Saturday, July 28, 2012

ഹിമമൂങ്ങയെ പോലെ

രാവും പകലും വേട്ടയാടുന്ന
ഏകാന്തത;
ഹിമമൂങ്ങയെ പോലെ!

ആരുടെ
പരീക്ഷണശാലയിലാണ്
ഏകാന്തതയെ
ഒറ്റ കൊത്തിൽ
കൊക്കിലൊതുക്കി
പറന്നു പോകുന്നൊരു പക്ഷിയെന്ന്
ഓർത്തതേയുള്ളൂ....

കേൾക്കുന്നില്ലേ?

വീശിയടുക്കുന്നു;
ആർക്കിയോപ്റ്റെറിക്സിന്റെയെന്ന പോലെ!

പേടിയാക്കുന്നുണ്ട്;
ഏകാന്തതമതിയെന്നൊരുള്ളനക്കം!




-തോർച്ച, ജൂൺ/ജൂലൈ2012

13 comments:

മുകിൽ said...

പേടിയാക്കുന്നുണ്ട്;
ഏകാന്തതമതിയെന്നൊരുള്ളനക്കം!

ajith said...

ഏകാന്തജീവിതത്തെ ജനപുഷ്കലമാക്കും
രോഗാഭിഭവം നീക്കി ആരോഗ്യമരുളീടും
ജീവിതം തൃണമാക്കും നിമിഷം യുഗമാക്കും
ഭാവനാശക്തിയേറെ വളര്‍ത്തും,നഷ്ടമാക്കും
(മഹാകവി കെ.വി. സൈമണ്‍)

Manoraj said...

പേടിയാകുന്നുണ്ട് എന്നാണോ പേടിയാകുന്നുണ്ട് എന്നാണോ ഡോണ ഉദ്ദേശിച്ചത് ? അക്ഷരത്തെറ്റാണെങ്കില്‍ തിരുത്തുക.

ഇലഞ്ഞിപൂക്കള്‍ said...

good one..

ഇ.എ.സജിം തട്ടത്തുമല said...

ങാ, ഈ കവിത കൊള്ളാം. ആശംസകൾ!

പി. വിജയകുമാർ said...

വേട്ടയാടുന്ന ഏകാന്തത...
നന്നായി ഈ കവിത.

G.MANU said...

" ആർക്കിയോപ്റ്റെറിക്സിന്റെ" ... പെങ്ങളെ ഇത് വായിക്കാന്‍ രണ്ടു മിനിട്ടെടുത്ത് നാവു ഉളുക്കി :)

Vinodkumar Thallasseri said...

ഏകാന്തത. നമ്മെ മൂടുന്നതും നമ്മള്‍ പോയൊളിക്കുന്നതും.

മയൂര said...

മുകിൽ, അജിത്, മനോരാജ്,
ഇലഞ്ഞുപൂക്കൾ, സജിം, വിജയകുമാർ,
മനൂ, വിനോദ്,
എല്ലാവർക്കും നന്ദി;സ്നേഹം...

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

Satheesan OP said...

ഏകാന്തതയുടെ കൂട്ടില്‍ ..
ഇഷ്ടായി ..ഭാവുകങ്ങള്‍