നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇല്ലാത്ത പശുവിന് പുല്ല് പറിച്ചുകൊണ്ട്
വയല്‍ക്കരയില്‍ നില്‍ക്കുന്നൊരാള്‍
നാല്‍ക്കാലിയായി മാറുന്നതും മേയുന്നതും!
ഇല്ലാത്ത മീനിനു ചൂണ്ടയിടുന്നൊരാള്‍
ചെകിളകള്‍ വിടര്‍ത്തി, വായ തുറന്ന്
പിടഞ്ഞ് പിടഞ്ഞൊരു മീനായി
പുഴയിലേക്ക് ചാടി നീന്തിത്തുടിച്ച് പോകുന്നത്!
നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
ഇല്ലാത്തൊരാള്‍ക്കൂട്ടം
അവരവരുടെ ഇല്ലാത്ത വീടുകളിലേക്ക്
മടങ്ങി പോകുന്നതും
ഇല്ലാത്ത ആളുകള്‍ അവരെ കാത്ത്
ആ വീടുകള്‍ക്കുള്ളിലിരിക്കുന്നതും
ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!
കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!
ഇല്ലാത്ത പശുവിന് പുല്ല് പറിച്ചുകൊണ്ട്
വയല്‍ക്കരയില്‍ നില്‍ക്കുന്നൊരാള്‍
നാല്‍ക്കാലിയായി മാറുന്നതും മേയുന്നതും!
ഇല്ലാത്ത മീനിനു ചൂണ്ടയിടുന്നൊരാള്‍
ചെകിളകള്‍ വിടര്‍ത്തി, വായ തുറന്ന്
പിടഞ്ഞ് പിടഞ്ഞൊരു മീനായി
പുഴയിലേക്ക് ചാടി നീന്തിത്തുടിച്ച് പോകുന്നത്!
നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
ഇല്ലാത്തൊരാള്‍ക്കൂട്ടം
അവരവരുടെ ഇല്ലാത്ത വീടുകളിലേക്ക്
മടങ്ങി പോകുന്നതും
ഇല്ലാത്ത ആളുകള്‍ അവരെ കാത്ത്
ആ വീടുകള്‍ക്കുള്ളിലിരിക്കുന്നതും
ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!
കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!
illusion
ReplyDeletewow!
ReplyDeleteഇല്ലാത്തവരുടെ ലോകമാണിത്.. ഇല്ലാത്തവരെ കാണേണ്ടി വരുമ്പോള്‍ നമ്മളും ഇങ്ങിനെയാണ്...
ReplyDelete'എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!'
നല്ല വരികള്‍ ...
ഇവരാരും ഇല്ലാരുന്നോ... എല്ലാം നമ്മുടെ തോന്നലായിരുന്നോ...
ReplyDeleteഇല്ലേ...!!!!!! ഇല്ലായിരിക്കും
ReplyDeletekannillathavanukk kannadakal moonnennam, randennam potta,onninu chilleyilla... kollam kavitha..
ReplyDeleteഎല്ലാം ഉള്ളത് തന്നെ ആര് പറഞ്ഞു ഇല്ല എന്ന്
ReplyDeleteഇല്ലാത്ത അടുപ്പിൽ വേവിച്ച അക്ഷരങ്ങൾ ........
ReplyDeleteഎന്തിന്,
ReplyDeleteഞാനോ നിങ്ങളോ പോലുമില്ലല്ലോ!'
.............................
www.blacklightzzz.blogspot.com
കണ്ടിട്ടുണ്ടോ നിങ്ങള്‍?
ReplyDeleteവേണ്ടാത്ത കവിതയെഴുതി
വേണ്ടാത്ത ബ്ലോഗിലിട്ട്
വേണ്ടാത്ത വായനക്കാരെ വായിപ്പിക്കുന്ന
വേണ്ടാത്ത മയൂരയെ കണ്ടിട്ടുണ്ടോ?
ഇല്ലയെന്നുത്തരം....
എന്നാല്‍,
നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
എന്നെപ്പോലുള്ള വിഢികള്‍
കവിതയെഴുതാന്‍ ശ്രമിച്ച്
പരാജയപ്പെടുന്നത്?
കാണുവാതെവിടെപോവാന്‍..!!
ഈ കാട്ടിക്കൂട്ടുന്നത് മുഴുവന്‍ അതല്ലേ..:)
Pollution... :)
ങഹാ.. അത്രക്കായോ.. :):)
ചുമ്മാ വട്ട് തോന്നിയതാ.. കവിത നന്നായിട്ടുണ്ട് മയൂര..
