Tuesday, January 22, 2008

മാനം




മാനം കാണാതെ പുസ്തകത്താളിനുള്ളില്‍
ഒളിപ്പിയ്ച്ച് വയ്ച്ചു നിന്നെയെങ്കിലും,
അതിനുള്ളിലിരുന്നു പെറ്റു പെരുകി
നീയെന്റെ മാനം കളഞ്ഞല്ലോ.




29 comments:

  1. :)
    മാനത്തിന്റെ മാനങ്ങള്‍.
    പെറരുതെന്ന് പറഞ്ഞാലും കേള്‍ക്കാത്തവ,ചുട്ട പെട കൊടുക്കണം.

    ReplyDelete
  2. മയില്‍‌പ്പീലിക്ക് കുടുംബാസൂത്രണം വശമില്ലാതിരുന്നതിന്റെ ദുരന്തം നോക്കണേ..!

    നല്ല ചിന്ത!!

    ReplyDelete
  3. നല്ല ചിത്രം, നല്ല ചിന്തയും.

    ReplyDelete
  4. ഓരോരൊ പുതിയ പരീക്ഷണങ്ങളുമായി വരും..
    പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലിയ്ക്ക് ഒരിത്തിരി സുഗന്ധവും ഉണ്ടെ..

    ReplyDelete
  5. ഹ ഹ... അതു കലക്കി ചേച്ചീ...
    :)

    ReplyDelete
  6. മയില്‍‍പീലിയും മാനവും ഇഷ്ടമായി.:)

    ReplyDelete
  7. ഹാ... ഹാ... ഹ.... ഇതു നല്ല രസമായി

    ReplyDelete
  8. ഇതിനെ ചിന്ത എന്നതിനേക്കാള് നര്മ്മം എന്നു വിളിക്കാനാണു രസം :)

    ReplyDelete
  9. പാവം ആ പീലിക്കും വേണ്ടേ ഒരു മാനം

    ReplyDelete
  10. മയില്‍ പീലിയെ മാനം കെടുത്തി..

    ReplyDelete
  11. വ്യത്യസ്തമായ ഒരു ചിന്ത... :)

    ReplyDelete
  12. കൊള്ളാം, വേറിട്ട ചിന്ത.

    ReplyDelete
  13. :-) കലക്കി!

    ReplyDelete
  14. മാനം കണ്ടില്ലെങ്കിലും മാനം വിറ്റാണെങ്കിലും മയില്പീലി കവിയത്രിയുടെ മാനം കളഞ്ഞു :)

    ReplyDelete
  15. മയൂരാ -

    മനസിന്റെ പുസ്തകത്താളില്‍ നീയൊളിപ്പിച്ചത്.. മയില്‍പ്പീലിയോ? അതോ ആരും കാണാത്ത കുറെ ചിന്തകളോ?അത് പെറ്റുപെരുകി..
    അല്ല, പലരുടെയും മനസില്‍ ആ മയില്‍പ്പീലി ഉണ്ടായിരുന്നു.. എല്ലായിടത്തുമിരുന്നതു പെറ്റുപെരുകി...
    അവസാനം പുറത്തു വന്നപ്പോഴോ... മാനം പോയി... ആരുടെയാണോ, ആവോ?

    മയൂരാ.. ഒരു സംശയം ചോദിച്ചോട്ടേ... കവിതയുമായി തീരെ ബന്ധമില്ലെന്ന് തോന്നുന്നു ഈ കമന്റുകള്‍ കാണുമ്പോള്‍, ഒരു ആശങ്ക! അതോ മയൂരയുടെ ചിന്തകളൊക്കെ തമാശായിട്ട് വ്യാഖ്യാനിക്കപ്പെടുന്നുണ്ടോ?

    ഒളിപ്പിച്ച മയില്‍പ്പീലിക്ക് ഒരിത്തിരി സുഗന്ധമുണ്ടെന്നത് ഒരിത്തിരി കവിതയോടെന്തോ ബന്ധമുള്ളത്... അല്ലാതെ വന്നവരില്‍ പല കവികളും എന്തേ ഇതിന്റെ അര്‍ത്ഥത്തെ കാണാതെ പോയി? അതോ മനപ്പൂര്‍വ്വം വേണ്ടാന്ന് വെച്ചതോ?

    ഒരല്പം നിരാശതോന്നുന്നു എന്നു പറയാതെ മേല... പണ്ട് ബ്ലൊഗിലെ കമന്റ് ഭീഷണികള്‍ എന്നത് വായിച്ചത് ഓര്‍മ്മ വരുന്നു. മയൂര ഇവരെയൊക്കെ ഭീഷണിപ്പെടുത്തി കമന്റ് ചെയ്യിക്കുന്നതാണോ?

