Monday, March 01, 2010

ഉന്മീലനം

ഉപരിപ്ലവം മാത്രമാകുന്ന വിപ്ലവം.

രാഷ്ട്രീയം രാഷ്ട്രീയകാര്യ-
മെന്നതില്‍ നിന്നുമുരുത്തിരിഞ്ഞ്
രാഷ്ട്രീയക്കാരന്റേതെന്നായി.

നമ്മള്‍ വിതച്ച പാടങ്ങളിലവര്‍
കേറി റബ്ബറും തെങ്ങും വച്ചു.
പമ്പും, ബിവറേജസ് കോര്‍പ്പറേഷനുമാക്കി.

നമ്മള്‍ക്കിപ്പോള്‍ പണിയും കൂലിയും
സര്‍ക്കാര്‍ വക തൊഴിലുപോലൊരുറപ്പ്!
നൂറ് ദിവസം പണിയെടുത്തത്
ഇരുന്നൂറ് ദിവസം അപ്പോത്തിക്കിരിക്ക്.

നേതാവ് വരുമ്പോളിപ്പോഴും
കോരിത്തരിക്കും,
മുഷ്ടിചുരുട്ടി വായുവിലെറിയും,
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍
നാല്‍ക്കവലയില്‍ മുദ്രാവാക്യം വിളിക്കും.

പ്രസംഗം കഴിഞ്ഞ്
നേതാവിനെ ഓച്ചാനിച്ചാനയിച്ച്
പോലീസകമ്പടിയോടെ
കൊടിവച്ച കാറില്‍ കയറ്റി വിടും.
തിരിച്ച് വീട്ടില്‍ വന്ന്
കൂമ്പടഞ്ഞ വാഴകണക്കെ കിടക്കും.

അണ്ടിയും തൊണ്ടും തല്ലുന്ന
കറപിടിച്ച കൈയാലെ
കെട്ട്യോള് എന്നും അത്താഴം വിളമ്പും;
അതുകൊണ്ടെന്താ
വീട്ടില്‍ പശിയില്ല, പട്ടിണിയില്ല.

രാവിലെ എണീക്കുമ്പോള്‍
മുഷ്ടി ചുരുട്ടി വായുവിലെറിഞ്ഞ
കൈത്തണ്ട കഴയ്ക്കും,
എട്ടുദിക്ക് പൊട്ടുമാറുച്ചത്തില്‍
വിളിച്ച കോരോള കോച്ചും,
ചെവിക്ക് മുകളില്‍ തെറുത്തു വച്ച
ബീഡിക്കും മുകളില്‍
തലചൊറിഞ്ഞാലോചിക്കും

വായുവില്‍ പതിഞ്ഞ മുഷ്ടിപ്പാടും
വായുവിലലിഞ്ഞ മുദ്രാവാക്യവും
കാറ്റ് കാതങ്ങളോളം
കടത്തിക്കൊണ്ടുപോയിരിക്കുമന്നേരം.

അവസാനം അടിയാന്‍ കുടിയാനും
കുടിയാന്‍ കുടിയനുമായി.

കള്ളിറങ്ങാതെ
കണ്ണിറങ്ങില്ലയിരുളിലേക്ക്;
ഉറക്കത്തിലേക്ക്.

ഈ കള്ളൊന്നിറങ്ങീട്ട് വേണം
തെളിച്ചത്തിനായിത്തിരി
എണ്ണയൊന്നൊഴിക്കാന്‍
അതിയാന്റെ കണ്ണിലെന്ന് കെട്ട്യോള്!തര്‍ജ്ജനി ഫെബ്രുവരി ൨൦൧൦

27 comments:

റ്റോംസ് കോനുമഠം said...

അവസാനം അടിയാന്‍ കുടിയാനും
കുടിയാന്‍ കുടിയനുമായി.
ഇതെനിക്കിഷ്ടായീ.കുടിയാന്‌ കുടിക്കാന്‍ കൂടി കഴില്ലാച്ചാ എന്താ ചെയ്കാ.

ഇട്ടിമാളു said...

എണ്ണയൊഴിക്കുകയല്ല മുളകു തേക്കുകയാവും കൂടുതൽ ഫലപ്രദം :)

സുജീഷ് നെല്ലിക്കാട്ടില്‍ said...

രാഷ്ട്രീയം രാഷ്ട്രീയകാര്യ-
മെന്നതില്‍ നിന്നുമുരുത്തിരിഞ്ഞ്
രാഷ്ട്രീയക്കാരന്റേതെന്നായി


truth

"""""""""""""""""""""""""""""

ദിലീപ് വിശ്വനാഥ് said...

