ചില്ല് അലമാരയിലെ
നിഘണ്ടുവില്‍
മൃതിയടഞ്ഞ
അര്‍ത്ഥങ്ങളുടെ
പുനസ്സമാഹരണം.
രക്തക്കറ തീര്‍ത്ത
കാല്‍പ്പാടുകള്‍
പന്ഥാവിലെ
ചില്ലെടുക്കുവാന്‍
അമാന്തിച്ചതിന്റെ
ശേഷിപ്പ്.
തളത്തില്‍ വീണുടഞ്ഞ
കാണ്ണാടി ചില്ലുകളില്‍
തത്സ്വരൂപത്തിന്റെ
വിഭിന്നാവതാരങ്ങള്‍
പരിഹസിക്കുന്നു.
മനസ്സില്‍ അളന്നു
കുറിച്ചിട്ട വഴികള്‍
തെറ്റിയൊയെന്ന്
ഒളിഞ്ഞ് നോക്കുന്നൂ
ഓര്‍മ്മയുടെ ചില്ലു
ജാലകത്തിനപ്പുറം.
വാക്കുകള്‍ എല്‍പ്പിച്ച
മുറിവില്‍ അക്ഷരങ്ങള്‍
നിറയ്ക്കാന്‍ ശ്രമിച്ചതില്‍
ചില്ലക്ഷരങ്ങള്‍ തറച്ച്
വ്രണപ്പെട്ട ചിന്ത.
വാക്കുകള്‍ എല്‍പ്പിച്ച
ReplyDeleteമുറിവില്‍ അക്ഷരങ്ങള്‍
നിറയ്ക്കാന്‍ ശ്രമിച്ചതില്‍
ചില്ലക്ഷരങ്ങള്‍ തറച്ച്
വൃണപെട്ട ചിന്ത.
:)
ReplyDeleteമനസ്സില്‍ അളന്നു
ReplyDeleteകുറിച്ചിട്ട വഴികള്‍
തെറ്റിയൊയെന്ന്
ഉളിഞ്ഞ് നോക്കുന്നൂ
ഓര്‍മ്മയുടെ ചില്ലു
ജാലകത്തിനപ്പുറം
wow ji wow..ONaaSamsakaL
മയൂരാ -
ReplyDeleteഈ കവിത ശരിക്കും ഇഷ്ടമായി... :)
- ആശംസകളോടെ , സന്ധ്യ
വാക്കുകള്‍ മനഃപൂര്‍വ്വം കഠിനമാക്കേണ്ടതുണ്ടോ? ‘പാന്ഥാവിലെ ചില്ലെടുക്കുവാന്‍’ എന്നയിടത്ത് ‘വഴിയിലെ ചില്ലെടുക്കുവാന്‍’ എന്നെഴുതിയിരുന്നെങ്കില്‍ ഭംഗി കൂടില്ലേ? അതുപോലെ ‘തത്സ്വരൂപത്തിന്റെ വിഭിന്നാവതാരങ്ങള്‍’.
ReplyDelete...
ഉളിഞ്ഞ് നോക്കുന്നൂ
ഓര്‍മ്മയുടെ... - ഒളിഞ്ഞു നോക്കുന്നു.
...
വൃണപെട്ട ചിന്ത. - വൃണപ്പെട്ട ചിന്ത.
ജി.മനു വൌ വെച്ചതു തന്നെയാണ് എനിക്കും ഏറെ ഇഷ്ടമായത്.
:)
--
വളരെ ഇഷ്ടമായി..
ReplyDeleteമയൂരാ...
ReplyDeleteഈ ചില്ല് തറഞ്ഞുകയറിയത്
ദ്രൗപതിയുടെ
ചിന്തകളില്‍...
മുഖമെന്ന
വൈകൃതത്തെ
മനസിലും
സ്വപ്നങ്ങളിലും ആവാഹിച്ചത്
ഒരു കഷ്ണം ചില്ലായിരുന്നു...
ഓര്‍മ്മയുടെ
ജാലകം
നമുക്കായി തുറന്നിട്ട കാലവും
ഒരു മറ തീര്‍ത്തു..
പരസ്പരം കാണാതിരിക്കുവാന്‍...
ഒരുപാട് പറയാനുണ്ട്
ചില്ലിനെ പറ്റി...
സ്വപ്നങ്ങളെ മുറിപ്പെടുത്തുന്നുണ്ടെങ്കില്‍ കൂടി....
അടുത്തിടെ വായിച്ചതില്‍
കൂടുതല്‍ മനോഹരമായി തോന്നിയ കവിത..
അഭിനന്ദനങ്ങള്‍
images are highly complected.
ReplyDeleteവാക്കുകള്‍ എല്‍പ്പിച്ച
മുറിവില്‍ അക്ഷരങ്ങള്‍
നിറയ്ക്കാന്‍ ശ്രമിച്ചതില്‍
ചില്ലക്ഷരങ്ങള്‍ തറച്ച്
വൃണപെട്ട ചിന്ത.
why are you making very normal langauge complecated dear. ഭാഷ മനപൂര്‍വം കലുഷമാക്കുമ്പോള്‍ എഴുതാന്‍ എന്തു പ്രയാസപ്പെടണം എന്നോ.
ചില്ല് അലമാരയിലെ....അതോ ചില്ലലമാരിയിലെ...?????
ReplyDeleteവൃണമല്ല വ്രണമാണു ശരി...
മയൂര
ReplyDeleteനല്ല വരികള്‍
-സുല്‍
This comment has been removed by the author.
ReplyDeleteഇത്തിരിവെട്ടം,
ReplyDeleteG.manu,
സനാതനന്‍,
Sandhya,
ഹരീ,
P.R,
ദ്രൗപതി,
SV Ramanunni,
അനാഗതശ്മശ്രു,
Sul | സുല്‍,
എല്ലാവരും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി:) തെറ്റുകള്‍ തിരുതുന്നതായിരിക്കും..:)
ഇന്ന് നാളത്തെ ഇന്നലെ യാകുന്നു; ഇന്നലെകള്‍ വ്രണിത ചിന്തകള്‍, നാളെയേയും വ്രണിതമാക്കാതിരിക്കട്ടെ. ഒരു നല്ല നാളെ ആശംസിക്കുന്നു.
ReplyDeleteബയാന്‍,
ReplyDeleteനാളെ എന്നോന്നില്ല.
ഇന്നിനെ തോല്‍പ്പിക്കുവാന്‍
ഓടി തളര്‍ന്ന് ഉണര്‍ന്നെണീകുമ്പോള്‍
വീണ്ടും ഇന്നു തന്നെയാണ്.
ഇന്നലെകള്‍ ഇന്നിന്റെ
കര്‍മ്മഫലം മാത്രം.
താങ്കളുടെ അഭിപ്രായത്തിന് നന്ദി:)
പന്ഥാവിലെ
ReplyDeleteചില്ലെടുക്കുവാന്‍
അമാന്തിച്ചതിന്റെ
ശേഷിപ്പ്.
നല്ല കവിത!
തത്സ്വരൂപത്തിന്റെ വിഭിന്ന ഭാവങ്ങള്‍
ReplyDeleteവായ്ക്കുന്നവരെ വെറുതേ ഒന്നു ഞെട്ടിക്കുക എന്നതാണോ ലക്ഷ്യം?
ഈ തത്സ്വരൂപം എന്താ സാധനം എന്നു ഒന്നു അറിയാന്‍ അതിയായ ആഗ്രഹം ഉണ്ട്