Friday, October 10, 2008

സമയാസമയം

വിരസമായിക്കൊണ്ടിരിക്കുന്ന
വിരഹഗാനമൊന്ന്‌
വാതായനത്തിലൂടെ
ഇറങ്ങിപ്പോയിരുന്നെങ്കില്‍
എന്നാശിച്ചതിനു തൊട്ടുപിന്നാലെ

കണ്ണീരുകുടിച്ചുവറ്റിച്ച്‌
പുഴുക്കല്‍മണംപേറുന്ന തലയിണ
മാസം മാറ്റാത്ത കലണ്ടര്‍ ചൂണ്ടിക്കാട്ടി
വിയര്‍പ്പുമണംപേറുന്ന ചുളിഞ്ഞ
കിടയ്‌ക്കവിരിയ്‌ക്കടിയിലേക്ക്‌ ഊളിയിട്ടു,
ഇറങ്ങിപ്പോയിട്ട്‌ അരനാഴികയായില്ല!

മിഴിയിണയിലെ പേമാരിയെ
തുലാവര്‍ഷപ്പാട്ടിലാവാഹിച്ച്‌
പാലമരത്തിന്റെ ഉച്ചിയില്‍
പ്രതിഷ്‌ഠിച്ചിട്ട്‌ അരനാഴികയായില്ല!

കത്തിയെരിഞ്ഞടങ്ങുംമുന്‍പേ
അഗ്നിശുദ്ധിതെളിയിക്കുന്ന തെളിച്ചമേ
എരിഞ്ഞടങ്ങുമ്പോള്‍
ഒരുനുള്ളു ഭസ്‌മം കാറ്റെടുത്തെന്റെ
മൂര്‍ദ്ധാവിനെ മുകര്‍ന്നോട്ടെ!

15 comments:

  1. "കത്തിയെരിഞ്ഞടങ്ങുംമുന്‍പേ
    അഗ്നിശുദ്ധിതെളിയിക്കുന്ന തെളിച്ചമേ..."

    ReplyDelete
  2. വിരസമായിക്കൊണ്ടിരിക്കുന്ന
    വിരഹഗാനം........ :)
    ഇതൊരു സത്യമാണല്ലെ?
    ഇതൊരു സത്യമാണല്ലെ?
    ആദ്യകമന്റ് എന്റെ വക.......

    ReplyDelete
  3. ഊളിയിട്ടു,
    ഇറങ്ങിപ്പോയിട്ട്‌ ...-- ഇവിടെയെന്തോ
    ചേര്‍ച്ചക്കുറവില്ലേ?
    അങ്ങനെ മുറിക്കണമായിരുന്നോ?
    *
    കവിത പതിവുപോലെ ശക്തം.

    ReplyDelete
  4. മണി പന്ത്രണ്ട്. സമയാസമയത്ത് പോസ്റ്റ് ചെയ്യാത്തതുകൊണ്ട് അസമയത്ത് ഞാനിരുന്ന് കമന്റിടേണ്ടിവരുന്നു...
    കവിത കലക്കി..

    ReplyDelete
  5. നല്ല വരികൾ..

    ReplyDelete
  6. Anonymous9:29 PM

    കവിത ഇഷ്ടമായി...ആശംസകള്‍

    ReplyDelete
  7. പഴകിയ ചിന്തകളെ ഒഴിവാക്കി പുതിയ വെട്ടത്തിനായി അഗ്നിശുദ്ധി വരുത്തിയ മനസ്സിതില്‍ കാണാം..മയൂരയുടെ കവിതകള്‍ ചിന്തിപ്പിക്കുന്നവയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..അസ്സലായി..നല്ല കാമ്പുള്ള കവിത.. അഭിനന്ദനങ്ങള്‍..

    ReplyDelete
  8. ഈ കവിത ഇഷ്ട്ടപെട്ടു പോയെ..