ReplyDeleteillatha kavitha vaayich veruthe illatha confusion undaakki vechu.. :-/
ReplyDeleteതോന്നലാണ്, ഞാന്‍ കമന്റ് ഇട്ടിട്ടില്ല. ഞാനും ഇല്ലാത്തവരുടെ കൂട്ടത്തില്‍ വെറുമൊരു തോന്നല്‍ മാത്രമല്ലേ, ഇല്ലാത്ത അക്ഷരങ്ങളുമായിട്ടൊരാള്‍!
ReplyDeleteillaaththa oru illyaayma..!
ReplyDelete:-D kandittond kandittond njan kore kandittond.
ha ha kandittund kandittund done
ReplyDeleteഞാൻ എന്നെ ഒന്നു തൊട്ടു നോക്കി ഞാൻ ഉണ്ട് കെട്ടോ
ReplyDeleteഇല്ലാത്ത ലോകത്ത്
ReplyDeleteഇല്ലാത്ത ബ്ലോഗില്‍
ഇല്ലാത്ത ഡോണമ്മയുടെ
ഇല്ലാത്ത കവിതയ്ക്ക്
ഇല്ലാത്ത കമന്റിടാന്‍
ഞാന്‍ ഇല്ലേ.... :)
Donz on traack... Superb...!
ReplyDeleteആയിരത്തിന്റേം അഞ്ഞൂറിന്റേം നോട്ടുകളൊഴികെ ബാക്കിയെല്ലാം ഞാൻ കണ്ടിട്ടുണ്ട്. :)
ReplyDeleteഇല്ലാത്തൊരാളുടെ ഇല്ലാത്ത കവിത ഇല്ലാത്തൊരാൾ വായിച്ചില്ല.
ReplyDeleteഉണ്ട്...ഉണ്ട്... എനിക്കറിയാം... ഈ ഇല്ലാന്ന് ഈ ഡോണാമ്മാ ചുമ്മാ പറ്റിക്കാന്‍ പറയുന്നതാ... :'(
ReplyDeleteഇല്ല!
ReplyDeleteഇല്ലാത്ത ഈ കമന്റ് , ഇല്ലാത്ത ആ കവിതക്കായി.....
ReplyDeletethere is nothing more painful than facing reality .it's easy to think about unreal but loosing on real is to be experienced .
ReplyDeleteപകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയിലെ ഡയലോഗ് ഓര്‍മ്മ വന്നു.. ശെരിക്കും ജീവിക്കുന്നവര്‍ നമ്മളാണോ അതോ മരിച്ചവരോ?
ReplyDeleteഅങ്ങനെയെങ്കില്‍ നമ്മളേക്കാള്‍ കൂടുതലുള്ള അവരല്ലേ? അവരെ കാണാന്‍ നമുക്കാകുന്നില്ലല്ലോ..
ഞാന്‍ ഇവിടെ ഇല്ലാത്ത കാരണം ഈ ഇല്ലാത്ത കവിതയ്ക്ക് കമന്റ് ഇടുന്നില്ല ഡോണ്‍...അഭിനന്ദനങ്ങള്‍...
ReplyDelete:))))
njaan kandilla ennu parayaruthu.
ReplyDeleteallenkil njaan chicagol vannappol ayacha messaginentha reply cheyyanje ?
annu vicharicha poleyonnum nadannilla.
muzhuvan manjaarunnu.
ആഗ്രഹങള് സ്വപ്നങള്ക്കു വഴിമാറൂന്നു.... സ്വപ്നങള് മൊഹങള്ക്കും .
ReplyDelete................ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ കണ്ടില്ലേ....???
ente illatha academyude illatha award ividengum illatha ninak avidengum illatha njaan ithaa ullathpole illaathathu tharunnu, seriyaayo???? ninnekkondu thottu donnnnnnnnn
ReplyDeleteഎല്ലാം മായ...മയം....
ReplyDeleteവായിച്ചു.. ചിന്തിച്ചു.. വട്ടായി.
ReplyDeleteസമാധാനമായല്ല്?
