Monday, February 09, 2009

കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്

കേരളമെന്ന് പറയുമ്പോള്‍
കോവളമെന്ന്
തിരിച്ച് പറയുന്നവള്‍ക്ക്

നെറ്റിയിലെ ടാറ്റൂവും,
വാരിച്ചുറ്റിയ ബാനറും
കണ്ടാലറിയാമെന്ന്
ഇന്ത്യന്‍ സ്ത്രീയാണെന്ന്,
ആയതിനാല്‍ അവള്‍ക്ക്
ഞാനിപ്പോഴും ഇന്ത്യനല്ല.

ഒരിക്കല്‍ ചേര പൊരിച്ചത്
തിന്നുന്നതിനിടയില്‍
'ആര്‍ യൂ എ വെജിറ്റെറിയന്‍'
എന്ന് ചോദിച്ചതിന്,
ഇത്രയും നേരം മണലിട്ട്
കടുക് വറുക്കുകയായിരുന്നോ
എന്ന് തിരിച്ച് ചോദിച്ച്
നാല് തെറിപറയാന്‍ തോന്നി
എന്ന് പറഞ്ഞപ്പോള്‍
'ടെറി' ആരാണെന്ന് ചോദിച്ചു.

നാല് തെറിയെന്നാല്‍ നിങ്ങളുടെ
ഫോര്‍ ലെറ്റര്‍ വേര്‍ഡ് പോലുള്ള
ഫോര്‍ വേര്‍ഡ്സാണെന്ന്
പറഞ്ഞു കൊടുത്തപ്പോള്‍
പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ചു,

പിന്നെയും ആറ് വര്‍ഷം കൊണ്ടാണ്
മലയാളം നാലക്ഷരം പഠിപ്പിച്ചെടുത്തത്.
അതിനു ശേഷമാണ് 'പലം',
'നീട്ടിയ പാല്', 'പാച്ചകാടി*'യുമെല്ലാം
അവള്‍ വാങ്ങാന്‍ തുടങ്ങിയത്.

കീമോയെ തോല്‍പ്പിക്കാന്‍
തലമുന്നേ വടിച്ചിറക്കാന്‍
തീരുമാനിച്ചെന്ന് അവള്‍
വിളിച്ച് പറഞ്ഞപ്പോള്‍,
ആറ്റം ബോംബിട്ടിടത്തു വരെ
പുല്ല് കിളിര്‍ക്കുന്നു പിന്നെയല്ലെ
ഇതെന്ന് പറഞ്ഞ് രണ്ടാളും ചിരിച്ചു.

ആശുപത്രിയില്‍
കാണാന്‍ ചെന്നപ്പോള്‍
വാങ്ങിക്കൊണ്ടു പോയ ബൊക്കെയില്‍
അലങ്കരിച്ചിരുന്ന മയില്‍പ്പീലികണ്ട്
ചിരിച്ച്, കോവളമെന്ന് പറഞ്ഞു.

നീ നന്നാവില്ല എങ്കിലും
നീയൊരു പോരാളിയാണ്,
നിനക്ക് കെട്ടിപ്പിടിച്ചൊരുമ്മ.


*പച്ചക്കറി

33 comments:

മയൂര said...

കേരളമെന്ന് പറയുമ്പോള്‍
കോവളമെന്ന്
തിരിച്ച് പറയുന്നവള്‍ക്ക്...

വേണു venu said...

മയൂരാ....ഒന്നും എഴുതാന്‍ കഴിയുന്നില്ല...

Rare Rose said...

സങ്കടം മാത്രം......:(..ആ പോരാളി മനസ്സ് തളരാതിരിക്കട്ടെ.....

Unknown said...

കീമോയെ തോല്‍പ്പിക്കാന്‍
തലമുന്നേ വടിച്ചിറക്കാന്‍
തീരുമാനിച്ചെന്ന് അവള്‍
വിളിച്ച് പറഞ്ഞപ്പോള്‍,
ആറ്റം ബോംബിട്ടിടത്തു വരെ
പുല്ല് കിളിര്‍ക്കുന്നു പിന്നെയല്ലെ
ഇതെന്ന് പറഞ്ഞ് രണ്ടാളും ചിരിച്ചു.


