Tuesday, March 16, 2010

ഉമ്മക്കള്ളി

കരളിലിരുന്ന്
ചങ്കു പറിച്ചെടുക്കും,
അഞ്ചിതളിലൊന്നിതാര്‍ക്കു
നല്‍കിയെന്നു ചോദിച്ച്
പരിഭവിച്ചു പിണങ്ങിയിരിക്കും.

ബീറ്റ്റൂട്ടായിരുന്നെകില്‍
കൊത്തിയരിഞ്ഞു
തോരന്‍ വയ്ക്കുമായിരുന്നുവെന്ന്
പറയാന്‍ തുടങ്ങും മുന്നേ
ഉമ്മവയ്ച്ചുമ്മവച്ച്
പിണക്കം മാറ്റിയെടുക്കണം
ഇല്ലെങ്കില്‍,
കാരണം മറ്റൊന്നു കണ്ടെത്തി
വീണ്ടും പിണക്കം നടിക്കും.

ഇങ്ങിനെയുമൊരുമ്മക്കള്ളി!

14 comments:

  1. മയൂരാ, നന്നായിരിക്കുന്നു.

    ReplyDelete
  2. ഇല്ലെങ്കിൽ,
    കാരണം മറ്റൊന്നു കണ്ടെത്തി
    വീണ്ടും പിണക്കം നടിക്കും.

    ReplyDelete
  3. Is it?? Will not be that mischievous from now on. :))

    Cheers,

    ReplyDelete
  4. ഹദ്ദാരാ...?

    ReplyDelete
  5. സത്യം പറഞാൽ എനിക്ക് മനസ്സിലായില്ല. എന്താ ഈ കളിയെന്ന് :)

    ReplyDelete
  6. will she ask to get back the ummaas when she gets angry!!!

    ReplyDelete
  7. ohh mummyyyy
    u must b a damn good mom
    ithinorumma

    ReplyDelete
  8. haahaaa..........ente kayyilonnu kittiyirunnengil kothiyarinju kuttan vechenem:):)

    ReplyDelete
  9. എനിക്കിപ്പം ന്റെ ഉമ്മാനെ കാണണം

    ReplyDelete
  10. മയൂര നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ

    ReplyDelete
  11. വായനക്ക് എല്ലാവർക്കും നന്ദി :)

    ReplyDelete
  12. ഇങ്ങിനെയുമൊരമ്മക്കള്ളി !

    ReplyDelete
  13. കാലഭേദംതന്നെ

    ReplyDelete