അവസാനം അടിയാന്‍ കുടിയാനും
കുടിയാന്‍ കുടിയനുമായി.

വിപ്ലവം വിപ്ലവാരിഷ്ടത്തിന്റെ രൂപത്തില്‍. നന്നായി അവതരണം.

നിരക്ഷരന്‍ said...

കത്തിക്കയറുകയാണല്ലോ ?

ഇത്രയ്ക്കും സത്യങ്ങള്‍ ഒറ്റയടിക്ക് വിളിച്ച് പറയാന്‍ പാടില്ല. അത് നന്നല്ല. കേട്ട് പിടിക്കാത്തവര്‍ക്ക് ഒരു കൊട്ടേഷന്‍ കൊടുക്കാനുള്ള വകുപ്പുണ്ട്. നാട്ടിലേക്കുള്ള അടുത്ത വരവ് എന്നാണെന്ന് ആരും അറിയാതെ നോക്കിയാല്‍ ...തടികേടാകാതെ നോക്കാം :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കവിതകൊണ്ടൊരു വിപ്ളവം??

Mahesh Cheruthana/മഹി said...

വിപ്ളവാഭിവാദ്യങ്ങള്‍ !

NITHYAN said...

വിപ്ലവം അതിന്റെ സന്തതികളെ കൊന്നുതിന്നുകയാണ് പതിവ്‌

SR said...

when i tried to say this at chintha-it has been swallowed
വിഷയം ചെറിയ തോതില്‍ കേരളത്തെ സംബന്ധിച്ചു അപ്രസക്തമായി മാറിയിരിക്കുന്നു. സാമ്പത്തിക സമത്വം എന്നത് പൊള്ളയായതും അടിസ്ഥാനമില്ലാത്ത്തും ആയ ഒരു ആശയമായത് തന്നെയാണ് കമ്മ്യൂണിസത്തെ പരാജയത്തിലേക്ക് നയിക്കുന്നത്. കേരളത്തില്‍ ഇന്ന് തൊഴിലാളികള്‍
ഇല്ലാതായിരിക്കുന്നു. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ കൂലിയായിട്ടും ഗള്‍ഫില്‍ വന്നു അടിമകളെ പോലെ പണിയെടുക്കലാണ് കേരളത്തിലെ ഒരു ശരാശരി തൊഴിലാളി ഇന്ന് തിരഞ്ഞെടുക്കുന്ന വഴി. ഇതിന്റെ കാരണം മലയാളിയുടെ മറ്റെല്ലാ മേഖലയിലെയും പോലെ തന്നെയുള്ള അപകര്‍ഷത മാത്രമാണ് . എന്തൊക്കെ മാറിയാലും മാറാതെ കിടക്കുന്ന ഒരു സാമൂഹിക മനശ്ശാസ്ത്രമുന്റ്റ് നമുക്ക്.

Manoraj said...

അപ്പോൾ കളിച്ച് കളിച്ച് രാഷ്ട്രീയക്കാരോട് വരെ എത്തി.. ഇനി ഇവിടെ നിന്നാൽ ചിലപ്പോൾ തടി കേടാകും.. വിജയരാഘവൻ ഏതൊ സിനിമയിൽ പറഞ്ഞപോലെ “ മച്ചൂ, കൊല്ലണ്ട..”
നന്നായിട്ടുണ്ട് മയൂര.. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം..

ഹരിയണ്ണന്‍@Hariyannan said...

samarathinu pnnungalonnum pOkaarille?

Kavitha Viplavamaayi!

ബിലാത്തിപട്ടണം / Bilatthipattanam said...

രാഷ്ട്രീയക്കാരന്റെ മുതുകിൽ കയറിനിന്നുള്ള അസ്സലൊരു മയൂരനർത്തനം ..!
എനിക്കുനന്നായിഷ്ട്ടപ്പെട്ടു കേട്ടൊ മയൂഖ.

മഴ said...

രാഷ്ട്രീയക്കാര്‍ക്ക് ഇത് തന്നെ വരണം.:)..ഈ വാക്കുകള്‍ക്ക് കടപ്പാട് ഒരാളോട് ഉണ്ട് അത് ആരാന്ന് പറയുന്നില്ല രഹസ്യം ആണ്...

സോണ ജി said...

Dona venda tou....

Kalich kalich........


keralathil pokumbol sradhikkuka....

