
അന്നൊരു വര്‍ഷം ഓണം നാളില്‍
ഞാന്‍ സര്‍വ്വാഭരണ വിഭുഷിതയായി
അകതാരിലൊരു പൂക്കളം തീര്‍ത്ത്
കുട്ടികളെ എല്ലാം പാട്ടിലുമാക്കി
കണ്ടറിയാന്‍ ഇവിടില്ലൊരു ഓണം
അതിനാല്‍ ഉണ്ടറിയാനായ് കച്ചമുറുക്കി
പച്ചക്കറികള്‍ വെട്ടി നുറുക്കി
സദ്യ ഒരുക്കാന്‍ കത്തി എടുത്തു
പച്ചക്കറികള്‍ പലയിനം അങ്ങിനെ
പലവക നിറത്തില്‍ ഇളിച്ചു ചിരിച്ചു
ഒന്നിച്ചങ്ങിനെ ഞെളിഞ്ഞിരുന്ന്
വില്ലന്‍ ചമഞ്ഞെന്നെ വെല്ല് വിളിച്ചു
ചുമന്ന് തുടുത്തൊരു തക്കാളിയെ
ഞാന്‍ ഉണ്ട കണ്ണാല്‍ നോക്കി വിരട്ടി
ഉരുണ്ടൊളിക്കും ഉരുളക്കിഴങ്ങിനെ
ഞാന്‍ മുരിങ്ങാക്കോലും കാട്ടി വിരട്ടി
വില്ലന്‍ തടിയന്‍ ചേനത്തുണ്ട്
“കൈയേല്‍ കടിക്കും” ഭീഷണി മുഴക്കി
കത്തിയാലവനെ കുത്തി എടുത്ത്
വെട്ടി അരിഞ്ഞ് കലത്തില്‍ തള്ളി.
തൊണ്ട് കളഞ്ഞൊരു തേങ്ങയെടുത്ത്
ഞാന്‍ ഒറ്റ വെട്ടാലെ ഉടച്ചെടുത്തു
അത് കണ്ടിട്ടൊരു കൊട്ടത്തേങ്ങ
കൊട്ടയിലിരുന്നിട്ട് ആര്‍ത്ത് ചിരിച്ചു
അവിയല്‍ കഷണം കലത്തിലിരുന്നു
കാപാലികയെ എന്നലറി വിളിച്ചു
പപ്പടം കാച്ചാന്‍ വച്ചൊരു എണ്ണ
ദേഷ്യം മൂത്ത് തിളച്ച് മറിഞ്ഞു
പച്ചടി വയ്‌ക്കാന്‍ ഉള്ളൊരു വഴുതന
പൈനാപ്പിളിനെ ചൂണ്ടി മടുത്തു
പച്ചക്കറികള്‍ ഓരൊന്നായ് അങ്ങിനെ
കത്തിക്കടിയില്‍ അടിയറവ് പറഞ്ഞു
തേങ്ങ അരച്ച് അവിയലില്‍ ഇട്ടു
തേങ്ങ ചുരണ്ടി തോരനില്‍ ഇട്ടു.
മിച്ചം വന്ന തേങ്ങയെടുത്ത്
വറുത്ത് അരച്ച് തീയല്‍ വയ്‌ച്ചു.
പച്ചടി വയ്‌ച്ചു കിച്ചടി വയ്‌ച്ചു
സാമ്പാറവിയല്‍ തോരനും വയ്ച്ചു
ചില ചെറു കള്ളത്തരത്തില്‍ ഞാനാ
കാളനും ഓലനും ഒപ്പിച്ചെടുത്തു
അച്ചാറിട്ടത് കുപ്പിയിലാക്കി
ഇഞ്ചി കറിയത് വേറെ വയ്ച്ചു
നേന്ത്രക്കായത് ഉപ്പേരി വറുത്തു
അടയും കടലയും പ്രഥമന്‍ വയ്‌ച്ചു
കറികള്‍ പലത് താളിക്കും നേരം
കടുക്ക് പലവുരു പൊട്ടിത്തെറിച്ചു
കറിവേപ്പിലയോട് അടിപിടി കൂടി
ചിരട്ടത്തവി അവര്‍ക്ക് കുത്ത് കൊടുത്തു
കുത്തരി കൂട്ടി സദ്യയതുണ്ണാല്‍
കൊതി മൂത്തിട്ട് ഉള്ളം തുടിച്ചു
സദ്യ വിളമ്പും നേരം തവിയില്‍ ഒരു
കറിവേപ്പിലയത് പിണങ്ങിയിരുന്നു.
