A Victorian romance; ഋതുഭേദങ്ങളെ കുറിച്ച് Indian Express expressbuzz-ല്‍ 2009 നവബര്‍ 24, 27 തീയതികളിലായി തിരുവനന്തപുരം, കൊച്ചി എഡിഷനുകളില്‍ വന്ന വാര്‍ത്ത.
പ്രത്യക്ഷമായോ പരോക്ഷമായോ നിങ്ങള്‍ ഒരോരുത്തരോടും ഈ നിമിത്തതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. നന്ദി; സന്തോഷം!
പ്രസ്തുത വാര്‍ത്തയുടെ പ്രിന്റ് എഡിഷന്‍ രണ്ടും ഒരു pdf ഫയല്‍ ആയി കൂടെ ചേര്‍ക്കുന്നു.
Ie-DonaMayoora-nov-24n27
* © Indian Express
Monday, November 30, 2009
A Victorian romance *
Monday, November 16, 2009
ചില്ലകളില്ലെ ചില്ലകളല്ലെ...
നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു,
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.
പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?
നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.
ആയിരംവിരലുകള്‍നീട്ടിയെന്റെ
നിഴലുകള്‍ നിന്നെ പുണര്‍ന്നെന്നും
സര്‍വ്വാംഗം ചുംബിച്ചെന്നും കണ്ടുനിന്നവര്‍.
പക്ഷേ നിനക്കാ വാക്കുകള്‍
കേള്‍ക്കാനാകുമായിരുന്നില്ല.
എന്റെ തായ്ത്തടിയിൽ ചാരി,
ആ നിഴലിൽ അൽപ്പനേരം വിശ്രമിച്ച്
നീ കടന്നു പോയി.
നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു.
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.
പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?
Labels:
കവിത
Sunday, November 15, 2009
കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക്
You don't need a degree from Oxford University inorder to refer an Oxford dictionary.
Labels:
sarcasm
Subscribe to:
Posts (Atom)



