Wednesday, November 05, 2008

രണ്ടെണ്ണം...

കവിത
----------
കോമരമുറഞ്ഞു തുള്ളിയടങ്ങും-
മുമ്പേയുതിരും ചിലമ്പിന്‍ മണികള്‍.



പ്രണയം
-------------
വെയിലിൻ വിരല്‍പ്പാട്
തേടുന്ന വള്ളികൾ.

13 comments:

  1. "കവിത"
    ചിലമ്പിന്‍ മണികള്‍ കൂട്ടി വയ്ക്കാം...തുള്ളാന്‍ കഴിയാത്ത കാലത്തേയ്ക്കായ്...
    "പ്രണയം"
    തേടലിനൊടുവില്‍
    ഒരു തിണര്‍പ്പേറ്റി മറ്റൊന്നിലേക്കും..
    ചിലത് പകുത്ത് ഇരട്ടിച്ചും.....

    ReplyDelete
  2. “വെയിലിൻ കോമരമുറഞ്ഞു തുള്ളിയടങ്ങും മുമ്പേയുതിരും
    ചിലമ്പിന്‍ മണികള്‍ വള്ളികൾ
    തേടുന്ന വിരല്‍പ്പാട്“

    ഇങ്ങനെയെഴുതണം..;)

    ReplyDelete
  3. കവിതയുടെയും പ്രണയത്തിന്റെയും പുതിയ നിര്‍വചനങ്ങള്‍ കൊള്ളാം.

    ReplyDelete
  4. പ്രണയത്തിന്റെ വിരല്‍പ്പാട്‌

    ReplyDelete
  5. പ്രണയം/കവിത...കുറുക്കിയതു..നല്ല രചന.

    ReplyDelete
  6. കടുകുമണിയില്‍ ജീവിതം കൊത്തി വെക്കുമ്പോള്‍..

    ReplyDelete
  7. മനസില്‍ പടരുന്നുണ്ട്‌ ഏതൊ വെളിച്ചത്തിന്‍ വിരല്‍പ്പാടു തേടി പ്രണയത്തിന്‍ വള്ളികള്‍

    ReplyDelete
  8. ഇത്രേയുള്ളോ ? :)

    ReplyDelete
  9. ഇത്രേയുള്ളോ ? :)

    ReplyDelete
  10. കാച്ചിക്കുറുക്കിയ വരികൾ നന്നായി

    ReplyDelete
  11. ഇത് ?
    തലക്കെട്ടാന്ന് ഓര്‍ത്തു,
    ചിന്തിക്കാന്‍ മാ‍ത്രം ഉണ്ട്

    ReplyDelete
  12. രൺജിത്, :)

    പ്രയാസീ, “ചിലമ്പിൻ മണികൾ വള്ളികൾ തേടുന്ന“ എന്നിടത്ത് ശരിയായില്ല, ഒന്നൂടെ ശ്രദ്ധിച്ച് എഡിറ്റ് ചെയ്താൽ നന്നാവും :)

    വാൽമീകി മാഷെ, :)

    രാമനുണ്ണി മാഷെ, :)

    സൂരജ്, :)

    മഹീ, :)

    നീരു ബായ്, കോമരത്തിനു നേരെ അരിയെറിഞ്ഞു :)

    ലക്ഷ്മീ, :)

    മാളൂ, ചിന്തിച്ച് തലേൽ കെട്ടാവല്ലെ ;)

    അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി :)

    ReplyDelete
  13. Valare Manoharam.. Ashamsakal...!!!

    ReplyDelete