Wednesday, August 20, 2008

സമയമില്ല, യൊട്ടും...

മിനിറ്റുകള്‍ മണിക്കൂറുകളായി
പരിണമിക്കുമ്പോൾ,
കറയറ്റ് കടയറ്റ്‌ കാറ്റെടുത്ത്‌
കൊഴിയുന്ന പഴുത്തയിലപോലെ-
യക്കങ്ങള്‍ അടര്‍ന്നുവീഴും.

കൃത്യം പന്ത്രണ്ടില്‍ തുടങ്ങും
പതിനൊന്നിലോട്ടൊടുങ്ങും.
ശേഷം കാണുന്ന ശൂന്യതയിലേക്കു
നോക്കി മിനിറ്റ്‌ സൂചിയും
മണിക്കൂര്‍ സൂചിയും വിറയ്‌ക്കും.

ചുവട്ടില്‍ വീണടിഞ്ഞ
പന്ത്രണ്ടു മണിക്കൂറുകളിൽ
‍നാലൊന്നും രണ്ട് രണ്ടും കണ്ട്
‌പന്ത്രണ്ടുമണിക്കൂറുകള്‍ക്ക്‌
പതിനഞ്ചക്കങ്ങളെങ്ങിനെയെന്നു
പകച്ചുനില്‍ക്കാതെ കടന്നുവരൂ...

ക്ലോക്ക്‌... ക്ലോക്ക്‌... ക്ലോക്കേ....

പിന്നിട്ട സമയങ്ങളിലൂളിയിട്ടു
മടങ്ങാനാരേയുമനുവദിക്കാത്ത
ഒരേയൊരു ക്ലോക്ക്‌ വില്‍ക്കാനുണ്ട്‌.

15 comments:

  1. “മിനിറ്റുകള്‍ മണിക്കൂറുകളായി
    പരിണമിക്കുമ്പോൾ,
    കറയറ്റ് കടയറ്റ്‌ കാറ്റെടുത്ത്‌
    കൊഴിയുന്ന പഴുത്തയിലപോലെ-
    യക്കങ്ങള്‍ അടര്‍ന്നുവീഴും.“

    ReplyDelete
  2. ഇടയ്ക്കൊക്കെ ഒന്ന് മടങ്ങിപ്പോകാനൊരു സുഖമല്ലേ

    ക്ലോക്ക്‌... ക്ലോക്ക്‌... ക്ലോക്കേ....
    നല്ല രസമുള്ള ക്ലോക്ക്

    ReplyDelete
  3. പഴയ കാലങ്ങളിലേയ്ക്ക് തിരികെ കൊണ്ടു പോകാന്‍ കഴിയുന്ന ക്ലോക്ക് ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍.....

    ReplyDelete
  4. പിന്നിട്ട സമയങ്ങളിലൂളിയിട്ടു
    മടങ്ങാനാരേയുമനുവദിക്കാത്ത
    ഒരേയൊരു ക്ലോക്ക്‌ വില്‍ക്കാനുണ്ട്‌.
    ആ ക്ലോക്ക് വേണ്ട. മടങ്ങാനനുവദിക്കാത്ത.:)

    ReplyDelete
  5. സമയം വില്‍കുന്നെങ്കില്‍ കുറച്ചു വാങ്ങാമായിരുന്നു.. :)

    ReplyDelete
  6. ആക്രിക്കച്ചവടമാണോ?

    -സുല്‍

    ReplyDelete
  7. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  8. മിനുറ്റ് സൂ‍ചിയും മണിക്കൂര്‍ സൂചിയും
    വിറയ്ക്കുന്നേ.........

