Thursday, December 06, 2012

ഇല്ല ഇല്ല എന്ന് ഇലകൾ

പകൽവേളകളിൽ
ശരത്കാലത്തെ റോഡുകൾ
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
ഓർമ്മിപ്പിക്കുന്നതു പോലെ
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓർമ്മിപ്പിക്കുന്നത്!

ഒരാൾ വരുമ്പോൾ
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.

വന്നയാൾ മടങ്ങി പോകുമ്പോൾ
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയിൽ
ഇല്ല ഇല്ല എന്ന് ഇലകൾ!

8 comments:

  1. ഇല്ല ഇല്ല എന്ന് ഇലകൾ...

    ReplyDelete
  2. True

    പകൽവേളകളിൽ
    ശരത്കാലത്തെ റോഡുകൾ
    നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
    ഓർമ്മിപ്പിക്കുന്നതു പോലെ
    ഒരു മുഖം
    എത്ര മുഖങ്ങളെയാണ്
    ഓർമ്മിപ്പിക്കുന്നത്!

    ReplyDelete
  3. എത്ര മുഖങ്ങളെയാണ്
    ഓർമ്മിപ്പിക്കുന്നത്!

    ReplyDelete
  4. വായന അടയാളപ്പെടുത്തുന്നു

    ReplyDelete
  5. Thanks to all of you...

    ReplyDelete
  6. നല്ല പ്രയോഗങ്ങള്‍

    ReplyDelete
  7. നല്ല വരികള്‍

    ReplyDelete