ഒരിക്കല്‍ കൂടി നീ... എന്നു തുടങ്ങുന്ന വരികൾ ശ്രീ സുരേഷ് കാഞ്ഞിരക്കാടിന്റെ സ്വരത്തിൽ.
ഒരിക്കല്‍ കൂടി നീ അറിയൂ കൃഷ്ണേ
വേനല്‍ ചൂടായ് നിനക്കായ് ഉരുകി
പിടയും കരളിന്‍ തേങ്ങല്‍ക്കയങ്ങള്‍.
ഒരിക്കല്‍ കൂടി നീ പറയൂ കൃഷ്ണേ
നെഞ്ചോടു ചേര്‍ന്നെന്‍ കാതില്‍ പറയൂ
സ്നേഹമെന്നൊരു വാക്കു വീണ്ടും മൊഴിയൂ.
ഒരിക്കല്‍ കൂടി നീ അണയൂ കൃഷ്ണേ
അകലെ നിന്നരികില്‍ നീ വന്നണയൂ
മനസില് നിറയെ വസന്തം പൊഴിക്കൂ.
ഒരിക്കല്‍ കൂടി നീ തഴുകൂ കൃഷ്ണേ
പീലി കണ്ണാല്‍ മൃദുവായ് തഴുകൂ
പൊഴിയും ഹിമമായ് എന്നെ പൊതിയൂ.
ഈ ഗാനത്തിന്റെ mp3 ഇവിടെന്നു ഡൗൺലോഡ് ചെയ്യാം.
:-)
ReplyDelete> അല്പം കൂടി കാലം കയറ്റാമെന്നു തോന്നുന്നു.
> പിന്നെ, ഓരോ ഖണ്ഡവും മൂന്നു വരികളാണല്ലോ; അപ്പോൾ അവസാനത്തെ വരിക്കു ശേഷം, കുറച്ചു വ്യത്യസ്തമായി ആദ്യവരിതന്നെ ആവർത്തിക്കുന്നത് നന്നാവുമെന്നു തോന്നുന്നു. വീണ്ടും ആദ്യം പാടിയ രീതിയിൽ ചരണം ആവർത്തിക്കുകയും ചെയ്യാം.
> മറ്റൊന്നുള്ളത്; പാടുമ്പോൾ ശ്രുതികൂടി പിന്നണിയായുണ്ടെങ്കിൽ, കുറച്ചു കൂടി കേൾവിസുഖം ഉണ്ടാവുമെന്നു തോന്നുന്നു.
--
വരികളും ആലാപനവും നന്നായിട്ടുണ്ട്.
ReplyDeleteവളരെ നല്ല ആലാപനവും, വരികളും..
ReplyDeleteഒരുപാട് ഇഷ്ടായി..
:)
This comment has been removed by the author.
ReplyDeleteപാടിയത് വളരെ മനോഹരമായിട്ടുണ്ട്
ReplyDeleteഅറിയൂ കൃഷ്ണേ
പറയൂ കൃഷ്ണേ
അണയൂ കൃഷ്ണേ
തഴുകൂ കൃഷ്ണേ
??? കൃഷ്ണേ...
എന്തായിരിക്കാം ?
വരികള്‍ നന്നായിട്ടുണ്ട്. :)
ReplyDeleteകേള്‍ക്കാന്‍ പറ്റിയില്ല. :(
nannaitund keto...............
ReplyDeleteകഥകളിപ്പദങ്ങളുടെ മാസ്മരികതയിലൂടെ ശ്രുതിയും മറ്റനുസാരികളും ഇല്ലാതെ ഈ ഗാനം ശ്രവണ സുന്ദരമാക്കിയിരിക്കുന്നു ശ്രീ.സുരേഷ്.
ReplyDeleteശ്രീ.സുരേഷിനും മയൂരയ്ക്കും അനുമോദനങ്ങള്‍.:)
മയൂരാ..
ReplyDeleteവരികൾ ഇഷ്ടമായി ട്ടാ..
സുരേഷേട്ടാാാാാാാാാാ.…
(എന്താ വിളിയുടെയൊരു പവറ്! ബൂസ്റ്റ് ഈസ് ദ സീക്രട്ടോഫ് മൈ എനർജി!!! ബട്ട്, അയാമെ കോംപ്ലാൻ ബോയ്…!!)
