Wednesday, December 16, 2009

മൂന്നെണ്ണം

ഉപ്പിലിട്ടത്

ഉപ്പ് മഞ്ഞിലിട്ടാലുപ്പിലിട്ടതാകുമോ,
മഞ്ഞുപ്പിലിട്ടാലോ?
***

മുങ്ങിക്കപ്പല്‍

മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
എന്തിനാകുലപ്പെടുന്നു,
മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!
***

കണ്ണാടി

രസത്തില്‍ നിന്നെയെന്നതു പോല്‍
ഞാനെന്നെ കാണ്മതിന്‍ രസം!

20 comments:

  1. മൂന്നെണ്ണം

    ReplyDelete
  2. മുങ്ങുന്നക്ഷണം മുങ്ങികപ്പലായി
    പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!

    ഒരു പരമമായ സത്യം

    ReplyDelete
  3. ഈ ഇത്തിരി വരികള്‍ വായിക്കുമ്പോള്‍ കുഞ്ഞുണ്ണിക്കവിത വായിക്കുന്ന പോലൊരു രസം.കുഞ്ഞു വരികളിലെ വലിയ കാര്യങ്ങള്‍.:)

    ReplyDelete
  4. മയൂര,
    മുങ്ങിക്കപ്പല്‍ വളരെ ഇഷ്ടമായി.

    ഓഫ്ഫ്:
    “ക” ഇരട്ടിക്കണ്ടെ?

    ReplyDelete
  5. rare rosinodum , anilinodum purnamayum yojikkunnu...

    ReplyDelete
  6. മഞ്ഞു ഉപ്പിലിട്ടാല്‍ നല്ല സ്വാദ് ആണോ?

    ReplyDelete
  7. ബൂലൊകത്തെ കുഞ്ഞുണ്ണി കവിതകള്‍..!

    ഉപ്പിലിട്ടത് : ഉപ്പോളം വരുമോ മഞ്ഞുപ്പിലിട്ടത്..?

    മുങ്ങിക്കപ്പല്‍ : അതെ, അതുമായി അങ്ങ് ഇഴുകിച്ചേര്‍ന്നേക്കുക ല്യേ..? ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തന്നെ തിന്നണം എന്നൊക്കെ പറയുന്നത് പോലെ...

    കണ്ണാടി : അതെ അതും ഒരു രസം..!

    ReplyDelete
  8. ...! വട്ടാണല്ലേ....?

    ReplyDelete
  9. "മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
    എന്തിനാകുലപ്പെടുന്നു,
    മുങ്ങുന്നക്ഷണം മുങ്ങികപ്പലായി
    പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!"

    ജീവിതം എന്നു ചെറുതാക്കേണ്ടിയിരുന്നില്ല :)

    ReplyDelete
  10. മഞ്ഞുപ്പിലിട്ടാലതുപ്പുവെള്ളം..
    മുങ്ങിപ്പൊങ്ങാത്തതുജീവിതം..
    രസമില്ലാകണ്ണാടിയതാറമുള്ള !

    ReplyDelete
  11. ".....രസത്തില്‍ നിന്നെയെന്നതു പോല്‍
    ഞാനെന്നെ കാണ്മതിന്‍ രസം!......
    രസകരം തന്നെ, ചിന്തനീയവും....

    ReplyDelete
  12. പാവപ്പെട്ടവന്‍, :)

    റോസ്, :)

    അനില്‍, ഓഫ് ഓണാക്കി :)

    മനോരാജ്, :)

    ദിലീപ്, പിന്നല്ലാതെ;)

    നജീം, :)

    ജിജോ, ജിജോയാണ് ഈ ബ്ലോഗിന്റെ ഐശ്വര്യം, വീ ഷുഡ് ടോക്ക് :)

    ഗോപന്‍, :)

    ബിലാത്തിപട്ടണം,:)

    ഗോപകുമാര്‍,:)

    ദ മാന്‍, :)

    എല്ലാവര്‍ക്കും നന്ദി :)

    ReplyDelete
  13. ഇതാണോ ഹൈകു കവിതകള്‍ . .. nice

    ReplyDelete
  14. ഉപ്പിലോടുന്നൂ മുങ്ങിക്കപ്പല്‍.

    ReplyDelete
  15. ഈ ചെറിയ വരികള്‍ .ചിന്തകളുടെ ഹരി ശ്രീ ആകുന്നു.ആശംസകള്‍

    ReplyDelete
  16. uppu manjilittal- ariylla
    manjuppilittal, amma thallum!(recession aanallo)

    kappalottunnavarkku,mungikkappalakam
    melmoodiyillatha kothumputhoniyanengilo?

    chathanja mookkum, cheriya konkannum
    nira thettiya pallum, kashandiyum- ithanu kanunnathenkilo- rasam mariyo?

    ReplyDelete
  17. നല്ല ചിന്തകള്‍ ,ബൂലോകത്തിലെ കുഞ്ഞുണ്ണിയുടെ കവിതകള്‍ ഇഷ്ടമായി!

    പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു!

    ReplyDelete
  18. ഇവിടെ മഞ്ഞില്‍ ഉപ്പിട്ടു
    മുങ്ങിത്തപ്പിയൊരു ജീവിതം
    കണ്ണാടി കണ്ണ് ആടി!!

    പുതുവര്‍ഷം സന്തോഷവും
    സമാധാനവും ഐശ്വര്യങ്ങളും
    ആയുരാരോഗ്യങ്ങളും നല്‍കട്ടെ!!

    ReplyDelete
  19. മുങ്ങുന്ന ക്ഷണം 'മുങ്ങല്‍ വിദഗ്ധനാകാം'.......അതാണ്‌ സേഫ്....

    ReplyDelete