കുറ്റിയടിച്ചിട്ടുണ്ടെങ്കിലെന്ത്,
എത്താൻപറ്റുന്നിടത്തോള-
മെത്തിവലിഞ്ഞ്
അക്ഷങ്ങളിൽ മേയും.
മേച്ചിൽ കഴിഞ്ഞാൽ
കുറ്റിയുടെ തണലിൽ കിടന്ന്
അയവിറക്കും.
അയവെട്ടുംന്നേരം,
മുക്രയുമിട്ട്,
കയറു പൊട്ടിച്ചോ
കുറ്റിയും പറിച്ചോ
ഓടിക്കാത്തതിനെ
കഥയെന്നും
കവിതയെന്നും മറ്റും
എങ്ങിനെ വിളിക്കും!
പശു!
ReplyDeleteayavirakki kondirikkunnu...
ReplyDeletekayaru pottichillengilum,kutti parichillengilum kavitha ishtappettu...'pasu' ennathinu pakaram title mattonnakamayirunnu ennorabhiprayamundu...
അയവിറക്കും.
ReplyDeletesimple poem..!!
ReplyDeletegreat..
വിളിക്കരുത്!
ReplyDeleteഎഴുത്തിന് നല്ല ഒതുക്കം.
ഓടിച്ചില്ലെങ്കിലും
ReplyDeleteഎപ്പോ വേണെലും
മുക്രയെട്ടേക്കാം,ഓടിച്ചേക്കാം
എന്നൊരു പേടി...
അയവെട്ടുന്ന മുഖത്തെ ശാന്തതയിലും...
എല്ലാം തോന്നിപ്പിക്കലുകളല്ലെ, കാഴ്ശ്ചയുടെ ചതികള്‍...?
:)
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteകുറ്റിയില്‍ കെട്ടിയത് പോലെ ആകാതെ എത്താൻപറ്റുന്നിടത്തോളമെത്തിവലിഞ്ഞ് ലോകത്തെ അറിഞ്ഞ് കവിതകള്‍ ഇനിയും പിറക്കട്ടെ..
പഴയത്
ReplyDeleteഎങ്കിലും പറഞ്ഞവഴിയിൽ രസം
എഴുത്തുകള്‍
ReplyDeleteകെട്ട്പൊട്ടിക്കട്ടെ...!!
മയൂര, ഞാൻ വെറുതെ അയവിറക്കുന്നില്ല. ഇതിൽ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ കവിത എനിക്ക് മനസ്സിലായില്ല. പക്ഷെ അത് ഡോണയുടെ കുഴപ്പമല്ല. എന്റെ കുഴപ്പമാണ് എന്നതും സത്യം :)
ReplyDeleteകവിത കൊള്ളാം.
ReplyDeleteവ്യത്യസ്തമായിരിക്കുന്നു,
ചിന്തകളും.
അഭിനന്ദനങള്‍.
നീ കയറുപൊട്ടിക്കും കാലമാണെന്റെ സ്വപ്നം :)
ReplyDeleteഡോണ..,
ReplyDeleteമനസ്സിലായില്ല...ക്ഷമിക്കുക..
കുറ്റി ഇളകിയ ചേച്ചീ...!
ReplyDeleteഅഭിനന്ദനങ്ങള്‍. :-)
ഈ പശൂന് തീറ്റയായിട്ട് പുണ്ണാക്ക് കൊടുക്കാമോ ? ഞാന്‍ ഈ വഴി വന്നിട്ടില്ല :)
ReplyDeletehi
ReplyDeletedona
ee pashuvine eniku ariyamm
neril....
അങ്ങനെയും പറയാം ....പശു കവിത എഴുതുകയാണ് ഇങ്ങനെയും
ReplyDeleteമയൂര: കാര്യം മനസ്സിലാക്കിതന്നതിൽ സന്തോഷം.
ReplyDeleteനിരക്ഷരൻ : ഈ പശുവിന് ഉള്ള തീറ്റയാണ് വയൽക്കുരു :) (ഈയിടെയാ ഭായി ഇതിന്റെ അർത്ഥം മനസ്സിലായത്..നിങ്ങളൊക്കെ വയൽക്കുരു എന്ന് പറയുമ്പോൾ ഞാൻ മിഴിച്ച് നിൽക്കുകയായിരുന്നു. ചില സമയത്ത് ഞാൻ താങ്കളാവുന്നുണ്ടോ എന്നൊരു സംശയം. മറ്റേ അന്നും, ഇന്നും, എന്നും എന്നതിനു മുൻപുള്ള സംഭവം )
"കയറു പൊട്ടിച്ചോ കുറ്റിയും പറിച്ചോ
ReplyDeleteഓടിക്കാത്തതിനെ"
കഥയെന്നും കവിതയെന്നും വിളിക്കാം.
CAPTION "കവിതയും കന്നുകാലിയും പിന്നെ ഞാനും" എന്നായിരുന്നു നല്ലത്.....
ReplyDeleteഞാനൊന്നൂടെ അയവിറക്കി നോക്കട്ടെ...
ReplyDeleteഅയവെട്ടുംന്നേരം,
ReplyDeleteമുക്രയുമിട്ട്,
കയറു പൊട്ടിച്ചോ
കുറ്റിയും പറിച്ചോ
ഓടിക്കാത്തതിനെ
കഥയെന്നും
കവിതയെന്നും മറ്റും
എങ്ങിനെ വിളിക്കും!
...
Ha nalla chintha Don!