“ഒരിക്കല് കൂടി നീ അറിയൂ കൃഷ്ണേ....” ആലാപനം കലക്കീട്ട്ണ്ട് ട്ടാ.... ഹരി പറഞ്ഞപോലെ ശ്രുതി ഇട്ടിരുന്നേൽ നന്നായിരുന്നൂ എന്ന് എനിക്കും മനസ്സിൽ തോന്നിയ ഒരു കാര്യമാണെങ്കിലും അങ്ങിനെ ചെയ്യാൻ ഞാൻ പറയില്ല. കാരണം…, ബിക്കോസ്…, ക്യോംകി…, സ്വന്തം ശബ്ദത്തിനേക്കാൾ ഉച്ചത്തിൽ മ്യൂസിക്ക് വെക്കലാണല്ലോ ഇയാളുടെ പ്രധാന ഹോബി?! യേത്?. ഞാൻ മിക്കപ്പോഴും ‘കാനനവാസാ കലിയുഗവരദാ..’ യും ‘മിഴിയോര‘ വും.… കേൾക്കാറുണ്ട് .അപ്പോഴൊക്കെ ഓർക്കും, ഇയാക്കിതെന്തിന്റെ സൂക്കേടാപ്പാ… ഇത്ര നല്ല ശബ്ദത്തെ ആ ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് ശ്വാസം മുട്ടിച്ച് കൊല്ലുകയാണല്ലോ എന്നു. സോ, ഇവിടെ ശ്രുതിയിട്ടാലും ചിലപ്പോ അത് സുരേഷേട്ടന്റെ ശബ്ദത്തെ ഹൈജാക്ക് ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട്…, ദാറ്റ്സ് വൈ, ഇസ്‌ലിയെ.. ഞാൻ അതിനു നിർബന്ധിക്കൂല്ലാ…..
ഏതായാലും മയൂരയുടെ വരി അല്പം തിരിമറി നടത്തി എനിക്ക് പറയാനുള്ളത് പറയാം..
“ഒരിക്കല് കൂടി നീ പാടൂ സുരേഷേ…..
അകലെനിന്നരികില് നീ വന്നണയൂ..
മനസില് നിറയെ വസന്തം പൊഴിക്കൂ!“
ബട്ട്, ഇവിടെ ആദ്യ വരിയിലെ ‘ഒരിക്കൽ കൂടി നീ’ എന്നത് ഞാൻ ഒരു ഇൻഫിനിറ്റ് ലൂപ്പിലിട്ട് പ്രോഗ്രാം ചെയ്തിട്ടുണ്ട് ... സോ, പാടിക്കൊണ്ടേയിരിക്കു... ഞങ്ങൾ ആസ്വദിച്ചുകൊണ്ടേയിരിക്കാം.. വോക്കേ??
:-)
ഹരീ, ബാലപാഠങ്ങൾ പഠിക്കുന്നതേയുള്ളൂ, ശ്രദ്ധിക്കാം. നന്ദി :)
ReplyDeleteവാൽമീകി, നന്ദി :)
ഫാരിസ്, നന്ദി :)
തരികിട, ക്ലൂ വേണോ... നന്ദി :)
ശ്രീ, ഡൗൺലോഡ് ചെയ്യാൻ ലിങ്ക് പോസ്റ്റിന്റെ കൂടെ കൊടുത്തിട്ടുണ്ട്. കേൾക്കാൻ ശ്രമിക്കുമല്ലോ. നന്ദി :)
തോമാ, നന്ദി :)
വേണുമാഷേ, നന്ദി :)
അഭിലാഷങ്ങള്‍, നന്ദി :)
ഈ വരികൾക്ക് ജീവൻ നൽകിയ സുരേഷിന് നിസീമമായ നന്ദി അറിയിക്കുന്നു. വരികൾ നൽകിയപ്പോൾ എങ്ങിനെ പാടണമെന്ന് ചോദിച്ചപ്പോൾ നീട്ടി പാടണം എന്ന എന്റെ ഉത്തരത്തിൽ നിന്നും സുരേഷ് സ്വയം കമ്പോസ് ചെയ്യുകയായിരുന്നു ഈ വരികൾ.
ഗാനം കേട്ട എല്ലാവർക്കും സുരേഷിന്റെ നന്ദിയും ഇതോടൊപ്പം അറിയിക്കുന്നു.
molu, nalla varikal.kelkubol nalla santhosham thonni.
ReplyDeletemolu, nallavarikal.Athu "Suresh" nannai aalapichitundu.
ReplyDeleteഎന്തുകൊണ്ടാണെന്നറിയില്ല വാദ്യോപകരണങ്ങളില്ലാതെ ഒരു ആലാപനം ഇതുപോലെ കേള്‍ക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. വാദ്യകോലാഹലങ്ങള്‍ ആവശ്യത്തിലും അതിലധികവുമുള്ള സംഗീതം കേട്ട് കേട്ട് മടുത്തതുകൊണ്ടായിരിക്കും അല്ലേ ?
ReplyDeleteമയൂരയ്ക്കും സുരേഷിനും അഭിനന്ദനങ്ങള്‍....
കവിതകളൊക്കെ ഇനിയും ഇത്പോലെ നല്ല നല്ല ഗായകരുടെ ശബ്ദത്തില്‍ വരാന്‍ ഇടയാകട്ടെ.
ആശംസകള്‍