എത്ര സുന്ദരമാണ്
നിന്റെ* നരകള്‍; മുല്ലപ്പൂവിതളിഴകള്.
*ഓരോ പിറന്നാളിനും നരയുടെ എണ്ണം കൂടുന്നതോര്‍ത്ത് വേവലാതിപൂണ്ടിരിക്കുന്ന തേര്‍ട്ടി സം ആയ സൗഹൃദങ്ങള്‍ക്ക്. By the By friends, 40 some is the new 20 some. So we are still teenagers ;)
അമ്മയോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്, എന്റെ കൈയിലിരിപ്പ് ദിനമ്പ്രതി മോശമായി വരുകയാണെന്നും ആയതിനാല്‍ എത്രയും പെട്ടെന്ന് വാഴകൃഷി തുടങ്ങണമെന്നും. എന്റെ കുമ്പിടിച്ച് വാട്ടണമെന്നുള്ളവര് വാഴകുലയ്ക്കുന്നത് വരെ സാവകാശം തരണം ;)
മുടി നരക്കുന്നത് ഭംഗിയായി കണ്ടാല്‍ മതി. ഓരൊരുത്തരു കൈയിലെ കാശ് കൊടുത്ത് ഹൈലൈറ്റ് ചെയ്യുന്നില്ലേ.വെള്ളി വര ആദ്യമൊക്കെ പറിച്ച് കളഞ്ഞു, പിന്നെ ചീകി ഒളിപ്പിച്ചു, പിന്നെ ഹെന്ന ചെയ്ത് ചോപ്പാക്കി, പിന്നെ പിന്നെ നോക്കിയപ്പോള്‍ അതിലും ഭംഗി ആ വെള്ളി വരകള്ക്കാ.നേരെ ചീകി വിടര്‍ത്തി വച്ചു (മുപ്പത് + ആണത്രെ സ്ത്രീകള്ടെ ബെസ്റ്റ് റ്റൈം. ആയിരിക്കും. എനിക്കും തോന്നാറുണ്ട് :)
പിറന്നാളിന് വിളിച്ചു ആസംസകള്‍ തന്നു ഹഗ്സ് തന്നു കേക്കിനു കാന്ടിലെത്രയന്നു ചോദിച്ചപ്പോള്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ പറഞ്ഞു പോയീ.. പിന്നെ ഫെയര്‍ ന് ലവ്ലി തേക്കാതെ തന്നെ വെളുത്തു വരുന്ന മുടിയെ പറ്റിയും..
ഇനിയിപ്പോ ഗര്നീര് ആണോ ബൂത്സ് ആണോ എന്ന ചോദ്യത്തിനുത്തരം ഞാന്‍ പറയില്ല ട്ടോ. അല്ലെങ്ങില്‍ അതും ഒരു പോസ്റ്റ് ആക്കിയാലോ? ജീനിയസിന് നരയും ബ്ലോഗിന് സുബ്ജക്റ്റ് എന്നാണല്ലോ..
നരക്കുന്നെങ്കില്‍ നരക്കട്ടെ, മനസ്സ് still young. അതു മതീന്നേ. കയ്യിലിരിപ്പ് മോശമാവുന്നൂന്നു ഇത്തിരി നേരത്തേ അമ്മയോട് പറഞ്ഞിരുന്നെങ്കില്‍, നമുക്കിപ്പോ ഓണത്തിനു കുല വെട്ടാമായിരുന്നു:)
പൈപ്പര്‍, എന്നെ ഇവിടെന്ന് ഓടിക്കാനുള്ള പരിപാടിയാ അല്ലെ :)
ടൈപ്പിസ്റ്റ്, വാഴകുലച്ചാല് എനിക്ക് കൂമ്പിന്റെ ആവശ്യമെയുള്ളൂ, കുലകള്‍ എത്തിച്ചേക്കാം. ;)
Gita., എന്റെ തല കുമ്മായം അടിച്ചതുപോലെണ് [നിലാവാട തലവഴിയേ മൂടിയത് പോലെ...എന്നൊക്കെ സ്വയം പറഞ്ഞാല്‍ കൂടി പോകില്ലെ]. ഞാനിപ്പോള്‍ അടിതന്ന് ഇടിമേടിച്ചത് പോലായി സുഹൃത്തേ :)
സുനില്‍, പിന്നല്ലാതെ :)
Arun, :) thanks for the compliments.