ആ കുറ്റിയും പറിച്ചു ഒടത്തതെന്തു ?
ReplyDeletevilicholu....
ReplyDelete:)
valare nannayittundu...... aashamsakal................
ReplyDeleteപി.എസ്സ് - എന്തു കൊണ്ടാണെന്ന് പറയാമോ? കൗ ഈസ് എ ഹോളി അനിമൽ, സോ ഈസ് പശു :)
ReplyDeleteഅതോ ഇനി മലയാളത്തിൽ പറഞ്ഞാൽ മറ്റു വല്ല പ്രശനവും ഉണ്ടോ? ഇത് ചോദിക്കാൻ കാരണമുണ്ട്. ഈ അടുത്തകാലത്തൊരു സംഭാഷണത്തിൽ കേട്ടതാണ് -മുലയെന്ന് പറയുന്നത് അശ്ശീലമാണ് അതുകൊണ്ട് പകരം ബ്രസ്റ്റെന്ന് പറയണമെന്ന് :)
നീരു, മനോരാജ് - പുളിങ്കുരു വേവിച്ചത്, അല്ലെങ്കിൽ പരുത്തിക്കുരു - കുതിർത്ത് ആട്ടുകല്ലിൽ ആട്ടിയെടുത്തത് :)
ഹാഷ്, എന്റെ പേരു രണ്ട്വട്ടം വേണ്ടാന്നോർത്തു, ഞാനെന്ന ഭാവം ഒഴുവാക്കാൻ ;)
സലാഹ്, ഹരീഷ്, നൗഷു, നിരാശകാമുകൻ,
അനിലൻ, രജേഷ്, സുനിൽ, മനോരാജ്, ഷാൻ, മനോഹർ, രഹ്മാൻ, ആഗ്നേയ, റിനീസ്, കലേഷ്, പാവപ്പെട്ടവൻ, കലാവല്ലഭൻ, ശ്രീ, ചേച്ചിപ്പെണ്ണ്, ഹേമാ, ദ മാൻ , ജയരാജ് -
എല്ലാവർക്കും നന്ദി; സ്നേഹം. പ്രത്യേകിച്ചും മനസിലായില്ലെന്ന് തുറന്ന് പറഞ്ഞവർക്ക്.
ഞാൻ കാണാൻ തുടങ്ങിയതുമുതൽ
ReplyDeleteആ പശുക്കുട്ടി അതേ കുറ്റിയിൽ
അതേ കയറിൽ കുരുങ്ങി നിൽക്കുകയായിരുന്നു.
ആ കയറിന് കുറേക്കൂടി നീളമുണ്ടായിരുന്നതായി തോന്നുന്നു.
പലപ്പോഴും കുറ്റിപറിച്ചെറിയുന്നതിനും
കയറുപൊട്ടിക്കുന്നതിനും
അതു ശ്രമിക്കുമായിരുന്നു....
.....
(പശുക്കുട്ടിയുടെ മരണം-കടമ്മനിട്ട)
മൌനത്തിന്റെ ശമ്പളം മരണമാകുന്നതിനു പകരം
ആകാവുന്ന ആഴത്തിൽ ഒരു ഒച്ച്,
പോകാവുന്ന ദൂരത്തിൽ ഒരു യാത്ര
ഉള്ളിലുറയുന്ന ശക്തിയിൽ ഒരു കുതറൽ
അയവിറക്കുമ്പോൾ ഒരു അമറൽ ആയാലും
ഒരാൾക്ക്
അല്ല ഒരു സ്ത്രീക്ക് ഒരു ആവിഷ്കാരമല്ലേ.
കാലം പറയട്ടെ അത് എന്തായിരുന്നു എന്ന്.
അങ്ങനെയല്ല ഡോണാ,
ReplyDeleteഅയവെട്ടാനേ പറ്റാത്ത ഭക്ഷണത്തിനെ
കഥയെന്നോ കവിതയെന്നോ എങ്ങനെ വിളിക്കും?
അതല്ലേ ശരി....!
വളരെ പ്രസക്തമായ ആശയം !
നന്ദി
കുറ്റികള്‍ ഇളകിത്തുടങ്ങുമ്പോഴും കയറ് അഴിഞ്ഞു തുടങ്ങുമ്പോഴും കവിത ...
ReplyDeleteഎഴുത്തിന് നല്ല ഒതുക്കം...
ReplyDelete" കുറ്റിയടിച്ചിട്ടുണ്ടെങ്കിലെന്ത്,
ReplyDeleteഎത്താൻപറ്റുന്നിടത്തോള-
മെത്തിവലിഞ്ഞ്
അക്ഷങ്ങളിൽ മേയും"...പുതിയമേച്ചില്‍ പുറങ്ങള്‍ തേടി ഇനിയും യാത്ര തുടരു...
കവിത
ReplyDeleteവ്യത്യസ്തമായിരിക്കുന്നു.
ചിന്തകളും.
അഭിനന്ദനങള്‍....
This comment has been removed by the author.
ReplyDeleteഡോണയുടെ സ്ത്രീപക്ഷ വാദിയായ വിശുദ്ധ പശു പലപ്പോഴും തേറ്റയും കൊമ്പുമുള്ള ഒരു കാള കൂറ്റനെ പോലെ ആണ്
ReplyDeleteഅമ്പടോ...
ReplyDeleteസത്യം. കുറ്റിപറിപ്പിക്കാത്തതിനെ കഥയെന്നോ കവിതയെന്നോ വിളിക്കരുത്.
ReplyDelete