Monday, April 02, 2007

യാത്രാചരിതം അവസാന ഘട്ടം

ഓടിയല്ലോ നടക്കുന്നു
തെക്കോട്ടും വടകോട്ടും

അടുക്കുന്നു പെറുക്കുന്നു
മുറയ്‌ക്കവ വെയ്‌ക്കുന്നു

ഫ്രിഡ്‌ജിലെ ഫ്രോസണാം
കറികളിലോക്കയും

ലേബലുകറക്‌റ്റെന്ന്
നോക്കിയുറപ്പിച്ചും

കിച്ചണില്‍ സിങ്ക്കും
ക്യബിനറ്റും ഫ്ലോറും

ഓവനും മൈക്രോയും
വെടുപ്പാക്കി വയ്‌ക്കുന്നു

കിടപ്പ് മുറിയിലെ
തൊട്ടിലും കട്ടിലും

ഷെല്‍ഫ്‌ലെ വസ്‌ത്രവും
മുറയ്‌ക്കടുക്കി വയ്‌ക്കുന്നു

ബാത്‌റൂമ്മും സിങ്കും
ക്ലോസറ്റും ഷവറും

സ്‌പോട്ട് ഫ്രീആയതിന്‍
വെട്ടം കണ്ണുകളിലടിക്കുന്നു

ലിവിങ്ങ് റൂമിലെ നോന്‍-
ലിവിങ്ങ് സോഫയും

ടിവിയും പൊടിയടിച്ച്’
പൊടിലെസ് ആക്കുന്നു

കാര്‍പ്പറ്റ്വീരനാം വാക്യൂം
ക്ലീനറെ ടവല്‍ലാല്‍

തഴുകി പൊട്ടും തൊട്ട്
ഹൈബര്‍നേഷന് വയ്‌ക്കുന്നു

ഒടുവില്‍ സമയമായ്
ഫ്ലൈറ്റിനു നേരമായ്

വിതുമ്പുന്ന ഉള്ളാലെ
കാന്തനെ നോക്കുന്നു

കണ്ണുകള്‍ പരസ്പരം
ഉടക്കിയോരുനിമിഷം

യാത്രാ മൊഴികൈമാറി
മൌനമായ്...

കുട്ടികളെ നോക്കിതിരി-
ഞ്ഞൊരു നേരം കേട്ട

ചട്ടമ്പിതന്‍ ചിരിയില്‍
നേരിയ സന്ദേഹം.

തിരിഞ്ഞു നോക്കുമ്പൊള്‍,
വീണതല്ലോ കിടക്കുന്നു

പൂട്ട്‌പോട്ടിയ ലേബലൊട്ടിചതാം
നാല് പെട്ടികള്‍ മുകളില്‍

കുട്ടികള്‍ അരികില്‍
കാന്തനും പിന്നെയീ ഞാനും.

29 comments:

  1. യാത്രാചരിതം അവസാന ഘട്ടം
    “വീണതല്ലോ കിടക്കുന്നു
    പൂട്ട്‌പോട്ടിയ ലേബലൊട്ടിചതാം
    നാല് പെട്ടികള്‍ മുകളില്‍
    കുട്ടികള്‍ അരികില്‍
    കന്തനും പിന്നെയീ ഞാനും.“

    ReplyDelete
  2. അടുക്കുന്നു പറക്കുന്നു - അടുക്കുന്നു പെറുക്കുന്നു എന്നോണോ ഉദ്ദേശിച്ചത്? പറക്കുന്നു എന്നാണെങ്കില്‍ മനസിലായില്ല.

    • വയ്ക്കുന്നു എന്നാണോ വെയ്ക്കുന്നു എന്നാണോ ശരി? ഒരു സംശയം...

    കന്തനും പിന്നെയീ ഞാനും. - കാന്തനും പിന്നെയീ ഞാനും എന്നല്ലേ?

    :|
    --

    ReplyDelete
  3. ഹരീ, അക്ഷരപിശാചായിരുന്നു,സദയം ക്ഷമിക്കണമെന്നപേക്ഷ.