അലമേലു, എന്തര്? സില്‍വര്‍ പ്ലാറ്ററൊന്നും ഇവിടെ ഓടിക്കണ്ടാ. നാളെ രാവിലെ കോലം വരയ്ക്കാനുള്ള അരിമാവ് ശരിയാക്കൂ ;)
തിരുമുമ്പിനെപ്പോലെ,തലനരയ്ക്കാത്തതല്ലെന്റെ യൌവ്വനം എന്നും,“കപടദുഷ്പ്രഭുവർഗ്ഗത്തിൻ മുന്നിലായ് തലകുനിക്കാത്തതാണെന്റെ യൌവ്വനം”എന്നും ഒക്കെ പറഞ്ഞാൽ കൊള്ളാം ന്നുണ്ട്. പക്ഷേ,വൈലോപ്പിള്ളി മാഷുടെ വരികളേ ഇപ്പോൾ തൊണ്ടയിൽ വരുന്നുള്ളൂ: “ഭീരു തന്നെ ഞാൻ,എൻ തല നോക്കൂ നാരു നാരായ് നരച്ചിരിക്കുന്നു!”
പണ്ടാരാണ്ടോ പറഞ്ഞ പോലെ എന്പതാം വയസ്സില്‍ ജനിക്കുകയും പതിയെ പതിയെ ഒന്നാം വയസ്സിലേക്ക് പോവുകയുമായിരുന്നു ജീവിതമെന്കില് ഈ നരയുടെ ശല്യം ഒഴിവാക്കാമായിരുന്നു.
ദുബായില്‍ നിന്ന് കൊണ്ട് വന്ന "ജോജോ ബ്ലാക്ക് ഹെന്ന" stock കഴിഞ്ഞു ഞാന്‍ നെട്ടോട്ടം ഓടുമ്പോഴാണ് ഈ ബ്ലോഗ്.... ദുബായിലും , അബുദാബിയിലും, ഷാര്‍ജയിലുമുള്ള എല്ലാ ദുഷ്ട സുഹൃത്തുക്കളോടും കൊറിയര്‍ ആയി അയക്കാന്‍ SOS മെസ്സേജ് അയച്ചു..... സിന്തറ്റിക് , കെമിക്കല്‍ ഒന്നും തേക്കാന്‍ വയ്യ...ഇത്ര കാലം കഷ്ടപ്പെട്ട് ഉണ്ടാക്ക്യ ഇമേജ് ആണ് താഴെ വീണു ഉടയാന്‍ പോകുന്നത്....എല്ലാവരും ഒന്ന് പ്രാര്‍ഥിക്കണം .. ഞാന്‍ സത്യമേ പറയൂ....എനിക്ക് 30 കഴിഞ്ഞു ...
അമ്മയോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്, എന്റെ കൈയിലിരിപ്പ് ദിനമ്പ്രതി മോശമായി വരുകയാണെന്നും ആയതിനാല്‍ എത്രയും പെട്ടെന്ന് വാഴകൃഷി തുടങ്ങണമെന്നും. എന്റെ കുമ്പിടിച്ച് വാട്ടണമെന്നുള്ളവര് വാഴകുലയ്ക്കുന്നത് വരെ സാവകാശം തരണം ;)
ReplyDeleteഎനിക്കും നര തുടങ്ങി..
ReplyDeleteമുടി നരക്കട്ടെ
ReplyDeleteനരയും ജരയും വരട്ടെ
മനസ്സു നരയ്ക്കാതെ
മുരടിക്കാതിരിക്കട്ടെ
Age gracefuly!!
നര മനസ്സിനെ ബാധിക്കാതെ ഇരുന്നാല്‍ മതി.....
ReplyDeleteമുടി നരക്കുന്നത് ഭംഗിയായി കണ്ടാല്‍ മതി. ഓരൊരുത്തരു കൈയിലെ കാശ് കൊടുത്ത് ഹൈലൈറ്റ് ചെയ്യുന്നില്ലേ.വെള്ളി വര ആദ്യമൊക്കെ പറിച്ച് കളഞ്ഞു, പിന്നെ ചീകി ഒളിപ്പിച്ചു, പിന്നെ ഹെന്ന ചെയ്ത് ചോപ്പാക്കി, പിന്നെ പിന്നെ നോക്കിയപ്പോള്‍ അതിലും ഭംഗി ആ വെള്ളി വരകള്ക്കാ.നേരെ ചീകി വിടര്‍ത്തി വച്ചു (മുപ്പത് + ആണത്രെ സ്ത്രീകള്ടെ ബെസ്റ്റ് റ്റൈം. ആയിരിക്കും. എനിക്കും തോന്നാറുണ്ട് :)
ReplyDeleteനരനായാൽ നരക്കണം.....
