Sunday, May 10, 2009

അമ്മയ്ക്ക്...

കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.

22 comments:

  1. "അടുത്ത ജന്മത്തിലെനിയ്ക്കാ
    മുലഞെട്ടുകളിലൊന്നിലെയെങ്കിലും
    കാപ്പിക്കറുപ്പാകണം." - മുലയൂട്ടുന്ന വാത്സല്യത്തിന് ഇതില്‍ കൂടുതലൊരു വില നല്‍കുവാനില്ല. :-)

    മകളായിരിക്കുമ്പോള്‍ തന്നെ മറ്റൊരു അമ്മകൂടിയായ മയൂരയ്ക്ക് മാതൃദിനാശംസകള്‍. :-)
    --

    ReplyDelete
  2. മാതൃദിനാശംസകള്‍,,,

    ReplyDelete
  3. ഈ കവിതയിലെ ആഖ്യാതം എവിടെ? :)

    ReplyDelete
  4. എല്ലാ അമ്മമാര്‍ക്കും വന്ദനം.
    മാതൃദിനാശംസകള്‍.

    ReplyDelete
  5. മാതൃദിനാശംസകള്‍ നേരുന്നു ഞാന്‍

    ReplyDelete
  6. മാതൃദിനാശംസകള്‍.

    ReplyDelete
  7. അതില്‍പരമെന്തുവേണം!

    ReplyDelete
  8. മാതൃദിനാശംസകള്‍!!!

    ദേ ദൈവം അതിനിടയില്‍ എന്തോ ചോദിക്കുന്നു

    ReplyDelete
  9. Anonymous6:25 PM

    പെങ്കുട്ട്യോള് സ്ട്രോങ്ങാവണല്ല് റബ്ബേ

    ദേവ്വ്യേ, മയൂര ഇങ്ങക്ക് ബഷീറ് അനിയന്‍ പഹയന്ട്ട് കൊടുത്ത പോലൊന്നിട്ടുത്തര്യുട്ടോ

    ReplyDelete
  10. അമ്മയില്ലാതെ
    യാത്രാ നേരം കൈപിടിച്ചുള്ള അമ്മയുടെയുമ്മയില്ലാതെ
    എന്ത് ജീവിതം....

    ReplyDelete
  11. വാത്സല്യമൂറുന്നു...

    ReplyDelete
  12. നാല് വരികളില്‍ മാതൃത്വത്തിന്റെ മഹത്വം മനോഹരമായി പറഞ്ഞുട്ടോ...

    ReplyDelete
  13. കാലിടറിയാലിന്നും
    മനമിടറാതെയിരിക്കുവാനെന്നെയെന്നും
    മാറോടണയ്ക്കുമെന്നമ്മേ...


    “:) “



    - ആശംസകള്‍
    സന്ധ്യ

    ReplyDelete
  14. മനോഹരമീ കുഞ്ഞിക്കവിത.
    ആശംസകള്‍.

    ReplyDelete
  15. "ഇത്‌ കൂറച്ച്‌ കൂടിപ്പോയെന്നും
    ഇതിന്റെ അര്‍ത്ഥമെനിക്ക്‌ മനസ്സിലായില്ലെന്നും
    പറഞ്ഞ്‌ കരയണമെന്നുണ്ട്‌.."
    പക്ഷെ..ഇവരെല്ലാം കൂടി എന്നെ
    തല്ലിക്കൊന്നാലോന്ന്‌ പേടിച്ച്‌
    ഒന്നും പറയുന്നില്ല....:)

    ചെറുതെങ്കിലും
    മനോഹരം..

    രണ്ട്‌ അമ്മമാര്‍ക്കും
    ആശംസകള്‍...

    ReplyDelete
  16. മനോഹരം !!!! മനോഹരം !!!!

    ReplyDelete
  17. salutations donaaa, endo parayaan
    you r something!!! baakki kavithakal vaayikka thidukkamaayi, ippol busyyaaa, godbless

    ReplyDelete
  18. salutations donaaa, endo parayaan
    you r something!!! baakki kavithakal vaayikka thidukkamaayi, ippol busyyaaa, godbless

    ReplyDelete