Friday, November 06, 2009

തലക്കെട്ടില്ലാതെ...



ചൂണ്ട;
ദു:ഖം,
സന്തോഷം.



ദൃശ്യാവിഷ്‌കാരം: 
1. ഫോട്ടോഗ്രാഫി*


2. ദൃശ്യകവിത

  സ
ന്തോ 
          ഷം—————————-ചൂണ്ട —————————-ദു:ഖം 

                                          

 

*ചിത്രം©: ഹരിപ്രസാദ്

34 comments:

  1. നല്ല പടം. കുറച്ചു വലുതായി കൊടുത്തിരുന്നെങ്കില്‍ ആ ചൂണ്ടലിടുന്ന കക്ഷിയെ എളുപ്പത്തില്‍ കണ്ടുപിടിക്കാമായിരുന്നു.

    ReplyDelete
  2. ചൂണ്ട കൊത്തുന്ന മീനിന്റെ പ്രാണവേദന,ദു:ഖം.
    കിട്ടുന്നവന്റെ സന്തോഷം
    ചിത്രം കൊള്ളാം
    ചെറുവരികളിൽ നിറയുന്ന ആശയവും ഗംഭീരം.
    നന്നായിരിക്കുന്നൂ മയൂര.

    ReplyDelete
  3. ഒരു പടത്തിനെ പൂർണമായി ആശ്രയിച്ച്‌ ഒരു കവിതയോ? അതും പരസ്പര ബന്ധ്മില്ലാത്ത 3 വാക്കുകളിൽ! ജിമ്മിക്ക്‌ കവിതയാവില്ല, സോദരീ.

    "തലകെട്ടില്ലാതെ" എന്നല്ല, തലക്കെട്ടില്ലാതെ എന്നുവേണം.ഭാഷാസ്വാധീനവും വേണ്ടിയിരിക്കുന്നു

    ReplyDelete
  4. ഒരു പടത്തിനെ പൂർണമായി ആശ്രയിച്ച്‌ ഒരു കവിതയോ? അതും പരസ്പര ബന്ധ്മില്ലാത്ത 3 വാക്കുകളിൽ! ഗിമിക്‌ കവിതയാവില്ല, സോദരീ.

    "തലകെട്ടില്ലാതെ" എന്നല്ല, തലക്കെട്ടില്ലാതെ എന്നുവേണം.ഭാഷാസ്വാധീനവും വേണ്ടിയിരിക്കുന്നു

    ReplyDelete
  5. bhaavanayude ananda sadhyathakal ennoru course onde, athil goplaunnikke join cheyyam, ille DONNNNN
    choondayidum ethu paavam kothum, thats dukham
    then kothikkazhiyumbol ayyo paavam ennu sandosham
    thalkaaam njaan angane sangalpikkan aagrahikkunnu
    otherwise its depressing!!!
    kollaamtto

    ReplyDelete
  6. Anonymous7:58 AM

    This comment has been removed by the author.

    ReplyDelete
  7. ചിതല്‍, :)

    ചിത്രകാരന്‍, :)

    അനൂപ്, :)

    ഗോപന്‍(ബ്ലോഗര്‍ നെയിം വിളിക്കാന്‍ മനസാക്ഷി അനുവദിക്കണില്ല, ക്ഷമിക്കുമല്ലോ?) :)

    മഷിത്തണ്ട്, :)

    ചിന്ന, :)

    unnoticed, നിരാശപ്പെടുത്തിയെന്നറിയിച്ചതില്‍ നന്ദി. :)


    ശ്രീ ഗോപാലുണ്ണീകൃഷ്ണ, ഈ വരികള്‍ എഴുതി കഴിഞ്ഞ്, പോസ്റ്റ് ചെയ്യാന്‍ നേരമാണ് ചിത്രം ഇടാന്‍ തീരുമാനിച്ചത്.

    ഈ മൂന്ന് വാക്കുകള്‍ തമ്മില്‍ ബന്ധമില്ലെന്ന് താങ്കള്‍ അനുമാനിച്ചത് എങ്ങിനെ എന്നൊന്ന് പറഞ്ഞു തന്നാല്‍ മേലില്‍ ഇങ്ങിനെ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കാം, നന്നാവണമെന്ന് ആഗ്രഹമുള്ളതിനാലാണേ. ഭാഷാസ്വാധീനം തീരെ കുറവാണ്. എഴുത്തുന്നതൊന്നും ഉദാത്തതമായതുമല്ല. തല‘ക്കെ‘ട്ടിലെ അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട്. :)

    അഭിപ്രായമറിയിച്ച ഏവര്‍ക്കും നന്ദി.

