Thursday, September 10, 2009

പ്രളയം

From Rithubhedangal

പ്രളയമാണ് പ്രണയം;
നീന്തലറിയാത്തവര്‍
മുങ്ങിമരിക്കാതെയിരിക്കാന്‍
വൃഥാ കുടിച്ചുവറ്റിക്കുവാന്‍
ശ്രമിച്ചുകൊണ്ടേയിരിക്കുന്ന‌
മഹാപ്രളയം!

24 comments:

  1. ആണോ?
    അല്ലേ?
    തന്നല്ലേ?
    അല്ലല്ലേ?
    ആ..ങ്..ങാ.. ;)

    ReplyDelete
  2. മയുരമേ...

    ... എന്നുറപ്പിച്ചു പറയാന്‍ മേലാ, കുടിച്ചുവറ്റിക്കാന്‍ ശ്രമിക്കുകയാണൊ, നീന്തിക്കരകേറാന്‍ നോക്കുകയാണോ എന്നാ എന്റെ സംശയം. അല്ലെങ്കില്‍ ഒരു തീക്കടലാണെന്നു പറയാം, വെന്തുമരിക്കാന്‍...

    ഇനിയും കണ്‍ഫ്യൂഷന്‍ കൂട്ടുന്നതിനു മുന്‍പേ ഞാന്‍ ഈ ജില്ല തന്നെ വിട്ടോടീ‍ീ‍ീ‍ീ

    - സന്ധ്യ :)

    ReplyDelete
  3. ആണല്ലേ? ആണ്, അതെ.. അങ്ങനെ തന്നെ..
    തന്നെ തന്നെ...

    ReplyDelete
  4. Actually what is your problem?
    I had a doubt before,now I am pretty sure that you are.....










































    A GENIUS...

    - cheers

    ReplyDelete
  5. പ്രണയപ്രളയം
    വെള്ളമില്ലാതെ ജീവിക്കാന്‍ പറ്റില്ല
    വെള്ളം കൂടിയാലും ജീവിക്കാന്‍ പറ്റില്ല
    പ്രണയതില്‍ മുങ്ങി മരിക്കാന്‍ തയ്യാറില്ല
    ചുറ്റും കിടക്കട്ടെ കുടിച്ചും വറ്റിക്കുന്നില്ല
    പ്രണയം നനഞ്ഞ പടക്കം പോലാവും
    ഈ പ്രളയകാലത്ത്
    ഒട്ട് കത്തേമില്ല പൊട്ടേമില്ല
    :)
    ബാക്കിയുള്ളവരേയും കൂടി വട്ടാക്കും അല്ലേ?

    ReplyDelete
  6. അല്ല
    എടുത്താല്‍ തീര്‍ന്നു പോവുമെന്നു കരുതി
    സൂക്ഷിച്ചുപയോഗിക്കുന്ന
    ഒരു കൂജയിലിത്തിരി ഗംഗാജലം
    ഒരു സാഹു മാത്രം സംസം വെള്ളം.
    ഒരിറ്റു മാമോദീസാ തീര്‍ത്ഥം..

    ReplyDelete
  7. ആണോ? നേരാണോ???
    :)

    ReplyDelete
  8. പോയെ പോയെ... ഒരു 500 ml കോള കുപ്പിയിലെ അത്രേ ഉള്ളു പ്രണയം...
    വെര്‍തെ പ്രളയം ന്നൊക്കെ പറഞ്ഞു പേടിപ്പിക്കാതെ... :)

    ReplyDelete
  9. വെള്ളം വെള്ളം സർവത്ര..പക്ഷെ കുടിക്കാനൊരിത്തിരി പോലുമില്ല എന്നു പറഞ്ഞതുപോലെ ആവരുതെന്നു മാത്രം!

    കുടിക്കാനറിയാവുന്നവൻ പ്രളയത്തിൽ പെട്ടാലും ആവശ്യത്തിനു മാത്രമേ കുടിക്കൂ..

    പയ്യെ തിന്നാൽ പനയും തിന്നാം

    ഇല്ലെങ്കിൽ പ്രളയജലത്തിൽ മുങ്ങിപ്പോയേക്കാം...ശുദ്ധജലം കുടിക്കാനുള്ള എല്ലാ അവസരങ്ങളും ഇല്ലാതാക്കിക്കൊണ്ട്!

