Tuesday, October 02, 2007

തെറ്റ്

ഒരു വാക്കും വരിയുമൊക്കെ
എഴുതി ചുരുട്ടിയെറിഞ്ഞ്
ചുറ്റിലും ചിതറി കിടക്കുന്ന
കടലാസു കഷണങ്ങള്‍.

നിമിഷംപ്രതിയേറി
വരുന്ന അവയുടെ എണ്ണവും
അക്ഷരങ്ങളുടെ ആര്‍ത്തനാദവു-
മെന്നെ വല്ലതെ ഭയപ്പെടുത്തി.

അവയില്‍ അങ്ങിങ്ങായി
ഉറുമ്പരിക്കുന്ന കറുത്ത
അക്ഷരങ്ങള്‍ പരസ്പരം
വെല്ലുവിളിച്ചു പടവെട്ടി.

എന്റെ മനസിലും അവ
അങ്ങിനെയായിരുന്നു.
അവരെ തൂലിക തുമ്പിലൂടെ
സ്വാതന്ത്രരാക്കുക എന്നതാ-
യിരുന്നെന്റെ ലക്ഷ്യം.

അതു തന്നെയാണ് ഞാന്‍
ചെയ്ത വലിയ തെറ്റും.

24 comments:

  1. "അങ്ങിങ്ങായി
    ഉറുമ്പരിക്കുന്ന കറുത്ത
    അക്ഷരങ്ങള്‍ പരസ്പരം
    വെല്ലുവിളിച്ചു പടവെട്ടി."

    ReplyDelete
  2. അവയില്‍ അങ്ങിങ്ങായി
    ഉറുമ്പരിക്കുന്ന കറുത്ത
    അക്ഷരങ്ങള്‍ പരസ്പരം
    വെല്ലുവിളിച്ചു പടവെട്ടി


    this is poetry...or here is poetry.a meanignfull image.good.

    ReplyDelete
  3. എത്ര വലിയ കവിയുടെ എത്ര വലിയ കവിതയിലും കവിതയിലും ഒന്നോ രണ്ടോ വരിയില്‍...വാക്കില്‍ മാത്രമേ കവിത കാണൂ...ബാക്കിയൊക്കെ ആലഭാരങ്ങള്‍ മാത്രം .ഈ വരികളില്‍ മയൂര കവിയാണു...അഭിനന്ദനം

    ReplyDelete
  4. നന്നായിട്ടുണ്ട് വരികള്‍. :)

    ReplyDelete
  5. Anonymous10:23 AM

    മയൂരാ -

    വാക്കുകളുടെയും ആശയങ്ങളുടെയും തീക്ഷണയും തീവ്രതയും... അതാണ് എഴുത്തുകാരുടെ ശക്തി . ഉറക്കം നടിച്ചു കിടക്കുന്ന സമൂഹത്തെ ഉണര്‍ത്താനും, പ്രതികരിക്കാനും , സഹതപിക്കാനും , സ്നേഹിക്കാനും, ഉദ്ധരിക്കാനും , അങ്ങനെ എല്ലാത്തിനും... അതു തന്നെയാണ് എഴുത്തുകാരുടെ ധര്‍മ്മവും !

    വാക്കുകളുടെ തേരിലേറിയുള്ള ഈ പടയോട്ടത്തിന് എല്ലാ സ്നേഹഭാവുകങ്ങളും.. :)

    - സസ്നേഹം, സന്ധ്യ !

    ReplyDelete
  6. മനസ്സിലെ അക്ഷരങ്ങളെ തൂലികത്തുമ്പിലൂടെ പുറത്തെത്തിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.
    കവിത നന്നായി.

    ReplyDelete
  7. കവിത നന്നായിരിക്കുന്നു

    ReplyDelete
  8. അതൊരു തെറ്റേയ‌ല്ല.
    ചുമ്മാ സ്വാതന്ത്രരാക്കുക ആ വാക്കുക‌ളെ. ഞ‌ങ്ങ‌ള്‍ വായിക്കട്ടെ. ക‌വിത ന‌ന്നായി.

    വാല്‍ക്ക‌ഷ‌ണ‌ം. കീ ബോ‌ര്‍ഡ് പ‌ടവാളാക്കൂ. ബ്ലോഗ്ഗിംഗിലൂടെ

    ReplyDelete
  9. മയൂരാ ...നല്ല ആശയം..... നല്ല വരികള്‍...

    ഇനിയും ആ വെല്ലുവിളിച്ച് പടവെട്ടുന്ന ആശയങ്ങളെ സ്വതന്ത്രരാക്കൂ...
    :)

    ReplyDelete
  10. "അങ്ങിങ്ങായി
    ഉറുമ്പരിക്കുന്ന കറുത്ത
    അക്ഷരങ്ങള്‍ പരസ്പരം
    വെല്ലുവിളിച്ചു പടവെട്ടി."

    സുഹൃത്തെ നന്നായിട്ടുണ്ടു!

