Friday, October 05, 2007

ചതി

ചതിക്കുന്നവരുടെയും
ചതിക്കപ്പെടുന്നവരു-
ടെയുമിടയില്‍,

സ്ത്രീയെ ചതിക്കുന്നത്
പുരുഷനും,
പുരുഷനെ ചതിക്കുന്നത്
സ്ത്രീയുമെങ്കില്‍,

പകല്‍ വെളിച്ചതില്‍
മുഖം‌മൂടിയുടെ പിന്‍-
ബലമേതുമില്ലാതെ,
ഇരുകൂട്ടരെയും ചതിക്കുന്നവരെ,
എന്ത് വിളിക്കും?

വിശ്വസിച്ച് താക്കോല്‍
ഏല്‍പ്പിക്കുന്നവരെ,
തെറ്റിദ്ധാരണയാല്‍ ചതിച്ച്,
സൗഹൃദങ്ങള്‍ തച്ചുടയ്ക്കുന്നവരെ
എന്തു പേരു ചൊല്ലി വിളിക്കും?

29 comments:

  1. ഇങ്ങിനെ ഉള്ളവരെ എന്തു പേരു വിളിക്കും? പ്ലീസ് സജസ്റ്റ് സം നെയിംസ്....

    ReplyDelete
  2. കുഞ്ഞന്‍ എന്ന പേരൊഴിച്ച് ബാക്കിയെല്ലാം....ചേരും

    ReplyDelete
  3. മയൂര വളരെ ബുദ്ധുകുട്ടുണ്ടാക്കുന്ന ഒരു ചോദ്യമാണിവിടെ ചോദിച്ചത്!
    അറിയാവുന്ന കുറച്ചു പേരുകള്‍ പറഞ്ഞാല്‍
    അല്ലെങ്കില്‍ നാവില്‍ തോന്നുന്ന സത്യങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ അവഗണന, ചീത്തവിളി , ഇരുട്ടടി ഇങ്ങനെ പലതു വാങ്ങിച്ചു പിടിക്കേണ്ടി വരും
    അതു കൊണ്ടു എല്ലാവര്‍ക്കും പ്രിയങ്കരമായ ഒരു നാമം പറയാം..
    “യൂദാസ്..” (പ്രതികരിക്കാന്‍ പുള്ളി വരില്ലെന്ന വിശ്വാസത്തോടെ)

    ReplyDelete
  4. Anonymous1:36 PM

    മയൂരാ.. പ്രയാസി പറഞ്ഞതുപോലെ തിരിച്ച് വന്ന് തല്ലില്ലാ എന്നുറപ്പുള്ള മറ്റൊരാള്‍.. :)

    “ബ്രൂട്ടസ്..”

    യു റ്റൂ ബ്രൂട്ടസ്, എന്നതും തലക്കുള്ളില്‍ മുഴങ്ങുന്നു!!

    ബ്രൂട്ടസിന്റെ അത്രയും കൊള്ളരുതായ്ക കാണിച്ചരുണ്ടോ വേറേ?

    - സന്ധ്യ :)

    ReplyDelete
  5. ആണും പെണ്ണും കെട്ടവര്‍!

    ReplyDelete
  6. മയൂരാ.....

    കാലത്തിന്‍റെ ചതികുഴികളില്‍
    നാം നമ്മെ മറന്നു ചെയ്യും ചെയ്‌തികളൊക്കെയും
    പേരുകള്‍ നല്‍ക്കിയാല്‍ ശമിക്കുമെങ്കില്‍
    ചൊല്ലാം ഞാനുമൊരു നാം
    "സാത്തന്‍റെ മക്കല്‍ "
    എവിടെയാണിവര്‍...??
    ഒരു അന്വേഷണത്തിന്‌ മുതിരും മുമ്പ്‌
    സാത്തനെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

    ചതിക്ക്‌ ചതിയില്ലാത്ത....അഭിനന്ദനങ്ങള്‍.....

    ReplyDelete
  7. ഞാന്, ഞാനെന്നും വിളിക്കാം…

    ReplyDelete
  8. എനിക്കു ഒരു പേരും കിട്ടിയില്ല..ആരാ മയൂരെയെ ഇത്ര വേദനിപ്പിച്ചെ?

    ReplyDelete
  9. അതിപ്പോ.. പെട്ടെന്ന് ചോദിച്ചാല്‍ എന്താ പറയുക..?

    അതിനെ പറ്റിയൊക്കെ ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുകയാണ്..

    ---

    ഡോണച്ചേച്ചി, കവിത കൊള്ളാം കേട്ടോ..

    ഒരു സംശയം കൂടി..

    “സ്ത്രീയെ ചതിക്കുന്നത്
    പുരുഷനും,
    പുരുഷനെ ചതിക്കുന്നത്
    സ്ത്രീയുമെങ്കില്‍”

    സ്ത്രീയെ ചതിക്കുന്നത് പുരുഷന്‍ മാത്രമോ? അതുപോലെ പുരുഷനെ ചതിക്കുന്നത് സ്ത്രീ മാത്രമോ??