ഇഞ്ചി കറിയത് കൂട്ടും നേരം ഇഞ്ചി
കടിച്ചത് പോലായ് മുഖഭാവം
അത് വരെ അന്നം കാണാത്തതു പോല്‍
ഉരുളകള്‍ പലവുരു ഉരുട്ടി വിഴുങ്ങി
തൂശനിലയിലാ സദ്യയും അടിച്ച്
മത്ത് പിടിച്ച് മയങ്ങും നേരം
കായം മറന്നൊരു സാമ്പാര്‍ ആരും
കണ്ടു പിടിച്ചില്ലെന്നത് ഓര്‍ത്തു ചിരിച്ചു.
ഠേ....
ReplyDeleteദേ ഇപ്പൊ പൊട്ടിച്ചിതറിയ ആ തേങ്ങകൂടെ എടുത്ത് കറിയിലേക്കിട്ടോ!!
മയൂരാ മാഡം.. സബാഷ്!! പാചകമേളം തുള്ളല്‍ക്കഥ അടിപൊളി!! എനിക്കിഷ്ടപ്പെട്ടു..
ഓണാശംസകള്‍!!
മോശമായില്ല... ബട്ട്, ഇനിയും നന്നാക്കാമായിരുന്നു... ചൊല്ലിനോക്കിയിട്ട് പലയിടത്തും അക്ഷരങ്ങള്‍ കൂടുതല്‍ തോന്നുന്നു... ഇതൊന്ന് ചൊല്ലി ആഡിയോയും കൂടെ ഇടൂന്നേ... :)
ReplyDeleteഓണാശംസകളോടെ...
ഹരീ
--
മയൂരേ...
ReplyDeleteനന്നായീ ട്ടൊ...
ഓണം എത്തിയോ?
ഓണാശംസകള്‍..
സദ്യ നന്നായിട്ടുണ്ട്.
ReplyDeleteസദ്യയില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത രണ്ടുസാധനങ്ങളുണ്ടല്ലോ...
ഒന്ന്.പപ്പടം(അത് പൊടിച്ച് ചേര്‍ത്ത് കഴിക്കണം).
രണ്ട്.ചെറുപഴം(അത് ഞെക്കി ഞെവിടി അടപ്രഥമനില്‍ മിക്സാക്കി കയ്യിലെ സകല അഴുക്കും ചേര്‍ത്ത് നഖശിഖാന്തം നക്കണം!)
ആ രണ്ടാമനെ മിസ്സിയോ?
ഡോണാ
ReplyDeleteഹരി പറഞ്ഞതുപോലെ പലയിടത്തും വാക്കുകള്‍ താളത്തിനൊക്കുന്നില്ല. തിടുക്കത്തില്‍ ഒപ്പിച്ച ‘സദ്യ’യായതുകൊണ്ടാവാം.
പക്ഷെ, കവിതയും, അതിലെ നേര്‍മ്മയുള്ള നര്‍മ്മവും, അവസാന വരികളിലെ കുസ്രുതിയും നന്നായിട്ടുണ്ട്.
അശംസകളോടെ
സദ്യ കേമമായി. ഓണാശംസകള്‍..
