Friday, January 22, 2010

മൃഗം

ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

31 comments:

  1. ഡോക്ടർക്കു തെറ്റിയല്ലേ? ആരോടും മിണ്ടണ്ട ;)

    ReplyDelete
  2. ആവലാതിപ്പെടാനൊന്നുമില്ല,
    ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
    മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
    സമാധാനപ്പെടുകയെന്ന്
    അവിടത്തെ ഡോക്ടര്‍.

    YOU SAID IT..

    ReplyDelete
  3. ആവലാതിപ്പെടാനൊന്നുമില്ല,
    ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
    മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
    സമാധാനപ്പെടുകയെന്ന്
    അവിടത്തെ ഡോക്ടര്‍.

    കുഞ്ഞു വരി...കൂടുതല്‍ മിഴിവ്..
    www.tomskonumadam.blogspot.com

    ReplyDelete
  4. ആകെ മൊത്തം ടോട്ടലീ സ്പെല്ലിങ്ങ് മിസ്റ്റേക്കാല്ലേ..

    മൃഗം മനുഷ്യന്‍ പിന്നെ അല്പം ഭ്രാന്തും...

    കൊള്ളാം..

    ReplyDelete
  5. മൃഗങ്ങള്‍ക്ക് ഭ്രാന്തില്ലല്ലോ,
    മനുഷ്യമൃഗങ്ങള്‍‌ക്ക് അല്ലേയതുള്ളത്.
    ഭ്രാന്തില്ലാത്ത അവസ്ഥയെക്കാള്‍
    പലപ്പോഴും ഭേതം ഭ്രാന്താണെന്ന് സമാധാനിക്കാം

    ReplyDelete
  6. ആവലാതിപ്പെടാനൊന്നുമില്ല...! get well soon..

    ReplyDelete
  7. ഭ്രാന്തൊരിക്കലും മൃഗമാക്കില്ലെന്ന്
    എന്റെ കൂട്ടുകാരി..

    പ്രണയത്തിന്റെ ഏഴാം കടലു താണ്ടി
    ഞരമ്പു വഴികളില്‍
    ബ്ലേഡിന്റെ മൂര്‍ച്ച പരിശോധിച്ച്
    അവളിപ്പോള്‍
    സെമിത്തേരിയില്‍ ഉറങ്ങുന്നുണ്ട്.
    ഇന്നലെയും അവള്‍ പറഞ്ഞു.
    നിനക്കു ഭ്രാന്തില്ലാതിരുന്നെങ്കില്‍ എനിക്ക് വരാതിരിക്കാമായിരുന്നുവെന്ന്..!!

    ഇനിയുമെന്റെ ഭ്രാന്തിന്റെ ചങ്ങലക്കെട്ടുകളെ
    നാല്‍ക്കാലി വഴിയില്‍ തളയ്ക്കരുത്

    ReplyDelete
  8. മൃഗങ്ങള്‍ പരാതിപ്പെട്ടില്ലെങ്കിലും
    (കപട)മൃഗഭ്രാന്തന്‍മാരുടെ p.i.l‍ ഇതിനെതിരെ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

    ReplyDelete
  9. ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
    ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
    മൃഗാശുപത്രിയിലേക്ക്
    കയറിച്ചെല്ലും.

    ഭ്രാന്താണെങ്കിലും എത്ര കൃത്യായിട്ടാ കയറിച്ചെല്ലുന്നത് :) ഞാന്‍ വിട്ടൂ... :)

    ReplyDelete
  10. മനുഷ്യര്‍ക്കിടയില്‍ (മൃഗമെന്ന പേരവര്‍ക്ക് ചേരില്ല) , ഭ്രാന്തു കൊണ്ടുമാത്രം മൃഗമാകുന്നവര്‍ ഒറ്റപെട്ടു പോകാതിരിക്കട്ടെ.
    നല്ല കവിത..:)

    ReplyDelete
  11. ഡോക്ടര്‍ മൃഗമല്ലേ, അങ്ങനെ പറഞ്ഞത്. അത് ശരിയാവാം.:)

    ReplyDelete
  12. Very gid lines vevvery good lines will track you.