    ReplyDelete
  11. വരികളിലെ അക്ഷര ഉറുമ്പുകളെ, നിങ്ങളാനെല്ലോ തെറ്റുകള്‍‍. ഞാന്‍‍ ചെയ്ത വലിയ തെറ്റൊരു ശരിയല്ലേ. മയൂരാ. ഇഷ്ടമായി ഇതും.:)

    ReplyDelete
  12. കൊള്ളാം..!

    “നിമിഷം പ്രതിയേറി
    വരുന്ന അവയുടെ എണ്ണവും “

    ഈ വരികളില്‍ ഒരു ശങ്ക.
    അതോ എനിക്കു തെറ്റിയതാണാവോ?

    ഇങ്ങനെയാവാനല്ലെ സാധ്യത.

    “നിമിഷംപ്രതി ഏറി
    വരുന്ന അവയുടെ എണ്ണവും“

    അറിയുന്നവരാരെങ്കിലുമുണ്ടോ കൂയ്......! :)

    ReplyDelete
  13. നല്ല ആശയം..അത് പോലെ വരികളും..

    ReplyDelete
  14. മയൂരാ.....അഭിനന്ദനങ്ങള്‍

    അക്ഷരങ്ങളില്‍ നിന്നും അക്ഷരങ്ങളെ
    കുറിച്ചെഴുതുക
    ആ അക്ഷരങ്ങളിലെ തെറ്റുകള്‍
    കണ്ടെത്തുക..

    വളരെ മികവ്‌ പുലര്‍ത്തുന്നു..തെറ്റ്‌.

    പിന്നെ കരീം മാഷ്‌ പറഞതാണ്‌ ഇവിടെ എഴുത്തുക്കാരിയും ആഗ്രഹിച്ചത്‌ എന്നു തോന്നുന്നു.

    നന്‍മകള്‍ നേരുന്നു.

    ReplyDelete
  15. നന്നായിരിക്കുന്നു
    നല്ല ആശയവും നല്ല വരികളും മനസ്സിലാകുന്ന ഭാഷയും.
    അഭിനന്ദനങ്ങള്‍

    ReplyDelete
  16. നന്നായിരിക്കുന്നു. :)

    നിമിഷം‌പ്രതിയേറിവരുന്ന എന്നെഴുതുന്നതാവും നല്ലതെന്നു തോന്നുന്നു. :)
    --

    ReplyDelete
  17. എന്നാല്പിന്നെ അത് മുഴുവനാ‍ക്കിക്കൊള്ളൂ...

    ;)

    കൊള്ളാം...

    ReplyDelete
  18. ചേച്ചീ...
    “അവരെ തൂലിക തുമ്പിലൂടെ
    സ്വാതന്ത്രരാക്കുക എന്നതാ-
    യിരുന്നെന്റെ ലക്ഷ്യം.”

    ഇതും നന്നായിരിക്കുന്നു.
    :)

    ReplyDelete
  19. ആസ്വദിച്ചു..... നന്നയിട്ടുണ്ട്

    ReplyDelete
  20. നല്ല കവിത

    ആശംസകള്‍...

    ReplyDelete
  21. മയൂരാ, വായിച്ചു, വായിക്കാന്‍ സുഖമുണ്ട്‌, കവിതയേപറ്റി കൂടുതല്‍ അഭിപ്രായം പറയാന്‍ അറിയില്ല.

    ReplyDelete
  22. സ്വതന്ത്രരാക്കൂ ആ അക്ഷരങ്ങളെ..
    വായനയില്‍, ചിന്തയില്‍ അവയെ തളയ്ക്കാനിവിടെ ഞങ്ങള്‍..വായനക്കാര്‍..കാത്തിരിക്കുന്നു.

    ReplyDelete
  23. "എന്റെ മനസിലും അവ
    അങ്ങിനെയായിരുന്നു.
    അവരെ തൂലിക തുമ്പിലൂടെ
    സ്വാതന്ത്രരാക്കുക എന്നതാ-
    യിരുന്നെന്റെ ലക്ഷ്യം."

    ആ തൂലികയില്‍ ഒരായിരം കവിതകള്‍ കൂടി പിറക്കട്ടെ...

    ReplyDelete
  24. രാമനുണ്ണി മാഷേ,
    സൂ,
    സന്ധ്യാ,
    സതീഷ്,
    വനജ,
    നിഷ്ക്കളങ്കന്‍,
    സഹയാത്രികന്‍,
    പ്രയാസി,
    വേണു മാഷേ,
    കരീം മാഷേ,
    മെലോഡിയസ്,
    മന്‍സുര്‍,
    ബാജി,
    ഹരീ,
    സാല്‍ജോ,
    ശ്രീ,
    ശെഫി,
    ഫസല്‍,
    ഹരിശ്രീ,
    എഴുത്തുകാരി,
    കിറുക്കുകള്‍,
    നജിം,

    എല്ലാവര്‍ക്കും നന്ദി:)

    ReplyDelete