ReplyDeletenarakal ,mullappoovithalizhakal pole
ReplyDeletesundaramaayathu ,athu "ninte"
aayathukondallallo suhruthe ???
-geetha-
വെള്ളിനുലൂകള് പെരുകിയ തലകള്‍ വെളുക്കെ ചിരിക്കുന്നു
ReplyDeleteഇത് വേണമായിരുന്നോ?
ReplyDeleteപിറന്നാളിന് വിളിച്ചു ആസംസകള്‍ തന്നു ഹഗ്സ് തന്നു കേക്കിനു കാന്ടിലെത്രയന്നു ചോദിച്ചപ്പോള്‍
ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ പറഞ്ഞു പോയീ.. പിന്നെ ഫെയര്‍ ന് ലവ്ലി തേക്കാതെ തന്നെ വെളുത്തു വരുന്ന മുടിയെ പറ്റിയും..
ഇനിയിപ്പോ ഗര്നീര് ആണോ ബൂത്സ് ആണോ എന്ന ചോദ്യത്തിനുത്തരം ഞാന്‍ പറയില്ല ട്ടോ. അല്ലെങ്ങില്‍ അതും ഒരു പോസ്റ്റ് ആക്കിയാലോ? ജീനിയസിന് നരയും ബ്ലോഗിന് സുബ്ജക്റ്റ് എന്നാണല്ലോ..
സമ്മതിച്ചൂ ടോനാമ്മേ, അസൂയ വരുന്നു..
മുടിയുന്റെല് ചാച്ചും ചെരിച്ചും കെട്ടാം മയൂരമേ...
ReplyDeleteമഞ്ഞയോ നീലയോ പച്ചയോ ആക്കാം.
(എന്നോടാ ... )
ബൈ ദ ബൈ വാഴകൃഷി എവിടെയന്ന പറഞ്ഞെ . ഇത്തിരി കായ് വറക്കാന്‍ കിട്ടുമോന്നറിയാന
ഹരീഷ്, :)
ReplyDeleteമാണിക്യം, നല്ല വരികള്‍ :)
രമണിക, :)
പ്രിയാ, വെല്‍ സെഡ് :)
ചാണക്യന്, :)
റോസ്, :)
Gita. - കാള പെറ്റു!!! ആദ്യത്തെ രണ്ട് വരിക്ക് ശേഷമുള്ളത് കൂടി വായിക്കാമായിരുന്നു. :)
പാവപ്പെട്ടവന്, :)
സീമാ, ബൂഹഹ...ഹഹഹ...സെപ്തബറില്‍ എന്തോ വരുന്നുണ്ടല്ലോ ബാക്കി അന്ന് ;)
മുല്ലേ, ഡോണ്ട്ഡൂ ഡോണ്ട്ഡൂ...
വാഴകൃഷിയുള്ള “വീടിനടയാളം ശീമകൊന്ന” ;)
എല്ലാവര്ക്കും നന്ദി,
വെല്‍ക്കം ടു ദ ടീം...
ലെസ്റ്റ് റോക്കാന്റ് റോള്‍ :)
ഞമ്മക്കിത് ബാധകമല്ല.... :)
ReplyDeleteഞമ്മക്ക് നര ഇല്ലാത്തതോണ്ടും ടീനേജ് കഴിയാത്തതുകൊണ്ടും മാത്രമല്ല.... :)
ReplyDeleteഞമ്മള് വേവലാതിയില്‍ പൂണ്ടിരിക്കുന്നില്ല എന്നതുകൊണ്ട് കൂടെയാ , ഇത് ബാധകമല്ലാത്തത്.... :)
ReplyDeleteനര കറുപ്പിക്കുന്നവര്ക്കെതിരെയുള്ള കൂട്ടായ്മ ഒരെണ്ണം തുടങ്ങിയാലോന്ന് ആലോചനയിലുമുണ്ട്... :) എന്താ ചേരുന്നോ ?
നീരൂ, നുമ്മ റെഡി, നരച്ച മുടി കണ്ടിട്ടെങ്കിലും പ്രായത്തിനൊത്ത [ഓണ്‍ലി ഒത്ത നോട്ട് കവിഞ്ഞ..വ്യാമോഹിക്കരുതല്ലോ ;) ] പക്വതയുണ്ടെന്ന് ആളുകള്‍ കരുതട്ടെന്നെ ;)
ReplyDeleteനരബാധിച്ചത് മുടിയിഴകളിലല്ല...