    ReplyDelete
  8. എന്താ മയൂരാ ഇത് ? കവിത എന്നെഴുതി മനുഷ്യരെ പരിഹസിക്കുന്നുവോ ?
    വായനക്കാരന്റെ ദുഃഖം
    എഴുത്തുകാരന്റെ / രിന്റെ സന്തോഷം
    ഓരോ പോസ്റ്റുകളും ഓരോ ചൂണ്ടകളാണ് . ഇതൊന്നും ആര്‍ക്കും മനസിലാവില്ലെങ്കില്‍ പിന്നെന്തിനാണ് ആവശ്യമില്ലാതെ ഒരു "തലേ " കെട്ട്. എത്ര ഉദാത്തമായ കവിത . ഈ കവിത ഞാന്‍ ഒന്ന് നിരൂപിക്കട്ടെ മയൂര .

    ReplyDelete
  9. ദുഃഖം ചൂണ്ടയിട്ട് പിടിക്കുന്നതിന്റെ സന്തോഷം എന്നാണോ കവി ഉദ്ദേശിക്കുന്നത് ?

    ഞാന്‍ വിട്ടൂ.... :)

    ReplyDelete
  10. മയൂരേ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ച്‌ ഇതാ ഒരു കവിത പിടിച്ചോളു:

    "ഇന്ത്യ
    സമരം
    സ്വാതന്ത്ര്യം"

    ഞാൻ ഉദ്ദേശിച്ചത്‌ മനസ്സിലായിരിക്കുമല്ലോ.

    ReplyDelete
  11. ശ്രീ ഗോപാലുണ്ണീകൃഷ്ണ,

    "ഇന്ത്യ
    സമരം
    സ്വാതന്ത്ര്യം"

    A + B = C
    എന്ന തിയറിയില്‍ അധിഷ്ഠിതപ്പെടുത്തി ഞാന്‍ ഇതിനെ മനസിലാക്കുന്നു.

    ഈ മൂന്ന് വാക്കുകള്‍ വച്ച് പത്തുപുറത്തില്‍ കവിയാതെയെങ്കിലും ഉപന്യസിക്കുവാനും കഴിയും, ഇന്ത്യന്‍ സ്വാതന്ത്രസമരത്ത പറ്റി തന്നെ :).

    താങ്കളുടെ ഉദ്ദേശം ഇതായിരുന്നില്ലയെന്നും മനസിലാകുന്നു :)

    ReplyDelete
  12. "ചൂണ്ടയിടുന്ന മനുഷ്യന്‍
    ചൂണ്ടയില്‍ കുരുങ്ങുന്ന മല്‍സ്യത്തിന്റെ ദുഃഖം
    പിടയ്ക്കുന്ന ഇരയെ കിട്ടിയ മനുഷ്യന്റെ സന്തോഷം"

    ഇങ്ങനെ ഞാന്‍ മനസിലാക്കിയെഴുതുമ്പോള്‍ ഒരു കടങ്കഥയ്ക്ക് ഉത്തരം പറഞ്ഞ കുട്ടിയുടെ സന്തോഷം തോന്നുന്നുണ്ട്.

    ReplyDelete
  13. Anonymous11:39 AM

    cool pic....
    really nice....

    ReplyDelete
  14. തലകെട്ടില്ലാഞ്ഞതു നന്നായി..ഇത്തരം കവിതകൾക്ക് “തലക്കെട്ട്“ ഒരു ഭാരമായിരിക്കും..മാത്രമല്ല തലക്കിട്ട് ..സൊറി തലക്കെട്ട് വായിക്കുന്നവർ തരട്ടെ..

    ReplyDelete
  15. താരകന്‍, തലക്കെട്ടില്ലാതെയിരുന്ന് ചൂണ്ടയിടുന്നെന്ന്, ആ ഇരിക്കണ ആളേ. ഇടം, വലം, തലേക്കെട്ട്, തലക്കെട്ട് എല്ലാം കൂടെ ഒന്നു റിലേറ്റ് ചെയ്ത് പിടിക്ക് ;)

    ReplyDelete
  16. ഈ അഗാഥമാം നീരാഴിയില്‍
    ഒരു ചെറുചൂണ്ടയുമായി
    ദൃഷ്ടിക്കു ഗോചരമല്ലാത്ത
    അനേകായിരം ചെറുതും
    വലുതമായ ഇരകളെ
    ചൂണ്ടയില്‍ കൊരുക്കാന്‍
    ആശിക്കുന്ന നിസ്സാരനാം മനിതന്‍
    അഥവാ ആരെങ്കിലും
    കൊത്തിയാല്‍ അതൊരു
    ആഘോഷമാക്കാമെന്ന സന്തോഷം!
    തലക്കെട്ടില്ലാതെ
    തല കെട്ടില്ലാതെ!