    ReplyDelete
  9. അതിശക്തമായ ഒരു പെണ്‍ചിന്ത!
    (പെണ്ണെഴുത്ത് എന്ന് പാര്‍ശ്വവല്‍ക്കരിച്ചതല്ല)
    ഓരോ വാക്കുകളിലും,
    വാക്കുകളുടെ ഓരോ പെരുക്കലുകളിലും
    ശക്തവും വാചാലവും
    ഒപ്പം
    പക്വവും മൂകവുമായ നിലപാടുകളും
    വെളിപാടുകളുമുണ്ട്......
    ആശംസകള്‍........

    ReplyDelete
  10. Anonymous4:42 PM

    പ്രിയപ്പെട്ട ഡോണാ-

    ഈ പോസ്റ്റിലെ ആശയം എനിക്കിഷ്ടപ്പെട്ടു.. :)

    വിരഹഗാനം വിരസമായി എന്നതിന്റെ തെളിവാണല്ലോ, മിഴിയിണയിലെ പേമാരിയെ പാലമരത്തില്‍ തളച്ചുവെന്നത്.

    ഇതിലെനിക്കേറ്റവും ഇഷ്ടപ്പെട്ടത്

    “കത്തിയെരിഞ്ഞടങ്ങുംമുന്‍പേ
    അഗ്നിശുദ്ധിതെളിയിക്കുന്ന തെളിച്ചമേ
    എരിഞ്ഞടങ്ങുമ്പോള്‍
    ഒരുനുള്ളു ഭസ്‌മം കാറ്റെടുത്തെന്റെ
    മൂര്‍ദ്ധാവിനെ മുകര്‍ന്നോട്ടെ! ..”

    കത്തിയെരിഞ്ഞു തീരുന്നതിനു മുന്‍പ് ശുദ്ധിതെളിയിച്ച്, തെളിഞ്ഞു കത്തുന്ന വെളിച്ചം.. പക്ഷേ....

    - സ്നേഹാശംസകളോടേ, സന്ധ്യ :)

    ReplyDelete
  11. “കത്തിയെരിഞ്ഞടങ്ങുംമുന്‍പേ
    അഗ്നിശുദ്ധിതെളിയിക്കുന്ന തെളിച്ചമേ
    എരിഞ്ഞടങ്ങുമ്പോള്‍
    ഒരുനുള്ളു ഭസ്‌മം കാറ്റെടുത്തെന്റെ
    മൂര്‍ദ്ധാവിനെ മുകര്‍ന്നോട്ടെ! ..”
    വേറെന്തു പറയാന്‍.?

    ReplyDelete
  12. കത്തിയെരിഞ്ഞടങ്ങുംമുന്‍പേ
    അഗ്നിശുദ്ധിതെളിയിക്കുന്ന തെളിച്ചമേ
    എരിഞ്ഞടങ്ങുമ്പോള്‍
    ഒരുനുള്ളു ഭസ്‌മം കാറ്റെടുത്തെന്റെ
    മൂര്‍ദ്ധാവിനെ മുകര്‍ന്നോട്ടെ! ..”

    ithu mayoorayude oru number alle :)

    alle mayooraa ?

    :)

    ReplyDelete
  13. കവിത
    ഇഷ്ടപ്പെട്ടു.

    ReplyDelete
  14. മാണിക്യേച്ചീ, പരമാര്‍ത്ഥം :)

    ഹരീ, ക്ഷമിക്കൂ :)

    വാൽമീകീ മാഷെ, :)

    പിൻ, :)

    എം.സി. സി. :)

    ഗോപൻ , :)

    കലേച്ചീ, :)


    രണ്‍ജിത് , :)

    സന്ധ്യാ, :)

    ആഗ്നേയാ, :)

    കാപ്പിലാൻ, പിന്നല്ലാതെ ;)

    കുമാരൻ, :)

    എല്ലാവർക്കും നന്ദി :)

    ReplyDelete
  15. മിഴിയിണയിലെ പേമാരിയെ
    തുലാവര്‍ഷപ്പാട്ടിലാവാഹിച്ച്‌
    പാലമരത്തിന്റെ ഉച്ചിയില്‍
    പ്രതിഷ്‌ഠിച്ചിട്ട്‌ അരനാഴികയായില്ല!

    um umm, parakaaya pravesam ondalle!!

    ReplyDelete