Monday, March 29, 2010

ബി-ഫ്ലാറ്റ്*

ഒരു മരം വനമാകുന്നതു വരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ, എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു,
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്ലാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു.

ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു,
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!

ആകാശത്തെ താങ്ങിനിർത്തുന്ന മരങ്ങളിലൊന്നിൽ,
ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു!

*a musical chord.

38 comments:

  1. ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
    നിന്റെ മാത്രം പേരതിൽ തെളിയുന്നു,
    നിന്റെ മാത്രമെന്നതു മൊഴിയുന്നു!

    hmmn..................................... great

    ReplyDelete
  2. ഒരു കാട് വനമാകുന്നതു വരെയുള്ള
    കാത്തിരിപ്പിനൊടുവിൽ -ഫ്ലാറ്റ്

    ReplyDelete
  3. പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
    ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
    ഡോണാ.....എനിക്കു വല്ലാതെ കൊതിതോന്നുന്നു...
    ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍.......
    പ്രണയത്തില്‍ ഒളിപ്പിച്ച സംഗീതമോ....അതോ സംഗീതത്തില്‍ ..................

    ReplyDelete
  4. വീണുപോകുന്നു...
    പ്രക്ഷുബ്ധമായ ഏതോ പ്രണയത്തിലേക്ക്!

    ReplyDelete
  5. എന്റെ പ്രണയമേ, എന്റെ പ്രണയമേ...
    എന്ന വിളികേൾക്കുന്നു,
    അവയ്ക്കൊപ്പം പിളർന്നു പോയൊരു
    റുമാൻ പഴത്തിന്റെ അല്ലികൾ
    ബി-ഫ്ലാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു.

    മനോഹരം

    ReplyDelete
  6. മയൂരാ നല്ലൊരു അനുഭൂതി തോന്നുന്ന കവിത, ഇതില്‍ സംഗീതമുണ്ട്,മഞ്ഞുണ്ട്,മരമുണ്ട് ആകാശം മുട്ടുന്ന സങ്കല്‍പ്പങ്ങളില്‍ സ്വപ്നങ്ങളില്‍ ഒളിച്ചിരിക്കുന്ന പ്രണയമുണ്ട്... വായിക്കുമ്പോള്‍ മനസ്സ് ..“പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
    പൊടുന്നനെ വീണുപോകുന്നു...... .......

    ReplyDelete
  7. പ്രക്ഷുബ്ധമായൊരു പ്രണയം എന്നാ സങ്കല്‍പ്പത്തിന് നൂറു മാര്‍ക്ക്. ഇപ്പോഴത്തെ പ്രണയത്തിന്റെ ശരിക്കുള്ള അവസ്ഥ അത് തന്നെയാ.

    ReplyDelete
  8. dona...
    nannayittund. aasamsakal....!!!

    ReplyDelete
  9. എന്റെ പ്രണയമേ, എന്റെ പ്രണയമേ..

    Now I got it.. :)

    ReplyDelete
  10. Will Durant പറഞ്ഞ പോലെ

    I Fell In Love !!!!

    നന്ദി മയൂരാ......ആശംസകള്‍

    ReplyDelete
  11. "ഒരു മരം വനമാകുന്നതു വരെയുള്ള
    കാത്തിരിപ്പിനൊടുവിൽ "

    റാംജി പറഞ്ഞപോലെ, അവിടെ ഞമ്മള്‌ ഫ്ലാറ്റായി.

    ReplyDelete
  12. ഇങ്ങനെവേണം പ്രണയിക്കാൻ……കണ്ടുനിൽക്കുന്നവർ കൂടി ഫ്ലാറ്റായിപ്പോകും ;)ഉമ്മ..

    ReplyDelete
  13. ആഗ്നേയ,നളിനി വായിച്ചിട്ടുണ്ടോ?

    ReplyDelete
  14. വീണുപോകുമാകാശത്തെപ്പോലും, അലകളിലേറ്റുവാങ്ങുന്ന കടല്‍ പോലെ പ്രണയം.. എല്ലാ പ്രക്ഷുബ്ദ്ധതയ്ക്കുമപ്പുറം ശാന്തനീലിമയില്‍ അലിയുന്ന പ്രണയം..

    ReplyDelete
  15. Valyammayi illa :(
    enthe???