    ReplyDelete
  13. ഭ്രാന്തു വരുമ്പോള്‍ മാത്രം മൃഗമാകുന്നവര്‍ ഇന്നത്തെ ക്രൂരത നിറഞ്ഞ ലോകത്ത് ഒറ്റപ്പെട്ടു പോകുമെന്നു തോന്നുന്നു..:(

    ReplyDelete
  14. നിരക്ഷരൻ പറഞ്ഞത്‌ ശരിയാ.. എങ്കിലും ഈ മുഴുത്ത ഭ്രാന്തിനിടയിലും അർത്ഥമുള്ള വരികൾ കുറിക്കുമ്പോൾ ഒന്ന് ഞാൻ ചോദിച്ചോട്ടെ..

    ഇതെല്ലാം നേരു ചികയുന്ന താന്തന്റെ സ്വപ്നമോ.. അതൊ വെറും ഭ്രാന്റന്റെ സ്വപ്നമോ? ഇനിയും കുന്നിന്റെ മുകളിലേക്ക്‌ അർത്ഥവത്തായ ഒത്തിരി കല്ലുകൾ ഉരുട്ടി കയറ്റുവാനും തള്ളി താഴെയിട്ട്‌ കൈകൊട്ടി ചിരിക്കുവാനും ഈ ഭ്രാന്താലയത്തിലെ മൃഗങ്ങളോടൊപ്പം ജീവിക്കുമ്പോളും നേരു ചികയുന്ന ഭ്രാന്തിക്ക്‌ കഴിയട്ടെ.. മറ്റൊരു ഭ്രാന്റന്റെ ഭ്രാന്തൻ അഭിവാദനങ്ങൾ.....

    ReplyDelete
  15. short but thought provoking

    ReplyDelete
  16. നല്ല സിമ്പിളായ വരികൾ ..

    ReplyDelete
  17. hey BHRAANDEE ee BHRANDIyude salute sweekarichaalum

    ReplyDelete
  18. പേടിക്കാനൊന്നുമില്ല.....(:

    ReplyDelete
  19. ആവലാതിപ്പെടാനൊന്നുമില്ല,
    ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
    മൃഗമാക്കുന്നുള്ളൂ-kavithayuTe aasayam nannu!

    ReplyDelete
  20. ഭ്രാന്തന്‍ ഡോക്ടര്‍ ?

    ReplyDelete
  21. സമൂഹത്തിനു നേരെ കാര്‍ക്കിച്ചു തുപ്പുന്ന കവിത

    ReplyDelete
  22. തീവ്രം
    ചിന്തകള്‍ കാടുകയറിത്തുടങ്ങിയ പോലെ...

    ആശംസകള്‍

    ReplyDelete
  23. അതെ,
    ആവലാതിപ്പെടാനൊന്നുമില്ല.

    ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
    മൃഗമാക്കുന്നുള്ളൂ.....

    ReplyDelete
  24. അതെ,
    ആവലാതിപ്പെടാനൊന്നുമില്ല.

    ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
    മൃഗമാക്കുന്നുള്ളൂ.....

    ReplyDelete
  25. കൊള്ളാം... മുനയുള്ള വരികള്‍ ...!

    ReplyDelete
  26. മനുഷ്യനും ഒരു രണ്ടുകാലുള്ള ജന്തുതന്നെ...
    അല്ലേ ?

    ReplyDelete
  27. Anonymous1:08 AM

    എന്റെ ആദ്യത്തെ സന്ദർഭം. ഭ്രാന്ത് മൂക്കുമ്പോൾ മ്യഗാശൂപത്രിയിലാണു പോണതെന്ന് തിരിച്ചരിയുന്നു. അപ്പോൾ അതൊരു നടനം മാത്രം...

    ReplyDelete