ഇല്ലാത്ത അക്ഷരങ്ങളാൽ
ReplyDeleteഇല്ലാത്തപേപ്പറിൽ
ഇല്ലാത്ത പേനകൊണ്ട്
ഇല്ലാത്ത കവിതയെഴുതി
ഇല്ലാത്ത കമ്പ്യൂട്ടറിൽകൂടി
ഇല്ലാത്ത ബ്ളോഗിലെഴുതി
ഇല്ലാത്ത വായനക്കാരെ
ഇല്ലാതാക്കിയേ.....എല്ലാരേം പറ്റിച്ചേ....!
ഇല്ലാത്ത കാര്യം ഉള്ളതു പോലെ...
ReplyDeleteഇഷ്ടായി എന്ന് കമ്മെന്റ് ഇട്ടിട്ടില്ല ..
ReplyDeleteഞാന്‍ ഇവിടെ തന്നെ ഉണ്ട്..പിന്നെ നിങ്ങളുടെ ഒക്കെ കാര്യം എനിക്കറിയില്ല
ReplyDeleteസംഭവം സൂപ്പര്‍..
ഇല്ലാത്ത പ്രഥമന്‍ കഴിച്ച്..ഇല്ലാത്ത ഏമ്പക്കം വന്നപോലെ ..
ഞാന്‍ ഉണ്ടോ ? ഇല്ല !
ReplyDeleteഞാന്‍ ഇല്ലേ ? ഉണ്ട് !
അല്ല ,
രണ്ടിന്റെയും മധ്യത്തില്‍
ആണോ , അല്ല !
അല്ലെ , ആണ് !
_________
എല്ലാം തോന്നലാകുമോ ??
പി.ആര്‍, റോണാള്‍ഡ് - സന്തോഷം :)
ReplyDeleteഗോര്‍ഗ്ഗ്- എന്തിറ്റ് പേരാണിഷ്ടാ ;)
ജിത്തു, അമ്മു, ആദിത്യന്‍ - സന്തോഷം :)
സുഗന്ധി, വേവ് കുറവാ ;)
ചെമ്മാടന്‍,റിനീസ്, കെ.വി - സന്തോഷം :)
മനോരാജ്, ങ്..ങാ അങ്ങനെ വഴിക്ക് വാ(ഞാന്‍ ഓടി) ;)
റീനി, ഞാനിവിടെ പണ്ടേയ്ക്കു പണ്ടേയില്ല ;)
മാധവിക്കുട്ടി,Caught me red handed!!;)
ബിജൂ, അനുജീ, - ഒക്കെയൊരു തോന്നലാ ;)
നീരൂ, ഞാനിപ്പോഴും അഞ്ചൊയ്സ്സാ പത്തൊയ്സാ..ചില്ലറ ചില്ലറേയ് ;)
nikukechery, Ajumon - ഞാനൊരു ഗുണ്ട് പൊട്ടിച്ചതല്ലെ ;)
അലീ, അലീക്ക് കര്യമനസ്സിലായി :)
ശ്രീകുമര്‍ സാര്‍ - സന്തോഷം :)
അജു, സുജീഷ്, പാപ്പാത്തി :)
Bobby, pardon me, i was out of station then.
Maya, കാണുന്നുണ്ട് കാണുന്നുണ്ട് :)
C, കണ്ണേ നമുക്കൊന്നിച്ച് തോല്‍ക്കാം:)
Manickethaar,പകല്‍കിനാവന്‍ :)
Ranji, ബൂഹഹ്ഹാ...കുറെനാളായി ഞാന്‍ നോട്ടമിട്ടേക്കുന്നു..ജസ്റ്റ് ഡിസംബര്‍ ദാറ്റേ (ഞാന്‍ വീണ്ടും ഓടി ) ;)
മേല്‍പ്പത്തൂരാന്‍, പിന്നല്ലാതെ :)
മുരളിയേട്ടന്‍, സന്തോഷം,
the man, ഞാന്‍ കണ്ടിട്ടുമില്ല ;)
പ്രദീപന്‍സ്, ഉമ്മുഫിദ - സന്തോഷം. :)
മായയിലൂടെ കടന്നു വന്ന്,
മായജാലം കാട്ടിയ എല്ലാവർക്കും സ്നേഹുമ്മ :)
കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ അറിഞ്ഞിട്ടും അറിയാതെ നില്‍ക്കുന്നവനെ മന്ദബുദ്ധി എന്ന് കെ വി കുഞ്ഞഹമ്മദ് ഒരിക്കല്‍ ഒരാളെക്കുറിച്ച് പറയുകയുണ്ടായി!
