Tuesday, July 13, 2010

കെട്ടിയുമ്മ

പേര്‍ത്തു പേര്‍ത്തൊന്ന്
കെട്ടിയുമ്മ തന്നതിനല്ലേ
എന്നെ കൊന്നത്?


ഞാനിപ്പോഴും
മരിച്ചിരിക്കുകയാണ്‌,
ആ ചുണ്ടത്ത്!


സുഖത്തിലും ദു:ഖത്തിലും
മനസ്സില്‍ ഓടിയെത്തുന്ന
ആദ്യത്തെ മുഖമേ*...


മരിച്ചു പോയതല്ലേ,
രക്ഷപ്പെടുവാനായിട്ട്
നിന്റെ പൊക്കിള്‍ ചുഴിയിലായ്
ഒന്നൊളിഞ്ഞിരിക്കുവാന്‍ പോലും
ഞാന്‍ ശ്രമിച്ചതില്ലല്ലോ.


ഇനിയെങ്കിലുമെന്നെ
അടര്‍ത്തി മാറ്റരുതേ.

28 comments:

  1. കെട്ടിയുമ്മ :)

    ReplyDelete
  2. ഞാൻ മയൂരയുടെ എഴുത്തുകളിലൂടെ ഒന്നു കടന്നുപോയി. സന്തോഷം. കാണാൻ ഇടവന്നതിൽ.

    ReplyDelete
  3. ഒരു ചുംബനത്തിരി കത്തിച്ച്
    എന്‍ ചുണ്ടത്തേക്കൊന്നു വലിച്ചെറിയൂ..
    ഞാനതില്‍ എരിഞ്ഞൊടുങ്ങട്ടേ.

    ReplyDelete
  4. ഈ കെട്ടിയുമ്മ ആരുടെ പ്രയോഗം ആയിരുന്നു?
    അവളെ ഓര്‍ക്കുന്നു..
    നിനക്കൊരു കെട്ടിയുമ്മ :)

    ReplyDelete
  5. ഞാനിപ്പോഴും
    മരിച്ചിരിക്കുകയാണ്‌,
    ആ ചുണ്ടത്ത്!


    :)

    ReplyDelete
  6. ഇനിയെങ്കിലുമെന്നെ
    അടര്‍ത്തി മാറ്റരുതേ....

    എന്തിന്?

    ReplyDelete
  7. മഞ്ഞിന്റെ രാജകുമാരിയുടെ
    മരണ സമാനമായ ഉറക്കം
    ഒരുമ്മയിലൂടെ ഉണർത്തിയ
    രാജകുമാരനും ,മരിച്ചു കാണുമോ ?

    ReplyDelete
  8. അടർത്തിമാറ്റാനാവാത്തവയെല്ലാം ചേർന്ന് തിളച്ചുമറിയാനായി ഞാനെന്തിനിതിവിടെ വന്ന് വായിച്ചു?:)

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഒരുപാട് ഇന്നെര്‍ മീനിംഗ് എനിക്ക് കാണാന്‍ കഴിയുന്നു ഈ കവിതയില്‍

    ഇനി എന്‍റെ കുഴപ്പം ആണോ എന്തോ :)

    ReplyDelete
  12. മുഖമേ കഴിഞ്ഞിട്ടുള്ള ആസ്ട്രിക്സിനെ കുറിച്ചുള്ള വിശദീകരണം ഇടാൻ മയൂര മറന്നു എന്ന് തോന്നുന്നു.

    ReplyDelete
  13. മനോ, hashe :- "*" നക്ഷത്രമെണ്ണുന്നതാണ്, ചില സ്ഥലങ്ങളിൽ പൊന്നീച്ച പറക്കുന്നു എന്നും പറയും. ;)

    hashe :- പോസ്റ്റ്മാർട്ടം ഇവിടെ കഴിഞ്ഞതാണ് :)

    ലേഖേച്ചീ, പിടിക്കുന്നത് ലോപിപ്പിച്ചപ്പോൾ ഞാനും ഓർത്തു. കെട്ടിയുമ്മ :)

    മുകിലിനെ വായിക്കാറുണ്ട്. സുരേഷ്മാഷ് പരിചയപ്പെടുത്തിയിരുന്നു. സ്വാഗതം;സ്നേഹം.