    ReplyDelete
  4. മയൂര,

    യാത്രയുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായുന്നില്ല അല്ലേ? :)

    ReplyDelete
  5. ok...pashe kurachoode nannakamayirunnennu thonnunnu

    ReplyDelete
  6. മനസ്സ് ചിലപ്പോ ചരട് പൊട്ടിയ പട്ടം പോലെ ആണല്ലൊ...പറഞ്ഞിട്ടും എഴുതിയിട്ടും തൃപ്തിയാവാത്ത ഒരു മനസ്സ് ഈ സൃഷ്ടിയില്‍ വ്യക്തമായി കാണുന്നു...അശ്രദ്ധ ആണൊ, അതൊ യാത്രയുടെ വെപ്രാളമാണൊ കാരണം? എന്തായാലും നന്നായിട്ടുണ്ട്..

    ReplyDelete
  7. "കാര്‍പ്പറ്റ്വീരനാം വാക്യൂം
    ക്ലീനറെ ടവല്‍ലാല്‍
    തഴുകി പൊട്ടും തൊട്ട്
    ഹൈബര്‍നേഷന് വയ്‌ക്കുന്നു"
    അപ്പൊ മടങ്ങി വരുമ്പോ എന്താ പ്രതീക്ഷിക്കേണ്ടതെന്നറിയാം അല്ലെ? ഒരു വീരഗാ‍ഥയൊ കുറ്റാന്വേഷേണ കഥയോ പ്രതീക്ഷിക്കുന്നു :)

    ReplyDelete
  8. ആഹാ...പ്രമാദം

    ReplyDelete
  9. കൊള്ളാം..

    യാത്രകഴിഞ്ഞ്‌ നാട്ടിലെത്തിയില്ലെ, ഇനി നാട്ടിലെ അനുഭവങ്ങളെപ്പറ്റി ഒരു പോസ്റ്റ്‌ ഇട്ടുകൂടെ?

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഇനി അടുത്തതു നാടിനെക്കുറിച്ചാണോ?

    ReplyDelete
  12. മഴത്തുള്ളീ, നട്ടിലേകുള്ള യാത്ര ഒരിക്കല്ലും മായാത്തവയാണ്, മനസ്സില്‍. നന്ദി..

    മനൂ,:)

    ഓര്‍മ്മയിലോരു ചിറകടീ, അഭിപ്രായം അറിയിച്ചതില്‍ നന്ദി, ഇനിമേല്‍ ശ്രമിക്കാം..

    സ്വരമേ, രണ്ടും ആവാം, വേറെ ചിലതും...നന്ദി:)

    നിര്‍മ്മലാജീ, ടെര്‍മ്മിനേറ്ററെ വിളികേണ്ടി വരും;)
    ഹൃദയം നിറഞ്ഞ നന്ദി:)

    സുന്ദരാ, നന്ദി:)

    സാരംഗീ, ഒരു പോസ്‌റ്റ് ഇട്ടാല്‍ പൂര്‍ണ്ണമാവില്ലന്നോരു സന്ദേഹം;)..നന്ദി:)

    ബാലൂ, അങ്ങിനെ ഒന്നും ഇല്ലാ..വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന് കേട്ടിട്ടുണ്ടോ;)

    ReplyDelete
  13. ഉവ്വ്. പാട്ടു കേട്ടിട്ടുണ്ട് എന്നു മാത്രമല്ല,കോതയെ പരിചയമുണ്ട് താനും! :)

    ReplyDelete
  14. ബാലൂ, കോതക്കും ബാലുവിനെ അറിയാത്രേ,കീമോതി അല്‍ബാനിയില്‍ വയ്‌ച്ച് ഉള്ള പരിചയം ആണത്രേ.....;)

    ReplyDelete
  15. ഈ മണിപ്രവാളത്തിനു
    മയൂര മണിപ്രവാളം എന്നു
    പറയാം.