ReplyDeleteഇവിടെ ഇപ്പോള്‍ കാണാനും കേള്‍ക്കാനും ആരും ഇല്ലല്ലോ! ഞാനാണെങ്കില്‍ ഇവിടെ വന്നിട്ടും ഇല്ല!:)
വേവു പാകം മയൂരാ
ReplyDelete:)
abhinandanangal
ReplyDeleteThis comment has been removed by the author.
ReplyDeleteഎനിക്കറിയാം....
ReplyDeleteഇല്ലാത്ത പശുവിനു പുല്ലു പറിച്ചു കൊടുത്ത,
ഇല്ലാതെ മീനിനായ് ചൂണ്ടയിട്ട,
ഇല്ലാത്ത ആര്‍ക്കൊക്കെയോ വേണ്ടി കാത്തിരുന്ന ആ ആളെ എനിക്കറിയാം....
കാരണം അതു ഞാന്‍ തന്നെ ആയിരുന്നു...
ഞാന്‍ സത്യമായും ഇവിടെയില്ല.....
ReplyDeleteപിന്നെങ്ങേനെ കമന്റും?
aashamsakal.....
ReplyDeleteനന്നായി....ആശംസകള്‍...!!!
ReplyDeletebeautiful mayoora
ReplyDeleteമയൂര.......ഈ “illusion" ജീവിതത്തിൽ വരുംബോൾ നമ്മൾ ഒരു excuse' ആയി മാറ്റാൻ തുടങ്ങും,അത് ഒരിക്കലും പാടില്ല, അനുഭവം ഗുരു എന്നു കൂട്ടിക്കോളൂ......എന്നാ ഇല്ലാത്തതിനെ തിരയുന്നതിൽ തെറ്റില്ല അല്ലെ??നന്നായിട്ടുണ്ട് കേട്ടോ...........
ReplyDeleteaashamsakal.............
ReplyDelete“കാതിലേയ്ക്ക് തുളച്ചുകയറുന്ന
ReplyDeleteഓരോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാൻ
കൈയിലെടുത്തിരുന്ന തുമ്പു കൂർത്ത്,
മുകളിലേയ്ക്കു് വളഞ്ഞ കത്തികൊണ്ട്.....“
“പാതാലക്കരണ്ടി ഏതു നിമിഷത്തിലാണ്......“
കൂർത്തുമൂർത്ത ആയുധങ്ങൾകൊണ്ടണല്ലോ കളി! മുൾമുനകൾ രാകിമിനുക്കിയ കവിതയ്ക്കുമുണ്ട് ആ മൂർച്ഛ. “ഋതുമാപിനി”
പോസ്റ്റെഴുതുന്ന ആ കോളത്തിൽ ഒന്നുമെഴുതാതെ പബ്ലിഷ് ആക്കിയിരുന്നെങ്കിൽ എഴുതാത്തൊരു കവിത വായിച്ച് ഇല്ലാത്തൊരു കമന്റിടാമായിരുന്നു.......
ReplyDelete“ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ReplyDeleteഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!“
ഉണ്ട്. അങ്ങനത്തെ ഒരുപാടുപേർ നമ്മുടെ രാജ്യത്തുണ്ട്.ലോകത്തുണ്ട്. ഒരു നേരത്തെ ആഹാരം വെറും സ്വപ്നം മാത്രമായ ലക്ഷങ്ങൾ! പക്ഷെ അതു കാണാൻ കഴിയുന്നവരുടേ എണ്ണം കുറഞ്ഞുവരികയാണെന്നു മാത്രം!
ഞാൻ കാണ്ടിട്ടുണ്ടു പക്ഷെ എവിടാണെന്നു പറയില്ല..!
ReplyDeleteഇല്ലായ്മയുടെ വല്ലായ്മകള്‍ ......
ReplyDeleteപറഞ്ഞാല്‍ തീരില്ല കേട്ടാലും ....
ചൂണ്ടകള്‍ ഉണ്ടാകുന്നതെങ്ങിനെ ?
ഇല്ലായ്മകളില്‍ നിന്ന്....അല്ലേ?
ആ............. ആര്‍ക്കറിയാം?
അതെ നമ്മളില്‍ പലരും അങ്ങിനെ തന്നെ
ReplyDeleteഒടുവില്‍ സമയം നഷ്ടപ്പെട്ടെന്നറിയുമ്പോള്‍
ഉരുകിപ്പിടയും. വളരെ നന്നായിരിക്കുന്നു.