    ReplyDelete
  10. കപട സ്നേഹിതാ..
    നിന്റെ കാപട്യം കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന്‍...
    കുരീപ്പുഴ ശ്രീകുമാറിന്റെ വരികള്‍..

    ReplyDelete
  11. "സൗഹൃദങ്ങള്‍ തച്ചുടയ്ക്കുന്നവരെ
    എന്തു പേരു ചൊല്ലി വിളിക്കും?"

    ഇതു അക്ഷരാര്‍‌ത്ഥത്തില്‍‌ ചതി തന്നെ, അല്ലേ ചേച്ചീ...? ഇത്തരക്കാരെ എന്തു വിളിക്കണമെന്നതിനെ കുറിച്ച് ഇപ്പോഴും അന്താരാഷ്ട്ര ലെവലില്‍‌ ചര്‍‌ച്ചകള്‍‌ നടക്കുന്നുണ്ട് എന്നാണ്‍ പറഞ്ഞു കേള്‍‌ക്കുന്നത്...
    കുഞ്ഞന്‍‌ ചേട്ടന്റെ കമന്റും നന്നായി.

    ReplyDelete
  12. പലപേരുകള്‍ കാണും....

    എനിക്കറിയാവുന്ന ഒന്ന് "ബന്ധു....!"

    ഇതതിന്റെ രാസനാമം...ഭൗതികനാമങ്ങള്‍ പലതാണു...!

    എങ്ങനിണ്ട്....? അടിപൊളി പേരല്ലേ....!
    :)

    ReplyDelete
  13. ചതിക്കും വേണമോ ലിംഗ വ്യത്യാസം?

    തെറ്റ് ദ്ധാരണയുടെ പേരിലായാലും ശരിയായ ദ്ധാരണയുടെ പേരിലായാലും ചതിയന്‍ മാര്‍ക്കൊരു മുഖം മാത്രം , ചതിയന്‍ മാരുടെ , മറ്റൊരു മുഖവും അവര്‍‌ക്കു ചേരില്ലെന്നെന്‍‌റ്റെ മതം.

    ചതിക്കപ്പെട്ടവര്‍ സത്യത്തില്‍ ഒരു സത്യമാണ്‌ ഉറപ്പിക്കുന്നത് , അവര്‍ ആത്മ വിശ്വാസികളാണെന്ന സത്യം

    കാരണം ആത്മ വിശ്വസികള്‍ക്കെ മറ്റുള്ളവരെ വിശ്വസിക്കാന്‍ പറ്റൂ

    ReplyDelete
  14. ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കൂ മയൂരാ
    ഇതു പോലെ
    “പകല്‍ വെളിച്ചതില്‍
    മുഖം‌മൂടിയുടെ പിന്‍-
    ബലമേതുമില്ലാതെ,
    ഇരുകൂട്ടരെയും ചതിക്കുന്നവരെ,
    എന്ത് വിളിക്കും?“
    :)
    ആശയം നന്നായി
    :)
    ഉപാസന

    ReplyDelete
  15. നല്ല കവിത..
    കുറച്ചുവരി‍കളില്‍, പറയാനുള്ളതുമുഴുവന്‍ കാച്ചിയല്ലോ?!
    “ചതിയാ”എന്നുവിളിച്ചോളൂ..
    ഹരിയണ്ണാന്നു മാത്രം വിളിക്കരുതേ..

    ReplyDelete
  16. കൃത്യമായി പേരിടാനാവാത്ത നിരവധി സംഗതികളില്‍ ഒന്നാണിതും.ഇതു ഭാഷയുടെ ഒരു പരിമിതിയാണു.അച്ചനോടും അമ്മയോടും ഭര്‍ത്താവിനോടും മകളോടും ഒക്കെ മമുക്കു സ്നേഹം ഉണ്ടു...എല്ലാ സ്നേഹവും ഒരേ ഗ്രാവിറ്റി അല്ലല്ലോ...വാക്കു ഒന്നല്ലേ ഉള്ളൂ....സ്നേഹം...
    സര്‍വ്വോപരി മയൂരാ എന്താ പ്രശ്നം..(തമാശയാണേ ട്വോ )

    ReplyDelete
  17. പോസ്റ്റുകളുടെ കുത്തൊഴുക്കാണല്ലോ!! വായിക്കുന്നുണ്ട്, കമന്റാറില്ലന്നേയുള്ളു. ഇന്നലെ മുതല്‍ ഓഫീസില്‍ ജി മെയിലും റീഡറും ബ്ലോക്കി! :(

    കവിത വായിച്ചിട്ട് എനിക്ക് തോന്നിയത് എന്റെ ഓഫീസ് മാനേജ്‌മെന്റ് എന്ന്‌ വിളിക്കാമെന്നാണ് :D

    ReplyDelete
  18. എന്നെപ്പറ്റി കവിത എഴുതല്ലെന്നു പറഞ്ഞതല്ലേ? അതും എന്റടുത്ത് ചോദിക്കാതെ?