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

അവസാന എഴു വരികളില്‍ കവിത കണ്ടു.
അതിനുമുകളില്‍ സ്ഥിരമായി പറഞ്ഞു കേള്‍ക്കുന്ന
ചില ആത്മഗതങ്ങള്‍ മാത്രമായി
ചുരുങ്ങിപ്പോയതായി സംശയിച്ചു പോവുന്നു.‍

സ്വന്തമായ ഒരു ഇടപെടലൊ പോം വഴികളൊ
നിര്‍ദ്ദേശ്ശിക്കാനാവത്തൊരവസ്ഥ യുടെ സ്വാഭാവിക
പരിണാമം പോലെയുല്ല് വരികള്‍...
സുരേഷ് ഗോപി ചില ഡയലൊഗ്ഗു പറയുന്നതു
കേള്‍ക്കുന്ന്ന അതേ സുഖം...

(ഓഫ്: കവിത നന്നായി ...)

jayarajmurukkumpuzha said...

valare nannaayirikkunnu....... aashamsakal......

Ranjith chemmad said...

ഇനി ഡോണ്‍സിനും ഒരു കൈ നോക്കാം
സം‌വരണബില്‍ വരുന്നൂ...

★ shine | കുട്ടേട്ടൻ said...

മയൂരേ, മയിലേ...simply Superb!
എനിക്ക്‌ 'ക്ഷ' പിടിച്ചു!

小文 said...

生活總是起起伏伏,心情要保持快樂才好哦!! ........................................

ഗീത said...

നേതാക്കന്മാര്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഈ കോരിത്തരിപ്പ് എന്നവസാനിക്കും?

Minesh R Menon said...

കേരളം ഒരു പാടു മാറിപ്പോയി. താന്‍ പറഞ്ഞപോലെ ഇപ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ പഴയപോലെ ആളെക്കിട്ടുന്നില്ല ! 250 രൂപയും ഒരു പൈന്റും കോഴി ബിരിയാണിയും ഇല്ലാതെ വിപ്ലവം മുത്ത്‌ മുദ്രാവാക്യം വിളിക്കുന്നവരുടെ കാലം കഴിഞ്ഞു . പിന്നെ ആകെ വന്ന മാറ്റം പട്ടച്ചാരായം അടിച്ചിരുന്ന മല്ലുകള്‍ക്ക് ആന്റോണി സാറ് കനിഞ്ഞു നല്‍കിയ ബിവരെജ് കോര്പരെഷനാണ് . കുലിപ്പനിക്കാര്‍ 400 ഉം 500 ഉം പെര്‍ ഡേ വാങ്ങുന്ന നാടാണ് കേരളമിപ്പോള്‍ . പഴയ കൊയ്ത്തു, തൊണ്ട് തല്ലല്‍ ബിടി തെറുപ്പ് എന്നിവയ്ക്ക് പകരം മണല്‍ കടത്ത്, കൊട്ടേഷന്‍, മണ്ണ് മാന്തല്‍ തുടങ്ങിയ കലാപരിപാടികള്‍ രംഗത്ത്‌ വന്നു . പിന്നെ കള്ള് കേട്ടിയോലുമാര്‍ക്കും അക്സേപ്ടബില്‍ ആയി തുടങ്ങി .
ഇങ്ങനെ പറഞ്ഞു വന്നാല്‍ തന്റെ കവിത ഒരു അഞ്ചു വര്‍ഷം മുന്‍പ് വരേണ്ടതായിരുന്നു എന്ന് തോന്നും. എനാലും ഭാഷ എനിക്കിഷ്ടപ്പെടു. keep writing !

mazhamekhangal said...

nalla varikal!!!!

പട്ടേപ്പാടം റാംജി said...

കത്തിക്കയറുന്ന ശക്തമായ വരികള്‍....
എനിക്ക് നന്നായിഷ്ടപ്പെട്ടു.

രാഷ്ട്രീയം രാഷ്ട്രീയകാര്യ-
മെന്നതില്‍ നിന്നുമുരുത്തിരിഞ്ഞ്
"രാഷ്ട്രീയക്കാരന്റേതെന്നായി".

രാഷ്ട്രീയക്കാരുടേതാക്കി നമ്മള്‍...!!!

K G Suraj said...

:) മഞ്ഞക്കണ്ണട

chinna said...

itharam adiyaanmaar ullathu kondu maathram chila partykal nilanilkunnu,,,,, aarum kaananda, cellar-il iruthum hmmmm

vinu vp said...

ഹോ വിപ്ലവകാരിയായതിന്റെ പാടെ!!!!!

മുന്നൂറാന്‍ said...

???????????????????????????