ReplyDeleteമനസ്സിലാണ്..
നിറം മങ്ങിയത് മിഴിയിണകള്ക്കല്ല....
മോഹങ്ങള്‍ക്കാണ്.....
മയൂര ,എത്രമനോഹരമാണ് എഴുത്ത്..
ഓണത്തിന് കായക്കുല വേറെ അന്വേഷിക്കണ്ടല്ലോ!!!!!!!!!!!!
" എത്ര സുന്ദരമാണ് നിന്റെ നരകള്‍; മുല്ലപ്പൂവിതളിഴകള്"
ReplyDeleteനല്ല വരികള്‍ -
ഒരു പക്ഷേ ഖലീല്‍ ജിബ്രാന് തന്റെ
"The Life of Love"
എന്ന കവിതയില്‍ Winter എന്ന അവസാന ഭാഗത്ത് എഴുതിചേര്ക്കാന് വിട്ട് പോയത് .!!!
നരക്കുന്നെങ്കില്‍ നരക്കട്ടെ, മനസ്സ് still young. അതു മതീന്നേ. കയ്യിലിരിപ്പ് മോശമാവുന്നൂന്നു ഇത്തിരി നേരത്തേ അമ്മയോട് പറഞ്ഞിരുന്നെങ്കില്‍, നമുക്കിപ്പോ ഓണത്തിനു കുല വെട്ടാമായിരുന്നു:)
ReplyDeletekayareduthilla suhruthe,njan ezhuthiyathu
ReplyDeleteonnukoodi vaayikkuka..
swantham narayeyum ingane viseshippikkumo
enna cheriya oru thamaasa.
"ninte " ennathinu pakaram "ente" ennu
vannaalum narakal mullappoovithalizhakalpole sundaramaakumo
ennu veruthe chodichathaanu suhruthe..
"kayaredukkaathirunnittum vadi thannu
adi medichu........
അതു ശരി..ഈ ‘നര’ എന്നൊരു സംഗതി ഉണ്ടല്ലേ....30+ ആകുമ്പോൾ മനസ്സിലാകുമായിരിക്കും !!!!
ReplyDeleteYour photograph, it reminds me of Sylvia Plath.
ReplyDeleteഎന്റെ ഒരു കൂട്ടുകാരി എപ്പോഴും പറയും , how much she liked to have salt and pepper hair even as a child. It’s all about ageing gracefully, isn’t it?
Sylvia Plath 2nd..
ReplyDeleteAwesome !
സബിതാ, നല്ല വരികള്‍ :)
ReplyDeleteപൈപ്പര്‍, എന്നെ ഇവിടെന്ന് ഓടിക്കാനുള്ള പരിപാടിയാ അല്ലെ :)
ടൈപ്പിസ്റ്റ്, വാഴകുലച്ചാല് എനിക്ക് കൂമ്പിന്റെ ആവശ്യമെയുള്ളൂ, കുലകള്‍ എത്തിച്ചേക്കാം. ;)
Gita., എന്റെ തല കുമ്മായം അടിച്ചതുപോലെണ് [നിലാവാട തലവഴിയേ മൂടിയത് പോലെ...എന്നൊക്കെ സ്വയം പറഞ്ഞാല്‍ കൂടി പോകില്ലെ]. ഞാനിപ്പോള്‍ അടിതന്ന് ഇടിമേടിച്ചത് പോലായി സുഹൃത്തേ :)
സുനില്‍, പിന്നല്ലാതെ :)
Arun, :) thanks for the compliments.
അലമേലു, എന്തര്? സില്‍വര്‍ പ്ലാറ്ററൊന്നും ഇവിടെ ഓടിക്കണ്ടാ. നാളെ രാവിലെ കോലം വരയ്ക്കാനുള്ള അരിമാവ് ശരിയാക്കൂ ;)
ഇതിപ്പോഴാ കണ്ടെ..2 മണിക്കൂര്‍ മുന്‍പേ കണ്ടിരുന്നേല്‍ ജിടോക്കില്‍ വല്ലോമൊക്കെ നടന്നേനെ ;-)
ReplyDeleteവാഴകൃഷി തുടങ്ങാന്‍ ഞാന്‍ പണ്ടേ പറയണതല്ലേ?
