Wednesday, June 29, 2011

ഋതുമാപിനി

ശൈത്യദംശമേറ്റ്
നീലിച്ചുപോയൊരെന്നില്‍,
വിഷക്കല്ലിനാല്‍ വിഷമിറക്കിക്കാന്‍
ശ്രമിക്കാതെയിരിക്കുക!


കാതിലേക്ക് തുളച്ച് കയറുന്ന
ഓരോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാന്‍
കൈയിലെടുത്തിരുന്ന തുമ്പു കൂര്‍ത്ത,
മുകളിലേക്ക് വളഞ്ഞ കത്തികൊണ്ട്,
ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്,
കൈമിടുക്കുള്ളൊരു
ശില്പിയുടെ ചാതുര്യത്തോടെ
ഇരു തുടകളിലും
നീളത്തിലും ആഴത്തിലുമുള്ള
മുറിവുകള്‍ തീര്‍ക്കുന്നു.


അറുതിയില്ലെന്നു കരുതിയിരുന്ന
സമസ്യകള്‍ക്ക്
സമാശ്വാസമാകുന്നു
ചോരവാര്‍ന്നു മറഞ്ഞുപോയ,
മുറിവക്ഷരങ്ങള്‍ തീര്‍ത്ത ഈ സന്ദേശം.


വരികള്‍ കൊണ്ട് കൂട്ടിക്കെട്ടിയ
കയര്‍ത്തുമ്പിലെ ചോദ്യമായി,
പാതാളക്കരണ്ടി ഏതു നിമിഷത്തിലാണ്
തലയോട്ടി പിളര്‍ത്തി
മസ്തിഷ്കത്തിനുള്ളിലെ
കടങ്കഥകള്‍ക്കുത്തരം
തിരയുവാനെത്തുന്നതെന്ന്
ആര്‍ക്കാണ് പറയുവാന്‍ കഴിയുക?


വേനലിന്റെ മുറിവുകളെ
വസന്തം മറയ്ക്കുന്നതേയുള്ളു;
ഉണക്കുന്നില്ല!



//* schedule to auto publish on june 30 *//

16 comments:

Haree said...

കുറച്ചു നാളുകള്‍ക്ക് ശേഷമാണല്ലോ ബ്ലോഗിലേക്ക് എന്നു കരുതിയപ്പോള്‍ കാണുന്നു ഇത് ഷെഡ്യൂള്‍ ചെയ്ത് പ്രസിദ്ധീകരിച്ചതാണെന്ന്!

ഋതുസഞ്ജന said...

:)

jayanEvoor said...

അറിയില്ല....
പാതാളക്കരണ്ടി തലയോട്ടി പിളർന്നാലും
കടങ്കഥകൾക്ക് ഉത്തരം കിട്ടണമെന്നേ ഇല്ല.


(വേനൽ കഴിഞ്ഞാൽ മഴയാണ്
മഴ കഴിഞ്ഞ് ശരൽക്കാലം
ശരത്തു കഴിഞ്ഞ് മഞ്ഞുകാലം
ശിശിരം കഴിഞ്ഞാൽ വസന്തം
അതാ കണക്ക്...)

jayanEvoor said...

അതൊക്കെ പോട്ടെ.

എവിടെയാണ് ഡോണാ?
കാണുന്നേ ഇല്ലല്ലോ!

Manoraj said...

ഡോണ വീണ്ടും ഇവിടെ കാണുന്നതില്‍ സന്തോഷം. പക്ഷെ ഇത് ഷെഡ്യൂള്‍ഡ് പോസ്റ്റാണെന്നറിയുന്നു. ഒരു പക്ഷെ ഞാന്‍ ഊഹിക്കുന്ന കാരണം തന്നെയാവാം ഇന്നേക്ക് ഷെഡ്യൂള്‍ ചെയ്തത് :):) എന്തായാലും കൃതി പബ്ലിക്കേഷന്‍സിന്റെ കാ വാ രേഖ? എന്ന കവിതാസമാഹാരത്തിലെ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കവിത എന്ന നിലയില്‍ എന്റെ നാവില്‍ ഇപ്പോള്‍ ഇതിലെ ചില വരികള്‍ മനപ്പാഠമാണ്.

എല്ലാ മുറിവുകളേയും ഉണക്കാന്‍ കഴിയുന്ന കവിതയുള്ളിടത്തോളം യാതൊരു കുഴപ്പവുമില്ലട്ടോ :)

MOIDEEN ANGADIMUGAR said...

കൊള്ളാം ഇഷ്ടമായി..

Rineez said...

ividokke thanne und ennu thettidharippikaan aano ingane oru scheduled post...

sindhu said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ശൈത്യദംശമേറ്റ് വിഷം തീണ്ടിയിരിക്കുകയായിരുന്നെല്ലെ ഇത്രനാളും ?

പിന്നെ ഇതൊന്നും ഏതൊരു ഋതുമാപിനികൊണ്ടും അളക്കാൻ പറ്റാത്തതാണല്ലോ.. അല്ലേ

Minesh Ramanunni said...

നന്നായി. കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം ...
ഇനിയും കാണുമല്ലോ :)

Kalavallabhan said...

കടങ്കഥകള്‍

നിരീക്ഷകന്‍ said...

ഞാന്‍ വായിച്ചിട്ടുള്ള നല്ല ബ്ലോഗ്‌ പോസ്റ്റുകളില്‍ ഒന്ന്

ഇ.എ.സജിം തട്ടത്തുമല said...

ഇത് ആ പുസ്തകത്തിൽ വന്നതല്ലേ? ഒരോർമ്മപോലെ;
നന്നായിട്ടുണ്ട്!

മേല്‍പ്പത്തൂരാന്‍ said...

വായിച്ചിരുന്നു...പ്രശംസിക്കണമെന്നുണ്ടായിരുന്നു പക്ഷേ..എവിടാണെന്നറിഞ്ഞിട്ടുവേണ്ടെ..!!

Anonymous said...

good!!!!!!
welcometo my blog
blosomdreams.blogspot.com
if u like it follow and support me!

സസ്നേഹം അമ്മിണിക്കുട്ടി said...

ഒരിക്കലും മായാത്ത ചില മുറിപ്പാടുകൾ , അതവിടെതന്നെ ഇരുന്നോട്ടെ ! സ്നേഹം