വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള് വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.
അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.
പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.
ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.
നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
“നുറുക്കുവാനുണ്ട്,
ReplyDeleteവിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.“
വളരെ നല്ല വരികള്‍ മയൂര.
ReplyDeleteസ്വപ്നങ്ങളുടെ തീറ്റ കൊടുത്ത് വളര്‍ത്തിക്കൊണ്ടുവരുന്ന പലതും നമ്മെത്തന്നെ തിന്നൊടുക്കാന്‍ നമുക്കു നേരെ ആര്‍ത്തിയോടെ വരുന്ന കാലത്തെ ഈ കവിത പിടിച്ചെടുത്തിരിക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍...
“ചിരിയ്ക്കുന്നുണ്ട്,
ReplyDeleteകൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍...”
നല്ല വരികള്‍ ചേച്ചീ...
:)
ചിരിയ്ക്കുന്നുണ്ട്,
ReplyDeleteകൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍...
കവിത കൊള്ളാം...
നുറുക്കുവാനുണ്ട്,
ReplyDeleteവിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
വളരെ നല്ല വരികള്‍ ...
കലക്കുന്നുണ്ട്
ReplyDeleteദാണ്ടെ ഇവിടെ ഒരു മയൂരച്ചേച്ചി
ഊട്ടി വളര്‍ത്തിയ സ്വപ്നങ്ങള്‍ അവസാനം ജീവനും കൊണ്ടുപോകും....ജീവിക്കാന്‍ മറക്കും..
ReplyDeleteചില്ലുകൂട്ടിനകത്തെ സ്വപ്നങ്ങളില്‍ നീന്തിത്തുടിക്കുന്ന സ്വര്‍ണ്ണ മീന്‍ കുഞ്ഞുങ്ങള്‍ക്കായ്...
ReplyDeleteമയൂരയുടെ മനോഹരമായ കവിത.
അഭിനന്ദനങ്ങള്‍!
theLinju poyallO mashey
ReplyDeletenalla varikal
മയൂരാമ്മേ,
ReplyDeleteനല്ല കവിതയായി...
മീന്‍ വിചാരങ്ങള്‍
:)
ഉപാസന
വളരെ നന്നായിട്ടുണ്ട്
ReplyDeleteതിരിച്ചറിയുന്നുണ്ട്
ReplyDeleteസ്വപ്നങ്ങള്‍ക്കപ്പുറം
സത്യം
ഈ വിശിഷ്ടഭോജ്യം
അത് ഞാന്‍ തന്നെയെന്ന്
നല്ല കാര്യം. നുറുക്കല്‍ സ്വയമേവയാവുമ്പോള്‍ വേദന അറിയില്ല ഭോജ്യത്തിനു രുചിയും കൂടും
സിംബോളിക് കവയത്രി.
ReplyDeleteവലിയ അഭിപ്രായങ്ങള്‍ പറയാനറിഞ്ഞു കൂടാ..എങ്കിലും ഈ വരികള്‍ ഇഷ്ടമായി
ReplyDeleteഅലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍
ഇനിയും എഴുതുക..ഭാവുകങ്ങള്‍
ഒറ്റക്കിരുന്നു ഫിഷ് ടാങ്കും നോക്കിയിരുന്നാല്‍ ഇതും ഇതിലപ്പുറവും തോന്നും..
ReplyDeleteസംഭവം സപ്പര്‍..
അയ്യൊ! തെറ്റിപ്പോയി സൂപ്പര്‍..
ആശയങ്ങളും, അര്‍ത്ഥങ്ങളും നീന്തിത്തുടിക്കുന്ന കവിത വളരെ നന്നായിരിക്കുന്നു.
ReplyDeleteമയൂരേ..
ReplyDeleteഇതും കൊള്ളാം:)
പലപ്പോഴും അക്വോറിയത്തിനുള്ളിലെ മനോഹരമായ മത്സ്യങ്ങളെ കാണുമ്പോള്‍ തോന്നാറുണ്ട്. എത്ര മനോഹരമായി ദൈവം അവയെ സൃഷ്ടിച്ചിരിക്കുന്നു.
ReplyDeleteപക്ഷേ എന്തിന്..? ഇങ്ങനെ ഒരു പാഴ്ജന്മം...
ഈ നിറമുള്ള മത്സ്യങ്ങളെ പ്രമേയമാക്കി ഒരു മനോഹര കവിത എഴുതുന്നതില്‍ മയൂര വിജയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍..!
