്ടമായി ഒരുപാടൊരുപാട്

ധ്വനി | Dhwani said...

ഇവിടെ വരുമ്പോള്‍ തിരിച്ചു കൊണ്ടുപോകാനെന്തോ ഉണ്ട്! എപ്പോഴും!

Sandeep PM said...

ചുമരെഴുതുകള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ മഞ്ഞിച്ച കുറെ പാടുകള്‍ മാത്രം.നല്ല ഒഴുക്ക് ..തുടക്കവും ഒടുക്കവും :)

അപര്‍ണ്ണ said...

ഈ ചുമരില്‍ എപ്പോ വന്നെത്തി നോക്കിയാലും കുറെ നേരം ചിന്തിക്കാനുള്ള വക! കവിത രൊമ്പ പുടിച്ചാച്ച്‌! :)

ഏ.ആര്‍. നജീം said...

“കാലം വരും, ഒരിക്കല്‍-
ഈ ചുമരെഴുത്തുകള്‍
വായിക്കപ്പെടുന്ന ഒരു കാലം.
ചുമരുകള്‍ സംസാരിക്കില്ലല്ലോ...“

അതെ, മൗനമായെ ചുമരുകളിലൂടെ കുറേ സത്യങ്ങള്‍ വെളിച്ചത്ത് വരുന്ന കാലം വിദൂരമല്ല ..

കവിത നന്നായി :)

ഹരിയണ്ണന്‍@Hariyannan said...

നല്ല ആശയം...
പതര്‍ച്ചയില്ലാത്ത രചന..
നല്ല കവിത!!

:)
കാലം മാറീ കഥമാറീ...

പായലേ വിട,പൂപ്പലേ വിട;
എന്നത്തേക്കും വിട...
കടപ്പാട്: ടി.വി.പരസ്യം :)

Unknown said...

മനുഷ്യജിവിതത്തിന്റെ അടയാളം തന്നെയല്ലെ ചുവരുകള്‍.കുടെ കുടെ പെയിന്റടിച്ചു വ്ര്ത്തിയാക്കിയാല്‍ ചുവരു കാണാന്‍ നല്ല രസമാണു.അതുപോലെയാണു മനസ്‌ നല്ല ചിന്തക്കളും കാഴച്ചപാടുകളും പരമാവധി മനസ്സില്‍ വളരാന്‍ അനുവദിക്കുക നല്ല ചിന്തക്കളാണു മനസിന്റെ ചുവരുക്കല്‍ക്കു നിറം പകരുന്നത്‌

മയൂര said...

ശ്രീ, :)
ഇത്തിരിവെട്ടം, :)
ശ്രീവല്ലഭന്‍, :)
ഷാരു, :)
നവരുചിയന്‍, :)
മനൂ, :)
വല്യമ്മായി, :)
സതീര്‍ത്ഥ്യന്‍, ;)
ഗുപ്തന്‍, :)
വഴിപോക്കന്‍, പിന്നല്ല്ലാതെ ;)
വിനയന്‍, :)
വഴിപോക്കന്‍[Vazhipokkan], :)
ഫസല്‍, :)
ഉപാസന, :)
മഴത്തുള്ളീ, ഹഹ കിടു :)
ആഗ്നേയ, :)
സ്വപ്നേച്ചീ, :)
സജീ, :)
ഹരിശ്രീ, :)
കിനാവേ, ശരിയാണ് ;)
മെലോഡിയസ്, :)
നിരക്ഷരന്‍, തച്ചുടയ്ക്കപ്പെടാത്തത് എന്താണുള്ളത് :)
വാല്‍മീകി, :)
വേണുമാഷെ, ഒരു ഓണ്‍ലൈന്‍ നിഘണ്ടു നോക്കി, രണ്ടും അതിലുണ്ട് :)
ഗോപന്‍, കവിത വായിക്കപ്പെട്ടു :)
പ്രിയ, :)
നിഷ്ക്ക‌ള‌ങ്ക‌ന്‍, :)
അഹം, :)
ദേവതീര്‍ത്ഥ, :)
ധ്വനി, :)
ദീപു, :)
അപര്‍ണ്ണാ, :)
നജീം, :)
ഹരിയണ്ണാ, :)
അനൂപ്, :)

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)

ഗീത said...

‘തുറിച്ച നോട്ടത്താല്‍ വിള്ളലുണ്ടാക്കി
അകത്തെന്തെന്നറിയാന്‍ വെമ്പുന്നവര്‍.‘........

ഇങ്ങനെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുകൂടി പറയൂ, മയൂരേ.