Thursday, August 05, 2010

ഇലച്ചിറകുകള്‍

പഴുത്തു പോയൊരു പച്ചേ,
നീരു വലിഞ്ഞുപോയൊരു മഞ്ഞേ,
അടര്‍ന്നു വീഴുമ്പോഴാണ്
നിനക്ക് ചിറക് മുളയ്ക്കുന്നതും
പറക്കമുറ്റുന്നതും,
പറക്കല്‍ കീഴെക്കാണെങ്കിലും!

29 comments:

  1. ഇലച്ചിറകുകള്‍

    ReplyDelete
  2. കീഴടങ്ങലിന്റെ സ്വരമാണോ?
    അരുത്.

    ReplyDelete
  3. അതെ കീഴേക്കെങ്കിലും സ്വാതന്ത്ര്യം കിട്ടുന്നത് അടര്‍ന്നിടുമ്പോള്‍ തന്നെ. ഓര്‍മ്മിപ്പിച്ചു. മരണത്തെ. മരണത്തില്‍ കിട്ടുന്ന സ്വാതന്ത്ര്യത്തെ..

    ReplyDelete
  4. മുകളിൾ നിന്നും ഭൂമിയിലെത്തുന്നവരെ അത് കാറ്റത്തു പറന്നു സന്തൊഷിക്കുന്നില്ലെ.. മരണത്തിനു മുമ്പെങ്കിലും കെട്ടുപാടുകളിൽ നിന്നു മോചനം കിട്ടി പറന്നു നടദക്കാൻ ഒരു അവസരം.. എന്നായാലും ഭൂമിയിൽ ലയിക്കണം എന്നതു പ്രപഞ്ച് നിയമവും... നന്നായിരുന്നു..

    ReplyDelete
  5. അടര്‍ന്നു വീഴുമ്പോഴാണ്
    നിനക്ക് ചിറക് മുളയ്ക്കുന്നതും...

    ReplyDelete
  6. രസകരമായ ചിന്ത!

    പറക്കൽ എപ്പോഴും
    കീഴേക്കു തന്നെ
    ആവണം എന്നില്ല....

    ഒരു വേള കാറ്റിൽ
    ബഹുദൂരം
    മുകളിലേക്കും
    ദൂരേക്കും
    പറക്കാനായാലോ!?

    എങ്കിലും
    ഈ പറക്കമുറ്റലിൽ
    ആദ്യയാത്ര
    കീഴേക്കു തന്നെ!

    പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം!

    ReplyDelete
  7. പറക്കമുറ്റുമ്പോള്‍ പറന്നല്ലേ പറ്റൂ, നന്നായി ഡോണാ.

    ReplyDelete
  8. നല്ല കാഴ്ചയാണ് ..താഴ്ന്നു പറന്ന് ഒരില സ്വാതന്ത്ര്യം പ്രാപിക്കുന്നത് ..

    ReplyDelete
  9. താഴേക്ക്‌ വീഴുന്നത് പറക്കല്‍ ആണോ ? പതനം അല്ലെ ?
    ഒരു പതനത്തില്‍ മുളക്കുന്ന ചിറകുകള്‍ ക്ഷണികം അല്ലെ?ചിന്തകളുടെ കൂടിളക്കുന്ന ഇത്തരം കുഞ്ഞു കവിതകള്‍ ഇനിയും പോരട്ടെ ...:)

    ReplyDelete
  10. താഴെ നിന്നും മേലേക്കും ചിലപ്പോ പറന്നു നടക്കാരില്ലേ ..ആരുടെയെങ്കിലും സഹായത്തോടെ ..?
    എനിക്കിഷ്ടമായി ഈ വരികള്‍,,എന്റെ ഏതെങ്കിലും ഫോട്ടോയുടെ അടിക്കുറിപ്പായി ഞാന്‍ ചേര്‍ക്കും കേട്ടോ , മുന്‍കൂറായി പറയുന്നു ..:)
    ഒരു ചാക്ക് നിറയെ സ്നേഹത്തോടെ ..

    ReplyDelete
  11. വീണടിയും മുമ്പ് വീണു കിടുന്നൊരിത്തിരി സ്വാതന്ത്ര്യം, അല്ലേ?

    ReplyDelete
  12. ചില ജീവിതങ്ങള്‍ പോലെ....

    അവസ്സാന വരി ഒഴിവാക്കിക്കൂടെ...

    പോസ്റ്റിന്റെ തലേക്കെട്ടുതന്നെ അതു പറയുന്നുണ്ടല്ലോ..?