ഒറ്റയ്ക്കിരിയ്ക്കാതിരുന്നാലും ചിന്തകള്‍ക്കന്തമുണ്ടൊ പ്രയാസി? ഒരേ ഒരു ഉപാധിയേ ഉള്ളൂ! മയൂരയെ ജയന്റ് വീലില്‍ ഇരുത്തി മിനുട്ടിനു മുപ്പതുവട്ടം കറക്കുക. പിന്നെ എല്ലാം വോകേ ആവും!
ReplyDeleteചിന്ത നല്ലതാ മയൂര. സ്വപ്നം കൊത്തിനുറുക്കികൊടുത്തിട്ടും മതിയാവാത്ത മത്സ്യങ്ങളെ പേടിയായി.
നല്ല ആശയം
ReplyDeleteഡോണേച്ചീ
ReplyDeleteഒഴുക്ക്
വല്ലാതെ ഇഷ്ടമായി...
നിര്‍വൃതിയിലാണെന്ന് കരുതും
ഓരോ ജിവിതവും
പക്ഷേ..
പാരതന്ത്ര്യത്തിന്റെ വീര്‍പ്പുമുട്ടലില്‍
നിരാശയുടെ
പടുകുഴിയില്‍
പെട്ടുഴലുന്നുണ്ടാവും
ആ മനസുകള്‍...
ആശംസകള്‍...
അലറുന്നുണ്ട്,
ReplyDeleteകൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.
വളരെ നല്ല വരികള്‍ ...
വായിക്കുവാനുണ്ട്
ReplyDeleteപ്രഭാതത്തില്‍
ജനല്‍കൂടുകളില്‍
(windows)
ജീവിതം തിരളുന്ന
നിന്റെ കവിത....
നല്ല കവിത മയൂരാ........
ഇനിയും എഴുതുക..ഭാവുകങ്ങള്‍
ReplyDeleteനമ്മുടെ സ്വപ്നങ്ങളെ വെട്ടിനുറുക്കി മത്സ്യങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്.അത് അവരുടെ കണ്ണുകള്‍ക്ക് മഴവില്ലിന്റെ മിഴിവേകും.
ReplyDeleteനന്ദി....ഇനിയും എഴുതുക.
ചുമ്മാ അക്വേറിയത്തിലെ മീനിനേയും നോക്കിയിരുന്നാല്‍ മാത്രം കവിത വരുമെന്ന് എനിക്കഭിപ്രായമില്ല. (പ്രയാസി ക്ഷമിക്കണം .) ഉള്ളിലൊരു കവിമനസ്സ് വേണം . മയൂരയ്ക്കതുണ്ട് . തെറ്റി. അതാണ് മയൂര.
ReplyDeleteകൊട്ടാരത്തിലായാലും കുടിലിലായാലും വിശപ്പ് വിശപ്പ് തന്നെ. അതറിയുന്നൊരു കവിമനസ്സുണ്ടായതിന് അഭിനന്ദനങ്ങള്‍... ഒപ്പം കവിതക്കും.
ReplyDeletehello Nanaayirikkunnu kavitha. Really a good one. Kooduthal post cheyyuka
ReplyDeleteNalla kavitha..better than the so called kavithakaL being published in periodicals
ReplyDeleteനല്ല സാന്ദ്രതയുള്ള ബിംബങ്ങള്‍.. നല്ല കവിത..
ReplyDeleteനുറുക്കുവാനുണ്ട്,
ReplyDeleteവിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്!
വളരെ നല്ല ആശയങ്ങള്‍!
വളരെ നന്നായിരിക്കുന്നു വരികള്‍!
" ഇതാ എന്റെ ശരിരം ..നിങ്ങള്‍ പങ്കിട്ടെടുത്തു ഭഷിച്ചു കൊള്‍ക..."
ReplyDeleteകുറെ നേരം ആയി ഞാന്‍ ഈ കവിതകു പറ്റിയ ഒരു കമന്റ് എഴുതാന്‍ ശ്രെമികുന്നു . ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ല . എഴുതിയത് ഒന്നും പോര എന്ന് ഒരു തോന്നല്‍ .
ഒറ്റ വാക്കില്‍ പറയാം . "നന്നായി "
ഇഷ്ടപെട്ടു
ReplyDelete