ജീവിതത്തെ നോക്കി ഇങ്ങിനെ ചിരിയ്‌ക്കാന്‍ കഴിയുന്നല്ലോ..

മാണിക്യം said...

ഇതിന്റെ മുറ്റത്തിടാന്‍
ഒരു കമന്റ് എന്റീശ്വരാ ...
എഴുതാന്‍ ആവുന്നില്ല
പകരം ഇതു തരാം..

അര്‍ബുദം....
http://maanikyam.blogspot.com/2009/01/blog-post_23.html

തേജസ്വിനി said...

ആകെ വിഷമായി എന്നു മാത്രം പറയട്ടെ.....

Haree said...

അങ്ങിനെയൊരാളുണ്ടോ?
പോരാട്ടം വിജയിക്കട്ടെ...
--

Melethil said...

വളരെ striking ആയിത്തോന്നി, നല്ല എഴുത്ത് !

Calvin H said...

കേരളമെന്ന് പറയുമ്പോള്‍
കോവളമെന്ന്
തിരിച്ച് പറയുന്നവള്‍ക്ക്
ജീവിതത്തിലേക്കിനിയും തിരിച്ചു വരാന്‍ എന്റെ പ്രാര്‍ഥനകള്‍

അനാഗതശ്മശ്രു said...

ഇതു കൂടിയ റേറ്റിങുള്ള രചന..
ഇടിച്ചു കയറുന്ന എഴുത്തു

Shameer said...

നമ്മള്‍ 'കോവളം' കാരുടെ പ്രാര്ത്ഥന ഉണ്ട് എന്ന് അറിയിക്കുക..........

പിന്നെ താങ്കള്ക്ക് ,
താങ്കളുടെ ശൈലി വളരെ നന്നായിട്ടുണ്ട് , കൂടുതല്‍ പറയാന്‍ കഴിയുന്നില്ല ....
നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

ചിരിക്കിടയിലും വേദന പതുങ്ങിയിരുപ്പുണ്ട്.. പ്രാര്‍ഥനയോടെ... സുഹൃത്ത്.

കാപ്പിലാന്‍ said...

Vaayichu

മുക്കുവന്‍ said...

ആ ചിരി മങ്ങാതിരിക്കട്ടേ... പ്രാര്‍ത്ഥനയോടെ..

Unknown said...

ആ പോരാളിക്കുമ്മ..:-(
കൂടുതലെഴുതാന്‍ വയ്യ
ഓ.ടോ..എവിടെയാണ് ?

നിരക്ഷരൻ said...

കീമോ തോൽക്കട്ടെ, കീമോയ്ക്ക് കാരണമായ രോഗവും രോഗാണുക്കളും തോൽക്കട്ടെ.

അവൾ അത്രയുമൊക്കെ മലയാളം പറഞ്ഞാൽ മതി. അത്രയെങ്കിലും മലയാളം പറഞ്ഞ്, മലയാളം തീരെ പറയാത്ത മലയാളികളെ അവൾ എന്നേ തോല്‍പ്പിച്ചിരിക്കുന്നു.

ഈ നൊമ്പരം പങ്കുവെച്ചതിന് നന്ദി ഡോണാ...

ദൈവം said...

കുട്ടിസ്വപ്നങ്ങൾക്കുമേൽ
ചുവപ്പുമഷി കൊണ്ട് വെട്ടിയും കുത്തിയും
വിധി പറഞ്ഞിരുന്ന വർഷങ്ങളുടെ തുടർച്ചയിൽ
ഓരോ വരിയിലും ചൂണ്ടി പറയാം,
‘ഇവിടെയെന്തോ പിശകുണ്ടല്ലോ’ എന്ന്.
ഓരോ സ്ഥലത്തും അരമാർക്കു വീതം കുറക്കാം
അവസാനം നീ ‘തോറ്റു’വെന്ന് എനിക്കു ‘ജയിക്കാം’.
അത്തരം ഒരുപാടു ജയങ്ങളുടെ വ്യർത്ഥത വ്യക്തമാക്കുന്നു
കവിതയുടെ ഈ പൂർണ്ണിമ.
പലരും പറഞ്ഞപോലെ വാക്കുകളില്ല.
മലയാളത്തിലിന്നെഴുതപ്പെടുന്ന
ഏതു കവിതക്കുമൊപ്പം നിൽക്കും ഈ വിത;
ശക്തിയാലും സ്നേഹത്താലും...