ReplyDelete:)
ഈയിടെയായി തുള്ളല്‍ പിരാന്തു പിടിച്ചിരിക്കുവാന്നു തോന്നുന്നു.. ബ്രിജ് വിഹാരത്തില്‍ നിന്നു ഇന്‍സ്പയ്റിയതായിരിക്കും അല്ലേ? :-p
ReplyDeleteപാട്ടു കൊള്ളാം. പക്ഷെ രണ്ടും തുള്ളല്‍ സ്റ്റൈലില്‍ പാടാന്‍ ഞാന്‍ നോക്കിയിട്ടു പറ്റുന്നില്ല. വരികളില്‍ കുറച്ചൂടെ അഴിച്ചു പണിയും കുത്തിത്തിരുപ്പും ഒക്കെ വേണ്ടി വരുമെന്നു തോന്നുണു...
പിന്നെ ചേച്ചിയുടെ തുള്ളല്‍ ആഡിയോക്കു വേണ്ടി P.R.ന് എന്റെ വക രണ്ട് വോട്ട്..
അരുണ്‍, ഫോട്ടോയ്ക്കും നന്ദി ഓണാശംസകള്‍:)
ReplyDeleteഹരീ, രാജീവ് ,റെനീസ് - ഞാന്‍ ചെറിയ ചില അഴിച്ച് പണികള്‍ നടത്തിയിട്ടുണ്ട് പോസ്റ്റില്‍ :) നന്ദി വിലയേറിയ അഭിപ്രായത്തിന്, ഓണാശംസകള്‍:)
പി.ആര്‍, ഹരിയണ്ണന്‍, സാരംഗി - നന്ദി, ഓണാശംസകള്‍:)
"അവിയല്‍ കഷണം കലത്തിലിരുന്നു
ReplyDeleteകാപാലികയേ എന്നലറി വിളിച്ചു"
പിന്നേം തുള്ളല്‍! ഡോണ ചേച്ചി കസറുന്നൂ. എന്നാലും കുറച്ചൂടെ നന്നാക്കാമായിരുന്നു..
ഓണാശംസകള്‍
Donaa...thullal kalalli.
ReplyDeleteVarikalile narmam eduthu parayendathu thanne.
chilar paranjathupole chollumpol idaykk thullalil aksharangalil vethyasam kanunnu..:)
കിടിലോല്‍ കിടിലം!!!
ReplyDeleteഓണസദ്യ നന്നായി. :)
ReplyDeleteഅങ്ങനെ പണ്ടത്തെ ഓണസദ്യ ഉണ്ടാക്കിയതിന്റെ ഓര്‍മ്മകള്‍ ഓട്ടന്‍തുള്ളലായി വരുന്നുണ്ടല്ലോ :)
ReplyDelete“അച്ചാറിട്ടത് കുപ്പിയിലാക്കി
ഇഞ്ചി കറിയത് വേറെ വയ്ച്ചു“
ഇങ്ങനെ ചില വരികള്‍ നന്നായി പ്രാസമൊപ്പിച്ച് പാടാം. അതുപോലെയാക്കാന്‍ ശ്രമിക്കൂ ഇനിയുള്ള ഓട്ടന്‍ തുള്ളല്‍ പാട്ടുകളെല്ലാം ;)
This comment has been removed by the author.
ReplyDeleteശ്ശൊ... ഒരു സദ്യതുള്ളി തീര്‍ത്തു. മയൂരാ ഇത് രസകരം.
ReplyDeleteനന്ദാ,കിറുക്കുകള്‍,മഴത്തുള്ളീ:- ഞാന്‍ ഒന്നു തുള്ളല്‍ ശ്രമിച്ചൂ അങ്ങട്ട് ഏറ്റില്ലാ..ഇനി ഇ പരിപാടി നിര്‍ത്താം, തൂള്ളല്‍...നന്ദി:)
ReplyDeleteബലൂ,ഇത്തിരീ,ഏറനാടന്‍:- നന്ദി:)
ഇതു കൊള്ളാം. ചൊല്ലാന്‍ സുഖമുള്ള ഒരു കവിത.
ReplyDeleteനം പ്യാരും സദ്യാവിഷയത്തില്‍ എഴുതിയ വരികള്‍ അതി പ്രശസ്തം .
ReplyDelete.ഇതു മയൂരാ നങ്യാര്‍