Wednesday, December 12, 2007

മൗനം

ചിറകടിച്ചകലുന്ന
നേരവും നോക്കിയെന്‍
‍ചിന്തകളടയിരുന്നു
ചൂടേകിവിരിയിച്ച
പ്രിയ മൗനമേ...

പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

30 comments:

  1. Anonymous8:16 PM

    മയൂരാ -

    “എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു... “

    ഈ കവിതക്ക് മറ്റൊന്നും നോക്കുന്നില്ലാ.. ആദ്യ വായനയില്‍ തന്നെ ഒരിഷ്ടം തോന്നി ..

    - സ്നേഹംശസകളോടെ, സന്ധ്യ :)

    ReplyDelete
  2. പാവം മൌനം! അതിനെയും കൂട്ടിലാക്കിയല്ലേ?

    :)

    ReplyDelete
  3. മൗനം
    ഒരായിരം സ്വപ്നങ്ങളെ ഇട്ടുമൂടാനും, പലതില്‍ നിന്നും രക്ഷനേടാനും നമ്മുക്കുപകരിക്കുന്ന കച്ചിതുരുമ്പ്, അതിനെ മനസ്സിന്റെ ഒരു കോണില്‍ സൂക്ഷിക്കുക ....എന്നെന്നും

    നന്നായിരിക്കുന്നു...ഇതും,

    ReplyDelete
  4. പറക്കമുറ്റിയിട്ടും
    പറന്നകലുവാനാവാതെ,
    ചിറകടിച്ചു തളരുന്നു
    നീയെന്റെ മനസിന്റെ
    കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

    എനിക്ക് ഈ വരികള്‍ വളരെ ഇഷ്ടമായി.

    ReplyDelete
  5. ആശയത്തേക്കാള്‍ എന്തോ ഒരുഭംഗി വരികള്‍ക്കുണ്ട്.

    ReplyDelete
  6. അകത്ത്‌ വളരുന്ന മൗനം പുറത്ത്‌ വാചാലമാവട്ടെ..!!!

    ReplyDelete
  7. എന്തേ.. എല്ലാ കവിതകളിലും ഒരു വിഷാദം?

    ReplyDelete
  8. മൌനം ..... പൂര്‍ണ്ണമാകാത്തതു പോലെ....
    ഇനിയും ഒരു മൌനത്തിനു ബാല്യമുള്ളതു പോലെ...
    ശബ്ദം കിട്ടാതെ മൌനം നിശ്ശബ്ദമായി തേങ്ങാന്‍ ഒരുങ്ങുന്നതു പോലെ...

    ReplyDelete
  9. നന്ന്.
    കവിത വായിച്ചു..അതേയിരിപ്പില്‍ മൌനമേ നിറയും മൌനമേ എന്ന തകരയിലെ പാട്ടും കേട്ടു.. രണ്ടും ചേര്‍ന്നപ്പോള്‍ നല്ല ഒരനുഭവമായി.

    ReplyDelete
  10. നീയെന്റെ മനസിന്റെ
    കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.
    ചിലപ്പോള്‍‍ ഈ മൌനം തന്നെ അല്ലേ വാചാലമാകുന്നതും.:)

    ReplyDelete
  11. ചിലപ്പോഴെങ്കിലും മൌനത്തിന്‌ ശബ്ദത്തിനേക്കാള്‍ വാചാലമാവാനാവും. തുറന്നു വിടുക അടച്ചു വെക്കപ്പെട്ട മൌനങ്ങളെയൊക്കെ

    ReplyDelete
  12. മൗനം...
    മനോഹരം.

    അഭിനന്ദനങ്ങള്‍!

    ReplyDelete
  13. മൌനം ...
    ചിറകടിക്കുന്നാ മൌനം...
    പറന്നകലാനാവാത്ത മൌനം...
    ചിന്തകള്‍ ജന്മം നല്‍കിയ മൌനം...
    വാചാലമായ മൌനം...
    കൂട്ടിനുള്ളിലെ മൌനം...
    മനസ്സിന്റെ മൌനം...
    മൌനം...

    നന്നായി. ആശംസകള്‍‌

    ReplyDelete
  14. പറക്കമുറ്റിയിട്ടും
    പറന്നകലുവാനാവാതെ,
    ചിറകടിച്ചു തളരുന്നു
    നീയെന്റെ മനസിന്റെ
    കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

    കൊള്ളാം മയൂരാമ്മേ
    :)
    ഉപാസന

    ReplyDelete
  15. "പ്രിയ മൗനമേ...

    പറക്കമുറ്റിയിട്ടും..
    ചിറകടിച്ചു തളരുന്നു
    നീയെന്റെ മനസിന്റെ
    കൂ‍രിരുള്‍ കൂട്ടിനുള്ളില്‍." --- നന്നായിട്ടുണ്‍ട്

    കാവലാന്‍ കാട്ടിത്തരുന്ന രണ്‍ടു വഴികള്‍ തെരഞ്ഞെടുപ്പവനവന്റേത്.

