Wednesday, April 22, 2009

തലക്കെട്ട് വേണ്ടാത്തത്...

കഴിഞ്ഞുവെന്ന്‌,
എല്ലാം കൊഴിഞ്ഞുവെന്ന്‌

ഉണങ്ങിയല്ലിച്ച ചില്ലകളെന്നു
നിനയ്‌ക്കുമ്പോള്‍

ഉള്ളിലുറക്കിക്കിടത്തിയ വസന്തത്തെ
കുലുക്കിയുണര്‍ത്തി,
ഒരു മൂളിപ്പാട്ടും പാടി, തെന്നല്‍

പ്രഭാവലയമേകാന്‍ സൂര്യന്‍
ഇടയ്‌ക്കിടെയീറനണിയിക്കാന്‍ വര്‍ഷം...

തളിരാര്‍ന്ന്‌ പൂത്തുലഞ്ഞ്‌
പൂമരച്ചില്ലകളാടുമ്പോള്‍

മരമേ, നിനക്കെത്ര വയസ്സായെന്ന്‌
ആരെങ്കിലുമാരായുമോ?

അതുതന്നെയാകണം
പ്രണയം നമ്മോടു ചെയ്യുന്നതും.

17 comments:

  1. " മരമേ, നിനക്കെത്ര വയസ്സായെന്ന്‌
    ആരെങ്കിലുമാരായുമോ?"-
    കൊള്ളാം നല്ല വരികള്‍...

    ReplyDelete
  2. അതാണ്... പക്ഷേ മരങ്ങള്‍ക്കോര്‍മ കാണാതിരിക്കില്ല... കഴിഞ്ഞുവെന്ന് കരുതി മിണ്ടാതെ പോയത്..

    ReplyDelete
  3. അതെ
    "അതുതന്നെയാകണം
    സ്‌നേഹം നമ്മോടു ചെയ്യുന്നതും"
    :)

    ReplyDelete
  4. ഉണങ്ങിയല്ലിച്ച ചില്ലകള്ക്കുള്ളിലൊളിച്ചിരുന്ന തളിരാര്ന്ന പൂമരച്ചില്ലകള്‍ സ്നേഹം എന്തെന്നു ചിരിച്ചു പറഞ്ഞു തരുന്നു.നന്നായിരിക്കുന്നു.:)

    ReplyDelete
  5. കഴിഞ്ഞ കവിതയില്‍ നിന്നും ഈ കവിതയിലെ ഈ ഉണര്‍‌വ് ഇഷ്ടമായി

    സ്നേഹിച്ചു നമ്മളനശ്വരരാകുക
    സ്നേഹിച്ചു തീരാത്തൊരാത്മാക്കളാകുക.
    (ഒ.എന്‍.വി)

    ReplyDelete
  6. അതുതന്നെയാകണം
    സ്‌നേഹം നമ്മോടു ചെയ്യുന്നതും.

    ആണെന്ന് തോന്നുന്നു!

    ReplyDelete
  7. മരമേ, നിനക്കെത്ര വയസ്സായെന്ന്‌
    ആരെങ്കിലുമാരായുമോ?

    ഈ വരികള്‍ പെരുത്തിഷ്ടായീ..:)

    ReplyDelete
  8. "അതുതന്നെയാകണം
    സ്‌നേഹം നമ്മോടു ചെയ്യുന്നതും"


    ഞാന്‍ ഈ കവിതയെ വിമര്‍ശിക്കുകയാണ് . ഈ അവസാന വരികള്‍ കവിതയുടെ മൊത്തം ഭംഗി കളഞ്ഞു . കുറച്ചു കൂടി നന്നായി ശ്രമിക്കൂ :)

    ReplyDelete
  9. സ്നേഹത്തിനെത്ര വയസ്സായി ?
    :)

    ReplyDelete
  10. എത്രയായിരം ഉമ്മകൾ കൊണ്ടാണ്;
    സ്നേഹമേ, ഈ കടം വീട്ടാനാകുക? :)

    ReplyDelete
  11. maravum snEhavum...
    vaLare ishTamaayi ithu.

    ReplyDelete
  12. ഞാനൊരു ട്യൂബ് ലൈറ്റാണേ.. എങ്കിലും കാപ്പിലാന്റെ കമന്റിനോട് യോജിക്കുന്നു.

    ReplyDelete
  13. മരത്തിനോട് വയസ്സ് ചോദിക്കൂ
    വട്ടം മുറിഞ്ഞെങ്കിലും അത്
    വാര്‍ഷികവലയങ്ങള്‍ കാണിച്ചു തരും :)

    ReplyDelete
  14. “....വരണ്ടുണങ്ങിപ്പൊടിഞ്ഞയെന്‍റെ
    ശിഖരങ്ങളില്‍
    നിന്‍റെ നിശ്വാസങ്ങള്‍ പതിച്ചാല്‍
    ലഭിച്ചേക്കാം ഓമനപ്പക്ഷീ...
    എനിക്കൊരു ജന്‍മം കൂടി...“

    ReplyDelete
  15. evdyo oru neruda kavitha vayichathu pole... pakshe athilum kudthal vashyamayirikkunnu..

    ReplyDelete
  16. theerchayaayum maram parayumaayirunnu ... aarum chodichumilla.. maram paranjappol nammalaarum sraddichumillaa...
    sneham.. athu pakshe anno marichupoyi.. oru pakshe marathinekaal munputhanne..!!

    ReplyDelete
  17. "ഉള്ളിലുറക്കിക്കിടത്തിയ വസന്തത്തെ
    കുലുക്കിയുണര്‍ത്തി,
    ഒരു മൂളിപ്പാട്ടും പാടി, തെന്നല്‍.."
    ഈ വരികള്‍ നെഞ്ചിലേറ്റി ഞാന്‍ പോണു......

    ReplyDelete