    ReplyDelete
  10. ശെടാ... എന്തിനാന്നേ പ്രളയത്തെ പേടിക്കുന്നെ... അടുത്ത പ്രളയത്തിനു മുന്‍പ് നീന്താന്‍ പഠിച്ചാല്‍ പോരേ? :-)
    --

    ReplyDelete
  11. ഒന്നംതരം ആയി 'മുങ്ങാന്‍' അറിയാവുന്ന് വിദ്വാന്മാര്‍ പോലും
    ഈ പ്രളയത്തില്‍ കിടന്നു കൈകാലിട്ടു അടിക്കുന്ന കാണാം...


    ഇത്തിരി വരികള്‍ , ഏറെ ചിന്ത.

    ReplyDelete
  12. പ്രണയം പ്രളയമാണ് എന്നു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല!മറിച്ച് എനിക്ക് പ്രണയം നീരുറവയാണ്.

    ReplyDelete
  13. പിന്നല്ലാതെ :)

    ReplyDelete
  14. നേരാണെന്നെനിയ്ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു....

    എഴുത്തു നന്നായി...

    ReplyDelete
  15. പ്രണയമാണ് പ്രളയം എന്നായിരുന്നെങ്കില്‍ ശരി

    ReplyDelete
  16. നിര്‍വചനങ്ങള്‍
    ഇനിയും ബാക്കി.....

    ReplyDelete
  17. അത് കലക്കി... :)
    പൂര്‍വ്വാധികം ശക്തിയോടെ നീന്തല്‍ പഠിക്കുന്നു... ;)

    ReplyDelete
  18. സന്ധ്യേ, അടി...അടി രണ്ടാമത്തെ വരി നോക്കൂ ;)

    വല്യമ്മായി, :)

    വാല്‍മീകീ, :)

    അലമേലൂ, പിന്നില്‍ നിന്നൊന്നടിച്ചിട്ട് മുന്നില്‍ വന്ന് ചിരിപ്പതു പോലുണ്ട് :)

    മാണിക്യേച്ചീ, ക്ഷമീരു :)

    കരിം മാഷേ, പരമാര്‍ത്ഥമാണ്. ഉറവ വറ്റാത്തവ തീരാറിലല്ലോ. :)


    അനിലാ,തന്നെ :)


    കണ്ണനുണ്ണി, ഒരു പൊട്ടാസിന്റെ അത്രയല്ലേയുള്ളൂ സത്യം പറ..ഇപ്പോ പറയണം ;)


    സുനില്‍, :)

    ഹരീ, ഏയ് എന്ത് പേടി :)

    മുല്ലേ, നിലവെള്ളമെങ്കിലും ചവിട്ടാന്‍ പഠിപ്പിക്കുമോ? ;)

    സഗീര്‍, നീരുറവകള്‍ എങ്ങിനെ ഉണ്ടാക്കുന്നൂ?;)

    പാമരന്‍, അതെന്നെ;)

    ബൈജൂ, :)

    പാവപ്പെട്ടവന്‍, എങ്ങിനെ നോക്കിയാലും വെള്ളമല്ലെ :)

    മനോഹര്‍, :)

    സിമീ, ആഹാ;)

    സുമാ, മിടുക്കിട്ടോ :)

    പ്രളയത്തില്‍ മുങ്ങിത്തപ്പിയവര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി :)

    ReplyDelete
  19. ഹൊ മയൂരേ, എനിക്കിട്ടത് കിട്ടേണ്ടതു തന്നെ.. !

    :) :) ... ഇരിക്കട്ടെ എന്റെ വകയും ഒരു സ്മൈലികള്‍ ( മൊത്തം എല്ലാര്‍ക്കും സ്മൈലി വാരിക്കോരിക്കൊടുത്തതല്ലേ, ക്ഷാമമുണ്ടാകരുതല്ലോന്ന് ;) )

    - സന്ധ്യ

    ReplyDelete
  20. പ്രളയത്തിന് നാശം എന്ന അർത്ഥം കൂടിയില്ലേ. ഉവ്വോ.

    ReplyDelete
  21. അല്ല...
    പ്രണയമാണു പ്രളയം
    വെള്ളം കുടിക്കുന്നൂ,മുങ്ങി ചാകുന്നൂ,പൊങ്ങിയൊഴുകി പോകുന്നൂ,കരയ്ക്കടിയുന്നൂ,....,...,..

    ReplyDelete
  22. ഇഷ്ട്ടപ്പെട്ടു, വല്ലാതെ...

    മനോജ് @പൂത്താങ്കീരിക്കൂട്ടം

    ReplyDelete