    കലയുടെ കിളിവാതിലൊന്നു തുറന്നുകൊടുക്കൂ.അല്ലെങ്കില്‍
    കലാപത്തിന്റെ കവാടങ്ങള്‍ തുറന്നിട്ടേയ്ക്കൂ.

    ReplyDelete
  16. നല്ല കവിത...

    ഓടോ:
    മൌനത്തെ കൂടുതുറന്ന് വിടാനാ‍യി ഒരു ബ്ലോഗ് കൂടി ഉണ്ടാക്കൂ...

    ReplyDelete
  17. മൌനമേ നിറ്രയും മൌനമേ ..
    മൌനമേ നിറ്രയും മൌനമേ .. നന്നായിരിക്കുന്നു ... ആശംസകള്‍

    ReplyDelete
  18. മൌനം വാചാലമായി മുറുകെ മുറുകെ വേദനിപ്പിക്കും നാള്‍ക്കുനാള്‍

    തുളുമ്പാതെ വിങ്ങും അശ്രുക്കളിനിയും സ്വനതന്തുവില്‍ കുരുങ്ങുമീ ഗദ്ഗദം, പിടയുന്നൊരാത്മാവിന്‍ തേങ്ങലല്ലയൊ..ഈ വരികള്‍,,
    തുടരട്ടെ ഇനിയും പ്രവാഹം..

    ReplyDelete
  19. ഒരു പാട്ടു പാടൂ..
    കൂട്ടിനുള്ളില്‍ നിന്നുമത് പറന്നു വരട്ടെ, സംഗീതത്തിലൂടെ!
    ചിന്തകളും അതിലലിഞ്ഞു ചേര്‍ന്നോളും..
    :)
    നന്നായി ട്ടൊ..

    ReplyDelete
  20. മൌനം വാചാലത്തേക്കാള്‍ സുന്ദരം.

    ReplyDelete
  21. മയൂരേ,
    കൊള്ളാം.
    മനസിന്റെ
    കൂ‍രിരുള്‍ കൂട്ടിനുള്ളില്‍ തളയ്കാതെ മൗനത്തെ വാ‍ചാലമാക്കൂന്നേ:)

    ReplyDelete
  22. എന്താണുദ്ധേശിച്ചത്?

    ReplyDelete
  23. അധികം കവിത വായിക്കുന്ന ശീലം ഇല്ലാത്ത എനിക്ക് പോലും പെട്ടെന്ന് മനസ്സിലാവുന്ന വരികള്‍... നന്നായിട്ടുണ്ട്...

    ReplyDelete
  24. മയൂരേച്ചീ, നാലഞ്ചു തവണ വായിച്ചു നോക്കി മനസിലാക്കാന്...:)

    ReplyDelete
  25. മയൂര...

    മനോഹരമീ മൌനം...അതിലേറെ മനോഹരമീ വരികള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  26. സന്ധ്യാ, :)

    ശ്രീ, മൗനം ഫ്രീയല്ലേ...:)

    നജിം, അതെ... :)

    വാല്‍മീകി, :)

    അപ്പൂ,:)

    ചന്ദ്രകാന്തം, :)

    നാടോടി, :)

    സുല്‍, :)

    വനജേ, ങേ..മനപൂര്‍വ്വമല്ല...:)

    ഹരിത്, മൗനം പൂര്‍ണ്ണമാകുന്നത് എപ്പോഴാണ് :)

    ശ്രീലാല്‍, രണ്ടും ചേര്‍ന്നൊരു ബല്യ മൗനം? ;)

    വേണുമാഷേ, :)

    ശെഫി, ഇറങ്ങി പോകണ്ടേ..;)

    അലി, :)

    മാണിക്യം, :)

    ഉപാസനാ, :)

    കാവാലന്‍, മൂന്നാമത് എന്തെങ്കിലും? :)

    ഇത്തിരീ, അപ്പോള്‍ ഡബിള്‍ മൗനം;)

    സാക്ഷരന്‍, :)

    ഫ്രേണ്ട്സ്, :)

    പി.ആര്‍, :)

    പ്രിയാ, :)

    പ്രദീപ്, :)

    ഏറനാടന്‍, മൗനം വിട്ടുമാറണില്ലാ എന്ന് :)

    അരുണ്‍. :)

    ജിഹേഷ്, ക്ഷമീരു ;)

    മന്‍സൂര്‍. :)

    വായിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി:)

    ReplyDelete
  27. വേണ്ട. അതിനെ തുറന്നുവിടണ്ട.
    അതങ്ങിനെ മൌനമായിരുന്നോട്ടേ.

    ReplyDelete