Friday, November 25, 2011

മൃതശൈത്യം

ഹൃദയകവാടം തുറന്നുവച്ചു,
അറകളോരോന്നും
തുറന്നുവച്ചു.
ശുദ്ധ,മശുദ്ധമിടകലര്‍ന്നു,
നീലിച്ചു നീലിച്ചു തണുത്തുറഞ്ഞു.
തണുപ്പിലോ തനിച്ചായിരുന്നു.

ഹൃദയം തുരന്ന്‍ പുറത്തെടുത്തു
വിഷക്കല്ലൊരെണ്ണം തുന്നിവച്ചു.
വിളർത്ത് വെളുത്ത് തണുത്തുറഞ്ഞു,
ആ തണുപ്പിലും തനിച്ചായിരുന്നു.

19 comments:

  1. തണുപ്പിലും തനിച്ചായിരുന്നു

    നല്ല വരികള്‍

    ReplyDelete
  2. തനിച്ചിരിപ്പിണ്റ്റെ കവിത, അല്ലേ?

    ReplyDelete
  3. verthe pareekshikkanda vishakkallu thunnivechitto hridayam thurannuvechitto... ottakkirikkumbm kooduthal novum.... underrrrrrrrrrrrrrrshhttand...
    kollaam but it hurts

    ReplyDelete
  4. verthe pareekshikkanda vishakkallu thunnivechitto hridayam thurannuvechitto... ottakkirikkumbm kooduthal novum.... underrrrrrrrrrrrrrrshhttand...
    kollaam but it hurts

    ReplyDelete
  5. തണുപ്പിലും..തനിച്ച്..!

    ReplyDelete
  6. എല്ലാ തണുപ്പുകളിലും തനിച്ചാവുന്നു.

    ReplyDelete
  7. തണുത്തുറഞ്ഞ് തനിച്ചിരുന്നു..!
    ഹൊ..എനിക്ക് പിന്നേം തണുക്കുന്നു..!

    ReplyDelete
  8. ആ തണുപ്പിലും തനിച്ചായിരുന്നു

    ReplyDelete
  9. ഏകാന്തതയുടെ അപാരതീരം !!!
    എവിടെയാണ് ഹൃദയതത്തിലാണോ,
    അതോ ബോധി വൃക്ഷ ചുവട്ടിലാണോ !!!

    ReplyDelete
  10. കവിതയുടെ കുളുര്‍ വിരലുകള്‍ നെറ്റിയില്‍ തലോടുന്നു ,തണുപ്പ് പിന്നെയും തണുപ്പ്...

    ReplyDelete
  11. ഏകാന്തത യുടെ ദുഃഖം - നന്നായിരിക്കുന്നു

    ReplyDelete
  12. ഹാ..ഊര്‍ന്നൂര്‍ന്ന് വീഴുന്ന വരികള്‍ ...

    ReplyDelete
  13. തണുത്തുറഞ്ഞു ഞാനും ..ആശംസകള്‍ .

    ReplyDelete
  14. നല്ല വരികള്‍

    ReplyDelete