Monday, August 25, 2008

പനി

ശംഖനാദം
മൂന്നുവട്ടം.
കുരുക്ഷേത്ര ഭൂവിൽ രഥങ്ങളുരുളുന്നു.
മുരള്‍ച്ച, അട്ടഹാസം, ഞരക്കങ്ങള്‍...

കുന്തീ, കവചകുണ്ഡലങ്ങളറുത്തില്ല കര്‍ണന്‍.

വിവസ്‌ത്രയായ പാഞ്ചാലീ
നിനക്കെന്തു വസ്‌ത്രാക്ഷേപം?
അഴിച്ചിട്ട മുടിയാല്‍ മാറെങ്കിലും മറയ്‌ക്കൂ.

നഗ്നമായൊരു തുടയിലടിച്ചാരോ
ഗദയെ വെല്ലുവിളിക്കുന്നല്ലോ!

പതിനെട്ടിന്റെ വിശുദ്ധീ,
പത്തൊമ്പത്‌ പൂഴിക്കടകന്‍.

അഭിമന്യു ചക്രവ്യൂഹത്തിനു പുറത്ത്‌.

ശകുനി പിതാമഹനോടൊപ്പം
ഇപ്പോഴും ചിരഞ്‌ജീവി!

ഇരുട്ടു കനക്കുമ്പോഴെല്ലാമെനിക്ക്‌
രാപ്പനി കടുക്കും.

14 comments:

  1. "പതിനെട്ടിന്റെ വിശുദ്ധീ,
    പത്തൊമ്പത്‌ പൂഴിക്കടകന്‍."

    ReplyDelete
  2. നല്ല റേഷനരിയുടെ കഞ്ഞിയില്‍ അല്പം മുളകും മഞ്ഞപ്പൊടിയുമിട്ട് ഒരലക്കലക്കൂ...

    ഈ രാപ്പനി മാറും!
    :)

    ReplyDelete
  3. രാപ്പനി കടുക്കാതിരിക്കാന്‍ രാമ നാമം ജപിച്ചു കിടക്കൂ മയൂരേ

    വെറുതെ ആണു കേട്ടോ..നല്ല കവിത

    ReplyDelete
  4. ച്യാച്ചീ, നഗ്നമായ തുടയിലാരാ ഗദയിട്ടടിച്ചേ?

    സത്യം പറ. ഇതുകൊണ്ടെന്താ ഉദ്യേശിച്ചെ.

    ശ്ശൊ. ഈ കവിത മൊത്തം സിംബോളിസം ആണല്ലോ.

    ReplyDelete
  5. അതുശെരി അപ്പോ പനി വന്നപ്പോ പിച്ചും പേയും പറഞ്ഞതാണല്ലേ

    ReplyDelete
  6. നോര്‍മല്‍ ആവുമ്പോള്‍ പറയണേ...

    ReplyDelete
  7. നന്നായി പ്രതീകവൽക്കരിച്ചിട്ടുണ്ട്‌... പിന്നെ ഇതൊക്കെ ഓർത്ത്‌ രാപ്പനി കൂട്ടണ്ട...

    ഫൽഗുണൻ പർത്ഥൻ മൂന്നുപ്രാവശ്യം ജപിക്കുക.
    എന്നിട്ടും മറുന്നില്ലാ എങ്കിൽ...
    കൃഷ്ണ മുകുന്ദാ..പ്രീക്ഷിക്കുക, തീർച്ചയായും മാറും. കാരണം പുള്ളിക്കാരൻ ആണെല്ലോ കവിതയിലെ എല്ലാവിവരണങ്ങൾക്കും കാരണം..

    ReplyDelete
  8. നന്നായിട്ടുണ്ട്....
    നന്‍മകള്‍ നേരുന്നു...
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  9. :) Nice, Powerful..

    ReplyDelete
  10. പ്രതിലോമപരമായ കവിതകൾ എനിക്കിഷ്ടമല്ല
    ഇതു സ്വബോധത്തോടെ വയിച്ചാൽ ഫിറ്റാകും രണ്ടെണ്ണം അടിച്ചിട്ട്‌ വായിച്ച കെട്ടിറങ്ങും

    ReplyDelete
  11. രോഗാതുരമായ പുതിയ കാലത്തിന്‍റെ യൗവ്വനം വീണ്ടെടുക്കാന്‍, ഇതിഹാസത്തിന്‍റെ, ചിരന്തനമെങ്കിലും ഒരിക്കലും മായ്ഞ്ഞുപോകാത്ത ഒരു മഹാ സംസ്കാരത്തിന്‍റെ ബിംബങ്ങള്‍തന്നെയാകാം വിശിഷ്ടമായ ഔഷധപ്രയോഗ ചികിത്സ. നന്നായിരിക്കുന്നു, കവിത. കറപുരളാത്ത മനസ്സിനെയാണ്‌ വായിക്കാന്‍ പറ്റിയത്.

    ReplyDelete
  12. നല്ലൊരു ചുക്കുകാപ്പിം കുടിച്ച് ഭീഷ്മപിതാമഹന്റെ ശരശയ്യയില്‍ കുറച്ച് നേരം റെസ്റ്റെടുത്താല്‍ മാറാവുന്ന പനിയേയുള്ളൂ. അങ്ങോര്‍ ശകുനീന്റെ കൂടെ ചീട്ട് കളിച്ചോണ്ട് അപ്പുറത്തെ എ.സി.റൂമിലിരിപ്പുണ്ട്. ബെഡ് കാലിയാ...വേഗം പോയി റെസ്റ്റെടുക്ക്....
    :) :)

    ReplyDelete