Friday, June 06, 2008

അലഞ്ഞലഞ്ഞ്...

എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാളിങ്ങനെ

കരളിലെ കനവും
നിനവിലെ നിലാവും
കനലായെരിഞ്ഞും
വിമൂകം കരഞ്ഞും
അറിയാതലഞ്ഞും
(എത്ര നാളിങ്ങനെ)

ഉള്ളിലെ തേങ്ങലും
വിരഹവുമൊടുങ്ങുവാന്‍
‍ഒരുമാത്ര കാണുവാന്‍
ഒരു വാക്കു മിണ്ടുവാന്‍
(എത്ര നാളിങ്ങനെ)

വിറയാര്‍ന്ന ചുണ്ടില്‍
‍നിന്നടരുന്ന തേന്‍കണം
ചുംബിച്ചെടുക്കുവാ‍ന്‍
‍നെഞ്ചോടണയ്‌ക്കുവാന്‍

എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാളിങ്ങനെ.

17 comments:

  1. എത്രനാള്‍ ഇങ്ങനെ
    എത്ര രാവിങ്ങനെ
    അടരുവാന്‍ മടിയാര്‍ന്നി-
    തെത്ര നാഴികയിങ്ങനെ

    അലയുകയെന്ന വിധി തന്നെ. അല്ലേ.:)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഇനി അധിക നാള്‍ അലയേണ്ടാ...
    സമയം സമാഗതമായി...
    സ്നേഹം.. :)

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു.... ബ്ലോഗിന്റെ അപ്പിയറന്‍സ് ഒക്കെ കിടിലന്‍ ആക്കിയല്ലോ :)

    ReplyDelete
  5. അധികനാള്‍ അലയാനിടയാകാതിരിക്കട്ടേ...

    ReplyDelete
  6. എത്രനാള്‍ ഇങ്ങനെ
    എത്ര രാവിങ്ങനെ

    വിരഹം ക്രൂരമാണല്ലേ? നല്ല വരികള്‍, നന്നയിരിക്കുന്നു.

    ReplyDelete
  7. അധികം അലയേണ്ടി വരില്ലെന്ന് കരുതാം... അല്ലേ?
    :)

    ReplyDelete
  8. ങും... ഗ്രേറ്റ് :)

    ReplyDelete
  9. ഇല മരത്തോടും....
    മരം ഇലയോടും പറഞ്ഞത്‌....

    ഇഷ്ടായീ .

    ReplyDelete
  10. എന്തേ ഇത്ര വിഷാദം?

    ReplyDelete
  11. എത്ര നാള്‍ ഇങ്ങനെ?..അതാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്‌നീ തരാത്തതും...ഞാന്‍ ഓടീ :)

    ReplyDelete
  12. Nalla varikal.
    Aasamsakal

    ReplyDelete
  13. പാട്ടു വളരെ നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
  14. ഇത് പാടി കേട്ടു. നന്നായി.

    ReplyDelete
  15. ‍ഒരുമാത്ര കാണുവാന്‍
    ഒരു വാക്കു മിണ്ടുവാന്‍
    (എത്ര നാളിങ്ങനെ)

    ReplyDelete