Wednesday, March 19, 2008

...വെളിച്ചംവരെ


ഫോട്ടൊ വി.ആര്‍. ഹരിപ്രസാദ്
ചുറ്റും ഇരുട്ടെന്നു
പറഞ്ഞപ്പോള്‍
‍അന്ധന്‍ വഴിവിളക്കു
കാണിച്ചുതന്നു,
മിന്നാമിന്നികള്‍
‍ഉണ്ടെന്നു പറഞ്ഞുതന്നു.

കൊള്ളിയാന്‍ ആകാശം
വെള്ളിനൂലിട്ടുതരുന്നതാണെന്നും,
അതില്‍പ്പിടിച്ച്‌
മേഘപാളികളിലേക്ക്‌
പോകാമെന്നും പറഞ്ഞത്‌
ഞാന്‍ കേട്ടിരുന്നു.

ഒടുവില്‍ നിന്റെ സ്വരം
നേര്‍ത്തുനേര്‍ത്ത്‌
ഇരുട്ടിലലിഞ്ഞുപോയി,
ചുറ്റും മിന്നാമിനുങ്ങുകള്‍
‍പ്രകാശവലയം തീര്‍ത്തു.

21 comments:

  1. "കൊള്ളിയാന്‍ ആകാശം
    വെള്ളിനൂലിട്ടുതരുന്നതാണെന്നും,
    അതില്‍പ്പിടിച്ച്‌
    മേഘപാളികളിലേക്ക്‌
    പോകാമെന്നും പറഞ്ഞത്‌
    ഞാന്‍ കേട്ടിരുന്നു."

    ReplyDelete
  2. പ്രകാശം പരത്തുന്ന പെണ്‍കുട്ടി..:)

    ReplyDelete
  3. വെളിച്ചമേ നയിച്ചാലും !!!!!!!
    നന്ന്,ആശംസകള്‍.

    ReplyDelete
  4. Anonymous10:23 AM

    പ്രിയപ്പെട്ട മയൂരാ..

    ഇരുട്ടില്‍ തപ്പിത്തടഞ്ഞപ്പോള്‍, മിന്നാമിന്നികളെയും, വെള്ളിനൂലിട്ട ആകാശവും കാണിച്ചു തന്ന്, എവിടെയോ മറഞ്ഞ ആ ഒരാള്‍... നിസ്വാര്‍ത്ഥമായിട്ട് , നിന്റെ ജീവനില്‍ പ്രകാശം പരത്തിയ, സ്വയം അന്ധനായ ആ ജീവന്‍...

    അങ്ങനെയൊരാള്‍ ഭാഗ്യം ചെയ്ത എല്ലാവരുടെ ജീവിതത്തിലും കാണും... നല്ല ആശയം...!!

    - സ്നേഹാശംസകളോടെ, സന്ധ്യ :)

    ReplyDelete
  5. മിന്നാമിന്നീ.... :)

    ReplyDelete
  6. ഈ ഇരുട്ടില്‍ ഞാനും ഒരു പ്രകാശമാണു നല്ല വെളിച്ചത്തിലെക്കുള്ള കാലടിക്കളാകട്ടെ മയുരെടെത്

    ReplyDelete
  7. കൊള്ളിയാന്‍ ആകാശം
    വെള്ളിനൂലിട്ടുതരുന്നതാണെന്നും,
    അതില്‍പ്പിടിച്ച്‌
    മേഘപാളികളിലേക്ക്‌
    പോകാമെന്നും പറഞ്ഞത്‌
    ഞാന്‍ കേട്ടിരുന്നു.

    അതു ഞാനും വിശ്വസിച്ചിരുന്നു.
    നല്ല വരികള്‍.

    ReplyDelete
  8. നല്ല വരികള്‍ മയൂരാ

    ReplyDelete
  9. ഈ മിന്നാമിന്നി നമ്മുടെ ചെമ്പരുത്തി മിന്നാമിന്നി ആണോ മയൂരെ ?

