അമ്പലവഴിയിലെ ആല്‍മരവുമതിന്‍
ശിഖരങ്ങളില്‍ തലകീഴായ്
തൂങ്ങിയുറങ്ങുന്ന വവ്വാലുകളുമെന്നെ
മനസും മൗനവുമാണോര്‍മ്മിപ്പിക്കുന്നത്.
ആല്‍മരമെത്ര കിണഞ്ഞു ശ്രമിച്ചാലും,
കാറ്റിന്റെ തുണയുണ്ടെങ്കിലും
ഒന്നനക്കുവാനാവില്ല, അകറ്റുവാനാവില്ല
ചില്ലകളില്‍ ചേക്കേറിയ മൗനത്തെ.
ഒടുവിലിരുള്‍ വീഴുമ്പോള്‍
മൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും.
പിന്നെ ഇരുളില്‍ മൂകമായ്
അനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്.
"പിന്നെ ഇരുളില്‍ മൂകമായ്
ReplyDeleteഅനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്."
കവിത നന്നായിട്ടൂണ്ട്
ReplyDeleteനല്ല വരികള്‍
ആല്‍മരത്തെ കടപുഴകിയെറിയാന്‍
ഒരു വാചാലമായ കൊടും കാറ്റു വരും
അതേയ്.... വളരെ നന്നായി....
ReplyDeleteഎപ്പോഴും കലപിലയുണ്ടാക്കുന്ന, ആലിലകള്‍ക്കിടയില്‍ മൌനം കൂടുകൂട്ടിയതെന്തിനാണാവോ?
ReplyDelete-സുല്‍
മൌനത്തിന്റെ പുതിയ വ്യാഖ്യാനം...നന്നായി..:)
ReplyDeleteവവാലുകള്‍ തലകീഴായി തൂങ്ങുന്ന അപസ്വരങ്ങളല്ലേ :)
ReplyDeleteവളരെ നന്നായി.
ReplyDeleteഎങ്കിലും പുലരിയില്‍ ഒച്ചകളല്ലേ വരുന്നത് മൌനം അല്ലല്ലോ.
പിന്നെ ഇരുളില്‍ മൂകമായ്
ReplyDeleteഅനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്.
നല്ല്ല വരികള്‍...
ആശംസകള്‍...
തേങ്ങയുടക്കാം അല്ലേ...ഠേ...
ee mounavum vaachaalam thanne..
ReplyDelete“ആല്‍മരമെത്ര കിണഞ്ഞു ശ്രമിച്ചാലും,
ReplyDeleteകാറ്റിന്റെ തുണയുണ്ടെങ്കിലും
ഒന്നനക്കുവാനാവില്ല, അകറ്റുവാനാവില്ല
ചില്ലകളില്‍ ചേക്കേറിയ മൗനത്തെ.“
ഇതെ ഇവിടെ രക്ഷ്യുള്ളു..;)
നന്നായിട്ടുണ്ട് കവിത. വവ്വാലുകള്‍ വേറെ എവിടെപ്പോകാനാണ്. ആല്‍മരത്തിന്റെ ഫ്രണ്ട്സ് അവരൊക്കെയല്ലെ? :)
ReplyDeleteവളരെ നല്ല വരികള്‍.
ReplyDeleteമൌനം വാത്മീകത്തിലാകുന്നത് രാത്രിയിലാണ് പൊതുവേ.അല്ലേ. വവ്വാലുകളുടെ തപസ്സില്‍ ആല്‍മരവും അസ്തിത്വ ദുഃഖം അനുഭവിക്കട്ടെ . ഇഷ്ടമായി .:)
ReplyDeleteനന്നായിരിക്കുന്നു മൌനത്തിന്റെ വാചാലത.
ReplyDeleteവവ്വാലുകള്‍ ഉള്ളപ്പോള്‍ അതിന്റെ വിലയറിയില്ല ആല്‍മരം.നല്ല രചന.
ReplyDeleteനല്ല്ല ക്കവിത, ചേച്ചീ...
ReplyDelete:)
ഉം....അസ്സലായി
ReplyDeleteമയൂര...
ReplyDeleteമനോഹരമീ മൌനം
ഇഷ്ടമായ വരികളിങ്ങനെ..
ഒടുവിലിരുള്‍ വീഴുമ്പോള്‍
മൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും.
നന്മകള് നേരുന്നു
നന്നായിരിക്കുന്നു ആല്‍മരത്തിന്റെ നെടുവിര്‍പ്പും, മൌനമെന്ന വവ്വാലുകളും.
ReplyDelete"ഒടുവിലിരുള്‍ വീഴുമ്പോള്‍
ReplyDeleteമൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും" പ്രതീക്ഷകളുടെ മൗനം
മനസ്സില്‍ നിറഞ്ഞു!
പകല്‍ മുഴുവന്‍ താങ്ങായ് തണലായ് വര്‍ത്തിച്ചിട്ടും ഇരുട്ട് വീണപ്പോഴേക്കും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ പറന്നകലുന്ന വാവലുകളുടെ നന്ദികേടില് പരിഭവം പോലും തോന്നാതെ വീണ്ടും അവയ്ക്കായ് കാത്തിരിക്കുന്ന ആല്‍മരത്തെയാണ് എനിക്ക് ഇഷ്ടായത്, പിന്നെ ഈ കവിതയും...
ReplyDeleteമൌനത്തിനു വേണ്ടി കാത്തിരിക്കുന്നത് മൌനം പോലെ തന്നെ ദുസ്സഹമാണ്
ReplyDeleteഎല്ലാ അഭിപ്രായങ്ങളും തുല്യപ്രാധാന്യത്തോടെ കാണുന്നു. അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി :)
ReplyDelete