Thursday, October 31, 2013

ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ...

വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന
പെൺപുലികളെയും
ആൺപുലികളെയുമാണ്
പൂച്ചകളെന്ന് കരുതി
നമ്മൾ അടുപ്പിക്കുന്നത്.

നമ്മുടെ കുഞ്ഞുങ്ങളെ
അവരുടേതെന്ന പോലെ
നക്കി തുടച്ച്
ചേർത്തു പിടിക്കുമ്പോൾ
വിശ്വസിച്ചുപോകും.

കൊല്ലപ്പെടുമെന്ന് ഉറപ്പാണ്.

ആരാണ് എപ്പോഴാണ്
എങ്ങിനെയാണ്
എന്നൊക്കെ ആധികയറി,
ഭയമെന്ന സുരക്ഷിതത്വത്തിനുള്ളിൽ
ഒളിഞ്ഞിരിക്കുമ്പോൾ
ആരും കൊല്ലാതെ തന്നെ
നമ്മളൊരുനാൾ ചത്തുപോകും.

കുഞ്ഞുങ്ങളെ സുരക്ഷിതരാക്കി
അടക്കിപ്പിടിച്ചുകൊണ്ട്,
വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന പുലികളിൽ നിന്നും
രക്ഷപ്പെടുത്താൻ ശ്രമിച്ചു കൊണ്ട്,
ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ
നമ്മൾ ഉണങ്ങി പോകും.

7 comments:

■ uɐƃuɐƃ ■ said...


നോട്ടം, ബ്ലോഗിക says:
കെട്ട കാലത്ത് നമ്മള്‍ ഉണക്ക മരങ്ങള്‍ ആയി മാറും ... ആശംസകള്‍ ..

ബൈജു മണിയങ്കാല said...

ഭയം ഒരു സുരക്ഷിതത്വം ഉണക്കാനിടുന്ന വരകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പേടിപ്പെടുത്തുന്ന ലോകം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പണ്ടൊക്കെ സ്നേഹം കൊണ്ടായിരുന്നു നക്കി തുടച്ചിരുന്നത്
ഇന്ന് കാമം കൊണ്ടായി :(

ajith said...

ഭയന്ന് ഭയന്ന് ഒരു ജീവിതം
ഭയക്കാതെ എന്തുചെയ്യും!

സൗഗന്ധികം said...

വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന
പെൺപുലികളെയും
ആൺപുലികളെയുമാണ്
പൂച്ചകളെന്ന് കരുതി
നമ്മൾ അടുപ്പിക്കുന്നത്.

നാമൂസ് പെരുവള്ളൂര്‍ said...

എത്രതന്നെ ചേര്‍ത്തുപിടിച്ചാലും,,, പിന്നേം പിന്നേം