    ReplyDelete
  17. ഈ കവിത വായിച്ചിട്ട് ആര്‍ക്കും മനസ്സിലായില്ലെ?
    പാവങ്ങള്‍ ഭാവനയുടെ ആഴങ്ങളില്‍ നീന്തിത്തുടിക്കുന്ന കവി ഹൃദയമുള്ളവര്‍ക്കെ ഈ ഭാഷ മനസ്സിലാവു!
    .ഈ കവിത ഒക്കെ ഏത് നേരത്താണ് വരുന്നത്. ചൂണ്ടയിട്ട് മീന്‍ കിട്ടാത്തതിന്റെ ദു:ഖത്തില്‍ നിന്നോ?
    .........
    എന്തായാലും എനിക്ക് മനസ്സിലായത് ഞാന്‍ എഴുതാം
    ചൂണ്ടയിട്ട് മീന്‍ കിട്ടിയാല്‍ സന്തോഷം..വൈകിട്ട് വരെ കുത്തിയിരുന്ന് വേരുതെ എഴുന്നേറ്റ് പോകുന്നവന് ദു:ഖം..ഇത് വായിച്ചവര്‍ക്കൊക്കെ പ്രാന്തായിട്ടുണ്ടാവും..( നോര്‍മല്‍ ആയ മനുഷ്യ ജീവികളെ മാത്രമെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു)
    ഇനിയും മൂന്നു വാക്ക് കവിതകള്‍ ഒരു പാട് എഴുതണം എന്റെ മലയാള പദ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍! ദയവായി പരസ്പര ബന്ധമില്ലാത്ത വാക്കുകളായാല്‍ അത്രയും ഉപകാരമായി
    സസ്നേഹം പ്രദീപ്

    ReplyDelete
  18. മയൂര:
    വ്യത്യസ്തം. നന്നായിരിക്കുന്നു. (തലക്കെട്ടിലും കവിത കണ്ടെത്തുന്നവരും പേജുകള്‍ പത്തും വായിച്ചിട്ട്‌ 'പിണ്ണാക്ക്‌'എന്നുംപറയുന്നവരുണ്ട്‌. )

    കമണ്റ്റില്‍ കണ്ട ഒരു കവിതയും രസിച്ചു. അതൊന്നു വളര്‍ത്തി നോക്കട്ടെ.

    "ഇന്ത്യ
    സമരം
    സ്വാതന്ത്യ്രം
    സമരോത്സവം
    വെടിക്കെട്ട്
    ‌സന്ധ്യ."

    ക്ഷമിക്കുമല്ലോ.

    ReplyDelete
  19. അനത നീലിമയുടെ അജ്ഞാത കയങ്ങളിലേക്ക് ചൂണ്ടയിട്ടു,
    അനന്ത നീലിമയുടേ ആകാശത്തേ ക്ക്
    കണ്ണും നട്ടിരിക്കുമ്പോള്‍ ,
    ഒരു തിമിങ്ങലം ചൂണ്ടയില്‍ കോര്‍ക്കുകയും ,
    ചൂണ്ടക്കാരനെ അഗാധ നീലിമയിലേക്കു വലിച്ചു താഴ്ത്തിക്കൊണ്ട് പോകുകയും
    അങ്ങനെ ചുളുവില്‍ ഒരു കടല്‍ യാത്ര തരപെട്ട സന്തോഷം ചൂണ്ടകാരന്‌.

    തിന്നാന്‍ വേറെ ഒന്നും കിട്ടിയില്ലല്ലൊ എന്ന ദു:ഖം തിമിങ്ങലത്തിനും.

    (വ്യാഖ്യാന്ത്തിനുള്ള സ്പെഷ്യല്‍ സമ്മാനം കൊറിയര്‍ അയചാല്‍ മതി. കൈപറ്റിക്കോളാം.)

    ReplyDelete
  20. “ചൂണ്ട;
    ദു:ഖം,
    സന്തോഷം.”
    മയൂരാ,
    സന്തോഷം.

    ReplyDelete
  21. കവിത
    വായിച്ചു
    വാക്കുകൾ
    പരസ്പരം
    ബന്ധം
    ഉണ്ടോ‍
    ആവോ?
    എനിക്ക്
    ബന്ധം
    ഒന്നും
    വേണമെന്ന്
    ഇല്ലാത്തതുകൊണ്ട്
    ഇഷ്ടമായി.
    മനസ്സിലായില്ലെന്ന്
    വിചാരിക്കുന്നു:)

    ReplyDelete
  22. ചൂണ്ട;
    കൊത്തിയില്ല
    കാത്തിരിപ്പ്
    സമയം
    നഷ്ടം!
    ദു:ഖം-
    ചൂണ്ടക്കാരൻ!

    ചൂണ്ട;
    കൊത്തി
    കുടുങ്ങി
    അജ്ഞത
    ആർത്തി!
    ദു:ഖം-
    ഇര!

    രണ്ടായാലും ഒരാൾക്കു ദു:ഖം തന്നെ!