ദൈവം said...
This comment has been removed by the author.
Bindhu Unny said...

ധൈര്യം കൈവിടാതെ മുന്നോട്ട് പോവാന്‍ സാധിക്കട്ടെ...

Sunith Somasekharan said...

kollaam

പാറുക്കുട്ടി said...

വേദനയോടെ
പ്രാര്‍ത്ഥനയോടെ

aneeshans said...

എന്നും എഴുതും പോലല്ല ഇത്. ശക്തം, തീവ്രം .ഒരുപാട് കാലം അവര്‍ ഇനിയും ജീ‍വിച്ചിരിക്കട്ടെ.

അന്നെനിക്ക് കമന്റിടാന്‍ വച്ചത് തിരികെ തരുന്നു.

ഷമീര്‍ പി ഹംസ said...

chechee,
valare naanyittund tto..

evideyokkeyo oru vingal...

joshi said...

creativity is coming from sadness....very nice...

Sapna Anu B.George said...

സുന്ദരമായ വര്‍ണ്ണന....മയൂര, വായിക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കുമല്ലൊ, നേരെത്തെ വായിച്ചൊ എന്നും ഓര്‍ക്കുന്നില്ല

മുജാഹിദ് said...

നീ നന്നാവില്ല എങ്കിലും
നീയൊരു പോരാളിയാണ്,
...........!

ശ്രീ ഇടശ്ശേരി. said...

ഇവിടെ എത്താന്‍ ഇത്തിരി വൈകി,എന്നാലും എത്തിയല്ലോ എന്ന സന്തോഷമുണ്ട്. വഴി കാട്ടിയതിന് നിരക്ഷരനു നന്ദി.
കേരളം എന്നതിന് പകരം കോവളം എന്നെങ്കിലും ഓര്‍ത്തല്ലോ അത്രേം ഭാഗ്യം...ഭാരതം എന്നതിന് എന്താവും പറയുക??
നല്ല ചിന്തകള്‍
നല്ല വരികള്‍
എല്ലാ നന്മകളും
എല്ലാ കാലവും കൂട്ടാവട്ടെ.
:)

അനിലൻ said...

ഉപ്പ് രുചിക്കുന്നു!

Sudha said...

keemokku poyappol ellarum njangale nokki..manassum sareeravum thalarnna enneyanu ellarum sahathapathode nokkunnathennu paranju chechi chirichu...aa chiriyude kaipu orma vannu,dona..
nannayirikkunnu ennu parayumpol krooramayi thonnumo?

Sureshkumar Punjhayil said...

Keralamennathinu pakaram kovalamennenkilum parayan pattunnallo...!!! Ashamsakal.

Rineez said...

വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഒരു സിനിമാപ്പാട്ടിലെ വരികളാണ്.
“കണ്ണു നീരിനും ചിരിക്കാന്‍ കഴിയും കദനം മറക്കാന്‍ കഴിഞ്ഞാല്‍..“

വേദനയെ ചിരി കൊണ്ട് തോല്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ എന്നേ ജയിച്ചു കഴിഞ്ഞൂ..

പ്രതീക്ഷയും പ്രാര്‍ത്ഥനയും തന്നെയല്ലെ ജീവിതതില്‍ എന്നും മനുഷ്യന്റെ എറ്റവും വലിയ ആയുഥങ്ങള്‍..
പ്രാര്‍ത്ഥനകളോടെ..
കേരളമെന്ന് പറയുമ്പോള്‍
കോവളമെന്ന്
തിരിച്ച് പറയുന്നവള്‍ക്ക്.. :-)

Rani said...

നീ നന്നാവില്ല എങ്കിലും
നീയൊരു പോരാളിയാണ്....
പ്രാര്‍ത്ഥനയോടെ...

Unknown said...

nannyirikkunnu..parayaathe paranja.. vaakukalkku.. maranjirunnu kannirukkunna kaamukiyude .. koottu... ha ha ha .. for"words"...!!
nall varikal... jeevithathe tholpikaan .. ithallathe vere vahiyenthaanullathu.. azhuthu allathenthu..?