Monday, September 14, 2009

ദണ്ഡനം

ഞാന്‍ ജീവിതത്തിന്റെയാലയില്‍
പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.

ഓരോ തവണയും
പ്രഹരമേല്‍ക്കുമ്പോള്‍,
മുന കൂര്‍ക്കുകയോ
മൂര്‍ച്ചയേറുകയോ
ചെയ്യുന്നൊരു ഇരുമ്പ് ദണ്ഡ്.

അടുക്കരുത്
വേദനിപ്പിക്കും; മുറിവേല്‍പ്പിച്ച്.

24 comments:

  1. ശ്..ശ്ശ്...ശ്ശീ‍ീ‍ീ‍ീ‍ീ (ഇരുമ്പ് ദണ്ഡ് വെള്ളത്തില്‍ ഇട്ടതാ) ;)

    ReplyDelete
  2. :) ഞാനൊരു കമന്റുമിട്ട് സ്വല്പം ദൂരെമാറിപ്പോട്ടെ.

    ReplyDelete
  3. വേദനിപ്പിക്കുന്നത് അര്‍ഹതപ്പെട്ടവരെയാകുമ്പോളോ???


    ഡോണ,എത്ര നല്ല ചിന്തകളാണ് ഇയാള്‍ക്ക്!!!

    ReplyDelete
  4. ഇതാരാ കള്ളിയങ്ക്കാട്ടു നീലിയോ ?
    അടുക്കരുത് ...അടുക്കരുത്‌
    അടുക്കരുതെന്നാ പറഞ്ഞത് :)

    ReplyDelete
  5. എത്രതന്നെ ആലയിലിട്ട് ഉരുക്കിയാലും വെള്ളത്തിലിട്ട് ശ്ശീ...ശ്ശീ... കേൾപ്പിച്ചാലും ഞാൻ ഞാൻ തന്നെ...!!
    നിങ്ങൾക്ക് പറ്റുമൊ...?

    ആശംസകൾ.

    ReplyDelete
  6. അല്പ്പം ചുണ്ണാമ്പുണ്ടോ ഒന്ന് മുറുക്കണ

    ReplyDelete
  7. ഓരോ പ്രഹരവും,ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ അനുഭവങ്ങളാകുന്നു.അത് എത്രത്തോളം വലുതാകുന്നുവോ, അത്രത്തോളം അഗ്നിസ്ഫുലിംഗങ്ങൾ നാനാവശവും ചിതറിത്തെറിക്കുന്നു.കൂടുതൽ പതം വരുന്നു.

    അനുഭവത്തിന്റെ തീച്ചൂളകൾ മനുഷ്യ മനസ്സിനെ കൂടുതൽ ദൃഢവും കരുത്തും ഉള്ളതാക്കുന്നു.ചിന്തയുടെ സ്ഫുലിംഗങ്ങൾ സമൂഹത്തിനു നൽകുന്നു.

    തീർച്ചയായും മനസ്സിൽ ‘സ്പാർക്ക്’ഉണ്ടാക്കുന്ന മറ്റൊരു ‘മയൂര ടച്ച്”

    ആശംസകൾ!

    ReplyDelete
  8. ഭര്‍ത്താവിനെ പറ്റിയാണോ??

    ReplyDelete
  9. ഭർത്താവിനോട് എന്നതല്ലേ ശരി :)

    അടിക്കക്കൂടാത്... അമ്മാവൻ സൊല്ലത് കേളുങ്കോ... നാൻ മോസപ്പെട്ടവൾക്ക് മോസപ്പെട്ടവൾ.... ;)

    ReplyDelete
  10. സിമീ, സിമിയെ ഒഴുവാക്കിയേക്കുന്നൂ ;)

    സബീ, അര്‍ഹതപ്പെട്ടുന്നവര്‍ക്ക് സ്നേഹമല്ലെ കൊടുക്കേണ്ടത്. നമ്മള്‍ വേദനിച്ചാലും അവരെ വേദനിപ്പിക്കാന്‍ കഴിയുമോ, അറിയാതെ പോലും. :)

    കാപ്പിത്സ്, എന്നിട്ടും പേടിച്ചില്ലേ, അടുത്തത് ഉടന്‍ ഇറക്കുന്നൂ ;)