    ReplyDelete
  16. അനാഗതശ്മശ്രു, പന്ത്..അല്ല എന്ത് ;)...ഇ കടിച്ചാല്‍ പോട്ടാത്ത വക്കുകള്‍ ഒന്നും എനിക്ക് മനസിലാവില്ലാട്ടോ...
    നന്ദി, ഇവിടെ വന്നിത് വായിച്ചതിന്../\

    സോനാ, :)

    ReplyDelete
  17. പന്ത്‌ മനസ്സിലായില്ല.
    മണിപ്രവാളം സാധാരണ
    സംസ്കൃതവും മലയാളവും ചേര്‍ന്നതാണല്ലൊ.
    ഇവിടെ മലയാളത്തോടു കൂടി ഇംഗ്ലീഷ്‌

    ReplyDelete
  18. അനാഗതശ്മശ്രു. :)

    ReplyDelete
  19. വാക്കുകള്‍ക്കു പലതിനും ഒരു കുഞ്ജന്‍ നമ്പയാര്‍ ചുവ, നല്ല അര്‍ദ്ധത്തില്‍ തന്നെ.

    ReplyDelete
  20. അനൂപ്,ഞാന്‍ ചുറ്റില്ലും നോക്കുന്നു... യാഹൂവിന്റെ കണ്ണ് തുറിച്ച് കാണിക്കുന്ന സ്‌മൈലിക്ക് വേണ്ടി...;)
    ഒരായിരം നന്ദി/\

    ReplyDelete
  21. മോളെ കൊള്ളാം. ആ അനൂപ് പറഞ്ഞതു തന്നെ ആണ്‍ എനിക്കും പറയനുള്ളത്. ഞാന്‍ പഴയ ആളായതു കൊണ്ടു തോന്നണതാവും

    ReplyDelete
  22. കുമാരേട്ടാ, വളരേ സന്തോഷമായി..ഹൃദയം നിറഞ്ഞ നന്ദി:)

    ReplyDelete
  23. അനൂപു പറഞ്ഞതു പോലെ ഒരു നമ്പ്യാര്‍ ചുവ!
    തുള്ളിയില്ലെങ്കിലും കസേരയിലിരുന്നൊന്നു പാടികൊണ്ട് ആടി നോക്കി :) ചേച്ചി തകര്‍ത്തടിച്ചു പണി. കഥനകഥയിങ്ങനെ ഈണത്തില്‍ പറഞ്ഞപ്പോള്‍ എനിക്കൊരുതരം ആനന്ദം തോന്നി. ക്ഷമിച്ചാലും! :)

    (നാട്ടില്‍ പോയിക്കാണും എന്നു കരുതി ഇങ്ങോട്ടൊന്നും വന്നില്ല കുറച്ചു ദിവസം!)

    ReplyDelete
  24. ധ്വനീ, അപ്പോള്‍ അവിടെ ഒരു ആട്ടകഥ അല്ല ആട്ടവായന നടന്നൂ‍ല്ലേ..എന്നിട്ട് എന്നോട് അരിശം വന്നു തുള്ളാഞ്ഞത് എന്റെ ഭാഗ്യം;).

    പരിഭവം പറയുവനുണ്ടെനിക്കിതു
    പറയാതിരിക്കുവാനുമാവിലിനി,
    എന്തിനാവര്‍ത്തിച്ച് ക്ഷമചോദിപൂ
    നീയിവിടെ വന്നു പോകുന്ന വേളകളില്‍!????

    ReplyDelete
  25. പ്രിയ ധ്വനി ,അനൂപ് ഒരു തമാശ പറഞ്ഞതാ.. അതു കേട്ടു താനിങ്ങനെ തുള്ളാന്‍ തുടങ്ങിയാലോ? എന്താടോ നന്നാവാത്തേ????

    ReplyDelete
  26. ഇത്തിരിവെട്ടമേ, നന്ദി:)

    NE IL007, ഇത് പണ്ട് സ്കൂളില്‍ എന്നോട് ഏതോ ടീച്ചര്‍ ചോദിച്ച ചോദ്യം പോലുണ്ട് ..:)

    ReplyDelete