    ReplyDelete
  10. വെളിച്ചത്തെകുറിച്ചുള്ള ഈ കവിത ഇഷ്ടമായി.

    ReplyDelete
  11. ആകാശം വെള്ളി നൂലിട്ട കൊള്ളിയാന്‍... കൊള്ളാം. (സത്യത്തില്‍ ഈ കവിതയില്‍ നിന്ന് എനിയ്ക്കു കൂടുതലൊന്നും മനസ്സിലായില്ലാട്ടോ)
    :)

    ReplyDelete
  12. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  13. മയൂരേച്ചീ നന്നായിട്ടുണ്ട്ട്ടൊ..
    എന്റെ കാപ്പിത്സേ അത് ഞാനല്ല.
    അല്ല മയൂരേച്ചീ എനിക്കും ഒരു ടൌട്ട് ഇല്ലാതില്ല.

    ReplyDelete
  14. ഒത്തിരി നന്നായിരിക്കുന്നു കവിത...

    പിന്നെ കാപ്പില്‍‌സെ,ഇതു നമ്മുടെ ആ ചെമ്പരത്തി മിന്നാമിന്നി തന്നെ ആണു, കല്യാണിയാ പറേണെ...
    മിന്നാമിന്നി പലതും ഇപ്പൊ വിളിച്ചു കൂവും, അതു പാവത്തിന്റെ വട്ടുകൊണ്ടുള്ള കാട്ടിക്കൂട്ടല്‍ ആയി എല്ലാവരും ക്ഷമി..

    ReplyDelete
  15. “അന്ധന്‍ വഴിവിളക്ക് കാണിച്ച് തന്നു, മിന്നാമിന്നികള്‍ ഉണ്ടെന്ന് പറഞ്ഞുതന്നു.“

    കണ്ണുണ്ടായിട്ടും നാമൊക്കെ കാണാത്ത വെളിച്ചം, അന്ധന്മാര്‍ കാണുന്നുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

    ReplyDelete
  16. നല്ല വരികള്‍.. :)
    നന്നായിട്ടുണ്ട്‌.. :)

    ReplyDelete
  17. കാണാമറയത്ത്, ആരായെന്താ ;)

    തുഷാരം, :)

    സന്ധ്യാ, :)))

    ദൈവം!!!, :)

    അനൂപ്, :)

    വാല്‍മീകീ, :)

    പ്രീയാ, :)

    കാപ്പിലാനെ, യിതു വേ യതു റേ :)

    വിഷ്ണുമാഷേ, :)


    ശ്രീ, “ആകാശം വെള്ളി നൂലിട്ട കൊള്ളിയാന്‍... എന്നല്ല “കൊള്ളിയാന്‍ ആകാശം വെള്ളിനൂലിട്ടുതരുന്നതാണെന്ന് “ ക്ഷമീരു...എഴുതി പഠിക്കുന്നതെല്ലെ :)

    എസ്.വീ, :)

    സജീ, കാപ്പിലാനിട്ട മറു“വെടി“ കോപ്പി ചെയ്യുന്നു “യിതു വേ യതു റേ“ :)

    കൊഞ്ചത്സേ, യിടിച്ചു ഞാന്‍ കൂമ്പുവാട്ടും ങ്..ഹാ... ;)(ഇതു ഞാനല്ല പറഞ്ഞത്..ഞാനീ നാട്ടുകാരിയേല്ല..ഈയേരിയായിലൊന്നുമേയില്ല ) :)

    നിരക്ഷരന്‍, :)

    റഫീക്ക്, :)

    എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)

    ReplyDelete
  18. ഫുള്‍ മാര്ക്കും.:)

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. നല്ല വരികള്‍....

    ReplyDelete
  21. മയൂര...,നന്നായ് എഴുതിയിരിക്കുന്നു...! :)

    ReplyDelete