    മയൂര,
    ഇങ്ങനെ ഒരാൾ ഇവിടെ വന്നുപോയി!

    ReplyDelete
  23. ഈ ചിത്രത്തെ പറ്റി..
    ചൂണ്ട;
    ദു:ഖം,
    സന്തോഷം....
    ഈ മൂന്നു വാക്കുകള്‍ ഉപയോഗിച്ച് കവിത ആരെങ്കിലും എഴുതിത്തരണമെന്നാണോ??
    അതും തലക്കെട്ടില്ലാതെ.. (തലക്കെട്ട്‌ ഭവതിയുടെ കൈയ്യില്‍ ഉണ്ടാകും അല്ലെ )..
    കവിത എന്ന ലേബല്‍ മാറ്റി .പരസ്യം എന്നു കൊടുത്താല്‍ മതിയല്ലോ..

    ReplyDelete
  24. പരിമിതമായ അറിവിന്റെ
    ഉള്ളില്‍ നിന്നുഞാനെഴുതുന്നൂ,
    നിങ്ങളുടെ അറിവിന്റെ പാരിമിത്യത്തില്‍
    നിങ്ങള്‍ കമന്റ് ചെയ്യുന്നൂ,
    എല്ലാം തുറന്ന മനസോടെ
    സ്വാഗതം ചെയ്യുന്നൂ, നന്ദി. :)

    ReplyDelete
  25. ചൂണ്ട-
    ഇരയാക്കപ്പെടുന്നവരുടെ ദുഃഖം....
    ഇരപിടിയന്മാരുടെ സന്തോഷം....

    നിങ്ങൾ ഏതു കൂട്ടത്തിലാണെന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം....

    ആശംസകൾ സുഹൃത്തേ... !

    ReplyDelete
  26. ദൈവമെ !!
    ഇത് കവിതാ ബ്ലോഗായിരുന്നോ.
    ഞാന്‍ വിചാരിച്ചു ഫോട്ടോ ബ്ലോഗാണെന്ന്.
    ഫോട്ടോ അത്ര നന്നായില്ലെന്ന് കമന്റിടാന്‍ പോയതായിരുന്നു.
    :)

    ReplyDelete
  27. അനില്‍ മാഷേ...
    :)

    ReplyDelete
  28. മീനിന്റെ ദു:ഖം ചൂണ്ടക്കാരന്റെ സന്തോഷമെന്നാകില്‍..
    മരണ വേദനയില്‍
    പൂച്ചൂട്ടി പിടയുമ്പോള്‍..
    മയൂര നൃത്തം ചെയ്യും
    ചൂണ്ടക്കാരാ‍..
    ജീവനും മൃതിയും മേളിക്കുന്നൊരീ
    പടവൂം കവിതയും നമ്മുക്കു തന്നവളെ
    എനിക്കറിയീല മയൂരയോ
    അതോ ഹരി പ്രസാദോ എന്മനസ്സില്‍
    ഇടം നേടുവതെന്ന്...

    ReplyDelete
  29. എന്റെ അറിവിന്റെ പരിമിതിയില്‍ നിന്നാണ് ഞാന്‍ എഴുതുന്നത്. എഴുതുമ്പോള്‍ വായനക്കാരുടെ അറിവിന്റെ ആഴവും പരപ്പും അളന്ന്,
    അതിനു മേലെപാലം പണിയുന്നതു പോലെ എഴുതാനാവില്ല. അങ്ങനെ എഴുതുകില്‍ തീര്‍ച്ചയായും ഉറപ്പുള്ള പാലം പോലെ എഴുതാനാകുമെന്നുറപ്പാണ്.

    എന്തെങ്കിലും എഴുതിയാല്‍ എത്രപേര്‍ വായിച്ചു എന്നതല്ല, എങ്ങനെ വായിച്ചു എന്നതിലാണ്,
    അതില്‍ തന്നെ മനസിലാക്കി എന്നറിയാന്‍ കഴിയുന്ന വായന മതി സംതൃപ്തിക്ക്. അത് ഈ കമന്റുകള്‍ക്കിടയില്‍ നിന്നും എനിക്ക് ലഭിച്ചു.

    ബ്ലോഗ് ഒരു നിരപേക്ഷിത മാദ്ധ്യമമാണ്. അതില്‍ എഴുതുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിക്കുന്നു. കമന്റ് ചെയ്യുവാനുള്ള സ്വാതന്ത്ര്യം വിനിയോഗിച്ചവര്‍ക്കെല്ലാം നന്ദി :)

    ReplyDelete
  30. Anonymous9:21 PM

    http://kuppaayam.blogspot.com/2009/11/blog-post_14.html

    http://aaltharablogs.blogspot.com/2009/11/blog-post_14.html

    ReplyDelete