    വീ.കെ, കഴിയും- അക്കോ‍ഡിങ്ങ് ടു ദ തിയറി ഓഫ് എവല്യൂഷ്യന്‍. :)

    പാവപ്പെട്ടവന്‍, മുറുക്കിത്തുപ്പാനാണോ? നിലാവുണ്ട് എടുക്കട്ടെ? :)

    സുനില്‍, ഹയ്യോ ;)

    സുമാ, കാല്‍‌വിന്‍, :O എന്റെ ചേട്ടാ‍ ഇത് കേട്ടാ ഈ കുട്ടോള്‍ പറയുന്നത്. ഇങ്ങിനെയൊരു ആഖ്യാനം തീരെ പ്രതിക്ഷില്ല. :)

    എല്ലാവര്‍ക്കും നന്ദി :)

    ReplyDelete
  11. ഓരോ പ്രഹരവും കൂടുതല്‍ ശക്തയാക്കുന്നു എന്നറിയുന്നത് സന്തോഷം തന്നെ, അങ്ങനെ തന്നെയാണല്ലോ വേണ്ടതും!

    പക്ഷേ. മൂറിവേല്‍പ്പിക്കല്‍, വേദനിപ്പിക്കല്‍... ഡോണ്ടൂ ഡോണ്ടൂ... ;)

    - സന്ധ്യ

    ReplyDelete
  12. അപ്പോ മൂര്‍ച്ച കൂടി പാകമായെന്നാണോ? (വെള്ളത്തില്‍ മുക്കുന്നത് അപ്പോളാണല്ലോ...) :-)
    --

    ReplyDelete
  13. നല്ല ആശയം, ചേച്ചീ

    ReplyDelete
  14. പ്രഹരമേറ്റങ്ങനെ പതം വരട്ടെ ദണ്ഡിനു.ഒരുപാട് കൂമ്പിടിച്ചു വാട്ടാനുള്ളതല്ലേ.;)ഞാനീ നാട്ടീന്നു തന്നെ ഓടിട്ടാ..:)

    ReplyDelete
  15. എന്തായാലും കുറച്ചു കഴിഞ്ഞാൽ തുരുമ്പ് പിടിക്കും കേട്ടൊ....

    ReplyDelete
  16. ഓഹോ .. ഭര്‍ത്താവ് ദിവസവും അടിക്കാറണ്ടോ ?
    മദ്യോ മദിരാക്ഷിയെയോ...

    ReplyDelete
  17. ഇരുമ്പ്, മൂർച്ച, വേദന...
    ഇതൊക്കെ എന്താ?

    ReplyDelete
  18. കൊള്ളാം.
    പ്രഹരമേല്‍ക്കുന്തോറും മൂര്‍ച്ച കൂടി വരും.
    പക്ഷെ ഒരു ദിവസം അത് കൂര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുമെന്ന് മറക്കല്ലെ, മയൂര.

    ReplyDelete
  19. മയൂരാജി,

    കാലതിന്റെ ആലയില്‍ സാഹചര്യങളോടു പൊരുതപ്പെടുന്ന ഇരുമ്പു ദണ്ഡ് തുരുമ്പിക്കാതിരിക്കട്ടെ!!

    ആശംസകൾ.!!!

    ReplyDelete
  20. ഇരുമ്പ് ദണ്ഡ് ആയതുകൊണ്ട് തൊടാന്‍ ഒരു പേടി. മാഷേ, കലക്കി.

    ReplyDelete
  21. മൂര്‍ച്ച മാത്രമേ ഉള്ളോ..? അതോ ആലയിലെ ചുട്ടുപഴുക്കുന്ന ചൂട് ഇപ്പൊഴും ബാക്കിയുണ്ടോ...? ഞാനേതായാലും മാറി നിന്നേക്കാം

    ReplyDelete
  22. eathu dendinte karyam aanu

    ReplyDelete
  23. NANNAYIRIKKUNNU..AASHAMSAKAL..NALLA CHINDAKAL..

    ReplyDelete
  24. net-il ente abhaavathil ithendaa ezhuthi pidippiche???
    chindakal budhimuttikkaarundo
    epozhum??
    parayooo
    donnnn
    good one donnn

    ReplyDelete