    വിവാദത്തിന് ഞാനില്ലാ... ഇങ്ങനെ ഒരു ബന്ധവുമില്ലാതെയുള്ളത് കാണുമ്പോള്‍ ( വല്ലപ്പോഴുമെങ്കില്‍ സാരമില്ല.. ഇത് എപ്പോഴും എല്ലാത്തിനും!!? ) ഇത്രയെങ്കിലും പറയാതെ വയ്യ ..

    കൂടിപ്പോയെങ്കില്‍ ക്ഷമിക്കു..


    - സ്നേഹാശംസകളോടെ , ദുര്‍ഗ്ഗ!

    ReplyDelete
  16. മാനം..,
    തീര്‍ത്തും
    കണ്ണു
    തുറന്നുപിടിച്ച
    ഒരു മൗനം.

    ReplyDelete
  17. മയൂര..വളരെ അര്‍ഥമുള്ള വരികള്‍. ഒരാള്‍ മനസ്സില്‍ ഒരു മയില്പീലി തന്നിട്ട് പിന്നെ അതിനെ ചുറ്റി ചുറ്റി ധാരാളം നുണകള്‍ പറ ഞ്ഞാലും ഇങ്ങനെയൊക്കെ വരില്ലെ. ആ പെരുക്കം തന്നെ കള്ളങ്ങളുടെയാണ്‌. സ്വയം കെട്ടിപ്പൊക്കിയെടുത്ത ഒരു ആത്മീയ ഇമേജ്, ഒരു ആശ്രമ ഇമേജ് ഒക്കെ വെറും പൊള്ളയാണെന്ന് വെളിപ്പെടുത്തുന്ന വരികള്‍. കൊള്ളേണ്ടിടത്ത് കൊണ്ടുകാണും എന്ന് കരുതുന്നു. കൂട്ടങ്ങളെ തമ്മില്‍ തെറ്റിച്ച് ഓരോന്നിനെ സ്വന്തമാക്കുന്ന ചെന്നായ്ക്കളുടെ ഓരിയിടല്‍ എവിടെയോ കേള്‍ക്കുന്നുണ്ട്..

    ReplyDelete
  18. മയൂര...

    അതിമനോഹരമീ....മയില്‍പീലി

    കുഞ്ഞിവരികളില്‍
    ഒരു കുഞ്ഞി മയില്‍പീലിയായ്‌

    നന്‍മകള്‍ നേരുന്നു

    ReplyDelete
  19. “ഒളിച്ചു വച്ചാലും ഒളിച്ചിരിക്കില്ല..ജന്നത്തുല്‍ ഫിര്‍ദൌസ്..!“

    ReplyDelete
  20. ഹഹഹ ഹ ചേച്ചീ...

    ReplyDelete
  21. ഒളിപ്പിച്ചുവച്ചതല്ലേ തെറ്റ്?

    ഇടയ്ക്കിടെ മാനം കാണിച്ചിരുന്നെങ്കില്‍ മയില്പീലി‍ പെറ്റുപെരുകില്ലായിരുന്നു....

    ReplyDelete
  22. pusthaka thaalil olippichu vecha aa mayil peeliyaanu njaanum thirayunnathu

    ReplyDelete
  23. നല്ല ചിന്ത.

    ReplyDelete
  24. മയൂര ,
    ഓര്‍മ്മയില്‍ തെളിയുന്ന പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലിയ്ക്ക് മറ്റൊരു
    മാനം!

    ReplyDelete
  25. ഹായ് ....,
    വളരെ വിശാലമായ ചിന്ത...!!
    പലരുടെയും അഭിപ്രായം മയില്‍പീലിയില്‍ മാത്രം ഈ വരികളെ ഒതുക്കി. പക്ഷെ വേണ്ടതെല്ലാം കൊടുത്തു വളര്‍ത്തി ഒടുവില്‍ ചീത്തയിലേക്ക് പോകുന്ന മക്കളോട് മാതാപിതാക്കള്‍ക്കു തോന്നുന്ന ഒരു വിഷമവിചാരം ഈ വരികളില്‍ ഞാന്‍ കണ്ടു.
    അഭിനന്ദനങ്ങള്‍...!!

    സ്നേഹത്തോടെ......ഖാന്‍പോത്തന്‍കോട് ,ദുബായ്
    www.keralacartoons.blogspot.com

    ReplyDelete
  26. മാനത്തിന്റെ മാനങ്ങള്‍ മനസിലാക്കുകയും, അഭിപ്രായം അറിയിക്കുകയും, പുതിയ മാനങ്ങള്‍ കണ്ടെത്തുകയും ചെയ്ത് എല്ലാ കൂട്ടുകാര്‍ക്കും നന്ദി:)

    ReplyDelete