നരക്കുന്നവരുടെ കൂട്ടത്തിലെക്ക സ്വാഗതം.... ഇത് നമ്മുക്ക് വിവരം വെച്ചു തുടങ്ങി എന്നതിനു തെളിവല്ലെ!!!
ReplyDeleteതിരുമുമ്പിനെപ്പോലെ,തലനരയ്ക്കാത്തതല്ലെന്റെ യൌവ്വനം എന്നും,“കപടദുഷ്പ്രഭുവർഗ്ഗത്തിൻ മുന്നിലായ് തലകുനിക്കാത്തതാണെന്റെ യൌവ്വനം”എന്നും ഒക്കെ പറഞ്ഞാൽ കൊള്ളാം ന്നുണ്ട്.
ReplyDeleteപക്ഷേ,വൈലോപ്പിള്ളി മാഷുടെ വരികളേ ഇപ്പോൾ തൊണ്ടയിൽ വരുന്നുള്ളൂ:
“ഭീരു തന്നെ ഞാൻ,എൻ തല നോക്കൂ
നാരു നാരായ് നരച്ചിരിക്കുന്നു!”
ഹൊ ഭാഗ്യം എനിക്കിനീം ഉണ്ട് 5 വര്‍ഷം.... ;-)
ReplyDeleteനര അനിവാര്യം ആണ്..അപ്പൊപ്പിന്നെ അസ്സഹിഷ്ണുതപ്പെട്ടിട്ടു കര്യമില്ലല്ലോ.....:-(
എന്നാലും നരയ്ക്കും ഉണ്ടേ ഇച്ചിരി ഗ്ലാമര്‍ ഒക്കെ.. :-)
അടുത്തിടെ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ടോർമ്മിച്ചു പോകുന്നു.
ReplyDelete"ഡൈ ചെയ്ത തലയല്ല യുവത്വം"
ഓണാശംസകൾ
സോറിയാ... നമ്മളിപ്പോളും ചെറുപ്പോം ചുള്ളനും .. ഈ ഡിസ്റ്റ്റിക്റ്റിലൊന്നും വന്നിട്ടില്ല...
ReplyDeleteമയൂരാജി ,
ReplyDeleteനല്ല ചിന്ത തന്നെ,ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നല്ലെ !
തലയില്‍ മുടിയില്ലാതവര് ഇതു വായിചു അഹമ്കരിക്കട്ടെ!
മുടിയുള്ളവര്‍ നരയെ ആഘോഷമാക്ക്ട്ടെ! വാഴനന്നായി വളരട്ടെ??????????
പണ്ടാരാണ്ടോ പറഞ്ഞ പോലെ എന്പതാം വയസ്സില്‍ ജനിക്കുകയും പതിയെ പതിയെ ഒന്നാം വയസ്സിലേക്ക് പോവുകയുമായിരുന്നു ജീവിതമെന്കില് ഈ നരയുടെ ശല്യം ഒഴിവാക്കാമായിരുന്നു.
ReplyDeletekulir korunnu donnnn
ReplyDeleteaa mullappoovum, 20 something new um kettitte
40 + ആയി പക്ഷെ നര ആക്രമണം തുടങ്ങിയില്ല
ReplyDeleteദുബായില്‍ നിന്ന് കൊണ്ട് വന്ന "ജോജോ ബ്ലാക്ക് ഹെന്ന" stock കഴിഞ്ഞു ഞാന്‍ നെട്ടോട്ടം ഓടുമ്പോഴാണ് ഈ ബ്ലോഗ്.... ദുബായിലും , അബുദാബിയിലും, ഷാര്‍ജയിലുമുള്ള എല്ലാ ദുഷ്ട സുഹൃത്തുക്കളോടും കൊറിയര്‍ ആയി അയക്കാന്‍ SOS മെസ്സേജ് അയച്ചു..... സിന്തറ്റിക് , കെമിക്കല്‍ ഒന്നും തേക്കാന്‍ വയ്യ...ഇത്ര കാലം കഷ്ടപ്പെട്ട് ഉണ്ടാക്ക്യ ഇമേജ് ആണ് താഴെ വീണു ഉടയാന്‍ പോകുന്നത്....എല്ലാവരും ഒന്ന് പ്രാര്‍ഥിക്കണം ..
ReplyDeleteഞാന്‍ സത്യമേ പറയൂ....എനിക്ക് 30 കഴിഞ്ഞു ...