    ReplyDelete
  9. രണ്ട് വട്ടം കറങ്ങിയാല്‍ 24 ആവും, ആ ഒരേയൊരു ക്ലോക്ക് ലേലത്തിനു വയ്ക്കാമോ. എനിക്കിച്ചിരി പണിയുണ്ട്

    കവിതയിഷ്ടമായി

    ReplyDelete
  10. കാലമാകുന്ന ക്ലോക്കിന്റെ സൂചി തിരിച്ചു നടക്കില്ലെന്നറീയാം , എന്റെ പ്രിയ മയൂരമേ. എങ്കിലും മനസുകൊണ്ടൊരു മടക്കയാ‍ാത്ര നടത്താത്തവരുണ്ടോ?
    ഞാനുമക്കൂട്ടത്തിലാ, കഴിഞ്ഞ നിമിഷങ്ങളെ തിരിച്ചുകൊണ്ടുവരാനായില്ലെങ്കിലും, വീണ്ടും വഴി മാറി , തിരുത്തി നടക്കാനായില്ലെങ്കിലും, എത്രയോ തവണ അതേ വഴികളിലൂടെ ഒറ്റക്ക് യാത്രചെയ്തിരിക്കുന്നു.
    ചിലപ്പോഴൊക്കെ ഏകാന്തത അകറ്റാനെന്നോണം, ഒരു നിലചിത്രശലഭത്തെ കണ്ടിരുന്നു.

    വേദനിപ്പിക്കുന്നതാണെങ്കിലും സന്തോഷിപ്പിക്കുന്നവയാണെങ്കിലും കൊഴിഞ്ഞുവീണ മണിക്കൂറുകള്‍, അതില്‍ മുറുകെ പിടിച്ച്, വീണ്ടും മുന്നോട്ട് , അല്ലാതെന്തുചെയ്യാന്‍!?

    - സസ്നേഹം , സന്ധ്യ :)

    ReplyDelete
  11. ക്ലോക്ക് വില്പനയ്ക്ക്.. ഈബേ ഒന്നു ട്രൈ ചെയ്തു നോക്കാമായിരുന്നു..

    കവിതയിലെ കണക്കുകള്‍ തീരെ മനസിലായില്ല.. പണ്ടേ കണക്കിന് പിന്നിലാ..
    എന്തരായാലും കവിത കൊള്ളാം.. തലക്കെട്ടിന് എന്തോ ഒരു സുഖക്കുറവ്.. ആ യൊട്ടും ആണെന്ന് തോന്നുന്നു പ്രശ്നം.

    ReplyDelete
  12. ‘പിന്നിട്ട സമയങ്ങളിലൂളിയിട്ടു
    മടങ്ങാനാരേയുമനുവദിക്കാത്ത
    ഒരേയൊരു ക്ലോക്ക്‌ വില്‍ക്കാനുണ്ട്‌.‘

    വില്പനക്ക് ബ്ലോഗ് തന്നെ തിരഞ്ഞെടുത്തതെന്ത്... ഇത്തരം കേട് പറ്റിയ ക്ലോക്കുകൾ എനിക്ക് വേണ്ട. ഇന്നലെകളിലേക്ക് പറക്കാൻ പറ്റിയ വല്ലതുമുണ്ടെങ്കിൽ പറയുക.

    നല്ല കവിത. കണക്കിലെ കളികണ്ട് സ്വല്പം തപ്പിത്തടഞ്ഞു. കവിത മോശമായത് കൊണ്ടല്ല കെട്ടോ.. കണക്കില് ഞാൻ അല്പം മുന്നിലാ.....:)

    അഭിനന്ദനങ്ങൾ...!

    ReplyDelete
  13. hiii..
    I am vipin..
    a new reader of your blog
    clock samayathinte oru yanthrikamaya roopam mathramalle.Ethra akkangal adarnnu veenalum,ethra thirichu povan anuvadhichilenkilum nalla manasakunna oru random access time undenkil samayathe thinnunna clockinoodu oru virodhavum thonnenda karyamilla..

    ReplyDelete
  14. ഇതെന്നു തുടങ്ങി,ഈ ക്ലോക്ക് വില്പന!!

    ReplyDelete
  15. ഈ ക്ലോക്ക് നമ്മുടെ മാന്‍ഡ്രേക്ക് സാറിന്റെ അടുത്ത് കുറേനാളായിട്ടുള്ളതാ. എന്നിരുന്നാലും കിട്ടിയാല്‍ ഒരെണ്ണം വാങ്ങാന്‍ ഞാനെന്നേ റെഡി. എനിക്ക് തിരിച്ച് പോണം.

    ReplyDelete