    ReplyDelete
  16. മരണത്തിലെക്കൊരു വീഴ്ച അതിലുമുണ്ട്,ഓണ്‍ലൈനായി ഇവിടെ വായിക്കാം http://ml.wikisource.org/wiki/%E0%B4%A8%E0%B4%B3%E0%B4%BF%E0%B4%A8%E0%B4%BF

    ReplyDelete
  17. സംഗീതം പൊഴിയുന്നു....
    മഞ്ഞു പൊഴിയുന്നൂ....
    റുമാൻ പഴത്തിന്റ് അല്ലികൾ...
    പ്രണയം ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,

    മറ്റെന്തു വേണം ഈ സിംഫണിയ്ക്ക്

    ReplyDelete
  18. എന്റെ പ്രണയമേ, എന്റെ പ്രണയമേ...
    എന്ന വിളികേൾക്കുന്നു,
    ഞാനും ഫ്ലാറ്റാകുന്നു
    നല്ല വരികൾ മയൂര

    ReplyDelete
  19. ആകാശത്തെ താങ്ങിനിര്‍ത്തുന്ന മരങ്ങളിലൊന്നില്‍,
    ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില
    പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
    പൊടുന്നനെ വീണുപോകുന്നു.

    ReplyDelete
  20. പ്രണയത്തിലെ വഴുതല്‍.... വീഴ്ച സ്നേഹത്തിന്റെ മുന്തിരി ചാറിലേക്ക് ....

    ReplyDelete
  21. ഞാനും “ഫ്ളാറ്റ്”.:(:(

    ReplyDelete
  22. വല്ലാതെയങ്ങ് ഇഷ്ടായി ..
    all the best

    ReplyDelete
  23. കൈയെത്താ ചില്ലമേലുള്ളൊരില
    പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
    പൊടുന്നനെ വീണുപോകുന്നു
    sure ഈ വരിയിൽ കവിത ഉണ്ട് മയൂരാ

    ReplyDelete
  24. പ്രണയം നനഞ്ഞ, നനുത്ത വരികള്‍......

    ReplyDelete
  25. ദു:ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
    ദു:ഖമെന്താനന്ദമാണെനിക്കോമനേ
    എന്നെന്നുമെനന്‍ പാനപാത്രം നിറയ്ക്കട്ടെ
    നിന്നസാന്നിദ്ധ്യം പകരുന്ന വേദന.
    (ആനന്ദധാര-ചുള്ളിക്കാട്)
    രാത്രി തന്‍ സംഗീതശാലയില്‍
    മണ്ണിന്റെ ചോര നാറുന്ന കരുത്ത നിഴലായ്
    ജീവനേ
    ഞാന്‍ നിന്നരുകിലിരുന്നുവോ?
    (ക്ഷമാപണം-ചുള്ളിക്കാട്) കവിത വായച്ചപ്പോള്‍
    ഈ വരികള്‍ ഓര്‍മ്മ വന്നു.

    ReplyDelete
  26. പകുത്തുവച്ചതിൻ പങ്കുപറ്റിയ എല്ലാവർക്കും സ്നേഹം.

    ReplyDelete
  27. Anonymous12:06 PM

    നല്ല വരികൾ...
    അർത്ഥവത്തായ പ്രമേയവും.
    ആശംസകൾ

    ReplyDelete
  28. ഫിറ്റായ്ട്ടാ..ഇത് വായിച്ച്ചേ
    ഫ്ലാറ്റായീന്ന് എപ്പൊ ചോദിച്ചാ..മതി.

    ഉഗ്രനായിരിക്കുന്നൂ..കേട്ടൊ

    ReplyDelete
  29. പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
    ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
    അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
    വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!


    പ്രണയത്തിന്റെ "ഋതുഭേദങ്ങള്‍".
    നന്നായിരിക്കുന്നു.

    ReplyDelete
  30. Anonymous9:22 PM

    ആകാശത്തെ താങ്ങിനിർത്തുന്ന മരങ്ങളിലൊന്നിൽ,
    ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില....
    anagne oru ilayavan kazhinjirunenkil ....

    ReplyDelete
  31. വായിച്ചു..ഫ്ലാറ്റായി ..:)

    ആശംസകള്‍ എന്റെ വകയും ..:)

    ReplyDelete
  32. ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
    നിന്റെ മാത്രം പേരതിൽ തെളിയുന്നു,
    നിന്റെ മാത്രമെന്നതു മൊഴിയുന്നു!

    dona ... :)

    ReplyDelete
  33. കുറച്ചുവരികളിലൂടെ നമ്മില്‍ പ്രണയത്തിന്റെ നനുത്ത സ്പര്‍ശം ഉളവാക്കി.......... ഒത്തിരി നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete