Friday, April 11, 2008

സ്നേഹം

കൊടിയ വിഷം പുരട്ടി
രാകിയ ചാട്ടുളിയാണ്, സ്നേഹം.
തകര്‍ത്ത് കയറുമത് നെഞ്ചിന്‍കൂട്,
ചീകിയില്ലാതെയാക്കുമകക്കാമ്പ്,
ധമനികളില്‍ വിഷംകലര്‍ത്തും
പിന്നെ ‘സമയമാകുന്നു പോലും‘....

7 comments:

മയൂര said...

സ്നേഹം?!

ദിലീപ് വിശ്വനാഥ് said...

സമയമായോ?

മനു said...

കൊടികെട്ടിയ വിഷമല്ല സ്നേഹം, മാരിവില്ല് പോലെ മനോഹരമാണ് സ്നേഹം... പക്ഷെ സ്നേഹത്തിന്‍ പരിശുദ്ഡി തിരിച്ചറിയണം, സ്നേഹം വെറും ഒരു വികാരം മാത്രമല്ല എന്നറിയണം, ..... മനു

നിരക്ഷരൻ said...

അത്ര പെട്ടെന്ന് സമയം ആകണ്ടായിരുന്നു. അതിനുമുന്‍പ് കുറേ കഷ്ടപ്പെടുത്തും.

:)

അനാഗതശ്മശ്രു said...

ഋതുഭേദങ്ങളെ ഇത്തിരി കൂടി മൃദു ആകൂ.....
ചാട്ടുളി ചാറ്റ്‌ ബോക്സിലിടൂ...

ദൈവം said...

ഇത് കവിതയാണ്,
പക്ഷെ, മയൂരാ,നീ എഴുതേണ്ടതല്ല :)

മയൂര said...

വാല്‍മീകീ, സമയമായില്ല പോലും ;)

മനൂ, തീയില്‍ തോട്ടാല്‍ പോള്ളുമെന്നു തീ വിഴുങ്ങി പക്ഷിയോടു പറഞ്ഞിട്ട് കാര്യമുണ്ടോ( അങ്ങിനെ ഒരു പക്ഷിയുണ്ടോ??) :)

നിരക്ഷരന്‍, അനുഭവസ്ഥന്‍ സംസാരിയ്ക്കുന്നൂ (ഞാന്‍ ഓടി;) )


അനാഗതശ്മശ്രു, കാലം തെറ്റിവന്നവയല്ലെ :)

ദൈവം, അടുത്തതിലാവട്ടെ, കാക്കേ കാക്കേ കൂടെവിടെ..ജാഗ്രതൈ ;)

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)