    ബിലാത്തിപ്പട്ടണം, ചത്തിരുന്നാലും അടർത്തിമാറ്റുമ്പോൾ നോവുണ്ട്(ചുമ്മാ ഉണ്ടായിപ്പുകൾ പറയുന്നതാ കര്യമാക്കണ്ടാ ) ;)

    ശിരോമണീ, ഓഴാക്കൻ :)

    മുല്ലേ !!! :)

    അബ്ക്കാരീ, തണൽ, സലാഹ്,ദ മാൻ :)

    വായനക്ക് നന്ദി :)

    ReplyDelete
  14. ന്റ ഡോണേച്ചീ..! :D
    നിങ്ങളു വരെ വരെ മഹാവഷളായി വരയാണല്ലോ. എന്തൊക്കെയാ ഈ എഴുതിയേക്കുന്നതെന്നു ആലോചിച്ചാലോചിച്ച് ചെവിയുടെ മേലേ രണ്ട് ചെമ്പരത്തി താനേ മുളച്ചു വന്നു ദാ പൂത്ത് തളിര്‍ത്ത് നിക്കുന്നു.

    സന്തോഷത്തിലും ദുഖത്തിലും ടി-മുഖം ആദ്യം ഓര്‍മ്മ വരണമെങ്കില്‍ '*Terms and conditions apply' എന്നാണോ? :-P

    ReplyDelete
  15. ഈ ചെക്കൻ... വന്ന് വന്ന് നഴ്സ്സറി പിള്ളേരും പാതിരാത്രിക്ക് വലയ്ക്കുള്ളിലാ? ബ്ലോഗിലേക്ക് വരുന്ന വഴിയില് കണ്ടന്റ് വാണിങ്ങ് വയ്ക്കാമെന്ന് വച്ചാ ഇതുങ്ങള് അതുള്ളതിലെ കയറൂ ;)

    നമ്മളൊക്കെ ഭാഗ്യം ചെയ്ത പാവത്തുങ്ങളാ കുട്ടാ...കുതിരയ്ക്കും, മുയലിനുമൊക്കെ ഉള്ളതു പോലെ കൊമ്പിലല്ലോ...രണ്ട് ചെമ്പരത്തി കമ്പല്ലെ ഉള്ളു :)

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. കെട്ടിയുമ്മ...!!

    ആഴമോ..അതിരൊ?

    ReplyDelete
  18. കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഒരു ആത്മരോദനം
    കവിത അസ്സലായി.
    ഭാവുകങ്ങള്‍.

    ReplyDelete
  19. മയൂരയിങ്ങനെ കെട്ടിയുമ്മ വരച്ചു കാണിക്കുമ്പോള്‍ എന്തൊരു സുഖം, എന്തൊരു കുളിര്‍മ്മ മനസ്സിനു...
    നല്ല കവിതയ്ക്കു നന്ദി..

    ReplyDelete
  20. നല്ല കവിത ..പുതിയ ഒരു വാക്ക്‌ (കെട്ടിയുമ്മ)പരിചയപെടുത്തിതന്നതിന്‌ നന്ദി .ആശംസകള്‍

    ReplyDelete
  21. njaan rineez-noppam cherunnu, neeyoru prasthaanam thane makale....
    ee kettiyummayude copyright enikku venam
    liked the poem veryyyyyyyy much
    oru kettiyummmmaaaaaaaaaaaaa

    ReplyDelete
  22. ചുണ്ടനക്കം കൊണ്ട്‌ ഉയര്‍‌‌‌ത്തെണീപ്പിച്ചോട്ടെ..

    ReplyDelete
  23. ഞാനിപ്പോഴും
    മരിച്ചിരിക്കുകയാണ്‌,
    ആ ചുണ്ടത്ത്!:(

    ReplyDelete
  24. Anonymous2:17 PM

    "ഇനിയെങ്കിലുമെന്നെ
    അടര്‍ത്തി മാറ്റരുതേ"!!!

    ReplyDelete