    ReplyDelete
  13. കൊള്ളാം.. ഇഷ്ടമായി.

    ReplyDelete
  14. മണ്ണിലെത്തുമ്പോൾ ഇയ്യാമ്പാറ്റകളെ പോലെ ചിറകുകൾ കൊഴിയുമല്ലൊ...ഈ പാവം ഇലകൾക്കും

    ReplyDelete
  15. നീരു വലിഞ്ഞുപോയൊരു മഞ്ഞേ,

    വീഴാതെ പറ്റില്ല ....
    താഴെ വിഴുന്നതിനു മുന്‍പുള്ള ആ
    പറക്കലിന്റെ സുഖം അനിര്‍വചനീയം !

    ReplyDelete
  16. നീര് വറ്റി കരിഞ്ഞുണങ്ങി ധൂളിയാവുന്നതിലും നല്ലതല്ലേ, ജീവിതം തന്ന ചെമ്മണ്ണോട് ചേര്‍ന്നലിയാനുള്ളീ യാത്ര!

    ReplyDelete
  17. നന്നായിരിക്കുന്നു.

    ReplyDelete
  18. ഹേമേ, അങ്ങിനെ ആ‍വട്ടെ :)
    എല്ലാവർക്കും നന്ദി;സ്നേഹം :)

    ReplyDelete
  19. ബി-ഫ്ലാറ്റിലൂടെ.....മലയാള സാഹിത്യത്തിലെ തലതൊട്ടപ്പന്മാർ മാത്രം കൊടികുത്തി വാഴുന്ന ഭാഷാപോഷിണിയിൽ രംഗപ്രവേശം ചെയ്തതിൽ മയൂരക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ..കേട്ടൊ.

    അതും തനതായശൈലികളുള്ള , സ്വന്തം കവിതകളിലൂടെ ഇടിമുഴക്കത്തിന്റെ ആരവത്തോടെ ബൂലോഗത്തുനിന്നും ആദ്യമായിട്ടൊരാൾ...!

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

    ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feedsകള്‍ ഗള്‍ഫ്‌ മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

    അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ്‌ ( add to your web )എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
    അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

    കുറിമാനം :-
    താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

    നന്ദിയോടെ
    ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

    www.gulfmallu.tk
    The First Pravasi Indian Network

    ReplyDelete
  22. ഇലകളുടെ അസ്തിത്വത്തെ ദുർവ്യാഖ്യാനം ചെയ്തുവോ? ഇലയുടെ സ്വാതന്ത്ര്യം മരത്തിൽ പച്ചയായും മഞ്ഞയായും പിന്നെ കരിഞ്ഞോ അതിനുമുൻപോ മരച്ചുവട്ടിൽ തന്നെ വീണടിയുമ്പോഴല്ലേ.
    ഇലയ്ക്ക് മരണം സ്വാതന്ത്ര്യം നൽകുന്നു എന്ന വായന ഇവിടെയുണ്ടോ?
    സ്വയം ഒരിലയായി വർത്തിക്കുക
    മരത്തോട് ചേർന്നും നിൽക്കുക
    എന്ന് ഇലയുടെയും മനുഷ്യന്റെയും ജീവിതത്തെ നെരൂദ വിവക്ഷിച്ചിട്ടുണ്ട്.

    വീരാൻ‌കുട്ടിയുടെ ആട്ടൻ എന്ന ഒരു കവിതയുണ്ട്. മാന്തികൻ എന്ന പുസ്തകത്തിൽ. കൊഴിഞ്ഞുവീഴുമ്പോഴും മരച്ചുവട്ടിലിരിക്കുന്ന ഒരു ഉറുമ്പിന് തണലേകാൻ കഴിയുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരിലയെപ്പറ്റി.

    ഇലയുടെ ജീവിതത്തിൽ സ്ത്രീയുടെ ജീവിതം വായിക്കാൻ ശ്രമിച്ചെന്നു തോന്നുന്നു.
    ആശയപരമായ വിയോജിപ്പൊഴിച്ചാൽ, കവിത മനോഹരമായി പറഞ്ഞു.

    പുതിയ ഭാഷാപോഷിണിയിൽ കവിത വായിച്ചു. അഭിനന്ദനങ്ങൾ.

    ReplyDelete
  23. ലളിതം ..
    അതി മധുരം ..
    ജിബ്രാന്‍ എഴുതുതുന്ന പോലെ ..

    ReplyDelete