    ഇതു ചതിയായിപ്പോയി :(

    ReplyDelete
  19. ചതി കൊണ്ട് ഒരു യുദ്ധം നടത്തിയവര്‍ക്കിടയില്‍ ചോരകുടിക്കാനെത്തിയ ചതിയന്‍ കുറുക്കന്‍ എന്ന് വിളിക്കാം... :)

    ReplyDelete
  20. ഇങ്ങനെയുള്ളവരെ എന്ത് വിളിക്കണം? പ്രയാസി പറഞ്ഞത് പോലെ വിളിക്കേണ്ടി വരും.

    നല്ല ആശയം. പറയാ‍നുള്ളത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു.

    ReplyDelete
  21. മനുഷ്യന്‍!!!
    ചതിയും മുഖം മൂടിയും തെറ്റിദ്ധാരണകളുമില്ലാതെ മനുഷ്യകുലമുണ്ടോ?
    ഒരാളെക്കാണിച്ചുതരുമോ??
    ???

    ReplyDelete
  22. വായില്‍ വ‌രുന്നതെന്തും വിളിച്ചോ‌ളൂ. ഒന്നും കൂടുത‌ലാവില്ല. ന‌ല്ല എരിവു കൂട്ടി.
    ഇത്ത‌രക്കാ‌ര്‍ക്ക് എന്തു കേട്ടാലും ഒന്നും തോന്നാനും വ‌ഴിയില്ല. അതുകൊണ്ട് വിഷ‌മിയ്ക്കാതെ.. അവനെ/അവ‌ളെ ഒഴിവാക്കി സ‌ന്തോഷ‌മായിരിയ്ക്കൂ.

    ReplyDelete
  23. എല്ലവര്‍ക്കും ഒരുപേരും, ഒരു മുഖവും വേണമെന്നുണ്ടൊ? എന്തു വിളിച്ചാലും ചതി ചതി തന്നെ. ചതിയന്‍ ചതിയനും. ഇനി പേരുവേണമെന്നു നിര്‍ബ്ബന്ധമാണെങ്കില്‍ കൂടുതല്‍ ഇഷ്ടമുള്ള പേരുതന്നെയാവട്ടെ...

    കവിത ഇഷ്ടായി.

    ReplyDelete
  24. മയൂരാ.....നല്ല ആശയം!!!!!!കവിത നന്നായി.
    അഭിനന്ദനങ്ങള്‍.....

    ReplyDelete
  25. മയൂര...

    നന്നായിട്ടുണ്ടു...ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു

    നന്‍മകല്‍ നേരുന്നു

    ReplyDelete
  26. കുഞ്ഞന്‍, ബാക്കിയെല്ലാരേന്നും ഞാന്‍ വാങ്ങിച്ച് കെട്ടട്ടെന്ന് അല്ലേ;)

    പ്രയാസി,:)

    സന്ധ്യാ, യു റ്റൂ ബ്രൂട്ടസ് ;)

    ധ്വനി, :)

    മഴതുള്ളികിലുക്കം, :)

    സുനീഷ്, ശരി:)

    പ്രദീപ്, :)

    ബാലൂ, പി. എച്ച്. ഡി. ഇന്‍;)

    മൂര്‍ത്തി, :)

    ശ്രീ, :)

    സഹയാത്രികന്‍, അടിപൊളി തന്നെ :)

    തറവാടി, :)

    വഴിപോക്കന്‍, :)

    ഉപാസന, ഒഴുവാക്കി;)

    ഹരിയണ്ണന്‍, ഹി..ഹി..നോക്കട്ടെ;)

    രാമനുണ്ണി മാഷേ, :)

    നന്ദന്‍, അങ്ങിനെയും വിളിയ്ക്കാം;)

    സിമി, ക്ഷമീരു കണ്ടു പിടിയ്ക്കും എന്നു കരുതിയില്ല;)

    ഇത്തിരിവെട്ടം, :)

    മെലോഡിയസ്, :)

    അനിലന്‍, ബുദ്ധിമുട്ടാണത്...ഒരാളെ കാണിച്ചാല്‍ ബാക്കി ഉള്ളവര്‍ എനിക്കിട്ടു കൊട്ടും;).

    നിഷ്ക്കളങ്കന്‍, :)

    ദാസ്, :)

    മഹേഷ്‌, :)

    മഴതുള്ളികിലുക്കം, :)

    എല്ലാവര്‍ക്കും നന്ദി:)

    ReplyDelete
  27. ഇത്തരക്കാരെ നാമമില്ലാത്തവരായി കാണാം.. ഒരു പേര് കൊടുത്താൽ പോലും അതൊരു നന്മയാകും.. പാടില്ല.. അരൂപീകളായി അവശേഷിക്കട്ടെ 🙏

    ReplyDelete